Month: August 2022

  • NEWS

    എറണാകുളത്ത് പുതിയ മൂന്ന് റെയില്‍വേ മേല്‍പ്പാലങ്ങള്‍ 

    കൊച്ചി: എറണാകുളത്ത് പുതിയ മൂന്ന് റെയില്‍വേ മേല്‍പ്പാലങ്ങള്‍ കൂടി വരുന്നു.     വടുതല, വാത്തുരുത്തി, അ​റ്റ്ലാന്റിസ് എന്നിവിടങ്ങളിലാണ് റെയില്‍വേ മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുന്നത്. മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.കിഫ്ബി ധനസഹായത്തോടെയാണ് മേൽപ്പാലങ്ങളുടെ നിർമ്മാണം.

    Read More »
  • NEWS

    കണ്ണൂർ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ജോലി ഒഴിവുകൾ

    കണ്ണൂർ :ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിവിധ വിഭാഗങ്ങളിലായി ജോലി ഒഴിവുകൾ.താൽപ്പര്യമുള്ളവർ സെപ്റ്റംബര്‍ 12നുള്ളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. ഡെപ്യൂട്ടി മാനെജര്‍ (ഫിനാന്‍സ്) ഒഴിവ്: 1, യോഗ്യത: ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യയുടെ അംഗം ( ICAI) പരിചയം: 5 വര്‍ഷം. പ്രായപരിധി: 45 വയസ്. ജൂനിയര്‍ മാനെജര്‍ (എച്ച്‌. ആര്‍) ഒഴിവ്: 1 യോഗ്യത: ബിരുദം കൂടെ MBA/ PGDM പരിചയം: 3 വര്‍ഷം പ്രായപരിധി: 40 വയസ്സ് (എവിക്ടീ കാറ്റഗറിക്കാര്‍ക്ക് 5 വര്‍ഷത്തെ ഇളവ് ലഭിക്കും. ശമ്ബളം: 38,000 രൂപ.     യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ നോട്ടിഫിക്കേഷന്‍ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബര്‍ 12ന് മുന്‍പായി ഇമെയില്‍ വഴി അപേക്ഷിക്കുക (എവിക്ടീ കാറ്റഗറിക്കാര്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് തപാല്‍ വഴി അയക്കുക) https://www.kannurairport.aero/

    Read More »
  • Kerala

    ചാലിയാറില്‍ ജലോത്സവം, മലബാറിലെ ഓണാഘോഷം ഈ വർഷം പൊടിപൊടിക്കും

        മലബാറിൻ്റെ ആവേശത്തെ ആകാശത്തോളം ഉയർത്തുന്ന ചാലിയാര്‍ ജലമേള ഈ വർഷവും. ഓണാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 10 ന് ഫറോക്ക് ചാലിയാറില്‍ വള്ളംകളി മത്സരം സംഘടിപ്പിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. വടക്കന്‍ ചുരുളന്‍ വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുക. ഫറോക്ക് പഴയപാലത്തിനും പുതിയ പാലത്തിനും ഇടയിലാകും മത്സരം. മലബാര്‍ മേഖലയിലെ പത്തു  ടീമുകള്‍ പങ്കെടുക്കും. മത്സരത്തിനായി മുപ്പതിലേറെ താരങ്ങള്‍ തുഴയുന്ന 60 അടിയിലേറെ നീളമുള്ള ചുരുളന്‍ വള്ളങ്ങള്‍ ബേപ്പൂരിലെത്തും. ചെറുവത്തൂര്‍, നീലേശ്വരം മേഖലയില്‍ വള്ളങ്ങള്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. കേരളത്തിന്റെ തനത് കായിക ഇനമായ വള്ളംകളി മത്സരങ്ങള്‍ മലബാര്‍ മേഖലയില്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നത് ആവേശത്തോടെയാണ് നാടും കായിക പ്രേമികളും ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ കലാ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ഭാഗമായാണ് ഇത്തവണ മുതല്‍ ചാലിയാറിലും വള്ളംകളി മത്സരം സംഘടിപ്പിക്കുന്നത്. വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടം, ഡി.ടി.പി.സി എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുക.…

    Read More »
  • NEWS

    ഭീകരർക്ക് താവളം‍;അസമിൽ മദ്രസ ഇടിച്ചു നിരത്തി

    ഗുവാഹട്ടി: ഭീകര സംഘടനയായ അല്‍-ഖ്വയ്ദയുമായി  ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് അസമില്‍ മദ്രസ ഇടിച്ചു നിരത്തി. അസമിലെ ബാര്‍പേട്ട ജില്ലയിലെ മദ്രസയാണ് ഇടിച്ചു നിരത്തിയത്. മദ്രസ പ്രധാന അദ്ധ്യാപകന്‍ മഹ്മൂനുര്‍ റഷീദിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അല്‍-ഖ്വയ്ദ ഭീകരരായ ബംഗ്ലാദേശി പൗരന്മാര്‍ക്ക് താമസ സൗകര്യം ഒരുക്കിയതിനാണ് ശൈഖുല്‍ ഹിന്ദ് മഹ്മൂദുല്‍ ഹസന്‍ ജമിയുള്‍ ഹുദാ ഇസ്ലാമിക് അക്കാഡമി എന്ന മദ്രസ പൊളിച്ചു നീക്കിയത്. മദ്രസയില്‍ ഒളിച്ചു താമസിച്ച രണ്ട് ബംഗ്ലാദേശി ഭീകരോടൊപ്പം മദ്രസ പ്രധാന അദ്ധ്യാപകന്‍ മഹ്മൂനുര്‍ റഷീദിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

    Read More »
  • NEWS

    മലയാളി ദമ്ബതികള്‍ ഒമാനില്‍ മരിച്ച നിലയിൽ

    മസ്ക്കറ്റ്: രണ്ടാഴ്ച മുൻപ് നാട്ടില്‍നിന്നെത്തിയ മലയാളി ദമ്ബതികള്‍  മരിച്ച നിലയില്‍. കിളിമാനൂര്‍ സ്വദേശികളായ ദമ്ബതികളാണ് മരിച്ചത്. വിളയ്ക്കാട്ടുകോണം തോപ്പില്‍ ഷാന്‍ മന്‍സിലില്‍ അബ്ദുല്‍ മനാഫ് (70), ഭാര്യ അലീമ ബീവി(60) എന്നിവരാണ് മരിച്ചത്.ഓമനിലെ റൂബിയിലുള്ള വാസസ്ഥലത്താണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.

    Read More »
  • NEWS

    പത്തനംതിട്ടയിലും കോട്ടയത്തും മിന്നൽ പ്രളയം

    പത്തനംതിട്ട: കാലാവസ്‌ഥാ പ്രവചനങ്ങൾ കാറ്റിൽ പറത്തി ഞായറാഴ്‌ച രാത്രി ഉണ്ടായ കനത്തമഴയിൽ പത്തനംതിട്ട കോട്ടയം ജില്ലകളിൽ  മിന്നല്‍ പ്രളയം. റോഡുകളിലും കടകളിലും വെള്ളം കയറി. ഗതാഗതം സ്‌തംഭിച്ചു. ഒറ്റരാത്രി കൊണ്ട്‌ പത്തനംതിട്ട നഗരത്തില്‍ സ്‌റ്റേഡിയം ജങ്‌ഷന്‍, താഴേവെട്ടിപ്രം, ചുങ്കപ്പാറ ജങ്‌ഷന്‍, തിരുവല്ല റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലാണ്‌ വെള്ളം കയറിയതും വെള്ളക്കെട്ട്‌ രൂപം കൊണ്ടതും. കയറിയ വെള്ളം പെട്ടെന്ന്‌ ഇറങ്ങിയെങ്കിലും വ്യാപാരികള്‍ക്ക്‌ നാശനഷ്‌ടം നേരിട്ടു. കഴിഞ്ഞ ദിവസങ്ങളിലെ കാലാവസ്‌ഥാ പ്രവചനങ്ങളിലൊന്നും ജില്ലയ്‌ക്ക്‌ അലെര്‍ട്ട്‌ ഉണ്ടായിരുന്നില്ല. രാത്രി 11 മണിയോടെ ആരംഭിച്ച മഴയ്ക്ക് രാവിലെ ഏഴു മണിയോടെയാണ്‌ നേരിയ തോതിലെങ്കിലും ശമനം വന്നത്‌. ഈ സമയത്തിനുള്ളിൽ ചുങ്കപ്പാറ ടൗൺ വെള്ളത്തിൽ മുങ്ങിയിരുന്നു.പത്തനംതിട്ട ടൗണിന്റെ പ്രാന്തപ്രദേശങ്ങളിലും വെള്ളം ഇരമ്ബിയെയത്തി. വെട്ടിപ്പുറത്ത്‌ പോലീസ്‌ ക്വാര്‍ട്ടേഴ്‌സ്‌, എസ്‌.പി ഓഫീസിന്‌ മുന്നിലെ റോഡ്‌ എന്നിവിടങ്ങളില്‍ വെള്ളം ശരവേഗത്തില്‍ ഉയര്‍ന്നു. ജെ.സി.ബി കൊണ്ടു വന്ന്‌ പോലീസ്‌ ക്വാര്‍ട്ടേഴ്‌സിന്‌ മുന്നിലെ മതില്‍ പൊളിച്ചു മാറ്റിയാണ്‌ വെള്ളം ഒഴുക്കി കളഞ്ഞത്‌. പത്തനംതിട്ട,കോഴഞ്ചേരി, നാരങ്ങാനം, മല്ലപ്പള്ളി,…

    Read More »
  • NEWS

    അത്തം കറുത്തു തന്നെ

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. കാസര്‍കോട് ഒഴികെയുള്ള 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.അടുത്ത രണ്ട് ദിവസവും 13 ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. നാളെ വയനാട് ഒഴികെയുള്ള ജില്ലകളിലും വ്യാഴാഴ്ച മലപ്പുറം ഒഴികെയുള്ള ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.

    Read More »
  • Pravasi

    ലുലു എക്‌സ്‌ചേഞ്ച് യുഎഇയില്‍ മൂന്ന് ശാഖകള്‍ കൂടി ആരംഭിച്ചു

    ദുബൈ: പ്രമുഖ ധനവിനിമയ സ്ഥാപനമായ ലുലു എക്‌സ്‌ചേഞ്ച് യുഎഇയില്‍ മൂന്ന് ബ്രാഞ്ചുകള്‍ കൂടി ആരംഭിച്ചു. ഇതോടെ ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന് യുഎഇയില്‍ 89 ശാഖകളും ലോകത്തെ വിവിധ രാജ്യങ്ങളിലായി 250 ശാഖകളുമായി. ദുബൈയിലെ സിലിക്കോണ്‍ സെന്‍ട്രല്‍ മാളിലും ഷാര്‍ജയിലെ മജാസ്, മാസാ പ്രദേശങ്ങളിലും ആണ് പുതിയ ശാഖകള്‍ തുറന്നത്. ലുലു ഫിനാന്‍സ് ഗ്രൂപ്പിന്റെ എംഡി അദീബ് അഹമ്മദിന്റെയും മറ്റ് സീനിയര്‍ ഉദ്യോഗസ്ഥന്മാരുടെയും സാന്നിധ്യത്തില്‍ ദുബൈ കോണ്‍സെല്‍ ജനറല്‍ ഡോക്ടര്‍ അമാന്‍ പുരിയാണ് 250-ാമത്തെ ശാഖയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഉദ്ഘാടന പ്രസംഗത്തില്‍ ഡോക്ടര്‍ അമാന്‍ പുരി ലുലു എക്‌സ്‌ചേഞ്ചിന്റെ സേവനങ്ങളെ പ്രകീര്‍ത്തിച്ചു. ‘ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സിന്റെ വളര്‍ച്ചയിലെ ഈ സന്തോഷ നിമിഷങ്ങളില്‍ നിങ്ങളോടൊപ്പം പങ്കുചേരാന്‍ കഴിഞ്ഞതില്‍ ഞാന്‍ അത്യധികം ആഹ്ലാദിക്കുന്നു. ഡിജിറ്റല്‍ സാങ്കേതിക സാധ്യതകള്‍ ഉപയോഗപ്പെടുത്തി കറന്‍സി എക്‌സ്‌ചേഞ്ചിലും റിമിറ്റന്‍സിലും മറ്റ് വിനിമയ ഇടപാടുകളിലും ലുലു എക്‌സ്‌ചേഞ്ച് വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഈ ഗ്രൂപ്പിലെ എല്ലാവരെയും അഭിനന്ദിക്കുന്നു. അവരുടെ…

    Read More »
  • Kerala

    കെ.സലീം കുമാര്‍ സി.പി.ഐ. ഇടുക്കി ജില്ലാ സെക്രട്ടറി; ഇ.എസ്. ബിജിമോള്‍ക്ക് തിരിച്ചടി, സംസ്ഥാനത്ത് ഒരു വനിതാ ജില്ലാ സെക്രട്ടറി വേണമെന്ന നിര്‍ദ്ദേശം നടപ്പായില്ല

    ഇടുക്കി: സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി ആയി കെ.സലിം കുമാറിനെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തു. അന്‍പത് അംഗ ജില്ല കൗണ്‍സിലില്‍ 43 വോട്ടുകള്‍ നേടിയാണ് സലിംകുമാര്‍ ജയിച്ചത്. സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ച മുന്‍ എം.എല്‍.എ. ഇ.എസ്. ബിജിമോള്‍ക്ക് ഏഴു പേരുടെ പിന്തുണ മാത്രമാണ് കിട്ടിത്. സംസ്ഥാനത്ത് ഒരു വനിത ജില്ലാ സെക്രട്ടറി വേണമെന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബിജിമോളുടെ പേര് നിര്‍ദ്ദേശിക്കപ്പെട്ടത്. ഭൂരിപക്ഷം പേരും ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് നിലവില്‍ സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ സലിംകുമാറിന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇരുവരും പിന്മാറാതെ വന്നതോടെയാണ് വോട്ടെടുപ്പ് നടന്നത്.

    Read More »
  • Crime

    മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിക്ക് നേരേ അയല്‍വാസികളുടെ ആക്രമണം; പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചില്ലെന്ന് ആക്ഷേപം

    ഹരിപ്പാട്: മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ അയൽവാസികൾ ആക്രമിച്ച കേസിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചില്ലെന്ന് ആക്ഷേപവുമായി കുടുംബം. മുതുകുളം വടക്ക് ആകാശ് ഭവനത്തിൽ പ്രസാദും ഭാര്യ അമ്പിളിയുമാണ് വാർത്താ സമ്മേളനത്തിൽ കനകക്കുന്ന് പൊലിസിനെതിര‍െ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. മെയ് 2 ന് തങ്ങളുടെ വീട്ടിലേക്കുള്ള നടപ്പാതയ്ക്ക് സമീപം അയൽവാസി വിജയകുമാർ കോൺക്രീറ്റ് പിച്ചിംഗ് കെട്ടുന്നതുമായി സംബന്ധിച്ച് തർക്കം നടന്നിരുന്നു. തുടർന്നുണ്ടായ വാക്കേറ്റത്തിനൊടുവിൽ പ്രസാദിനെയും, മകനേയും, മാനസിക വെല്ലുവിളി നേരിടുന്ന മകളേയും വിജയകുമാറും മകനും ചേർന്ന് മർദ്ദിക്കുകയും ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ പ്രസാദും മക്കളും ഹരിപ്പാട് ഗവ. ആശുപത്രിയിൽ ചികിൽസ തേടി. ആശുപത്രിയിൽ നിന്ന് അറിയിച്ചതനുസരിച്ച് ഹരിപ്പാട് പൊലിസെത്തി മൊഴി രേഖപ്പെടുത്തുകയും കനകക്കുന്ന് പൊലിസിലേക്ക് കേസ് മാറ്റുകയും ചെയ്തെതെങ്കിലും നാളിതു വരെ എതിർ കക്ഷികളെ വിളിച്ച് അന്വേഷിക്കാതെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നാണ് ഇവരുടെ ആരോപണം. എതിർ കക്ഷികൾ കൊടുത്ത പരാതി പ്രകാരം പ്രസാദിനെ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ…

    Read More »
Back to top button
error: