Month: August 2022
-
India
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ നെഹ്റു കുടുംബമുണ്ടാകില്ലെന്ന് സൂചന
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ നെഹ്റു കുടുംബമുണ്ടാകില്ലെന്ന് റിപ്പോർട്ട്. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നോമിനേഷൻ നൽകില്ലെന്നാണ് എഐസിസി വ്യത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. മത്സരിക്കാനില്ലെന്ന് രാഹുൽ ഗാന്ധി അറിയിച്ചതായും ആര് മത്സരിക്കുന്നതിനെയും നെഹ്റു കുടുംബം എതിർക്കില്ലെന്നും എഐസിസി വൃത്തങ്ങൾ അറിയിച്ചു.മത്സരിക്കാൻ നെഹ്റു കുടുംബം രംഗത്തുണ്ടെങ്കിൽ കുടുംബ പാർട്ടി എന്ന വിമർശനം ശക്തമാകും. അതിനാൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും അധ്യക്ഷസ്ഥാനത്തേക്ക് ഇല്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണെന്നാണ് സൂചന. ഈ സാഹചര്യത്തിൽ നെഹ്റു കുടുംബത്തിന്റെ പിന്തുണയോടെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനാണ് സാധ്യത ഉയരുന്നത്. അതേസമയം നെഹ്റു കുടുംബത്തിൽ നിന്നും ആരും ഇല്ലെങ്കിൽ സ്ഥാനാർത്ഥിയെ നിർത്തണമെന്നാണ് ജി 23 താൽപ്പര്യപ്പെടുന്നത്. ശശി തരൂർ, മനീഷ് തിവാരി എന്നിവരുടെ പേരുകളാണ് മുന്നിൽ. എന്നാൽ, അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടപടികൾ നിലവിലെ പ്രശ്‌നങ്ങൾ…
Read More » -
Kerala
ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷാ തീയതി നീട്ടി
മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈനര്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകളുടെയും, വിവാഹബന്ധം വേര്‍പ്പെടുത്തിയവരും ഉപേക്ഷിക്കപ്പെട്ടവരുമായ സ്ത്രീകളുടെയും ഭവന പുനരുദ്ധാരണത്തിന് ന്യൂനപക്ഷക്ഷേമ വകുപ്പ് നല്‍കുന്ന ധനസഹായത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 20 വരെ നീട്ടിയതായി വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ശരിയായ ജനലുകള്‍/വാതിലുകള്‍/മേല്‍ക്കൂര/ഫ്‌ളോറിംങ്/ ഫിനിഷിംങ്/ പ്ലബിംങ്/ സാനിട്ടേഷന്‍/ ഇലക്ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നല്‍കുന്നത്. ഒരു വീടിന്റെ അറ്റകുറ്റ പണിക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ /പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണ്ണം 1200 സ്‌ക്വയര്‍ ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എല്‍ കുടുംബത്തിന് മുന്‍ഗണന നല്‍കും. അപേക്ഷകയോ അവരുടെ മക്കളോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരാകുക, പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷക തുടങ്ങിയവര്‍ക്കും മുന്‍ഗണന നല്‍കും. സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍, സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ ഇതിന് മുമ്പ് 10…
Read More » -
Kerala
വിഴിഞ്ഞം തുറമുഖം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഒഴികെ ന്യായമായ ഏതാവശ്യവും പരിഗണിക്കും: മുഖ്യമന്ത്രി
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നഘട്ടത്തില്‍, അത് നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഒഴികെ ഉന്നയിക്കുന്ന ന്യായമായ ഏത് ആവശ്യവും പരിഗണിക്കുന്നതില്‍ സര്‍ക്കാരിന് വിമുഖതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രന്‍റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കി ബന്ധപ്പെട്ടവര്‍ സമരത്തില്‍ നിന്ന് അടിയന്തിരമായി പിന്തിരിയണം എന്നാണ് സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥന. അതിനവര്‍ തയ്യാറാകു മെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സമരം ചെയ്യുന്നവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ മാത്രമല്ല പ്രാദേശികമായി മറ്റു ആശങ്കകളും പ്രശ്നങ്ങളും ഉണ്ടെങ്കില്‍ അവയും സര്‍ക്കാര്‍ പരിഗണിക്കും. ഏറെ പ്രശ്നങ്ങളും വെല്ലുവിളികളും നേരിടുന്ന സമൂഹമാണ് മത്സ്യത്തൊഴിലാളികളുടേത്. അതുകൊണ്ടാണ് തീരമേഖലയിലെ പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നത്. അത് മനസ്സിലാക്കിയും ഉള്‍ക്കൊണ്ടും അനുഭവങ്ങളുടെ വെളിച്ചത്തിലും ഈ സമരത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ അടിയന്തിരമായി പിന്തിരിയണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read More » -
Crime
50 രൂപയ്ക്ക് പ്ലാവില വില്‍ക്കാന്‍ വീട്ടിലെത്തി; പണമെടുക്കാന്‍ തുറന്ന അരിപ്പെട്ടിയില്‍ തലയിടിപ്പിച്ച് ബോധംകെടുത്തി വയോധികയുടെ സ്വര്‍ണം കവര്‍ന്നയാള്‍ പിടിയില്‍
കോട്ടയം: പ്ലാവില വില്‍ക്കാനെത്തിയ ശേഷം വയോധികയായി വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍. ഒളശ ഇല്ലത്തു കവല മാളിയേക്കല്‍ പ്രസന്നനെ (56)യാണ് വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. അയ്മനം സ്വദേശിനി സരോജിനിയെയാണ് ഇയാള്‍ ആക്രമിച്ചത്. 26നു രാവിലെയായിരുന്നു സംഭവം. ഒറ്റയ്ക്ക് താമസിച്ചിരുന്ന സരോജിനി വീട്ടില്‍ രണ്ട് ആടുകളെ വളര്‍ത്തിയിരുന്നു. ആടിനു കൊടുക്കാന്‍ പ്ലാവില വില്‍ക്കാനായാണ് പ്രസന്നന്‍ സരോജിനിയുടെ വീട്ടിലെത്തിയത്. പ്ലാവിലയ്ക്ക് 50 രൂപ നല്‍കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. പണം എടുക്കാനായി അടുക്കളയിലേക്ക് പോയ സരോജിനി അരിപ്പെട്ടി തുറന്ന് പണം എടുത്തു. ഈ സമയം പിന്നാലെ അകത്തേക്ക് കയറിച്ചെന്ന പ്രസന്നന്‍ പണം എടുത്തുകൊണ്ടിരുന്ന സരോജിനിയുടെ തല അരിപ്പെട്ടിയില്‍ പലതവണ ഇടിപ്പിച്ച് ബോധം കെടുത്തുകയായിരുന്നു. ശേഷം സരോജിനിയുടെ കഴുത്തില്‍ കിടന്ന മൂന്നുപവന്‍ വരുന്ന സ്വര്‍ണ്ണമാലയും െകെയിലെ മൂന്ന് വളകളും ഊരിയെടുത്ത് കടന്നു കളഞ്ഞു. സരോജിനിയുടെ വിവരം ലഭ്യമാകാഞ്ഞതിനെത്തുടര്‍ന്ന് ബന്ധു അടുത്ത ദിവസം വീട്ടില്‍ അന്വേഷിച്ചെത്തി. ഈ സമയത്താണ് അബോധാവസ്ഥയില്‍ സരോജിനി കിടക്കുന്നത്…
Read More » -
Kerala
വിദേശത്ത് നിന്നും വരുന്നവര്‍ക്ക് ഇവിടെ ലഭ്യമായ വാക്‌സിനെടുക്കാം
തിരുവനന്തപുരം: വിദേശത്ത് നിന്നും വരുന്നവര്‍ക്ക് ഇവിടെ ലഭ്യമായ കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസായോ പ്രിക്കോഷന്‍ ഡോസായോ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിദേശത്ത് ലഭ്യമായ വാക്‌സിന്‍ ഒരു ഡോസോ, രണ്ട് ഡോസോ എടുത്ത് ഇന്ത്യയിലെത്തിയ പ്രവാസികള്‍ക്ക് അതേ വാക്‌സിന്‍ ഇവിടെ ലഭ്യമാകാത്തത് വലിയ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇക്കാര്യം സംസ്ഥാനമുള്‍പ്പെടെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചിരുന്നു. സംസ്ഥാനത്തും അതനുസരിച്ചുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ഇതിലൂടെ വളരെയധികം പ്രവാസികള്‍ക്കാണ് സഹായകമാകുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ച ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പിന്റെ ശിപാര്‍ശ പ്രകാരമാണ് നടപടി. ഇതനുസരിച്ച് ഭാഗികമായി വാക്‌സിന്‍ എടുത്ത ഇന്ത്യക്കാര്‍ക്കും വിദേശികള്‍ക്കും ആഭ്യന്തരമായി ലഭ്യമായ കോവിഡിന്റെ രണ്ടാമത്തെ ഡോസ് അല്ലെങ്കില്‍ മുന്‍കരുതല്‍ ഡോസ് സ്വീകരിക്കാവുന്നതാണ്. വിദേശത്ത് നിന്നും വരുന്നവരുടെ വാക്‌സിനേഷനായി പോര്‍ട്ടലില്‍ ആവശ്യമായ മാറ്റം വരുത്തിയിട്ടുണ്ട്. എന്നാല്‍ 12 മുതല്‍ 14 വരെ വയസുള്ള കുട്ടികള്‍ക്ക് കോര്‍ബിവാക്‌സ് വാക്‌സിനും 15 മുതല്‍ 17 വയസ്…
Read More » -
Kerala
ഒക്ടോബര്‍ 9 വരെ പാണ്ഡവ ക്ഷേത്ര ദര്‍ശനവും ആറന്‍മുള വള്ള സദ്യയും ഒരുക്കി കെ.എസ്.ആര്‍.ടി.സി
പാണ്ഡവ ക്ഷേത്രങ്ങളില്‍ ദര്‍ശനം ഒരുക്കിയും, ആറന്‍മുള വള്ളസദ്യ കഴിക്കാന്‍ അവസരമൊരുക്കിയും കെ.എസ്.ആര്‍.ടി.സിയുടെ തീര്‍ഥാടനയാത്ര പദ്ധതി. മധ്യതിരുവിതാംകൂറിലെ വിവിധ പാണ്ഡവ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള യാത്ര തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍ നിന്നും സെപ്റ്റംബര്‍ 24 ന് പുലര്‍ച്ചെ 4 ന് പുറപ്പെട്ട് രാത്രി 11.30 ഓടെ തിരിച്ചെത്തുന്ന വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. ആറന്‍മുള കണ്ണാടിയുടെ നിര്‍മാണം കാണാനുള്ള അവസരവുമൊരുക്കും. എല്ലാ രണ്ടാം ശനി, ഞായര്‍ ദിവസങ്ങളില്‍ നാലമ്പല ദര്‍ശനം, പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശനം, നെഫര്‍ടിടി ആഡംബര ക്രൂയിസ് എന്നിവയും കെ.എസ്.ആര്‍.ടി.സി സംഘടിപ്പിക്കുന്നുണ്ട്. തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍ നിന്നുള്ള ട്രിപ്പുകള്‍ക്കായി 9188619378, 9188619368 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Read More » -
Local
വിവാഹനിശ്ചയം കഴിഞ്ഞ യുവതി കടുത്ത മാനസിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്തു, പ്രതിശ്രുത വരൻ അകത്തായി
അരീക്കോട്: അശ്വിനും മന്യയും എട്ട് വർഷമായി ഗാഡ പ്രണയത്തിലായിരുന്നു. ഒടുവിൽ വീട്ടുകാരുടെയും നാട്ടുകാരുടെയും അനുഗ്രഹാശിസുകളോടെ ഇരുവരുടെയും വിവാഹനിശ്ചയവും നടത്തി. ഓണം കഴിഞ്ഞ് വിവാഹ തീയതിയും തീരുമാനിച്ചിരുന്നു. പക്ഷേ വിവാഹത്തിനു കാത്തു നിൽക്കാതെ കീഴുപറമ്പ് തൃക്കളയൂർ സ്വദേശിയായ യുവതി ജീവനൊടുക്കി. വിദഗ്ധ അന്വേഷണത്തിനൊടുവിൽ പ്രതിശ്രുത വരൻ തൃക്കളയൂർ സ്വദേശി അശ്വിനെ (26) ആത്മഹത്യ പ്രേരണാകുറ്റത്തിന് അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂണിലാണ് മന്യയെ (22) വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. യുവതിയും അശ്വിനും എട്ട് വർഷമായി പ്രണയത്തിലായിരുന്നു. ഒടുവിൽ ഇരുവരുടെയും ബന്ധുക്കൾ കൂടിയാലോചിച്ച് വിവാഹനിശ്ചയവും നടത്തി. പക്ഷേ ഇതിനിടയിൽ അശ്വിൻ വിവാഹത്തിൽ നിന്നു പിന്മാറിയത്രേ. എന്തായാലും ഒടുവിൽ ഒട്ടേറെ ദുരൂഹതകൾ അവശേഷിപ്പിച്ച് മന്യ ജീവനൊടുക്കി. പെൺകുട്ടിയുടെ മരണത്തിലെ ദുരൂഹത ചൂണ്ടിക്കാട്ടി കുടുംബം അരീക്കോട് പൊലീസിൽ പരാതി നൽകി. അതിന്റെ അടിസ്ഥാനത്തിൽ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയപരിശോധനയിലാണ് അശ്വിൻ മന്യയെ മാനസിക പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തിയത്. ഗൾഫിലായിലായിരുന്ന അശ്വിൻ നാട്ടിലെത്തിയപ്പോഴാണ്…
Read More » -
Crime
അയല്‍വീട്ടിലെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനിടെ വയോധികയുടെ നാലുപവന്റെ മാലകവര്‍ന്ന നാടോടിസ്ത്രീകള്‍ പിടിയില്‍
കൂടല്‍: വിവാഹചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ വയോധികയുടെ മാലകവര്‍ന്ന പ്രതികള്‍ പിടിയില്‍. അയല്‍വാസിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ അരുവാപ്പുലം അതിരുങ്കല്‍ മുറ്റാക്കുഴി ദിദുഭവനം വീട്ടില്‍ ബാലന്റെ ഭാര്യ സുമതി (70) യുടെ മാലയാണ് മോഷ്ടിക്കപ്പെട്ടത്. സംഭവത്തില്‍ തമിഴ്‌നാട് വേളൂര്‍ മാറാട്ട കൃഷ്ണഗിരി ആനന്ദന്റെ ഭാര്യ മാലിനി (30), കൃഷ്ണഗിരി മുരുകന്റെ മകള്‍ ജിബ (50) എന്നിവരാണ് പിടിയിലായത്. കലഞ്ഞൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംഭവം. സുമതിയുടെ നാലുപവന്‍ തൂക്കം വരുന്ന മാലയാണ് മോഷണം പോയത്. മാല നഷ്ടമായത് തിരിച്ചറിഞ്ഞ സുമതി ബഹളം കൂട്ടിയപ്പോള്‍, സംശയകരമായ നിലയില്‍ കണ്ട തമിഴ്‌നാട് സ്വദേശിനികളെ നാട്ടുകാര്‍ തടഞ്ഞുവച്ചു. തുടര്‍ന്ന് കൂടല്‍ പോലീസെത്തി പ്രതികളെ സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. ഇവരുടെ കൈയിലെ ബാഗില്‍നിന്നും മാല കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍ സ്‌പെക്ടര്‍ ജി. പുഷ്പകുമാര്‍, എസ്.ഐ.ദിജേഷ്, എസ്.സി.പി. ഓ മാരായ അജിത്, ജയശ്രീ, സി.പി.ഓമാരായ ആദിത്യ ദീപം, രതീഷ്,…
Read More » -
India
ജയലളിതയുടെ മരണം സംബന്ധിച്ച് നിറയെ ആശയക്കുഴപ്പങ്ങൾ, ശശികല ഉൾപ്പെടെ നാല് പേരുടെ പങ്ക് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ
മുൻ തമിഴ്നാട്മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച് നിറയെ ആശയക്കുഴപ്പങ്ങളാണ് നിലനിൽക്കുന്നത്. ഇതേക്കുറിച്ച് അന്വേഷിച്ച അറുമുഖസ്വാമി കമ്മീഷൻ റിപ്പോർട്ടും ഇക്കാര്യങ്ങൾ ഊന്നിപ്പറയുന്നു. പോയസ് ഗാർഡനിൽ നിന്ന് അർദ്ധബോധാവസ്ഥയിൽ ജയലളിതയെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത് 2016 സെപ്തംബർ 22നാണ്. 75 ദിവസം അവർ ആശുപത്രിയിൽ ചെലവഴിച്ചു. 2016 ഡിസംബർ അഞ്ചിനാണ് ജയലളിതയുടെ മരണവാർത്ത ആശുപത്രി വൃത്തങ്ങൾ പുറത്തുവിട്ടത്. പനിയും നിർജലീകരണവുമായിരുന്നു കാരണം എന്നാണ് ആശുപത്രി വൃത്തങ്ങൾ ആദ്യം പുറത്തുവിട്ട വിവരം. എന്നാൽ മുഖ്യമന്ത്രി ജയലളിത 74 ദിവസം ആശുപത്രിയിൽ കഴിഞ്ഞിട്ടും ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് വിശദീകരണമൊന്നും ഉണ്ടായിട്ടില്ല. സംശയാസ്പദമായ നടപടികളാണ് അപ്പോളോ ആശുപത്രിയുടെ ഭാഗത്ത് നിന്ന് തുടക്കം മുതൽ ഉണ്ടായത്. സ്ഥിരീകരിക്കാത്ത നിരവധി റിപ്പോർട്ടുകളാണ് ആശുപത്രിയിൽ നിന്ന് പുറത്തുവന്നത്. ജയലളിത സുഖം പ്രാപിക്കുന്നു എന്ന വാർത്തയുടെ പിറ്റേന്ന് തന്നെ അവർ മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന റിപ്പോർട്ടുകളും വന്നു. പിന്നീട് സ്പീക്കറിലൂടെ സംസാരിച്ചു തുടങ്ങി എന്നറിയിച്ചു. ഇത്തരം അനിശ്ചിതത്വങ്ങൾക്കൊടുവിൽ ജയ ചില രാഷ്ട്രീയ നേതാക്കളുമായി ചർച്ച…
Read More » -
NEWS
പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി
പത്തനംതിട്ട: കനത്തമഴയെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. എന്നാല്‍ മുന്‍നിശ്ചയിച്ച സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.
Read More »