Month: September 2022
-
Crime
കോഴിക്കോട് മാളില്‍ ആള്‍ക്കൂട്ടം അഴിഞ്ഞാടി: കയറിപ്പിടിച്ചവന്റെ കരണത്തടിച്ച് യുവനടി
കോഴിക്കോട്: ഹൈലൈറ്റ് മാളില്‍ സിനിമ പ്രമോഷന്‍ കഴിഞ്ഞു മടങ്ങുന്നതിനിടയില്‍ യുവനടിമാര്‍ക്കു നേരെ ലൈംഗികാതിക്രമം. തിരക്കിനിടയില്‍ ഒരു നടി അതിക്രമം കാണിച്ച യുവാവിന്റെ മുഖത്തടിച്ചു. ചൊവ്വാഴ്ച രാത്രി 9.30 നു ശേഷമാണു സംഭവം. ‘സാറ്റര്‍ഡേ നൈറ്റ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ടാണു യുവനടിമാരും സഹപ്രവര്‍ത്തകരും വൈകിട്ട് 7ന് ഹൈലൈറ്റ് മാളില്‍ എത്തിയത്. കവാടത്തില്‍ വന്‍ പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. 9 മണിയോടെ പരിപാടി അവസാനിച്ചു സംഘം തിരിച്ചു പോകുന്നതിനിടിയിലാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന യുവാവ് കയറിപ്പിടിച്ചത്. ജനങ്ങള്‍ തടിച്ചുകൂടിയ സാഹചര്യത്തില്‍ ആരാധകരുടെ കണ്ണുവെട്ടിച്ച് മാളിന്റെ പിന്‍വശത്തെ ലിഫ്റ്റ് വഴി ഇറങ്ങാന്‍ പോലീസ് നിര്‍ദേശിച്ചിരുന്നു. ഇതുവഴി പോകുന്നതിനിടയില്‍ വരാന്തയില്‍ നിന്നാണു കയ്യേറ്റം ഉണ്ടായത്. ഉടനെ അവര്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍ ബലം പ്രയോഗിച്ചു വരാന്തയില്‍ നിന്ന ആരാധകരെ മാറ്റാന്‍ ശ്രമിച്ചു. ഇതിനിടയിലാണു യുവനടി കയ്യേറ്റം ചെയ്ത വ്യക്തിയുടെ മുഖത്തടിച്ചത്. ഉടനെ സഹപ്രവര്‍ത്തകര്‍ ഇവരെ സ്ഥലത്തു നിന്നു മാറ്റി. മറ്റൊരു സഹപ്രവര്‍ത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായതായും പറയുന്നു.…
Read More » -
NEWS
ഇനി 50 ദിവസം;ലോകകപ്പ് ഫുട്ബോള്‍ അവസാനഘട്ട ടിക്കറ്റ് വില്‍പ്പന ഇന്നലെ മുതൽ ആരഭിച്ചു
ദോഹ: ലോകകപ്പ് ഫുട്ബോള്‍ അവസാനഘട്ട ടിക്കറ്റ് വില്‍പ്പന സെപ്തംബര്‍ 27 മുതല്‍ ആരംഭിച്ചു. ഖത്തര്‍ സമയം ഉച്ചയ്ക്ക് 12 മുതല്‍ ഫിഫ ടിക്കറ്റിങ് പ്ലാറ്റ്ഫോം വഴി ടിക്കറ്റെടുക്കാം.ലോകകപ്പ് ടിക്കറ്റ് ലഭിക്കാത്തവര്‍ക്കുള്ള അവസാന അവസരമാണ് ചൊവ്വാഴ്ച തുടങ്ങിയ ലാസ്റ്റ് മിനിറ്റ് ടിക്കറ്റ് വില്‍പ്പന. ഫിഫ ടിക്കറ്റിങ് പ്ലാറ്റ്ഫോമില്‍ നിന്ന് നറുക്കെടുപ്പില്ലാതെ തന്നെ ടിക്കറ്റ് സ്വന്തമാക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.
Read More » -
NEWS
പോപുലർ ഫ്രണ്ട്: നിരോധന ഉത്തരവ് ലഭിച്ചാൽ തുടർ നടപടിയെന്ന് പൊലീസ്
തിരുവനന്തപുരം: പോപുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് ലഭിച്ചാൽ തുടർ നടപടികളിലേക്ക് കടക്കുമെന്ന് കേരള പൊലീസ്. സംസ്ഥാനത്ത് പൊലീസ് പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.ക്യാമ്പുകളിൽ പൊലീസുകാരെ സജ്ജമാക്കി നിർത്താനും നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്ത് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ)യുടെ പ്രവർത്തനം നിരോധിച്ചുള്ള ഉത്തരവ് ഇന്ന് രാവിലെയാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. അഞ്ച് വർഷത്തേക്കാണ് സംഘടനക്ക് നിരോധനം ഏർപ്പെടുത്തിയത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർ.ഐ.എഫ്), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി.എഫ്.ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എ.ഐ.ഐ.സി), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യുമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻ.സി.എച്ച്.ആർ.ഒ), നാഷനൽ വുമൻസ് ഫ്രണ്ട് , ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ, കേരള എന്നീ പോപുലർ ഫ്രണ്ടിന്‍റെ എട്ട് അനുബന്ധ സംഘടനകൾക്കും നിരോധനം ബാധകമാക്കിയിട്ടുണ്ട്.
Read More » -
NEWS
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 മത്സരം ഇന്ന്
തിരുവനന്തപുരം:ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 മത്സരം ഇന്ന് വൈകിട്ട് ഏഴ് മണി മുതല്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. 2019 ഡിസംബറിലാണ് തിരുവനന്തപുരത്ത് അവസാന അന്താരാഷ്ട്ര മത്സരം നടന്നത്. അതിനുശേഷം കൊവിഡ് കാരണം മത്സരങ്ങള്‍ മുടങ്ങി. മത്സരം പുനരാരംഭിച്ചപ്പോള്‍ ഗ്രൗണ്ടില്‍ കാണികള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ആ കാലം മറന്ന്, സ്വന്തം നാട്ടില്‍ നടക്കുന്ന അന്താരാഷ്ട്ര മത്സരം കാണാന്‍ കാണികള്‍ ഗ്രീന്‍ഫീല്‍ഡിലേക്ക് ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ. റണ്ണൊഴുകുന്ന ഫ്‌ളാറ്റ് പിച്ചാണ് കാര്യവട്ടത്തേത്. രാത്രിയില്‍ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് നേരിയ മുന്‍തൂക്കം ലഭിക്കും. അതിനാല്‍ ടോസ് നിര്‍ണായകമാകുമെന്നാണ് കരുതുന്നത്.
Read More » -
NEWS
വിസ തട്ടിപ്പിനിരയായി സൗദിയിൽ കുടുങ്ങിയ നഴ്സുമാരെ നാട്ടിലെത്തിച്ചു
ജിദ്ദ : വിസ തട്ടിപ്പില്‍ കുടുങ്ങി ദുരിതത്തില്‍ ആയ നേഴ്‌സ്മാരെ നാട്ടിലെത്തിച്ചു. തമിഴ്നാട് സ്വേദേശിനിയായ ശ്രുതി, മലയാളിയായ മഞ്ജുഷ, കര്‍ണാടക സ്വേദേശിനികളായ ഗൗരി, നന്ദിനി എന്നിവരാണ് സാമൂഹിക സംഘടനയായ ദിശയുടെ സഹായത്താല്‍ നാട്ടിലേക്ക് മടങ്ങിയത്. സൗദിഎയര്‍ ലൈന്‍സിന്റെയും ഗള്‍ഫ് എയറിന്റെയും വിമാനങ്ങളില്‍ ആണ് ഇവരെ നാട്ടില്‍ എത്തിച്ചത്. മുന്ന് ആഴ്ചകളായി ജിദ്ദയില്‍ കുടുങ്ങി കിടക്കുന്ന ഇവരുടെ ദുരിതം അറിഞ്ഞ ദിശ പ്രവര്‍ത്തകര്‍ ഉടന്‍തന്നെ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സെല്‍റ്റിന്റെ സഹായത്തോടെ നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
Read More » -
NEWS
ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യയ്ക്ക് ദാരുണാന്ത്യം
പാലക്കാട്: ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യയ്ക്ക് ദാരുണാന്ത്യം. പാലക്കാട് കോതക്കുറുശ്ശി സ്വദേശി രജനി ആണ് മരിച്ചത്. 38 വയസായിരുന്നു. ഭര്‍ത്താവ് കൃഷ്ണദാസ് ആണ് വെട്ടിയത്. മകള്‍ അനഘക്കും പരിക്കേറ്റു. കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പുലര്‍ച്ചെ 2 മണിക്കാണ് സംഭവം. ഉറങ്ങി കിടന്ന രജനിയെ കൃഷ്ണദാസ് വെട്ടിക്കൊല്ലുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൃഷ്ണദാസ് ആകെ അസ്വസ്ഥനായിരുന്നുവെന്ന് അയല്‍പക്കത്തുള്ളവര്‍ പറയുന്നു. കസ്റ്റഡിയില്‍ ഉള്ള കൃഷ്ണദാസിനെ വൈദ്യ പരിശോധനക്ക് വിധേയനാക്കും. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തെളിവെടുപ്പ് നടത്തും.
Read More » -
NEWS
ആർഎസ്എസിനേയും നിരോധിക്കണം: രമേശ് ചെന്നിത്തല
മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ സ്വാഗതം ചെയ്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആർഎസ്എസിനേയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിയമവിരുദ്ധ സംഘടനയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം. എല്ലാത്തരത്തിലുള്ള വര്‍ഗീയതയും എതിര്‍ക്കപ്പെടേണ്ടതാണെന്നും ആര്‍എസ്എസും രാജ്യത്ത് നിരോധിക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
Read More » -
NEWS
ബുര്‍ഖ ധരിക്കാത്തതിന്റെ പേരില്‍ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ്
മുംബൈ: ബുര്‍ഖ ധരിക്കാത്തതിന്റെ പേരില്‍ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ്. മുംബൈയിലാണ് സംഭവം. മുസ്ലിം മതവിശ്വാസിയായ യുവാവിനെ വിവാഹം ചെയ്ത രൂപാലി എന്ന 20-കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇഖ്ബാല്‍ ഷെയ്ഖ് എന്നയാളുമായി 2019ലാണ് രൂപാലിയുടെ വിവാഹം നടന്നത്. തുടര്‍ന്ന് ഇവര്‍ സാറ എന്ന പേര് സ്വീകരിച്ചു. ഇവര്‍ക്ക് 2020ല്‍ കുഞ്ഞ് ജനിക്കുകയും ചെയ്തു. എന്നാല്‍ അടുത്തിടെ ഭര്‍ത്താവുമായി ചില അഭിപ്രായഭിന്നതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് രൂപാലി മകനുമായി വേറൊരു വീട്ടിലേക്ക് താമസം മാറ്റിയിരുന്നു.ഇതോടെ മുസ്ലിം വേഷവിധാനങ്ങൾ രൂപാലി ഉപേക്ഷിക്കുകയും ചെയ്തു.ഇതാണ് ഇഖ്ബാലിനെ ചൊടിപ്പിച്ചത്.
Read More » -
India
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രസർക്കാർ, സംഘടനയിൽ പ്രവർത്തിക്കുന്നത് കുറ്റകരം
ന്യൂഡൽഹി: ഒടുവിൽ പോപ്പുലർ ഫ്രണ്ടിന് വിലങ്ങു വീണു. പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും ഇന്ത്യയിൽ നിരോധിച്ചു കൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. 5 വർഷത്തേക്കാണ് സംഘടനയെ നിരോധിച്ചത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണു നടപടി. സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നത് കുറ്റകരമാകും. സംഘടനയ്ക്ക് തീവ്രവാദബന്ധമുണ്ട് എന്നാണ് എൻഐഎ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ റെയ്ഡുകളിൽ ഇത് സംബന്ധിച്ച ഒട്ടേറെ രേഖകൾ പിടിച്ചെടുത്തിരുന്നു. അനേകം പോപ്പുലർ ഫ്രണ്ട് നേതാക്കളെയും കസ്റ്റഡിയിൽ എടുത്തിരുന്നു.
Read More » -
NEWS
ഒമാനില്‍ ഒക്ടോബര്‍ 9ന് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു; സ്വകാര്യ മേഖലയ്ക്കും ബാധകം
മസ്‍കത്ത്: ഒമാനില്‍ നബി ദിനം പ്രമാണിച്ച് ഒക്‌ടോബര്‍ 9 ഞായറാഴ്ച ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും നിയമ വിഭാഗങ്ങളിലെയും ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയ്‍ക്കും അന്ന് അവധിയായിരിക്കുമെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. അതേസമയം സ്വകാര്യ മേഖലയിലെ ജോലിയുടെ സ്വഭാവം പരിഗണിച്ച് അന്ന് ജീവനക്കാര്‍ക്ക് അവധി നല്‍കാന്‍ സാധിക്കാത്ത തൊഴിലുടമകള്‍ ജീവനക്കാരുടെ അവധി നഷ്ടം നികത്തണമെന്നും തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ ആവശ്യപ്പെടുന്നുണ്ട്.
Read More »