NEWSWorld

ഇന്ന് ലോക ഹൃദയ ദിനം, ലോകത്ത് പ്രതിവർഷം 17 ദശലക്ഷത്തിലധികം ആളുകൾക്ക് ഹൃദ്രോഗം മൂലം ജീവൻ നഷ്ടപ്പെടുന്നുവെന്ന് കണക്കുകൾ

ഹൃദയ സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്ന സന്ദേശവുമായി ഇന്ന് ‘ലോകഹൃദയദിനം’ ആചരിക്കുന്നു. ‘USE HEART FOR EVERY HEART’ എന്നതാണ് ഇത്തവണത്തെ ഹൃദയ ദിന സന്ദേശം.

ലോകത്ത് 17 ദശലക്ഷത്തിലധികം ആളുകൾക്ക് ഒരോവർഷവും ഹൃദ്രോഗം മൂലം ജീവൻ നഷ്ടപ്പെടുന്നു എന്നാണ് കണക്കുകൾ. ഇത് ആകെ മരണങ്ങളുടെ 32 ശതമാനമാണ്. ലോകത്ത് സംഭവിക്കുന്ന മൊത്തം മരണങ്ങളിൽ 85 ശതമാനവും ഹൃദയാഘാതവും പക്ഷാഘാതവും മൂലമുണ്ടാകുന്നതാണ്. ഹൃദയസ്തംഭനമുണ്ടാകുന്ന അഞ്ചിൽ ഒരാൾ 40 വയസിന് താഴെയുള്ളവരുമാണ്.

Signature-ad

ഹൃദ്രോഗങ്ങൾ മൂലം മരിക്കുന്നവരിൽ 50 ശതമാനം പേരും ‘സഡൺ കാർഡിയാക് അറസ്റ്റ്’ മൂലം മരിക്കുന്നവരാണെന്നാണ് റിപ്പോർട്ടുകൾ. ജിമ്മും ഡയറ്റും ചിട്ടയായ ജീവിതശൈലിയുമൊക്കെ പിന്തുടർന്നിട്ടും പലരെയും മരണം കവർന്നെടുക്കുന്നതും ‘സഡൺ കാർഡിയാക് അറസ്റ്റിലൂടെയാണ്.

ജീവിത കാലം മുഴുവൻ ശ്രദ്ധയോടെ ഹൃദയത്തെ പരിചരിച്ചാലെ ഹൃദയാരോഗ്യം നിലനിർത്താനാകൂ. അമിതമാകാത്ത പതിവ് വ്യായാമം, ജീവിത- ഭക്ഷണരീതികളുടെ ക്രമീകരണം, പതിവ് പരിശോധനകൾ തുടങ്ങിയവയിലൂടെ ഒരുപരിധിവരെ ഹൃദയാരോഗ്യം നിലനിർത്താം, അങ്ങനെ സ്വന്തം ജീവനും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: