ഇടുക്കി: കൈക്കൂലി വാങ്ങുന്നതിനിടയില്‍ വില്ലേജ് ഓഫിസര്‍ അറസ്റ്റില്‍. ഇടുക്കി കൊന്നത്തടി വില്ലേജ് ഓഫിസര്‍ പ്രമോദ് കുമാറാണ് വിജിലന്‍സ് പിടിയിലായത്.
ഫാമിലി റിലേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി 2500 രൂപാ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് അറസ്റ്റ്.ഒരു ഒപ്പിന് 2500 രൂപയായിരുന്നു പടി.ചോദ്യം ചെയ്യലിന് ശേഷം പ്രമോദ് കുമാറിനെ കോടതിയില്‍ ഹാജരാക്കി.