Month: August 2022

  • Crime

    പരുന്തുംപാറ വ്യൂപോയന്റില്‍ കാല്‍ വഴുതിവീണ യുവതിയെ അഗ്‌നി രക്ഷാസേന രക്ഷപ്പെടുത്തി

    പീരുമേട്: പരുന്തുംപാറയില്‍ വ്യൂപോയന്റില്‍ കാല്‍വഴുതിവീണ വിനോദസഞ്ചാരിയെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. തമിഴ്‌നാട് രാമശേരം സ്വദേശി തൂജ (25) ആണ് അപകടത്തില്‍പ്പെട്ടത്. മലയുടെ താഴ്‌വാരത്തില്‍വീണ ഇവര്‍ക്ക് തിരികെ കയറാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പീരുമേട് അഗ്‌നി രക്ഷാനിലയത്തില്‍ വിവരം അറിയിച്ചു. ഇവിടെ നിന്ന് അഗ്‌നി രക്ഷാസേനാംഗങ്ങള്‍ എത്തിയാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. തൂജയുടെ കാലിന് സാരമായ പരുക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് യുവതിയെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പീരുമേട് അഗ്‌നി രക്ഷാസേന സ്‌റ്റേഷന്‍ ഓഫീസര്‍ ഷാജഹാന്റെ നേതൃത്വത്തില്‍ മനു വി.നായര്‍, പി. വിവേക്, അനുരാജ്, അരുണ്‍, അനുകുമാര്‍, രാഹുല്‍, പി.കെ. സന്തോഷ്, എസ്.സന്തോഷ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

    Read More »
  • Crime

    തമിഴ്‌നാട്ടിലെ കറിപ്പൗഡര്‍ കമ്പനികള്‍ക്കായി മരങ്ങളുടെ തൊലി മുകള്‍മുതല്‍ താഴെവരെ ചെത്തി കഴുതപ്പുറത്ത് അതിര്‍ത്തികടത്തി നല്‍കിയിരുന്ന രണ്ടുപേര്‍ പിടിയില്‍

    രാജകുമാരി: തമിഴ്‌നാട്ടിലെ കറിപ്പൗഡര്‍ കമ്പനികള്‍ക്കായി ചുക്കുനാറി മരങ്ങളുടെ തൊലി അനധികൃതമായി കടത്തിയിരുന്ന രണ്ടുപേര്‍ അറസ്റ്റില്‍. തമിഴ്‌നാട് തേവാരം സ്വദേശികളായ മുരുകന്‍, പാല്‍രാജ് എന്നിവരാണ് അറസ്റ്റിലായത്. ശാന്തമ്പാറ കെ.ആര്‍.വി. എസ്‌റ്റേറ്റില്‍ അതിക്രമിച്ച് കയറി ചുക്കുനാറി മരങ്ങളുടെ തൊലിചെത്തി തമിഴ്‌നാട്ടിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ കറിപ്പൊടി കമ്പനികള്‍ക്ക് നല്‍കാനായി തോട്ടത്തിലുള്ള നിരവധി ചുക്കുനാറി മരങ്ങളില്‍ കയറി മരത്തിന്റെ മുകള്‍ ഭാഗംമുതല്‍ അടിവശം വരെയുള്ള ഭാഗത്തെ തൊലി ചെത്തിയെടുക്കുകയാണ് ചെയ്യുക. തുടര്‍ന്ന് നിരവധി കഴുതകളെ എത്തിച്ച് അവയുടെ പുറത്ത് കെട്ടിവച്ച് നടത്തി കേരള അതിര്‍ത്തികടത്തി തമിഴ്‌നാട്ടിലെത്തിച്ച് വില്‍ക്കുകയാണ് ചെയ്യുക. ആഴ്ചകളുടെ പരിശ്രമം കൊണ്ടാണ് വലിയ അളവില്‍ തൊലി ചെത്തിയെടുത്ത് തമിഴ്‌നാട്ടിലേക്ക് കടത്തുന്നത്. വനപാലകര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മോഷ്ടാക്കളെ പിടികൂടിയത്. പൊന്‍മുടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സെക്ഷന്‍ ഫോറസ്റ്റര്‍ സി.കെ. സുജിത്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ബിനീഷ് ജോസ്, റിസര്‍വ് ഫോറസ്റ്റ് വാച്ചര്‍ ബി.…

    Read More »
  • Crime

    ലൈവ് സവാരിക്കാരന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് ആര്‍ടിഒ; സ്വന്തം ചെലവില്‍ ഐഡിടിആര്‍ ട്രെയിനിങ്ങിനു പോകാന്‍ നിര്‍ദേശം

    ചെറുതോണി: വാഹനമോടിക്കുന്നതിനിടെ ലൈവ് ”ഷോ” ഇറക്കിയ യുവാവിന്റെ ലൈസന്‍സ് മൂന്നുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് ആര്‍.ടി.ഒ. ഇടുക്കി നായരുപാറ സ്വദേശി പുത്തന്‍പുരയില്‍ പി.ആര്‍. വിഷ്ണുവിനെയാണ് ആര്‍ടിഒ ശിക്ഷിച്ചത്. മൊെബെല്‍ ഫോണില്‍ ഫെയ്‌സ്ബുക്ക് െലെവ് ചെയ്ത് ഇരുചക്ര വാഹനം ഓടിച്ചതിനാണ് നടപടി. ഇയാളുടെ െലെസന്‍സ് സസ്‌പെന്‍ഡ് ചെയ്തതിനോടൊപ്പം ഐഡി ടിആര്‍ ട്രെയിനിങ്ങിന് വിടാനും ഇടുക്കി ആര്‍.ടി.ഒ: ആര്‍. രമണന്‍ ഉത്തരവിട്ടു. കഴിഞ്ഞ ദിവസമാണ് നടപടിക്കിടയാക്കിയ സംഭവമുണ്ടായത്. വിഷ്ണു തന്റെ എന്‍ഫീല്‍ഡ് െബെക്കില്‍ ചെറുതോണിയില്‍നിന്നും െപെനാവിനുള്ള വഴിയിലൂടെ മൊെബെലില്‍ സോഷ്യല്‍ മീഡിയ െലെവ് ഇട്ട് വാഹനം ഓടിക്കുകയായിരുന്നു ഷാജി പാപ്പന്‍ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് െലെവ് പുറത്തുവിട്ടത്. വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഇടുക്കി ആര്‍.ടി.ഒ ആര്‍. രമണന്‍ ഇയാളെ വിളിച്ചു വരുത്തുകയും നടപടിയെടുക്കുകയും ആയിരുന്നു. ഡ്രൈവര്‍മാരെ നേര്‍പാതയിലാക്കുന്ന ഐ.ഡി.റ്റി.ആര്‍. ട്രെയിനിങ്ങിന് ഇയാള്‍ സ്വന്തം ചെലവില്‍ പോകാനും ആര്‍.ടിഒ. നിര്‍ദേശിച്ചിട്ടുണ്ട്. അപകടകരമായ രീതിയിലുള്ള ഡ്രൈവിങ്ങുകള്‍ അനുവദിക്കുകയില്ലെന്നും ഇത്തരത്തിലുള്ള എല്ലാ പ്രവര്‍ത്തികളും നിരീക്ഷിച്ചുവരികയാണെന്നും ആര്‍.ടി.ഒ. പറഞ്ഞു.

    Read More »
  • Crime

    നിരന്തരം ശല്യം ചെയ്തതിന് പരാതി നല്‍കിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ വീടാക്രമിച്ചു; സഹോദരന്മാരെ പിടികൂടി പോലീസിന് കൈമാറി നാട്ടുകാര്‍

    കോട്ടയം: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ വീടാക്രമിച്ച കേസില്‍ സഹോദരന്മാരായ യുവാക്കള്‍ പിടിയില്‍. നിരന്തരം ഫോണില്‍ ശല്യം ചെയ്തതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിനി പരാതി നല്‍കിയതിന്റെ പേരിലാണ് വീട്ടില്‍ അതിക്രമിച്ച് കയറി കുടുംബാംഗങ്ങളെ അടക്കം ആക്രമിച്ചത്. വീട്ടിലെ സാധനങ്ങളും ജനല്‍ച്ചില്ലും ഉള്‍പ്പെടെ അടിച്ചുതകര്‍ക്കുകയും ചെയ്തിട്ടുണ്ട്. മൂലേടം കുറ്റിക്കാട്ട് ക്ഷേത്രത്തിന് സമീപം ഇന്നലെ ഉച്ചയ്ക്ക്് രണ്ടോടെയായിരുന്നു സംഭവം. ആക്രമണം നടത്തിയ സംഘത്തിലെ സഹോദരന്‍മാരായ രണ്ടുപേരെ പെണ്‍കുട്ടിയുടെ സമീപവാസികള്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കുട്ടിയുടെ വീടിന് സമീപത്ത് മുമ്പ് വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബത്തിലെ അംഗങ്ങളാണ് ആക്രമണം നടത്തിയത്. പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് താമസിക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ ഉച്ചയൂണിന് വീട്ടിലെത്തിയപ്പോള്‍ ബഹളം കേട്ട് ചെന്നപ്പോഴാണ് ആക്രമണ വിവരം അറിഞ്ഞത്. ഉടന്‍ തന്നെ സമീപത്തുളളവരെ വിളിച്ചുചേര്‍ത്ത് രണ്ടുപേരെയും പിടിച്ചുകെട്ടി പൊലീസ് ഏല്‍പ്പിക്കുകയായിരുന്നു. സംഘത്തിലെ ഒരാള്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ ചിങ്ങവനം പോലീസ് കേസെടുത്ത് അനേ്വഷണം ആരംഭിച്ചു.

    Read More »
  • Crime

    കുടിക്കാന്‍ വെള്ളം ചോദിച്ചെത്തി, സിറ്റൗട്ടില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി; പാചകവാതക വിതരണക്കാരന്‍ അറസ്റ്റില്‍

    പാമ്പാടി: വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. അന്തിനാട് കൊല്ലപ്പള്ളി കടുതോടില്‍ ബിജോയ് ചെറിയാ(46)നെയാണു പോലീസ് അറസ്റ്റ് ചെയ്തത്. പാചകവാതക വാഹനത്തിന്റെ ഡ്രൈവറാണ് ഇയാള്‍. കഴിഞ്ഞ ദിവസം ളാക്കാട്ടൂര്‍ ഭാഗത്തുവച്ച് ഓടിച്ചിരുന്ന വണ്ടി കേടായെന്നു പറഞ്ഞാണ് ഇയാള്‍ വെള്ളം ചോദിച്ച് തൊട്ടടുത്ത വീട്ടിലെത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ വെള്ളമെടുക്കാന്‍ അകത്തേക്ക് പോയ സമയം, സിറ്റൗട്ടില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. എസ്.എച്ച്.ഒ. കെ.ആര്‍. പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

    Read More »
  • Crime

    ഗവ.സ്‌കൂളിന്റെ കഞ്ഞിപ്പുരയിലെ സിസിടിവി ക്യാമറ മോഷ്ടിച്ച പത്തൊന്‍പതുകാരന്‍ പിടിയില്‍

    ചങ്ങനാശേരി: ഗവ.സ്‌കൂളിന്റെ കഞ്ഞിപ്പുരയിലെ സിസിടിവി ക്യാമറ മോഷ്ടിച്ച കേസില്‍ പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍. പായിപ്പാട് െതെയ്യാട്ടുകോളനിയില്‍ െതെയ്യാട്ട് പടിഞ്ഞാറേതില്‍ ശരത് ചന്ദ്രനെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. നാലുകോടിയിലുള്ള ഗവ: സ്‌കൂളിന്റെ കഞ്ഞിപ്പുരയില്‍നിന്നാണ് കഴിഞ്ഞദിവസം ക്യാമറ മോഷ്ടിച്ചത്. ശരത് രാത്രി സമയങ്ങളില്‍ സ്‌കൂളിന്റെ ഭാഗത്ത് ഇരിക്കുന്നത് പതിവായിരുന്നു. മോഷണം നടത്തുന്നതിന്റെ മുമ്പുള്ള ദിവസങ്ങളില്‍ സ്‌കൂളും പരിസരവും നിരീക്ഷിച്ചതിനുശേഷമാണ് കഞ്ഞിപ്പുരയില്‍ സ്ഥാപിച്ചിരുന്ന ക്യാമറ മോഷ്ടിച്ചത്. സ്‌കൂള്‍ അധികൃതരുടെ പരാതിയെത്തുടര്‍ന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തൃക്കൊടിത്താനം എസ്.എച്ച്.ഒ: ഇ. അജീബ്, എസ്.ഐ: ബോബി വര്‍ഗീസ്, എ.എസ്.ഐമാരായ സാന്‍ജോ, ബിജുമോന്‍, സി.പി.ഒ: ശ്രീകാന്ത് എന്നിവര്‍ ചേര്‍ന്നാണ് ശരത്തിനെ പിടികൂടിയത്. തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കി.

    Read More »
  • Crime

    മുദ്രാലോണ്‍ തരപ്പെടുത്താമെന്ന് വാഗ്ദാനം; ജോലി വിജിലന്‍സിലെന്ന്: ലക്ഷങ്ങള്‍ തട്ടി മുങ്ങിയ യുവതി പിടിയില്‍

    തിരുവല്ല: മുദ്രാലോണ്‍ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വീട്ടമ്മമാരെ ഉള്‍പ്പെടെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി മുങ്ങിയ യുവതി പിടിയില്‍. തിരുമൂലപുരം പൊന്‍വേലിക്കാവ് കുരിശുമ്മൂട്ടില്‍ താഴ്ചയില്‍ വീട്ടില്‍ കണ്ണന്‍ കുമാറിന്റെ ഭാര്യ ഇന്ദു (39) വാണ് പിടിയിലായത്. ചങ്ങനാശേരി കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനു സമീപത്തുനിന്നു വ്യാഴാഴ്ച െവെകിട്ടാണ് യുവതിയെ പിടികൂടിയത്. 15 ലക്ഷം രൂപയുടെ മുദ്രാലോണ്‍ ശരിയാക്കാമെന്ന് വിശ്വസിപ്പിച്ചശേഷം 2,03,500 രൂപ തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയിലാണ് ഇന്ദു അറസ്റ്റിലായത്. തോട്ടപ്പുഴശേരി കുറിയന്നൂര്‍ മേലേതില്‍ ഗോപകുമാറിന്റെ ഭാര്യ സുനിതയാണ് പരാതി നല്‍കിയത്. കഴിഞ്ഞവര്‍ഷം നവംബര്‍ 25 ന് കുറ്റൂരില്‍ വച്ച് നേരിട്ടും തുടര്‍ന്ന് പലദിവസങ്ങളിലായി ഗൂഗിള്‍ പേ വഴിയും സുനിതയുടെയും മറ്റുചിലരുടെയും െകെയില്‍നിന്നു തുക തട്ടിയെടുത്തശേഷം കബളിപ്പിച്ചു എന്നായിരുന്നു പരാതി. പോലീസിന്റെ വിശദമായ ചോദ്യംചെയ്യലില്‍, നിരവധി പേരില്‍നിന്നും യുവതി ഇത്തരത്തില്‍ പണം തട്ടിയതായി ബോധ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം കേസില്‍ അനേ്വഷണം വ്യാപിപ്പിച്ചു. യുവതിയുടെ വഞ്ചനയില്‍പ്പെട്ട് പണം നഷ്ടമായവരിലധികവും ചങ്ങനാശേരി, പാല,…

    Read More »
  • Crime

    അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമം; രണ്ട് പ്രവാസികള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു

    ഷാര്‍ജ: അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പ്രവാസികള്‍ കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് വീണ് മരിച്ചു. വെള്ളിയാഴ്ച ഒരു അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിന്റെ മുകളില്‍ നിന്ന് വീണാണ് ആഫ്രിക്കന്‍ സ്വദേശികളായ രണ്ടുപേര്‍ മരിച്ചതെന്ന് ഷാര്‍ജ പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പ്രതികളാണ് ഇവര്‍. പൊലീസ് അറസ്റ്റ് ചെയ്യാന്‍ എത്തുന്നതില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ശ്രമിച്ചപ്പോഴാണ് ഷാര്‍ജയിലെ അല്‍ നഹ്ദ പ്രദേശത്തെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനും കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീഴുന്നതിനും നിരവധി സമീപവാസികള്‍ ദൃക്സാക്ഷികളാണ്. വീഴ്ചയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റാണ് ഇവര്‍ മരിച്ചത്. ഇവരെ ആദ്യം കുവൈത്തി ഹോസ്പിറ്റലിലും പിന്നീട് മൃതദേഹം പരിശോധനയ്ക്കായി ഫോറന്‍സിക് ലബോറട്ടറിയിലേക്കും മാറ്റി. പൊലീസ് ഇവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ പരിശോധന നടത്തി. അനധികൃതമായി നിരവധി പേരെ താമസിപ്പിക്കുകയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തതായി കണ്ടെത്തി.

    Read More »
  • Crime

    പൊലീസുകാരനെ വെടിവെച്ച് ശേഷം മുങ്ങിയിട്ട് 20 വര്‍ഷം; ഒടുവില്‍ മുന്‍ എംഎല്‍എ അറസ്റ്റില്‍

    പാറ്റ്‌ന: രണ്ടു ദശാബ്ദങ്ങളായി പൊലീസിനെ കബളിപ്പിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന ബിഹാര്‍ മുന്‍ എംഎല്‍എ രഞ്ജന്‍ തിവാരി അറസ്റ്റില്‍. ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിക്ക് സമീപം റക്‌സൗളില്‍ വച്ചാണ് രഞ്ജന്‍ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ഒരു പൊലീസ് ഉദ്യോഗസ്ഥന് നേര്‍ക്ക് വെടിയുതിര്‍ത്തതിന് ഉത്തര്‍ പ്രദേശ് പൊലീസാണ് രഞ്ജനെതിരെ കേസ് എടുത്തിരുന്നത്. ഒരുപാട് അന്വേഷണങ്ങള്‍ക്ക് ശേഷവും കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ പിടികൂടുന്നവര്‍ക്ക് 25,000 രൂപയുടെ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഉത്തര്‍പ്രദേശ് – ബിഹാര്‍ പൊലീസ് നടത്തിയ സംയുക്ത നീക്കത്തിലാണ് എംഎല്‍എ അറസ്റ്റിലായത്. ബിഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ഗോവിന്ദ് ഗഞ്ച് മണ്ഡലത്തില്‍ നിന്നുള്ള മുന്‍ എംഎല്‍എയാണ് രഞ്ജന്‍. 1998ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ വച്ചാണ് മുന്‍ എംഎല്‍എ പൊലീസ് ഉദ്യോഗസ്ഥന് നേര്‍ക്ക് വെടിവെച്ചത്. ഇതിന് ശേഷം രക്ഷപ്പെട്ട എംഎല്‍എ കഴിഞ്ഞ രണ്ട് രണ്ടു ദശാബ്ദങ്ങളായി ഒളിവില്‍ കഴിയുകയായിരുന്നു. രഞ്ജനെ ഉത്തര്‍ പ്രദേശ് പൊലീസിന് കൈമാറിയെന്ന് ഈസ്റ്റ് ചമ്പാരന്‍ പൊലീസ് സൂപ്രണ്ട് കുമാര്‍ ആശിഷ്…

    Read More »
  • Crime

    ഞെട്ടല്‍ മാറാതെ പൂജപ്പുരയിലെ ഉദ്യോഗസ്ഥര്‍; ‘നല്ല നടപ്പുകാരന്‍’ ജയിലിലെ ക്ഷേത്രത്തിലെ കാണിക്ക വഞ്ചി മോഷ്ടിച്ചു കടന്നുകളഞ്ഞ്

    തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ കാണിക്ക വഞ്ചി മോഷണം പോയി. സ്വാതന്ത്യത്തിന്റെ 75 വര്‍ഷത്തോടനുബന്ധിച്ച് സര്‍ക്കാര്‍ വിട്ടയച്ച മോഷണക്കേസിലെ പ്രതിയാണ് മോഷ്ടാവെന്ന് പൊലീസ് കണ്ടെത്തി. പത്തനംതിട്ട സ്വദേശിയായ ഇയാള്‍ക്ക് വേണ്ടി പൂജപ്പുര പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് ജയില്‍ വളപ്പിലെ ക്ഷേത്രത്തിലെ കാണിക്ക വഞ്ചി മോഷ്ടിക്കപ്പെട്ടത്. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പിനുള്ളിലെ ഗണിപതി ക്ഷേത്രത്തിലെ കാണിക്കയാണ് മോഷണം പോയത്. അതീവ സുരക്ഷയുടെ ജയില്‍ വളപ്പിലെ മോഷണം ഏവരെയും ഞെട്ടിച്ചു. സെന്‍ട്രല്‍ ജയിലിനുളളിലേക്ക് പൊലീസ് കാവലുള്ള പ്രധാന കവാടം വഴി അനുവാദം ഇല്ലാതെ ആര്‍ക്കും കടക്കാന്‍ കഴിയില്ല. ജയില്‍ വളപ്പിലേക്ക് കടക്കാന്‍ മറ്റ് ചില വഴിയുണ്ട്. ഇതറിയാവുന്ന ആരോ ആണ് മോഷ്ടാവെന്ന് പൊലീസ് സംശയിച്ചു. വിരല്‍ അടയാളവും ശേഖരിച്ചു. മണിക്കൂറിനുള്ളില്‍ പൊലീസ് കള്ളനെ കണ്ടെത്തി. അടുത്തിടെ ജയില്‍ മോചിതനായ തടവുകാരനാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്. സ്വാതന്ത്യത്തിന്റെ 75 വര്‍ഷത്തോടനുബന്ധിച്ച് കൊലക്കേസില്‍ ഉള്‍പ്പെടാത്ത 33 തടവുകാരെ സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച…

    Read More »
Back to top button
error: