തിരുവല്ല: മുദ്രാലോണ്‍ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വീട്ടമ്മമാരെ ഉള്‍പ്പെടെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി മുങ്ങിയ യുവതി പിടിയില്‍. തിരുമൂലപുരം പൊന്‍വേലിക്കാവ് കുരിശുമ്മൂട്ടില്‍ താഴ്ചയില്‍ വീട്ടില്‍ കണ്ണന്‍ കുമാറിന്റെ ഭാര്യ ഇന്ദു (39) വാണ് പിടിയിലായത്. ചങ്ങനാശേരി കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനു സമീപത്തുനിന്നു വ്യാഴാഴ്ച െവെകിട്ടാണ് യുവതിയെ പിടികൂടിയത്.
15 ലക്ഷം രൂപയുടെ മുദ്രാലോണ്‍ ശരിയാക്കാമെന്ന് വിശ്വസിപ്പിച്ചശേഷം 2,03,500 രൂപ തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയിലാണ് ഇന്ദു അറസ്റ്റിലായത്. തോട്ടപ്പുഴശേരി കുറിയന്നൂര്‍ മേലേതില്‍ ഗോപകുമാറിന്റെ ഭാര്യ സുനിതയാണ് പരാതി നല്‍കിയത്. കഴിഞ്ഞവര്‍ഷം നവംബര്‍ 25 ന് കുറ്റൂരില്‍ വച്ച് നേരിട്ടും തുടര്‍ന്ന് പലദിവസങ്ങളിലായി ഗൂഗിള്‍ പേ വഴിയും സുനിതയുടെയും മറ്റുചിലരുടെയും െകെയില്‍നിന്നു തുക തട്ടിയെടുത്തശേഷം കബളിപ്പിച്ചു എന്നായിരുന്നു പരാതി.
പോലീസിന്റെ വിശദമായ ചോദ്യംചെയ്യലില്‍, നിരവധി പേരില്‍നിന്നും യുവതി ഇത്തരത്തില്‍ പണം തട്ടിയതായി ബോധ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം കേസില്‍ അനേ്വഷണം വ്യാപിപ്പിച്ചു. യുവതിയുടെ വഞ്ചനയില്‍പ്പെട്ട് പണം നഷ്ടമായവരിലധികവും ചങ്ങനാശേരി, പാല, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലുള്ളവരാണ് എന്നാണ് വിവരം. ചങ്ങനാശേരിയില്‍ നടത്തിയ തട്ടിപ്പിനിടെ വീട്ടുകാരില്‍ വിശ്വാസം ജനിപ്പിക്കാന്‍ തനിക്ക് തിരുവല്ല വിജിലന്‍സില്‍ ജോലിയുണ്ടെന്ന് യുവതി പറഞ്ഞിരുന്നു. കബളിപ്പിക്കപ്പെട്ട ചങ്ങനാശേരിയിലുള്ളവര്‍ തിരുവല്ല വിജിലന്‍സ് ഓഫീസില്‍ തിരക്കിയപ്പോഴാണ് കള്ളി വെൡത്തായത്.
കുറ്റൂരുള്ള ബാങ്കിലെ പ്രതിയുടെ അക്കൗണ്ട് പരിശോധിച്ച പോലീസിന് പണം തട്ടിയെടുത്തത് ബോധ്യപ്പെടുകയും
അക്കൗണ്ടുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മൊെബെല്‍ ഫോണ്‍ ഉപയോഗിക്കാതെ മുങ്ങിനടന്ന യുവതി, കഴിഞ്ഞദിവസം ഫോണ്‍ ഉപയോഗിച്ചതോടെ കുടുങ്ങുകയായിരുന്നു. െസെബര്‍ സെല്ലിന്റെ സഹായത്തോടെ ലൊക്കേഷന്‍ മനസിലാക്കി നടത്തിയ നീക്കത്തിലാണ് യുവതി പിടിയിലായത്. എസ്.ഐ. നിത്യ സത്യന്റെ നേതൃത്വത്തില്‍ എ.എസ്.ഐ: ഡി. ബിജു, സി.പി.ഒമാരായ മനോജ്, അവിനാഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു.