NEWS

ഖത്തര്‍ ലോകകപ്പിനെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ദോഹ:ഖത്തര്‍ ലോകകപ്പിനെത്തുന്ന ആരാധകര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് അധികൃതര്‍.
.
ഖത്തറിന്റെ കോവിഡ് പ്രതിരോധ നിയമങ്ങളെ തുടര്‍ന്നാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി. 18 വയസും അതില്‍ കൂടുതലുമുള്ള എല്ലാ സന്ദര്‍ശകരും യാത്രകളും ആരോഗ്യ നിലയും അറിയുന്ന സര്‍ക്കാരിന്റെ എഹ്‌തെറാസ് ഫോണ്‍ ആപ്ലിക്കേഷനും ഡൗണ്‍ലോഡ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്.
 സന്ദര്‍ശകര്‍ 48 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ പരിശോധനയില്‍ നിന്നോ 24 മണിക്കൂറിനുള്ളില്‍ നടത്തിയ റാപ്പിഡ് ടെസ്റ്റില്‍ നിന്നോ നെഗറ്റീവ് ഫലം ഉള്ളവരായിരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: