LocalNEWS

കോഴിക്കോട് സി.എന്‍.ജി ഓട്ടോറിക്ഷകളുടെ ടയറുകള്‍ കുത്തിക്കീറി

കോഴിക്കോട്: നഗരത്തില്‍ പലയിടങ്ങളിലായി 30 ഓട്ടോറിക്ഷകള്‍ക്ക് നേരെ അക്രമം. റെയില്‍വേ സ്റ്റേഷനുസമീപത്തും കെ.എസ്.ആര്‍.ടി.സി. ടെര്‍മിനലിനുസമീപത്തെ സമരപ്പന്തലിനുമുന്നില്‍ വെച്ചുമാണ് അക്രമം നടന്നത്. ഓട്ടോറിക്ഷകളുടെ ഷീറ്റുകള്‍ മുഴുവന്‍ ബ്ലേഡ് വെച്ച് കീറി. പതിനായിരം രൂപയോളമാണ് ഓരോ ഓട്ടോറിക്ഷക്കും നഷ്ടമുണ്ടായതെന്നും തിങ്കളാഴ്ച നടന്ന പണിമുടക്കിന്റെ മറവിലാണ് അക്രമമെന്നും തൊഴിലാളികള്‍ പറഞ്ഞു. ചില ഓട്ടോറിക്ഷകളുടെ ടയറുകളും കുത്തിക്കീറിയതായി ഡ്രൈവര്‍മാര്‍ പറഞ്ഞു.

സി.എന്‍.ജി. ഓട്ടോറിക്ഷകള്‍ക്കു നേരെയാണ് കൂടുതലും അക്രമം നടന്നത്. സംഭവത്തില്‍ കസബ, നടക്കാവ് പോലീസ് സ്റ്റേഷനുകളിലായി കണ്ടാലറിയുന്ന പത്തു പേര്‍ക്കെതിരേ കേസെടുത്തു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും സി.ഐ.ടി.യു. ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. എന്നാല്‍ സമാധനപരമായ സമരത്തിനാണ് ആഹ്വാനം ചെയ്തതെന്നും ആരെങ്കിലും അക്രമത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഒരു സഹായവും നല്‍കിലെന്നും സംയുക്ത സമരസമിതി അറിയിച്ചു.

 

Back to top button
error: