CrimeNEWS

അയല്‍വീട്ടിലെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനിടെ വയോധികയുടെ നാലുപവന്റെ മാലകവര്‍ന്ന നാടോടിസ്ത്രീകള്‍ പിടിയില്‍

കൂടല്‍: വിവാഹചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ വയോധികയുടെ മാലകവര്‍ന്ന പ്രതികള്‍ പിടിയില്‍. അയല്‍വാസിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ അരുവാപ്പുലം അതിരുങ്കല്‍ മുറ്റാക്കുഴി ദിദുഭവനം വീട്ടില്‍ ബാലന്റെ ഭാര്യ സുമതി (70) യുടെ മാലയാണ് മോഷ്ടിക്കപ്പെട്ടത്. സംഭവത്തില്‍ തമിഴ്‌നാട് വേളൂര്‍ മാറാട്ട കൃഷ്ണഗിരി ആനന്ദന്റെ ഭാര്യ മാലിനി (30), കൃഷ്ണഗിരി മുരുകന്റെ മകള്‍ ജിബ (50) എന്നിവരാണ് പിടിയിലായത്.

കലഞ്ഞൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംഭവം. സുമതിയുടെ നാലുപവന്‍ തൂക്കം വരുന്ന മാലയാണ് മോഷണം പോയത്. മാല നഷ്ടമായത് തിരിച്ചറിഞ്ഞ സുമതി ബഹളം കൂട്ടിയപ്പോള്‍, സംശയകരമായ നിലയില്‍ കണ്ട തമിഴ്‌നാട് സ്വദേശിനികളെ നാട്ടുകാര്‍ തടഞ്ഞുവച്ചു. തുടര്‍ന്ന് കൂടല്‍ പോലീസെത്തി പ്രതികളെ സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു.

ഇവരുടെ കൈയിലെ ബാഗില്‍നിന്നും മാല കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍ സ്‌പെക്ടര്‍ ജി. പുഷ്പകുമാര്‍, എസ്.ഐ.ദിജേഷ്, എസ്.സി.പി. ഓ മാരായ അജിത്, ജയശ്രീ, സി.പി.ഓമാരായ ആദിത്യ ദീപം, രതീഷ്, സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

കഴിഞ്ഞ ദിവസം കോന്നിയിലും മോഷണ ശ്രമത്തിനിടെ നാടോടിസ്ത്രീകള്‍ പിടിയിലായിരുന്നു. യാത്രക്കാരിയുടെ കൈയിലെ ബാഗില്‍നിന്നും പണം കവരുന്നതിനിടെയാണ് രണ്ട് സ്ത്രീകള്‍ പിടിയിലായത്. ഇവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Back to top button
error: