NEWS

എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ

ആലപ്പുഴ :എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ.

തിരുവനന്തപുരം നെയ്യാറ്റിന്‍കര, ചെങ്കന്‍, പ്ലാമുട്ടിക്കട ഊരാളി വിളാകത്ത് അഭിജിത്ത് (മിഥുന്‍ – 24), കൂട്ടുകാരി ചേര്‍ത്തല പട്ടണക്കാട് വെളിയില്‍ വീട്ടില്‍ അപര്‍ണ (19) എന്നിവരെയാണ് ജില്ല ലഹരി വിരുദ്ധ സ്ക്വാഡും സൗത്ത് പൊലീസും ചേര്‍ന്ന് പിടികൂടിയത്.

നഗരത്തില്‍ നടന്ന മയക്കുമരുന്ന് വേട്ടയില്‍ കഴിഞ്ഞ ദിവസം പിടിയിലായ അതുല്‍, ആഷിക് എന്നിവര്‍ക്ക് എം.ഡി.എം.എ നല്‍കിയിരുന്നത് ഇവരാണ്.
കേരളത്തിലെ പല ജില്ലകളിലേക്കും വലിയ അളവില്‍ മയക്കുമരുന്ന് എത്തുന്നത് അഭിജിത്ത് വഴിയാണ്. ഇയാള്‍ക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ല. മറ്റ് പലരുടെയും അക്കൗണ്ടിലേക്കാണ് പണം ഇട്ട് വാങ്ങുന്നത്. അക്കൗണ്ട് കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് അഭിജിത്തും അപര്‍ണയും പിടിയിലാകുന്നത്. ഇവരുടെ സാമ്ബത്തിക ഇടപാടുകളും ഫോണ്‍ രേഖകളും വിശദമായി പരിശോധിക്കുന്നതിലൂടെ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് സ്റ്റേഷന്‍ ഓഫിസര്‍ അരൂണ്‍ കുമാര്‍പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: