ന്യൂഡൽഹി :എല്‍പിജി സിലിണ്ടര്‍ ഉപഭോക്താളെ ബാധിക്കുന്ന നിര്‍ണ്ണായക തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍.
എൽപിജി ഉപഭോക്താക്കള്‍ക്ക് ഇനി ഒരു വര്‍ഷത്തില്‍ 15 ഗ്യാസ് സിലിണ്ടറുകള്‍ മാത്രമേ ലഭിക്കൂ.
പുതിയ നിയമം അനുസരിച്ച്, ഒരു വര്‍ഷത്തിനുള്ളില്‍ ലഭിക്കുന്ന സബ്സിഡി സിലിണ്ടറുകളുടെ എണ്ണത്തില്‍ മാറ്റമില്ല. അതായത് 12 സിലിണ്ടറുകള്‍ സബ്സിഡിയോടെ ലഭിക്കും. എന്നാല്‍, കൂടുതലായി വാങ്ങുന്ന സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല. അതായത് ആകെ ലഭിക്കുന്ന 15 സിലിണ്ടറുകളില്‍ 3 എണ്ണം സബ്സിഡി കൂടാതെ വാങ്ങേണ്ടി വരും എന്നർത്ഥം!
പുതിയ നിയമം അനുസരിച്ച് എൽപിജി ഉപഭോക്താക്കള്‍ക്ക് വര്‍ഷത്തില്‍ 15 സിലിണ്ടര്‍ മാത്രമേ ലഭിക്കൂ. അതായത്, ഒരു വര്‍ഷത്തില്‍ ഒരു ഉപഭോക്താവിനും 15 സിലിണ്ടറുകളില്‍ കൂടുതല്‍ നല്‍കില്ല. ഇതുകൂടാതെ, ഉപഭോക്താക്കള്‍ക്ക് ഒരു മാസത്തില്‍ രണ്ട് സിലിണ്ടറുകള്‍ മാത്രമേ എടുക്കാന്‍ കഴിയൂ.