Month: August 2022
-
Crime
അമല പോളിനെ കാമുകൻ ചതിച്ചു, മാനസികമായി പീഡിപ്പിച്ചു പണം തട്ടി; മുൻ കാമുകനും ഗായകനുമായ ഭവ്നിന്ദർ സിംങ് അറസ്റ്റിൽ
മലയാളത്തിൻ്റെ അതിരുകടന്ന് അന്യഭാഷകളിൽ തിളങ്ങിയ താരമാണ് അമല പോൾ. തൻ്റെ മുൻ കാമുകനും ഗായകനുമായ ഭവ്നിന്ദർ സിംങിനെതിരെ പരാതിയുമായി അമല രംഗത്ത് വന്നിരിക്കുന്നു. ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ വിവാഹിതരായെന്ന വ്യാജേന ഭവ്നിന്ദർ പ്രചരിപ്പിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. പണം തട്ടിയെടുത്തു. ഇതൊക്കെയാണ് പരാതി. എന്തായാലും പരാതിയുടെ അടിസ്ഥാനത്തിൽ ഭവ്നിന്ദർ സിംങ് ഇപ്പോൾ അറസ്റ്റിലായി. അമല ചെന്നൈ ഹൈക്കോടതിയിൽ ഇയാൾക്കെതിരെ 2020ൽ മാനനഷ്ട കേസ് ഫയൽ ചെയ്തിരുന്നു. ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ വിവാഹിതരായെന്ന വ്യാജേന ഭവ്നിന്ദർ പ്രചരിപ്പിച്ചു, മാനസികമായി പീഡിപ്പിച്ചു എന്നൊക്കെയായിരുന്നു പരാതി. 2020 മാർച്ചിലാണ് പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരുടെ വേഷത്തിൽ ഇരുവരും നിൽക്കുന്ന ചിത്രം ഭവ്നിന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. ഇതോടെ ചിത്രങ്ങൾ ഫോട്ടോഷൂട്ട് ആയിരുന്നു എന്ന് അമല വിശദീകരിച്ചു. തൊട്ടുപിന്നാലെ ഭവ്നിന്ദര്‍ ചിത്രങ്ങൾ നീക്കം ചെയ്തു. അമലയും ഭവ്നിന്ദറും ചേർന്ന് 2018-ൽ ഒരു പ്രൊഡക്ഷൻ കമ്പനി രൂപീകരിച്ചു. ഈ നിർമാണ കമ്പനിയുടെ ബാനറിലാണ് നടി തന്റെ ഏറ്റവും പുതിയ ചിത്രമായ ‘കഡാവർ’ നിർമിച്ചത്.…
Read More » -
India
”സമ്മതതോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടും മുമ്പ് ആധാര്‍ പരിശോധിച്ച് ജനനത്തീയതി ഉറപ്പുവരുത്തേണ്ടതില്ല”; പോക്‌സോ കേസ് പ്രതിക്ക് ജാമ്യം നല്‍കി ഡല്‍ഹി ഹൈക്കോടതി
ദില്ലി: ഭാവിയില്‍ ദുര്‍വ്യാഖ്യാനത്തിനും വളച്ചൊടിക്കലിനും ഇടയാക്കാവുന്ന നിരീക്ഷണവുമായി ഡല്‍ഹി ഹൈക്കോടതി. ആധാര്‍ കാര്‍ഡ് പരിശോധിച്ച് ജനനത്തീയതി ഉറപ്പുവരുത്തിയശേഷം മാത്രം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ സാധിക്കില്ലെന്ന കോടതിയുടെ പരാമര്‍ശമാണ് പ്രതികള്‍ വളച്ചൊടിച്ച് ഉപയോഗിക്കാന്‍ സാധ്യത തുറന്നിട്ടത്. പ്രായപൂര്‍ത്തിയായില്ലെന്ന് അവകാശപ്പെടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. പരാതിക്കാരിയുടെ വിവിധ സര്‍ട്ടിഫിക്കറ്റുകളില്‍ വിവിധ ജനനത്തീയതികളാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നു കോടതി കണ്ടെത്തി. പ്രായത്തെ സംബന്ധിച്ച് തര്‍ക്കമുണ്ടെന്നും കോടതി പറഞ്ഞു. ആധാര്‍ കാര്‍ഡില്‍ ജനനത്തീയതി 1998 എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ പ്രായപൂര്‍ത്തിയാകാത്ത ആളുമായാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്ന് കരുതാന്‍ സാധിക്കില്ല. ഹണി ട്രാപ് പോലുള്ള കാര്യങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജസ്മീത് സിങ് ആണ് പ്രതിക്ക് ജാമ്യം നല്‍കിയത്. ഉഭയസമ്മതത്തോടെ ഒരു വ്യക്തിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടും മുമ്പ് ആധാര്‍ കാര്‍ഡോ പാന്‍ കാര്‍ഡോ കാണുകയോ പങ്കാളിയുടെ ജനനത്തീയതി അവളുടെ സ്‌കൂള്‍ രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തുകയോ ആവശ്യമില്ലെന്നും കോടതി പറഞ്ഞു. നിര്‍ദിഷ്ട കേസിലെ പ്രത്യേകസാഹചര്യം കണക്കിലെടുത്താകാം…
Read More » -
Kerala
മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചാൽ കുടുങ്ങും; പരിശോധനാ സംവിധാനവുമായി പോലീസ്, രാജ്യത്ത് ഇത്തരം സംവിധാനം ആദ്യം
മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ച് റോഡപകടങ്ങൾ വരുത്തുന്നത് തടയാൻ നടപടിയുമായി കേരള പോലീസ്. ഡ്രൈവർമാർ ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ ആൽക്കോ സ്‌കാൻ ബസ് സംവിധാനമുപയോഗിച്ച് ശാസ്ത്രീയമായി പരിശോധിച്ച് ഇനി നിയമ നടപടികൾ സ്വീകരിക്കും. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ആധുനിക ഉപകരണവും കിറ്റുമുപയോഗിച്ചായിരിക്കും പരിശോധന. ഡ്രൈവറെ ബസിനുള്ളിൽ കയറ്റി ഉമിനീർ പരിശോധിച്ചാണ് ലഹരിയുപയോഗം അറിയുക. അര മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും. രാജ്യത്ത് ആദ്യമായാണ് ഈ സംവിധാനം. പരിശോധനയ്ക്കുള്ള ആൽക്കോ സ്‌കാൻ ബസ് റോട്ടറി ക്ലബ്ബ് കേരള പോലീസിന് കൈമാറി. ബസിന്റെ ഫ്‌ളാഗ്ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. റോട്ടറി ക്ലബ്ബിന്റേയും പോലീസിന്റേയും സഹകരണ കൂട്ടായ്മയായ ‘റോപ്പ്’ പദ്ധതിക്ക് കീഴിലാണ് ബസ് കൈമാറിയത്. ലഹരി വിപത്ത് സമൂഹത്തെ വലിയ തോതിൽ ഗ്രസിച്ചിരിക്കയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരി വലിയ തോതിൽ പ്രചരിക്കുന്നു. അതിന് ബോധപൂർവ്വം ചിലർ ശ്രമിക്കുന്നുണ്ട്. ലഹരി ഉപഭോഗത്തിനെതിരായി സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവരെ ഉൾക്കൊള്ളിച്ചുള്ള ബൃഹദ് ക്യാമ്പയിൽ ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിക്കുമെന്ന്…
Read More » -
Kerala
രാവിലെ 9ന് മലമ്പുഴ ഡാം തുറക്കും; മുക്കൈപുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
പാലക്കാട്: വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ (ഓഗസ്റ്റ് 31)ന് രാവിലെ ഒമ്പതിന് മലമ്പുഴ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍. ഇന്ന് (ഓഗസ്റ്റ് 30) ആറ് മണിക്കുള്ള ജലനിരപ്പ് 113.93 മീറ്ററാണ്. ഇത് റൂള്‍ കര്‍വ്വ് ലൈനിനേക്കാള്‍ രണ്ട് സെ.മീ. കൂടുതലാണ്. മലമ്പുഴ ഡാമിന്റെ താഴ് ഭാഗത്തുള്ള മുക്കൈപുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവരും മീന്‍പിടുത്തക്കാരും പുഴയില്‍ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. അതേസമയം ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം , പത്തനംതിട്ട ജില്ലകളില്‍ അടുത്ത 24 മണിക്കൂറില്‍ തീവ്ര മഴയ്ക്ക് സാധ്യതയെന്ന് ഐഎംഡി മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ആര്‍.കെ ജനമണി പറഞ്ഞു. ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കി. 100 മില്ലിമീറ്റര്‍ മുതല്‍ 200 മില്ലിമീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഒന്നോ രണ്ടോ ജില്ലകളില്‍ ചില സ്ഥലങ്ങളില്‍ അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. 200 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ എവിടെയും…
Read More » -
Kerala
പ്രധാനം കുട്ടികളുടെ ആരോഗ്യം: സ്‌കൂള്‍ ക്യാന്റീനുകളില്‍ ഒരുകാരണവശാലും ശീതളപാനീയ വില്‍പന അനുവദിക്കില്ലെന്ന് സൗദി
റിയാദ്: സ്‌കൂള്‍ ക്യാന്റീനുകളില്‍ ഒരു കാരണവശാലും ശീതളപാനീയ വില്‍പന അനുവദിക്കില്ലെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാര്‍ഥികളുടെ ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താന്‍ പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രാലയ അധികൃതര്‍ അറിയിച്ചു. മന്ത്രാലയം നിഷ്‌കര്‍ഷിച്ച പോഷകാഹാര മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സ്‌കൂള്‍, കോളജ് കാന്റീന്‍ കരാറുകാര്‍ ബാധ്യസ്ഥരാണ്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ മന്ത്രാലയം നടപടി സ്വീകരിക്കും. സ്‌കൂള്‍ കോമ്പൗണ്ടുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ക്യാന്റീനുകളെ നിരീക്ഷിക്കുമെന്നും മന്ത്രാലയ വക്താവ് ഇബ്തിസാം അഷഹ്രി വ്യക്തമാക്കി. കുട്ടികളുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുംവിധമുള്ള മത്സരം പ്രോത്സാഹിപ്പിക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. സ്‌കൂളുകളുടെ പരിപാലനത്തിലും ആരോഗ്യ ശുചിത്വകാര്യങ്ങളിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്ന വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് അല്‍ശൈഖ് പുതിയ അധ്യയനവര്‍ഷത്തില്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പ്രവിശ്യാ ഓഫിസുകള്‍ക്ക് നല്‍കിക്കഴിഞ്ഞു.
Read More » -
Kerala
ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കര്‍ശനനടപടി : മുഖ്യമന്ത്രി
ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഉയര്‍ന്ന ശിക്ഷ ഉറപ്പാക്കും. നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം ആവര്‍ത്തിച്ച് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കരുതല്‍ തടങ്കല്‍ നടപടി സ്വീകരിക്കും. കാപ്പ രജിസ്റ്റര്‍ തയ്യാറാക്കുന്ന മാതൃകയില്‍ ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അതിര്‍ത്തികളിലും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കുവരുന്ന ട്രെയിനുകളിലും പരിശോധന ശക്തമാക്കും. സംസ്ഥാനമൊട്ടാകെ പോലീസന്റെയും എക്‌സൈസിന്റെയും നേതൃത്വത്തില്‍ ലഹരി വിരുദ്ധ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തും. ലഹരിക്ക് എതിരായ പോരാട്ടം ജനകീയ ക്യാമ്പയിനായി സംഘടിപ്പിക്കും. യുവാക്കള്‍, മഹിളകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സമുദായ സംഘടനകള്‍, ഗ്രന്ഥശാലകള്‍, ക്ലബ്ബുകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, സാമൂഹ്യ – സാംസ്‌കാരിക -രാഷ്ട്രീയ കൂട്ടായ്മകള്‍ ഉള്‍പ്പെടെയുള്ള വിവിധ പ്രാദേശിക കൂട്ടായ്മകളെ ക്യാമ്പയിനില്‍ കണ്ണിചേര്‍ക്കും. ഇതിന് വ്യക്തമായ രൂപരേഖ തയ്യാറാക്കും. ക്യാമ്പയിനിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 2 ന് നടത്തും. ഉദ്ഘാടന ദിവസം…
Read More » -
Kerala
മഴകനക്കും: നാളെ അവധിയുള്ള ജില്ലകള്‍
തിരുവനന്തപുരം: അതിതീവ്ര മഴയും ദുരന്തസാഹചര്യങ്ങളും പരിഗണിച്ച് വിവിധ ജില്ലകളില്‍ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. എറണാകുളം, കോട്ടയം ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധിയാണ്. ഇതോടൊപ്പം ആലപ്പുഴയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. കോട്ടയം വെള്ളപ്പൊക്കം കണക്കിലെടുത്തും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലും കോട്ടയം ജില്ലയില്‍ അങ്കണവാടികളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച (2022 ഓഗസ്റ്റ് 31) അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച സര്‍വകലാശാല പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. എറണാകുളം മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (31/08/2022) അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. കുട്ടനാട് കുട്ടനാട് താലൂക്കിലെ പ്രഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(ഓഗസ്റ്റ് 31) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. നേരത്തെ നിശ്ചയിച്ച സര്‍വ്വകലാശാലാ പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
Read More » -
NEWS
ഇന്ത്യയിൽ സ്ത്രീകൾ ഏറ്റവും സുരക്ഷിതമല്ലാത്ത സംസ്ഥാനങ്ങൾ ഇവയാണ്
ന്യൂഡൽഹി: ഇന്ത്യയിൽ സ്ത്രീകൾ ഏറ്റവും സുരക്ഷിതമല്ലാത്ത സംസ്ഥാനങ്ങൾ മഹാരാഷ്ട്രയും തമിഴ്‍നാടും മധ്യപ്രദേശുമാണ്.നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ ഡാറ്റാ പ്രകാരമാണ് ഇത്. ഈ കണക്ക് പ്രകാരം 2021 -ല്‍ ഇന്ത്യയില്‍ 1,64,033 ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടന്ന സംസ്ഥാനം മഹാരാഷ്ട്ര. പിന്നാലെ തമിഴ്‍നാടും മധ്യപ്രദേശുമാണ്. റിപ്പോര്‍ട്ട് പ്രകാരം ജോലി, ഒറ്റപ്പെടല്‍, പീഡനം, അതിക്രമം, കുടുംബ പ്രശ്നങ്ങള്‍, മാനസികാരോഗ്യ പ്രശ്നങ്ങള്‍, മദ്യത്തിന് അടിമപ്പെടല്‍, സാമ്ബത്തിക നഷ്ടം,ഇവയൊക്കെയാണ് രാജ്യത്ത് പ്രധാനമായും ആത്മഹത്യയ്ക്കുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കൂടുതല്‍ ആത്മഹത്യകള്‍ നടന്നത് മഹാരാഷ്ട്രയിലാണ് 22,207. തമിഴ്‌നാട്ടില്‍ 18,925 ആത്മഹത്യകളാണ് നടന്നത്. മധ്യപ്രദേശില്‍ 14,965 ആത്മഹത്യകൾ,കര്‍ണാടകയില്‍ 13,500 ആത്മഹത്യകൾ, പശ്ചിമ ബംഗാളില്‍ 13,056 ആത്മഹത്യകൾ എന്നിങ്ങനെ പോകുന്നു കണക്കുകൾ. ഇത് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ആത്മഹത്യകളുടെ 3.6 ശതമാനം മാത്രമാണ്. ദില്ലിയില്‍ 2840 ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ 504 ആണ് ആത്മഹത്യ നിരക്ക്. 2021 -ല്‍ രാജ്യത്തെ 53 മെഗാസിറ്റികളിലായി 25,891 ആത്മഹത്യകളാണ് റിപ്പോര്‍ട്ട്…
Read More » -
NEWS
റാന്നിക്ക് എംഎൽഎയുമുണ്ട്, പത്തനംതിട്ട ജില്ലയ്ക്ക് മന്ത്രിയുമുണ്ട്; റോഡിലെ കുഴിയടയ്ക്കാൻ പക്ഷെ പോലീസ് മാത്രം!
റാന്നി : കഴിഞ്ഞ മഴക്കാലത്തോടെ രൂപപ്പെട്ട റോഡിലെ കുഴി അടയ്ക്കാൻ അവസാനം പോലീസ് മാത്രം. റാന്നി അങ്ങാടി ബൈപ്പാസ് ജംക്ഷനിൽ രൂപപ്പെട്ട കുഴികളാണ് ഇന്ന് ഉച്ചയോടെ മഴ നനഞ്ഞു പോലീസ് ഉദ്യോഗസ്ഥർ നിർവ്വഹിച്ചത്.റാന്നിയിൽ 25 വർഷം എംഎൽഎ ആയിരുന്ന രാജു ഏബ്രഹാമിന്റെ വീടിന്റെ തൊട്ട് മുൻപിലുള്ള റോഡിലെ കുഴികളാണ് ഇത്.നിലവിൽ കേരള കോൺഗ്രസ് എമ്മിലെ അഡ്വ.പ്രമോദ് നാരായനാണ് റാന്നിയിലെ എംഎൽഎ. റാന്നി ടൗണിൽ വൺവേ സംവിധാനം ഏർപ്പെടുത്തിയതോടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി അങ്ങാടി ബൈപ്പാസ് റോഡിലൂടെ കടന്നു പോകുന്നത്.ഇതോടെ പണ്ടേ ദുർബ്ബല ഇപ്പോൾ ഗർഭിണി എന്നതായി റോഡിന്റെ അവസ്ഥ. അങ്ങാടി പഞ്ചായത്തിന് പണം വാങ്ങി മാത്രമേ ശീലമുള്ളതിനാൽ അവർക്കിത് പുത്തരിയല്ല.അതിനാൽ ദിനംപ്രതി ഈ റോഡിലൂടെ യാത്ര ചെയ്യാൻ വിധിക്കപ്പെട്ട ജനങ്ങൾ പരാതിയുമായി എംഎൽഎയാണ് സമീപിച്ചത്.ഒന്നും നടന്നില്ല. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ റാന്നി ടൗണിലെ പല റോഡുകളിലും വെള്ളം കയറി ഗതാഗത തടസമുണ്ടായതോടെ പോലീസ് വാഹനങ്ങളെല്ലാം അങ്ങാടി ബൈപ്പാസ് വഴി…
Read More » -
NEWS
പ്രധാന മന്ത്രി വ്യാഴാഴ്ച കേരളത്തില്‍
കൊച്ചി: പ്രധാന മന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച കേരളത്തില്‍ എത്തും.രണ്ട് ദിവസത്തേക്കാണ് സന്ദര്‍ശനം. വ്യാഴാഴ്ച ഉച്ചയോടെ കൊച്ചിയിൽ എത്തുന്ന പ്രധാനമന്ത്രി വൈകിട്ട് 6 മണിക്ക് കാലടിയിലെ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം സന്ദര്‍ശിക്കും.വെള്ളിയാഴ്ച രാവിലെ 9 ന് ഇന്ത്യന്‍ നാവിക സേനക്കായി തദ്ദേശീയമായി നിര്‍മ്മിച്ച വിമാന വാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കും. തുടർന്ന് മംഗലാപുരത്തേക്ക് പോകുന്ന പ്രധാനമന്ത്രി വെള്ളിയാഴ്ച ഉച്ചക്ക് 1.30 ന് മംഗളൂരുവില്‍ 3800 കോടി രൂപയുടെ വ്യവസായ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും.
Read More »