NEWS

ഭാര്യയെ ഓഫീസില്‍ നിന്നും വിളിച്ചിറക്കി കുത്തി പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍ 

വൈപ്പിന്‍: ഭാര്യയെ ഓഫീസില്‍ നിന്നും വിളിച്ചിറക്കി മുഖത്ത് കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍.
എളങ്കുന്നപ്പുഴ പോസ്റ്റ് ഓഫീസിലെ താത്കാലിക ജീവനക്കാരിയായ ഭാര്യയെയാണ് ബസ് ജീവനക്കാരനും കാക്കനാട് സ്വദേശിയുമായ ഭര്‍ത്താവ് ഫൈസല്‍ ആക്രമിച്ചത്. പോസ്റ്റ് വുമണ്‍ ആയ യുവതിയെ പോസ്റ്റ് ഓഫീസില്‍നിന്നു വിളിച്ചിറക്കി മുഖത്ത് കത്തികൊണ്ട് കുത്തുകയായിരുന്നു.
സംഭവ ശേഷം പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പ്രണയിച്ച്‌ വിവാഹിതരായ ഇരുവരും കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് അകന്നു ജീവിക്കുകയായിരുന്നു. പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Back to top button
error: