NEWS

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച നടപടി ജനാധിപത്യ വിരുദ്ധമാണന്ന് എം.എന്‍ കാരശ്ശേരി

കോഴിക്കോട്:പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച നടപടി ജനാധിപത്യ വിരുദ്ധമാണന്ന് എം.എന്‍ കാരശ്ശേരി.
 പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ തത്വത്തോടും പ്രയോഗത്തോടും തനിക്ക് തീര്‍ത്തും എതിര്‍പ്പാണെന്നും എന്നാല്‍ അധികാരം കൊണ്ടോ ആയുധം കൊണ്ടോ ഒരു ആശയത്തേയും ഇല്ലാതാക്കാനാകില്ലെന്നും കാരശ്ശേരി പറഞ്ഞു.
ഗാന്ധിജി കൊല്ലപ്പെട്ടപ്പോള്‍ ആര്‍എസ്‌എസിനെ നിരോധിച്ചിരുന്നു. അത് കൊണ്ട് എന്ത് പ്രയോജനം ഉണ്ടായി.അടിയന്തരാവസ്ഥ കാലത്ത് വീണ്ടും നിരോധിച്ചു. എന്നിട്ടും വല്ല പ്രയോജനം ഉണ്ടായോ എന്നും എം എന്‍ കാരശ്ശേരി ചോദിച്ചു.

Back to top button
error: