Month: September 2022

  • NEWS

    സ്പോൺസറുടെ ആവശ്യമില്ലാത്ത ദീർഘകാല, ഹ്രസ്വകാല വിദ്യാഭ്യാസ വിസകൾക്ക് സൗദി മന്ത്രിസഭയുടെ അംഗീകാരം

    റിയാദ്:സ്പോൺസറുടെ ആവശ്യമില്ലാത്ത ദീർഘകാല, ഹ്രസ്വകാല വിദ്യാഭ്യാസ വിസകൾക്ക് സൗദി മന്ത്രിസഭയുടെ അംഗീകാരം. അക്കാദമിക് പഠനങ്ങൾക്കും ഗവേഷണ സന്ദർശനങ്ങൾക്കുമായി വിദ്യാർഥികൾക്കും ഗവേഷകർക്കും വിദഗ്ധർക്കും ദീർഘകാല വിദ്യാഭ്യാസ വിസ അനുവദിക്കും.ഭാഷാ പഠനം, പരിശീലനം, ഹ്രസ്വ കോഴ്സുകളിൽ പങ്കാളിത്തം, സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമുകൾ എന്നിവയ്ക്കായി വിദ്യാര്ത്ഥികള്ക്കും ഗവേഷകർക്കും വിസിറ്റിംഗ് ട്രെയിനർമാർക്കും ഹ്രസ്വകാല വിസ അനുവദിക്കും. രണ്ട് തരം വിസക്കാരെയും സ്പോണ്സർ വേണമെന്ന നിബന്ധയിൽ നിന്ന് ഒഴിവാക്കുമെന്നും സൗദി വാർത്ത ഏജൻസിയായ എസ്പിഎ അറിയിച്ചു.

    Read More »
  • India

    ഭാരത് ജോഡോ യാത്ര എത്തും മുമ്പേ കർണാടകയിൽ പരിപാടിയു‌ടെ പോസ്റ്ററുകൾ കീറിയ നിലയിൽ; പിന്നിൽ ബിജെപിയെന്ന് കോൺ​ഗ്രസ്

    ബം​ഗളൂരു: രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര എത്തും മുമ്പേ കർണാടകയിൽ പരിപാടിയു‌ടെ പോസ്റ്ററുകൾ കീറിയ നിലയിൽ. ​ഗുണ്ടൽപേട്ട് പരിസരത്താണ് പോസ്റ്ററുകൾ വലിച്ചുകീറിയ നിലയിൽ കണ്ടത്. നാളെ‌യാണ് ഭാരത് ജോഡോ യാത്ര കർണാടകത്തിലെത്തുക. നാല്പതിലധികം പോസ്റ്ററുകളാണ് കീറി‌യ നിലയിൽ കണ്ടെത്തിയത്. രാഹുലിന്റേതിന് പുറമേ മറ്റ് കോൺ​ഗ്രസ് നേതാക്കളുടെ ചിത്രങ്ങള‌ടങ്ങിയ പോസ്റ്ററുകളും വലിച്ചുകീറിയ നിലയിലാണ്. ഇതിനു പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺ​ഗ്രസ് ആരോപിച്ചു. ​ഗുണ്ടൽ പേട്ടിൽ ഹൈവേ കടന്നുപോകുന്ന ഇടങ്ങളിലെ പോസ്റ്ററുകളാണ് കീറിയതായി കണ്ടെത്തിയത്. കർണാടകത്തിൽ ഭരണത്തിലുള്ളത് ബിജെപി ആയതുകൊണ്ടു തന്നെ ജോഡോ യാത്ര കോൺ​ഗ്രസിന് നിർണായകമാണ്. അതേസമയം, ഭാരത് ജോഡോ യാത്ര കേരളത്തിലെ പര്യടനം പൂർത്തിയാക്കി തമിഴ്നാട്ടിൽ പ്രവേശിച്ചു. 19 ദിവസമായിരുന്നു കേരളത്തിലെ പര്യടനം. ഇന്ന് രാവിലെ 6.30 ന് നിലമ്പൂർ ചുങ്കത്തറയിൽ നിന്നും ആരംഭിച്ച യാത്ര വഴിക്കടവ് വഴിയാണ് ഗൂഡല്ലൂരിലേക്ക് പ്രവേശിച്ചത്. പാർട്ടി പുനരുജ്ജീവനം ലക്ഷ്യമിട്ടുള്ള യാത്ര തമിഴ്നാട്ടിൽ നിന്ന് എത്തിയപ്പോൾ പ്രതീക്ഷിച്ചതിലും വലിയ സ്വാധീനമുണ്ടാക്കാൻ സാധിച്ചു. യാത്രയിലെ…

    Read More »
  • Kerala

    കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിൻ്റെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കുന്നു: ഗുരുതര സ്വഭാവമുള്ള കേസുകൾ നിലനിൽക്കും

    തിരുവനന്തപുരം: കൊവിഡ് കാലത്ത് എടുത്ത പൊലീസ് കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു. സാമൂഹിക അകലം പാലിക്കാതിരുന്നതിനും കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിനുമായി എടുത്ത കേസുകൾ പിൻവലിക്കാനാണ് ഇന്ന് തീരുമാനം. ഇന്ന് മുഖ്യമന്ത്രിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചത്. കോവിഡ് കാലത്ത് സംസ്ഥാനത്ത് 1.40 ലക്ഷത്തോടളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ സാമൂഹ്യ അകലം പാലിക്കാത്തത്, മാസ്ക് ധരിക്കാത്തത് തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കും. പിഎസ്സ്സി ഉദ്യോഗാർത്ഥികൾ നടത്തിയ സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളും പിൻവലിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പൊതുമുതൽ നശിപ്പിക്കൽ, അക്രമ സംഭവങ്ങൾ എന്നീ സംഭവങ്ങളിൽ എടുത്ത കേസുകളിൽ പക്ഷേ നടപടി തുടരും. ഏതൊക്കെ കേസുകൾ പിൻവലിക്കണം എന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, നിയമ വകുപ്പ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയാവും കേസുകൾ പിൻവലിക്കുന്നതിനുള്ള പൊതുമാനദണ്ഡം നിശ്ചയിക്കുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ…

    Read More »
  • NEWS

    താലിബാന്‍കാരുടെ മുന്നിലേക്ക് മുദ്രാവാക്യങ്ങളുമായി സ്ത്രീകള്‍, ആകാശത്തേക്ക് നിറയൊഴിച്ചു

    ഇറാനില്‍ പ്രതിഷേധക്കൊടുങ്കാറ്റ് ഇളക്കിവിട്ട 22 വയസ്സുകാരിയുടെ മരണത്തില്‍ പ്രതിഷേധിച്ച് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്താനിലും വനിതാ പ്രക്ഷോഭം. ഇറാന്‍ എംബസിക്കു മുന്നില്‍ നിലയുറപ്പിച്ച താലിബാന്‍ സൈനികര്‍ക്കു മുന്നിലേക്കാണ് മുപ്പതോളം വനിതകള്‍ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള മുദ്രാവാക്യങ്ങളും ബാനറുകളുമായി ഇരമ്പി എത്തിയത്. പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ താലിബാന്‍ സൈനികര്‍ ആകാശത്തേക്ക് വെടിവെച്ചതായി എ എഫ് പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധക്കാരുടെ മുന്നില്‍ വെച്ചു തന്നെ താലിബാന്‍കാര്‍ ബാനറുകള്‍ പിടിച്ചെടുക്കുകയും വലിച്ചു കീറുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരോട് അവ ഡിലിറ്റ് ചെയ്യാന്‍ താലിബാന്‍കാര്‍ നിര്‍ബന്ധം പിടിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കി. മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ മഹ്‌സ അമീനി എന്ന 22 വയസുകാരി മരിച്ച സംഭവമാണ് ഇറാനില്‍ പ്രതിഷേധക്കൊടുങ്കാറ്റ് ഇളക്കി വിട്ടത്. ഹിജാബ് ധരിച്ചില്ല എന്നു പറഞ്ഞ് മതപൊലീസ് അറസ്റ്റ് ചെയ്ത യുവതിയുടെ മരണത്തില്‍ പ്രതിഷേധിച്ച് സ്ത്രീകളടക്കം പതിനായിരക്കണക്കിന് പേരാണ് തെരുവില്‍ ഇറങ്ങിയത്. പ്രക്ഷോഭം അടിച്ചമര്‍ത്താനായി ഇറാന്‍ പൊലീസും…

    Read More »
  • Kerala

    കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ടിനെതിരേ നടപടിയെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുന്നു: കെ. സുരേന്ദ്രന്‍

    കോഴിക്കോട്: പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ചിട്ടും സംസ്ഥാന സർക്കാർ പോപ്പുലർ ഫ്രണ്ടിനെതിരെ നടപടിയെടുക്കാതെ സംരക്ഷണം ഒരുക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മറ്റ് സംസ്ഥാനങ്ങൾ നിരോധിക്കപ്പെട്ട രാജ്യദ്രോഹ സംഘടനക്കെതിരെ ശക്തമായ നടപടികളെടുക്കുമ്പോഴാണ് സംസ്ഥാനത്തെ ഇടതുസർക്കാർ തണുപ്പൻ സമീപനം സ്വീകരിക്കുന്നത്. പോപ്പുലർ ഫ്രണ്ടിനെതിരെ തിടുക്കപ്പെട്ട് നടപടിയെടുക്കരുതെന്നാണ് മുഖ്യമന്ത്രി ഉന്നതതല യോഗത്തിൽ പറഞ്ഞതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ലഭിച്ച വോട്ടിന്റെയും അവിഹിത സഖ്യത്തിന്റെയും പ്രത്യുപകാരമാണിതെന്ന് ഉറപ്പാണ്. നിയമപ്രകാരം മതി നടപടിയെന്നാണ് പിണറായി വിജയൻ പറയുന്നത്. രാജ്യത്തെ നിയമപ്രകാരമാണ് ദേശസുരക്ഷയ്ക്ക് ഭീഷണി ഉയർത്തിയ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്. പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ റെയിഡ് നടത്താനോ പിടിച്ചെടുക്കാനോ സർക്കാർ തയ്യാറാവുന്നില്ല. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കേണ്ടതില്ലെന്ന സിപിഎം അഖിലേന്ത്യാ ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയുടേയും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെയും നിലപാടിനോട് ഇത് ചേർത്ത് വായിക്കേണ്ടതാണ്. സിപിഎമ്മിന്റെ ഈ നിലപാടിനൊപ്പമാണ് പിണറായി സർക്കാരുമെന്ന് വ്യക്തമായിരിക്കുകയാണ്. പോപ്പുലർ ഫ്രണ്ട് മതഭീകരവാദികളാണെന്ന് പറഞ്ഞത് സിപിഎമ്മിന്റെ തന്നെ മുഖ്യമന്ത്രിയായിരുന്ന വിഎസ്…

    Read More »
  • NEWS

    ഇന്ത്യ, പാകിസ്ഥാന്‍, യൂറോപ്പ് കറന്‍സികളുടെ വിനിമയ മൂല്യം താഴ്ന്നു, യു.എ.ഇയില്‍ അവശ്യ സാധന വില ഗണ്യമായി കുറയും

    യു.എ.ഇയില്‍ അവശ്യ സാധന വില കുറയാന്‍ സാധ്യത. ഇന്ത്യ, പാകിസ്ഥാന്‍, യൂറോപ്പ് കറന്‍സികളുടെ വിനിമയ മൂല്യം കുറഞ്ഞതാണ് കാരണം. ഇവിടെ നിന്നാണ് ഗൾഫ് നാടുകളിൽ ഭക്ഷ്യോത്പന്നങ്ങള്‍ അധികവുമെത്തുന്നത്. ഡോളര്‍ നിരക്കിലാണ് ഇവ വാങ്ങുന്നത്. ഡോളര്‍ ശക്തിപ്പെട്ടതിനാല്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ ലഭ്യമാകും. യു.എ.ഇയില്‍ പണപ്പെരുപ്പം കുറയും. സമീപഭാവിയില്‍ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് ഉപഭോഗ വസ്തുക്കളുടെയും വില 20 ശതമാനമെങ്കിലും കുറയുമെന്ന് ചില്ലറ വ്യാപാരികള്‍ കണക്കാക്കുന്നു. ചരക്ക് കണ്ടെയ്‌നര്‍ നിരക്ക് 1,100 ഡോളറായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിരക്ക് 20 അടി കണ്ടെയ്‌നറിന് 375 ഡോളറായി കുറഞ്ഞു. കണ്ടെയ്‌നറുകളുടെ ലഭ്യത കാരണം ഇത് ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുന്നു. യു.എ. ഇയില്‍ ഭക്ഷ്യ ഇറക്കുമതി ചെലവും മറ്റ് ഉപഭോക്തൃ ഉത്പന്നങ്ങളുടെ വിലയും കുറക്കാന്‍ ഇത് സഹായിക്കും. ചരക്ക് കണ്ടെയ്‌നര്‍ നിരക്ക് കഴിഞ്ഞ വര്‍ഷം സെപ്തംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് 57 ശതമാനം കുറഞ്ഞതായി മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ് ചൂണ്ടിക്കാട്ടി. എന്നിരുന്നാലും 2019 ഡിസംബറിലെ സ്ഥിതിയെ അപേക്ഷിച്ച് ഏകദേശം…

    Read More »
  • India

    സോണിയയെ വീട്ടിലെത്തി കണ്ട് സച്ചിന്‍, രാജസ്ഥാനിലെ പ്രതിസന്ധിക്ക് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച്ച

    ദില്ലി: സച്ചിന്‍ പൈലറ്റ് സോണിയാ ഗാന്ധിയുമായി കൂടികാഴ്ച നടത്തുന്നു. ദില്ലിയിലെ സോണിയയുടെ വസതിയിലാണ് കൂടികാഴ്ച. രാജസ്ഥാനിലെ പ്രതിസന്ധിക്ക് ശേഷം ആദ്യമായാണ് സച്ചിന്‍ സോണിയയെ കാണുന്നത്. മുഖ്യമന്ത്രി പദം ഒഴിയില്ലെന്ന്  അശോക് ഗെലോട്ട്  അറിയിച്ചത് ഹൈക്കമാന്‍ഡ് സച്ചിനെ അറിയിക്കും. പകരം പദവി എന്തെന്ന് സംബന്ധിച്ചും കൂടികാഴ്ചയില്‍ ഹൈക്കമാന്‍ഡ് സച്ചിനെ അറിയിക്കും. 2020 ലെ വിമത നീക്കത്തിന് പിന്നാലെ പി സി സി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും സച്ചിനെയും അടുപ്പക്കാരെ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു. ഈ പദവികൾ തിരിച്ചു നല്‍കണമെന്ന് സച്ചിന്‍ പൈലറ്റ് ദീർഘ നാളായി ആവശ്യമുന്നയിക്കുന്നുണ്ട്. മത്സരിക്കാൻ നേരത്തെ  സന്നദ്ധത അറിയിച്ചിരുന്ന അശോക് ഗെലോട്ട് രാജസ്ഥാനില്‍ ഹൈക്കമാന്‍റിന് അതൃപ്തി ഉണ്ടാക്കായി സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഒന്നര മണിക്കൂറോളം നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനം പരസ്യപ്പെടുത്തിയത്. രാജസ്ഥാനിലെ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി മത്സരിക്കുന്നില്ലെന്ന് പറഞ്ഞെങ്കിലും യഥാർത്ഥത്തില്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയാനുള്ള വിമുഖതയാണ് മത്സരിക്കാത്തതിന് കാരണം. സമവായത്തിനായി മുതിർന്ന നേതാക്കളെ അടക്കം…

    Read More »
  • Crime

    നിരോധനത്തിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങൾക്ക് നേരെ പൊലീസ് നടപടി ആരംഭിച്ചു

    കൊച്ചി: നിരോധനത്തിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങൾക്ക് നേരെ പൊലീസ് നടപടി ആരംഭിച്ചു. ആലുവയിലെ പോപ്പുലർ ഫ്രണ്ട് ഓഫീസായ പെരിയാർ വാലി ക്യാംപസ് സീൽ ചെയ്യാൻ ഉദ്യോഗസ്ഥർ എത്തി. തഹസിൽദാർ, എൻഐഎ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് പൊലീസ്  നടപടികൾ. എറണാകുളം ജില്ലയിലെ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന കേന്ദ്രമാണ് ആലുവയിലെ പെരിയാർ വാലി ക്യാമ്പസ്‌. പിഎഫ്ഐയുടെ ഓഫീസുകൾ സീൽ ചെയ്യാൻ സംസ്ഥാന പൊലീസ് മേധാവി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിനായുള്ള സർക്കുലർ ഇതിനോടകം പുറത്തിറങ്ങി. പോപ്പുലർ ഫ്രണ്ടിൻ്റേയും അനുബന്ധ സംഘടനകളുടേയും ഓഫീസുകൾ കണ്ടെത്തി സീൽ ചെയ്യാനാണ് നിർദേശം. ജില്ലകളക്ടറുടെ ഉത്തരവോടെയാകും സീൽ ചെയ്യുക. അക്കൗണ്ടുകൾ മരവിപ്പിക്കാനും പിഎഫ്ഐ പ്രവർത്തകരെ നിരീക്ഷിക്കാനും ഡിജിപിയുടെ നിർദേശമുണ്ട്. നിരോധനത്തിൻ്റെ പശ്ചാത്തലത്തിൽ  പോപ്പുലർ ഫ്രണ്ടിൻ്റെ ഓഫീസുകൾ, വസ്തുവകകൾ എന്നിവ നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് തടയണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ നിർദേശം ഡിജിപി അനിൽ കാന്ത് നൽകിയത്. പോപ്പുലർ ഫ്രണ്ടിൻ്റെ…

    Read More »
  • Health

    താരനും ചൊറിച്ചിലും പരിഹാരമായി ആര്യവേപ്പ് പ്രയോഗങ്ങള്‍

    വരണ്ട തലയോട്ടി എപ്പോഴും പ്രശ്‌നമുണ്ടാക്കുന്നതാണ്. കാരണം ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെയും കരുത്തിനേയും ബാധിക്കുന്നു. ഇത്തരം അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് പലരും ശ്രമിക്കുന്നത്. എന്നാല്‍ നമ്മള്‍ കൃത്യമായി ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ അത് മുടിയുടെ ആരോഗ്യത്തെ വരെ നശിപ്പിക്കുന്നു. നാം വീട്ടില്‍ ചെയ്യുന്ന സ്വന്തം ഒറ്റമൂലിയില്‍ നമുക്ക് പലപ്പോഴും മുടി മുഴുവനായി ഇല്ലാതാവുന്നു. ഇത് വരണ്ട തലയോട്ടിയിലേക്കും മുടിയുടെ ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും താരന്‍ എന്ന പ്രതിസന്ധി നമ്മുടെ ആത്മവിശ്വാസത്തെ വരെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നു. അന്തരീക്ഷ മലിനീകരണവും, മോശം കേശസംരക്ഷണ ഉത്പ്പന്നങ്ങളും എല്ലാം മുടിയുടെ ആരോഗ്യം നശിപ്പിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ശിരോചര്‍മ്മം അടര്‍ന്ന് പോരുന്ന അവസ്ഥയിലേക്കും പലപ്പോഴും മുടി വളരെയധികം കുറയുന്ന അവസ്ഥയിലേക്കും നിങ്ങളെ എത്തിക്കുന്നു. എന്നാല്‍ ഇനി താരനേയും മറ്റ് തലയിലെ പ്രശ്‌നങ്ങള്‍ക്കും എല്ലാം പരിഹാരം കാണാന്‍ നമുക്ക് ആര്യവേപ്പ് ഉപയോഗിക്കാം. ഇത് മുടി വളര്‍ത്തുന്നതിനും മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. മുടിക്ക് ആര്യവേപ്പ് നല്‍കുന്ന…

    Read More »
  • NEWS

    വെറും അരമണിക്കൂര്‍ കൊണ്ട് നല്ല കട്ടിയുള്ള ശുദ്ധമായ തൈര് ഉണ്ടാക്കാം;തൈരിന്റെ ആരോഗ്യ ഗുണങ്ങൾ

    വെറും അരമണിക്കൂര്‍ കൊണ്ട് നല്ല കട്ടിയുള്ള ശുദ്ധമായ തൈര് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം… ആദ്യം തന്നെ ഒരു പാക്കറ്റ് പാല്‍ ഒരു പാത്രത്തില്‍ വച്ച്‌ നന്നായി തിളപ്പിക്കുക. ഒട്ടും വെള്ളം ചേര്‍ക്കരുത്. തിളച്ചതിന് ശേഷം തീ കുറച്ച്‌ വച്ച്‌ ഒന്ന് രണ്ട് മിനിറ്റ് കൂടി പാല്‍ നന്നായി വേവിച്ച്‌ എടുക്കുക. തീ ഓഫ് ചെയ്ത് മാറ്റി വയ്ക്കുക. ചെറിയ ചൂടോടെ മറ്റൊരു പാത്രത്തിലേക്ക് പകരുക. അതിനു ശേഷം ഒരു സ്പൂണ്‍ നല്ല തൈര് ഈ ചെറുചൂടുള്ള പാലില്‍ ചേര്‍ക്കുക. എന്നിട്ട് നന്നായി മിക്സ് ചെയ്യുക. ശേഷം ഒരു പ്രെഷര്‍ കുക്കര്‍ എടുത്തതിന് ശേഷം അതിലേക്ക് നല്ല തിളച്ച ചൂടുള്ള വെള്ളം ഒഴിക്കുക. തൈര് ഉറ ഒഴിക്കാന്‍ വച്ചിരിക്കുന്ന പാത്രത്തിന് താഴെ നില്‍ക്കുന്ന രീതിയില്‍ വേണം വെള്ളം ഒഴിക്കേണ്ടത്. അതിനു ശേഷം പാത്രം ഒരു മൂടി കൊണ്ട് അടച്ച്‌ ഈ വെള്ളത്തിലേക്ക് തൈര് പാല്‍ മിശ്രിതം ഇറക്കി വയ്ക്കുക. കുക്കര്‍ ലിഡ് കൊണ്ട്…

    Read More »
Back to top button
error: