NEWS

സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന ബസ് കുഴിയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

കാസർകോട്: സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന ബസ് കുഴിയിലേക്ക് മറിഞ്ഞു നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.
വ്യാഴാഴ്ച നാലുമണിയോടെ വിദ്യാനഗര്‍ ചാലക്കുന്നിലാണ് അപകടം.ബെദിര പാണക്കാട് തങ്ങള്‍ യുപി സ്‌കൂളിന്റെ ബസാണ് മറിഞ്ഞത്.ഇതിൽ ഡ്രൈവറുടെ നില ഗുരുതരമാണ്.
ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.പരിക്കേറ്റ മുഴുവൻ വിദ്യാര്‍ഥികളെയും കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വിദ്യാര്‍ഥികളിലാരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: