Month: September 2022
-
NEWS
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കരുത്തുറ്റതാക്കിയാല്‍ ലോകം ഏഷ്യ ഭരിക്കും:ചൈനീസ് അംബാസിഡര്‍ സണ്‍ വിഡോംഗ്
ബീജിംഗ്: ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കരുത്തുറ്റതാക്കിയാല്‍ ഗുണം ഏഷ്യയ്ക്കായിരിക്കുമെന്ന് ചൈനീസ് അംബാസിഡര്‍ സണ്‍ വിഡോംഗ്. റിപ്പബ്ലിക് ചൈനയുടെ 73-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിര്‍ച്വല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിഡോംഗ്. ഇരു രാജ്യങ്ങളിലെ വികസനങ്ങളും, പരസ്പര സഹകരണത്തോടെയുള്ള പ്രവര്‍ത്തനവും മൂലം മാത്രമേ ഏഷ്യന്‍ നൂറ്റാണ്ട് എന്ന ആശയം യാഥാര്‍ഥ്യമാക്കാന്‍ കഴിയു. മറ്റു ഏഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയും ചൈനയും തമ്മിലുള്ള ഐക്യവും, സഹകരണവും ശക്തിപ്പെടുത്തേണ്ട ആവശ്യം ഏറെയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. കിഴക്കന്‍ ലഡാക്കിലെ പ്രശ്നം രമ്യമായി പരിഹരിച്ചാല്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകും.കൂടാതെ വികസന കാര്യങ്ങളില്‍ വലിയ സംഭാവനകള്‍ നടത്താന്‍ ഇരു രാജ്യങ്ങള്‍ക്കും സാധിക്കും.ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ സാങ്കേതികമായ ബുദ്ധിമുട്ടുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എം ജയശങ്കര്‍ കഴിഞ്ഞ മാസം പറഞ്ഞതിന് പിന്നാലെയാണ് വിഡോംഗിന്റെ പ്രതികരണം. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അദ്ദേഹം ചില നിര്‍ദ്ദേശങ്ങളും മുന്നോട്ട് വെച്ചു. ഇരു രാജ്യങ്ങളും തമ്മില്‍…
Read More » -
Health
ജീവന്റെ നിലനില്‍പ്പിന് നിര്‍ണായകമായ ഒന്നാണ് ഹൃദയം; അറിയാം ഹൃദയത്തെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍
ഹൃദയത്തിന്റെ ഘടനയും പ്രവര്‍ത്തനങ്ങളും നമുക്കെല്ലാവര്‍ക്കും അറിവുള്ളതാണ്. ശരീരത്തിന്റെ രക്തചംക്രമണ സംവിധാനത്തിന്റെ ഭാഗമാണ് ഹൃദയം. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവവും ഏറ്റവും കഠിനമായി പ്രവര്‍ത്തിക്കുന്ന പേശിയുമാണിത്. രണ്ട് ആട്രിയയും രണ്ട് വെന്‍ട്രിക്കിളുകളും ചേര്‍ന്ന് നാല് അറകള്‍ ഉള്‍പ്പെടുന്നതാണ് മനുഷ്യ ഹൃദയത്തിന്റെ ഘടന. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്സിജന്‍ അടങ്ങിയ രക്തം വിതരണം ചെയ്യുക എന്നതാണ് ഹൃദയത്തിന്റെ പ്രാഥമിക പ്രവര്‍ത്തനം. ജീവന്റെ നിലനില്‍പ്പിന് ഹൃദയം നിര്‍ണായകമായതിനാല്‍, സമീകൃതാഹാരത്തിലൂടെയും വ്യായാമത്തിലൂടെയും അതിനെ ആരോഗ്യകരമായി നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. ഹൃദയ സംബന്ധമായ രോഗങ്ങളില്‍ നിന്നുള്ള മരണ സാധ്യതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഹൃദ്രോഗങ്ങള്‍ തടയാനുമായി എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 29ന് ലോക ഹൃദയ ദിനമായി ആചരിക്കുന്നു. ഈ ഹൃദയ ദിനത്തില്‍ മനുഷ്യ ഹൃദയത്തെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത ചില രസകരമായ വസ്തുതകള്‍ വായിച്ച് മനസിലാക്കാം. ഹൃദയത്തിന്റെ വലിപ്പം ഒരു മനുഷ്യന്റെ ഹൃദയം ഓരോ ദിവസവും ഏകദേശം 1,15,000 തവണ സ്പന്ദിക്കുകയും 2,000 ഗാലന്‍ രക്തം പമ്പ് ചെയ്യുകയും ചെയ്യുന്നു. പ്രായപൂര്‍ത്തിയായ ഒരാളുടെ…
Read More » -
NEWS
ഒന്നിച്ചു നിന്നാല്‍ കേരളം ആര് ഭരിക്കണമെന്ന് ഈഴവ സമുദായം തീരുമാനിക്കും: വെള്ളാപ്പള്ളി നടേശൻ
മൈസൂരു: ഒന്നിച്ചു നിന്നാല്‍ കേരളം ആര് ഭരിക്കണമെന്ന് ഈഴവ സമുദായത്തിന് തീരുമാനിക്കാനാകുമെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. സമുദായം ഒറ്റക്കെട്ടായി നില്‍ക്കണം. ഏത് സര്‍ക്കാര്‍ വന്നാലും ഈഴവരോട് അവഗണനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബുധനാഴ്ച മൈസൂരുവില്‍ നടന്ന എസ്‌എന്‍ഡിപി യോഗം നേതൃക്യാമ്ബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വോട്ട് ബാങ്കായവര്‍ക്ക് പണം വാരിക്കോരികൊടുക്കാന്‍ രാഷ്ട്രീയട്രീയ നേതൃത്വം തയ്യാറാകുന്നെന്നും വെളളാപ്പളളി കുറ്റപ്പെടുത്തി. എസ്‌എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെളളാപ്പളളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
Read More » -
NEWS
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് ഐഎസ് ഉള്‍പ്പെടെയുള്ള രാജ്യാന്തര ഭീകര സംഘടനകളുമായി ബന്ധം; തെളിവുകളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂഡൽഹി : രാഷ്ട്രീയ സംഘടനയുടെ പേരിൽ രാജ്യാന്തര ഭീകര സംഘടനകളുമായി ചേർന്ന് രാജ്യത്തെ തകർക്കാൻ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ശ്രമിച്ചതിന് ആയിരക്കണക്കിന് തെളിവുകളുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധന ഉത്തരവിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. അരക്ഷിതാവസ്ഥയുണ്ടന്ന് പ്രചരിപ്പിച്ച് ഒരു സമുദായത്തെ തീവ്രവാദവത്കരിക്കുകയാണ്, പിഎഫ്‌ഐയും പോഷക സംഘടനകളും രഹസ്യമായി ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പിഎഫ്‌ഐയുടെ പ്രവര്‍ത്തനം. ഒരു വിഭാഗത്തെ രാജ്യത്തിനെതിരെ തിരിക്കുകയെന്നതാണ് അവര്‍ പിന്തുടരുന്ന പ്രവര്‍ത്തന രീതി. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും പരമാധികാരത്തിനും പിഎഫ്‌ഐയുടെ പ്രവര്‍ത്തനം ഭീഷണിയാണ്. പിഎഫ്‌ഐയുടെ പ്രവര്‍ത്തനത്തിനു വേണ്ടി ഫണ്ട് സമാഹരിക്കുന്നത് റിഹാബ് ഇന്ത്യ ഫൗണ്ടേഷനാണ്. റിഹാബ് ഇന്ത്യയ്ക്കു പുറമേ കാംപസ് ഫ്രണ്ട്, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, എന്‍സിഎച്ച്‌ആര്‍ഒ, വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നിവയും ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇവയുടെ എല്ലാം പ്രവര്‍ത്തനം അഞ്ചു വര്‍ഷത്തേക്കു വിലക്കുകയാണെന്ന് ഉത്തരവില്‍ പറയുന്നു. സാമൂഹ്യ,…
Read More » -
NEWS
എൽപിജി ഉപഭോക്താക്കള്‍ക്ക് വര്‍ഷത്തില്‍ 15 സിലിണ്ടര്‍ മാത്രം; പുതിയ നിയമവുമായി കേന്ദ്രം
ന്യൂഡൽഹി :എല്‍പിജി സിലിണ്ടര്‍ ഉപഭോക്താളെ ബാധിക്കുന്ന നിര്‍ണ്ണായക തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. എൽപിജി ഉപഭോക്താക്കള്‍ക്ക് ഇനി ഒരു വര്‍ഷത്തില്‍ 15 ഗ്യാസ് സിലിണ്ടറുകള്‍ മാത്രമേ ലഭിക്കൂ. പുതിയ നിയമം അനുസരിച്ച്, ഒരു വര്‍ഷത്തിനുള്ളില്‍ ലഭിക്കുന്ന സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണത്തില്‍ മാറ്റമില്ല. അതായത് 12 സിലിണ്ടറുകള്‍ സബ്‌സിഡിയോടെ ലഭിക്കും. എന്നാല്‍, കൂടുതലായി വാങ്ങുന്ന സിലിണ്ടറുകള്‍ക്ക് സബ്‌സിഡി ലഭിക്കില്ല. അതായത് ആകെ ലഭിക്കുന്ന 15 സിലിണ്ടറുകളില്‍ 3 എണ്ണം സബ്‌സിഡി കൂടാതെ വാങ്ങേണ്ടി വരും എന്നർത്ഥം! പുതിയ നിയമം അനുസരിച്ച് എൽപിജി ഉപഭോക്താക്കള്‍ക്ക് വര്‍ഷത്തില്‍ 15 സിലിണ്ടര്‍ മാത്രമേ ലഭിക്കൂ. അതായത്, ഒരു വര്‍ഷത്തില്‍ ഒരു ഉപഭോക്താവിനും 15 സിലിണ്ടറുകളില്‍ കൂടുതല്‍ നല്‍കില്ല. ഇതുകൂടാതെ, ഉപഭോക്താക്കള്‍ക്ക് ഒരു മാസത്തില്‍ രണ്ട് സിലിണ്ടറുകള്‍ മാത്രമേ എടുക്കാന്‍ കഴിയൂ.
Read More » -
Kerala
കെ.എസ്.ആർ.ടി.സി മേലാളന്മാർക്ക് മാനസാന്തരം, രേഷ്മയുടെ കൺസഷൻ കാർഡ് വീട്ടിലെത്തിച്ചു
കേരളത്തിൻ്റെ മനസാക്ഷിയെ മുറിപ്പെടുത്തിയ സംഭവമാണ് കാട്ടാക്കട ട്രാൻസ്പോർട്ട് ഡിപ്പോയിൽ പ്രേമനനും മകൾ രേഷ്മയ്ക്കും നേരിടേണ്ടി വന്നത്. കണ്‍സഷന്‍ കാർഡ് പുതുക്കാനെത്തിയ അച്ഛനെയും മകളെയും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നിർദ്ദയം മര്‍ദ്ദിച്ചു. സെപ്റ്റംബര്‍ 20നായിരുന്നു വിവാദത്തിന് ആസ്പദമായ സംഭവം. രാവിലെ 11ന് മകളോടൊപ്പം കണ്‍സെഷന്‍ പുതുക്കാനായി കാട്ടാക്കട ഡിപ്പോയിലെ കൗണ്ടറില്‍ എത്തിയ ആമച്ചൽ സ്വദേശി പ്രേമനനെയും മകള്‍ രേഷ്മയെയും ജീവനക്കാര്‍ കൈയേറ്റം ചെയ്യുകയായിരുന്നു. കൺസഷൻ പുതുക്കി നൽകാൻ കോഴ്സ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നിരിക്കെ അതു കൂടിയേ കഴിയൂ എന്ന ട്രാൻസ്പോർട്ട് ജീവനക്കാരൻ്റെ വാശിയും പ്രേമനൻ അതു ചോദ്യം ചെയ്തതുമാണ് വാക്കേറ്റത്തിലേയ്ക്കും കയ്യേറ്റത്തിലേക്കും നയിച്ചത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കെഎസ്ആർടിസി ജീവനക്കാരെ അപമാനിക്കാൻ പെൺകുട്ടിയടെ അച്ഛൻ പ്രേമനൻ ക്യാമറയും ആളുമായി എത്തിയെന്ന വിചിത്ര വാദമാണ് ജീവനക്കാർ ഉന്നയിച്ചത്. അതിന് പിന്നാലെ പ്രേമനെ രൂക്ഷമായി വിമശിച്ച് സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദനും സി.കെ ഹരികൃഷ്ണനും ഉൾപ്പടെയുള്ളവർ രംഗത്തുവന്നു. ഇതിനിടെ 5 ജീവനക്കാരെ കെ.എസ്.ആർ.ടി.സി സസ്പെൻഡ് ചെയ്തു. ആര്യനാട് യൂണിറ്റിലെ…
Read More » -
NEWS
എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ
ആലപ്പുഴ :എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ. തിരുവനന്തപുരം നെയ്യാറ്റിന്‍കര, ചെങ്കന്‍, പ്ലാമുട്ടിക്കട ഊരാളി വിളാകത്ത് അഭിജിത്ത് (മിഥുന്‍ – 24), കൂട്ടുകാരി ചേര്‍ത്തല പട്ടണക്കാട് വെളിയില്‍ വീട്ടില്‍ അപര്‍ണ (19) എന്നിവരെയാണ് ജില്ല ലഹരി വിരുദ്ധ സ്ക്വാഡും സൗത്ത് പൊലീസും ചേര്‍ന്ന് പിടികൂടിയത്. നഗരത്തില്‍ നടന്ന മയക്കുമരുന്ന് വേട്ടയില്‍ കഴിഞ്ഞ ദിവസം പിടിയിലായ അതുല്‍, ആഷിക് എന്നിവര്‍ക്ക് എം.ഡി.എം.എ നല്‍കിയിരുന്നത് ഇവരാണ്. കേരളത്തിലെ പല ജില്ലകളിലേക്കും വലിയ അളവില്‍ മയക്കുമരുന്ന് എത്തുന്നത് അഭിജിത്ത് വഴിയാണ്. ഇയാള്‍ക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ല. മറ്റ് പലരുടെയും അക്കൗണ്ടിലേക്കാണ് പണം ഇട്ട് വാങ്ങുന്നത്. അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഭിജിത്തും അപര്‍ണയും പിടിയിലാകുന്നത്. ഇവരുടെ സാമ്ബത്തിക ഇടപാടുകളും ഫോണ്‍ രേഖകളും വിശദമായി പരിശോധിക്കുന്നതിലൂടെ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് സ്റ്റേഷന്‍ ഓഫിസര്‍ അരൂണ്‍ കുമാര്‍പറഞ്ഞു.
Read More » -
NEWS
ഖത്തര്‍ ലോകകപ്പിനെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
ദോഹ:ഖത്തര്‍ ലോകകപ്പിനെത്തുന്ന ആരാധകര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് അധികൃതര്‍. . ഖത്തറിന്റെ കോവിഡ് പ്രതിരോധ നിയമങ്ങളെ തുടര്‍ന്നാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി. 18 വയസും അതില്‍ കൂടുതലുമുള്ള എല്ലാ സന്ദര്‍ശകരും യാത്രകളും ആരോഗ്യ നിലയും അറിയുന്ന സര്‍ക്കാരിന്റെ എഹ്‌തെറാസ് ഫോണ്‍ ആപ്ലിക്കേഷനും ഡൗണ്‍ലോഡ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. സന്ദര്‍ശകര്‍ 48 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ പരിശോധനയില്‍ നിന്നോ 24 മണിക്കൂറിനുള്ളില്‍ നടത്തിയ റാപ്പിഡ് ടെസ്റ്റില്‍ നിന്നോ നെഗറ്റീവ് ഫലം ഉള്ളവരായിരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
Read More » -
NEWS
പ്രവാസി മലയാളിയെ അബുദാബിയിൽ മരിച്ച നിലയില്‍ കണ്ടെത്തി
അബുദാബി: പ്രവാസി മലയാളിയെ അബുദാബിയിൽ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പിറവം കുന്നുംപുറത്ത് നടരാജന്‍ ആചാരിയുടെ മകന്‍ വെട്ടുപാറക്കല്‍ ഹൗസില്‍ മനു എന്ന മണി(26)യെയാണ് അബുദാബി ടൂറിസ്റ്റ് ക്ലബ് ഏരിയയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. അല്‍ ഫലാഹ് റോഡിലെ സ്വകാര്യ കമ്ബനിയില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തു വരികയായിരുന്നു. അവിവാഹിതനായിരുന്നു.നാല് വര്‍ഷം മുമ്ബാണ് ജോലി ആവശ്യാര്‍ഥം മനു യു എ ഇ യില്‍ എത്തിയത്.
Read More » -
NEWS
ഖത്തറില്‍ കാണാതായ കോഴിക്കോട് സ്വദേശിയെ കടലില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ദോഹ :ഖത്തറില്‍ കാണാതായ കോഴിക്കോട് സ്വദേശിയെ കടലില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കാട്ടൂര്‍ സ്വദേശി പരിയങ്ങാട് തടയില്‍ അന്‍സിലാണ് മരിച്ചത്. 29 വയസായിരുന്നു. അബൂഹമൂറിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന അന്‍സിലിനെ രണ്ട് ദിവസം മുമ്ബാണ് കാണാതായത്. ജോലി സ്ഥലത്ത് നിന്നും താമസ്ഥലത്തേക്ക് പുറപ്പെട്ട അന്‍സിലിനെ കുറിച്ച് പിന്നീട് വിവരമൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വക്ര ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം കണ്ടെത്തിയത്. കടലില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചതായാണ് പ്രാഥമിക വിവരം. ചൊവ്വാഴ്ച തന്നെ മൃതദേഹം മോര്‍ച്ചറിയില്‍ എത്തിയിരുന്നെങ്കിലും തിരിച്ചറിഞ്ഞിരുന്നില്ല.
Read More »