IndiaNEWS

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ നെഹ്റു കുടുംബമുണ്ടാകില്ലെന്ന് സൂചന

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ നെഹ്റു കുടുംബമുണ്ടാകില്ലെന്ന് റിപ്പോർട്ട്. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നോമിനേഷൻ നൽകില്ലെന്നാണ് എഐസിസി വ്യത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. മത്സരിക്കാനില്ലെന്ന് രാഹുൽ ഗാന്ധി അറിയിച്ചതായും ആര് മത്സരിക്കുന്നതിനെയും നെഹ്റു കുടുംബം എതിർക്കില്ലെന്നും എഐസിസി വൃത്തങ്ങൾ അറിയിച്ചു.മത്സരിക്കാൻ നെഹ്റു കുടുംബം രംഗത്തുണ്ടെങ്കിൽ കുടുംബ പാർട്ടി എന്ന വിമർശനം ശക്തമാകും. അതിനാൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും അധ്യക്ഷസ്ഥാനത്തേക്ക് ഇല്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണെന്നാണ് സൂചന. ഈ സാഹചര്യത്തിൽ നെഹ്റു കുടുംബത്തിന്റെ പിന്തുണയോടെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനാണ് സാധ്യത ഉയരുന്നത്.

അതേസമയം നെഹ്റു കുടുംബത്തിൽ നിന്നും ആരും ഇല്ലെങ്കിൽ സ്ഥാനാർത്ഥിയെ നിർത്തണമെന്നാണ് ജി 23 താൽപ്പര്യപ്പെടുന്നത്. ശശി തരൂർ, മനീഷ് തിവാരി എന്നിവരുടെ പേരുകളാണ് മുന്നിൽ. എന്നാൽ, അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടപടികൾ നിലവിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ആരോഗ്യപരമായ മാർഗമാണെന്നായിരുന്നു അദ്ദേഹത്തത്തിന്റെ പരാമർശം. 22 വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.

 

Back to top button
error: