Month: September 2022
-
Kerala
പിഎഫ്ഐ അനുബന്ധ സംഘടനയോട് അടുത്ത ബന്ധം: മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനെതിരെ ബിജെപി
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനൊപ്പം നിരോധിക്കപ്പെട്ട അനുബന്ധ സംഘടന റിഹാബ് ഫൗണ്ടേഷനുമായി സഹകരിക്കുന്ന ഐഎൻഎല്ലിനേയും പാര്‍ട്ടിയുടെ പ്രതിനിധിയായ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനേയും എൽഡിഎഫിൽ നിന്നും സര്‍ക്കാരിൽ നിന്നും പുറത്താക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വിഷയത്തിൽ എൽഡിഎഫിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയോടൊപ്പം നിരോധിക്കപ്പെട്ട റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ ട്രസ്റ്റിയാണ് ഐഎൻഎൽ ദേശീയ അധ്യക്ഷൻ പ്രൊഫ. മുഹമ്മദ് സുലൈമാൻ എന്ന് അമിത് മാളവ്യ പറയുന്നു. കേരളത്തിലെ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിൽ സുലൈമാൻ സേട്ടിൻ്റെ പാര്‍ട്ടിയുടെ ജനറൽ സെക്രട്ടറിയാണ്. തീവ്രവാദ സംഘടനയുമായി സഹകരിക്കുന്ന ഈ നേതാക്കൾക്കും തീവ്രവാദം കാണില്ലേയെന്നും അമിത് മാളവ്യ ചോദിച്ചു. ഇന്ന് നിരോധിക്കപ്പെട്ട റിഹാബ് ഫൗണ്ടേഷനുമായി ഐഎൻഎലിന് അടുത്ത ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ഇരുസംഘടനകളുടേയും തലവൻ ഒരാൾ ആണ്. തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിനും റിഹാബ് ഫൗണ്ടേഷനുമായി…
Read More » -
Kerala
സംസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചു, കേന്ദ്രസേനയെ ഇറക്കി
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളില്‍ പോലീസിനെ കൂടുതലായി വിന്യസിച്ചു. പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളിലും സുരക്ഷ ഏര്‍പ്പെടുത്തി. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ ആഭ്യന്തര സെക്രട്ടറിയും ഡി.ജി.പിയും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ ലഭിച്ചാല്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ സീല്‍ ചെയ്യുന്ന നടപടികള്‍ ഇന്നു തന്നെ ഉണ്ടായേക്കും. പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളും പോലീസ് നിരീക്ഷണത്തിലാണ്. അതിനിടെ, ഹര്‍ത്താല്‍ ദിനത്തില്‍ വ്യാപക അക്രമമുണ്ടായ ആലുവയില്‍ കേന്ദ്രസേനയെ വിന്യസിച്ചു. സി.ആര്‍.പി.എഫിനെയാണ് വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ടിനെതിരായ നടന്ന കേന്ദ്ര ഏജന്‍സികളുടെ രാജ്യവ്യാപക റെയ്ഡിന് സുരക്ഷയൊരുക്കിയതും സി.ആര്‍.പി.എഫിന്‍െ്‌റ നേതൃത്വത്തിലായിരുന്നു.
Read More » -
NEWS
നവരാത്രി: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 3 ദിവസം അവധി
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രെഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർവ്വകലാശാലാ പഠനവിഭാഗങ്ങൾക്കും ഒക്ടോബർ മൂന്നിന് അവധി പ്രഖ്യാപിച്ചു. നവരാത്രിയോടനുബന്ധിച്ചാണിത്.ഇതോടെ പൂജപ്രമാണിച്ച് മൂന്ന് ദിവസത്തെ അവധി ലഭിക്കും. മഹാനവമി ദിനമായ ചൊവ്വാഴ്ചയും വിജയദശമി ദിനമായ ബുധനാഴ്ചയും നേരത്തെ തന്നെ അവധിനൽകിയിരുന്നു. ശനിയും ഞായറും ചേരുന്നതോടെ തുടർച്ചയായ 5 ദിവസത്തെ അവധിയായിരിക്കും ഫലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ലഭിക്കുക.
Read More » -
NEWS
പോപ്പുലര്‍ ഫ്രണ്ട്-ആര്‍.എസ്.എസ് താരതമ്യം കപട മതേതരത്വം: വി. മുരളീധരന്‍
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെയും ആര്‍.എസ്.എസിനെയും താരതമ്യം ചെയ്യുന്നത് കപടമതേതരത്വമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് രാജ്യസുരക്ഷ കണക്കിലെടുത്താണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിരോധിച്ച റിഹാബ് ഫൗണ്ടേഷനുമായി ഐ.എന്‍.എല്ലിന് (ഇന്ത്യന്‍ നാഷനല്‍ ലീഗ്) ബന്ധമെന്ന് ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. രാജ്യത്ത് മതഭീകരസംഘടനകള്‍ക്ക് ഫണ്ട് നല്‍കി സഹായിക്കുന്ന സംഘടനയാണ് ഐഎന്‍എല്‍. പിഎഫ്‌ഐയുടെ ഫണ്ട് കൈകാര്യം ചെയ്യുന്ന സംഘടനയാണ് റിഹാബ് ഫൗണ്ടേഷന്‍. ഐ.എന്‍.എല്ലിനെ മന്ത്രിസഭയില്‍നിന്നും എല്‍.ഡി.എഫില്‍നിന്നും പുറത്താക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. അതേസമയം, പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ ആഭ്യന്തര സെക്രട്ടറിയും ഡി.ജി.പിയും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ ലഭിച്ചാല്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകള്‍ സീല്‍ ചെയ്യുന്ന നടപടികള്‍ ഇന്നു തന്നെ ഉണ്ടായേക്കും. പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളും പോലീസ് നിരീക്ഷണത്തിലാണ്.
Read More » -
Breaking News
നവരാത്രി: ഒക്ടോബര്‍ മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
തിരുവനന്തപുരം: നവരാത്രിയോടനുബന്ധിച്ച് സംസ്ഥാനത്തെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ മൂന്നിന് അവധി നല്‍കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതിനു പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കില്‍ അതതു സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ 4,5 തീയതികളില്‍ സര്‍ക്കാര്‍ അവധിയാണ്.
Read More » -
India
തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവിന്റെ മാതാവ് ഘട്ടമനേനി ഇന്ദിരാദേവി അന്തരിച്ചു
ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവിന്റെ അമ്മയും തെലുങ്കിലെ മുതിര്‍ന്ന നടന്‍ കൃഷ്ണയുടെ ഭാര്യയുമായിരുന്ന ഘട്ടമനേനി ഇന്ദിരാദേവി അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അന്ത്യം. അസുഖബാധിതയായി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയവേയാണ് മരണം സംഭവിച്ചത്. രാവിലെ ഒമ്പത് മണി മുതല്‍ ഹൈദരാബാദ് പദ്മാലയ സ്റ്റുഡിയോയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് മഹാപ്രസ്ഥാനില്‍ സംസ്‌കാരച്ചടങ്ങുകള്‍ നടക്കും. കുടുംബം പ്രസ്താവനയില്‍ അറിയിച്ചതാണ് ഇക്കാര്യം. തെലുങ്കിലെ സൂപ്പര്‍സ്റ്റാറായിരുന്ന കൃഷ്ണയുടേയും ഇന്ദിരാദേവിയുടേയും മകനാണ് മഹേഷ് ബാബു. ഇന്ദിരയുമായി വേര്‍പിരിഞ്ഞ കൃഷ്ണ പിന്നീട് വിജയനിര്‍മലയെ വിവാഹം ചെയ്തു. പിരിഞ്ഞശേഷം മരണം വരെ ഒറ്റയ്ക്കാണ് ഇന്ദിരാദേവി ജീവിച്ചത്. മഹേഷ് ബാബുവിന്റെ സഹോദരന്‍ രമേഷ് ബാബു ഈയിടെയാണ് അന്തരിച്ചത്.
Read More » -
Local
ആറളം ഫാമില്‍ കാട്ടാന ആക്രമണം; യുവാവ് കൊല്ലപ്പെട്ടു
കണ്ണൂര്‍: ആറളം ഫാം പുനരധിവാസ മേഖലയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. പുനരധിവാസ മേഖല ഒമ്പതാം ബ്ലോക്ക് പൂക്കുണ്ടിലെ വാസു (37) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി ഒമ്പത് മണിയോടെ ആയിരുന്നു സംഭവം. വീട്ടില്‍നിന്നു തൊട്ടടുത്തുള്ള മറ്റൊരു വീട്ടില്‍ പോയി വരികയായിരുന്ന വാസുവിനെ മതില്‍ തകര്‍ന്ന ഭാഗത്തു നിന്നും എത്തിയ കാട്ടാന ഓടിച്ചിട്ട് ചവിട്ടിക്കൊല്ലുകയായിരുന്നു. ആനയുടെ കുത്തേറ്റ് മുഖം വികൃതമാക്കപ്പെട്ടതിനാല്‍ ആളെ തിരിച്ചറിയാന്‍ മണിക്കൂറുകളോളം വേണ്ടിവന്നു. ആനയുടെ ചിന്നം വിളിയും ബഹളവും കേട്ട് സമീപത്തെ വീട്ടില്‍ നിന്നും ഒരു സ്ത്രീ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വനം വകുപ്പിന്റെ റാപ്പിഡ് റസ്‌പോണ്‍ ടീം എത്തി പരിശോധന നടത്തിയപ്പോഴാണ് റോഡരികില്‍ പരുക്കേറ്റ നിലയില്‍ വാസുവിനെ കണ്ടെത്തിയത്. ഉടന്‍ പേരാവൂര്‍ താലൂക്ക് ആ്ശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാളികയത്തെ സരോജിനി- ഗോവിന്ദന്‍ ദമ്പതികളുടെ മകനാണ്. ഭാര്യ: ശോഭ. മക്കള്‍: വിനില, വിനിഷ, വിനീത്, വിനീത. ആറു വര്‍ഷത്തിനിടെ ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 11 പേരാണ്.…
Read More » -
Crime
യുവ നടിമാരുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസ്, മാളിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കും
കോഴിക്കോട്: നഗരത്തിലെ ഷോപ്പിങ് മാളില്‍ യുവനടിമാര്‍ക്കെതിരെയുണ്ടായ ലൈംഗിക അതിക്രമത്തില്‍ പോലീസ് നടപടി തുടങ്ങി. സിനിമയുടെ നിര്‍മാതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. അതിക്രമം നടത്തിയവരെ കണ്ടെത്താന്‍ സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും. അതിക്രമത്തിനിരയായ നടിമാരുടെ മൊഴി രേഖപ്പെടുത്തും. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടന്ന ചടങ്ങിനിടെയാണ് അതിക്രമം നടന്നത്. സമൂഹ മാധ്യമങ്ങളിലൂടെ നടി തന്നെ മോശം അനുഭവം പങ്കുവയ്ക്കുകയായിരുന്നു. സിനിമാ പ്രമോഷന്റെ ഭാഗമായി സിനിമയിലെ നടന്‍ ഉള്‍പ്പടെയുള്ള ടീമാണ് മാളില്‍ എത്തിയത്. പ്രമോഷന്‍ കഴിഞ്ഞ് തിരിച്ച് ഇറങ്ങുന്ന സമയത്ത് ആള്‍ക്കൂട്ടത്തിന് ഇടയില്‍ നിന്ന് ഒരാള്‍ നടിയെ കയറിപ്പിടിക്കുകയായിരുന്നു. സംഭവം ഉണ്ടാകുമ്പോള്‍ പ്രതികരിക്കാന്‍ സാധിച്ചില്ലെന്നും മരവിച്ചു നില്‍ക്കുകയായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു. അതിനു പിന്നാലെ വന്ന മറ്റൊരു നടിക്കും സമാനമായ അനുഭവമുണ്ടായി. ഈ നടി ഇതിനെതിരേ പ്രതികരിക്കുകയും അക്രമി എന്ന് കരുതുന്നയാള്‍ക്കുനേരെ തല്ലാനൊരുങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Read More » -
India
ഇന്ധനവിലവര്‍ധനയില്‍ ഇന്ത്യക്കാര്‍ക്ക് ആശങ്കയെന്ന് എസ്. ജയ്ശങ്കര്‍
ന്യൂയോര്‍ക്ക്: ഇന്ത്യക്കാര്‍ ഇന്ധനവിലയെക്കുറിച്ച് ആശങ്കാകുലരാണെന്നു വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍. ”ഇന്ധന വിലവര്‍ധന ഞങ്ങളുടെ നടുവൊടിക്കുകയാണ്. ഇതാണ് ഏറ്റവും വലിയ ആശങ്ക. 2000 ഡോളര്‍ മാത്രമാണ് ഞങ്ങളുടെ ആളോഹരി സമ്പദ്വ്യവസ്ഥയെന്നും ജയ്ശങ്കര്‍ പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ജയ്ശങ്കര്‍ പറഞ്ഞത്. റഷ്യന്‍ ഇന്ധനത്തിന് ജി 7 രാജ്യങ്ങള്‍ പ്രൈസ് ക്യാപ് നിശ്ചയിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് ജയ്ശങ്കര്‍ ആശങ്ക പങ്കുവച്ചത്. തങ്ങള്‍ പങ്കാളികളുമായി ചേര്‍ന്നാണു പ്രവര്‍ത്തിക്കുന്നതെന്നും എണ്ണയില്‍നിന്നുള്ള വരുമാനം യുക്രെയ്‌നെതിരായ യുദ്ധത്തിന് ഇന്ധനമാകരുതെന്നും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ബ്ലിങ്കന്‍ പറഞ്ഞു. ഇതു യുദ്ധത്തിനുള്ള കാലമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യന്‍ പ്രസിന്റ് വ്‌ളാഡിമിര്‍ പുടിനുമായി നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞതും ബ്ലിങ്കന്‍ പരാമര്‍ശിച്ചു. യു.എസും യൂറോപ്യന്‍ രാജ്യങ്ങളും ചേര്‍ന്നാണ് പ്രൈസ് ക്യാപ് ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്. ഉപരോധങ്ങളുടെ ഭാഗമായി പ്രൈസ് ക്യാപ് നിലവില്‍ വന്നാല്‍ റഷ്യന്‍ ഇന്ധനം ആഗോള വിപണിയില്‍ ലഭ്യത കുറയും. ഇതുവഴി റഷ്യയുടെ വരുമാനം ഇല്ലാതാക്കാനാണ് ജി 7…
Read More » -
Kerala
രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ; പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ പ്രതികരിച്ച് എസ്.ഡി.പി.ഐ
ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് എസ്.ഡി.പി.ഐ. പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ച നടപടി ഭരണഘടന ജനങ്ങള്‍ക്ക് നല്‍കുന്ന അവകാശങ്ങളെ ഇല്ലാതാക്കുന്നതാണെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) ദേശീയ പ്രസിഡന്റ് എം.കെ ഫൈസി വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. ബി.ജെ.പി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ സംസാരിക്കുന്നവര്‍ക്കെതിരേ അറസ്റ്റും റെയ്ഡും നടത്തുന്നു. ഭരണഘടന നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും സമരം ചെയ്യാനുള്ള സ്വാതന്ത്ര്യവുമെല്ലാം ഇല്ലാതാക്കുന്നു. പ്രതിപക്ഷത്തെ നിശബ്ദമാക്കാന്‍ അന്വേഷണ ഏജന്‍സികളെയും നിയമത്തെയും ദുരുപയോഗിക്കുന്നു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും എസ്ഡിപിഐ പ്രസ്താവനയില്‍ പറയുന്നു. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയായ എസ്.ഡി.പി.ഐയെ നിരോധിച്ചിട്ടില്ല. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം എട്ട് അനുബന്ധ സംഘടനകളെയാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച് ഉത്തരവിറക്കിയത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്,…
Read More »