CrimeNEWS

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തി, സിറ്റൗട്ടില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി; പാചകവാതക വിതരണക്കാരന്‍ അറസ്റ്റില്‍

പാമ്പാടി: വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. അന്തിനാട് കൊല്ലപ്പള്ളി കടുതോടില്‍ ബിജോയ് ചെറിയാ(46)നെയാണു പോലീസ് അറസ്റ്റ് ചെയ്തത്.

പാചകവാതക വാഹനത്തിന്റെ ഡ്രൈവറാണ് ഇയാള്‍. കഴിഞ്ഞ ദിവസം ളാക്കാട്ടൂര്‍ ഭാഗത്തുവച്ച് ഓടിച്ചിരുന്ന വണ്ടി കേടായെന്നു പറഞ്ഞാണ് ഇയാള്‍ വെള്ളം ചോദിച്ച് തൊട്ടടുത്ത വീട്ടിലെത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ വെള്ളമെടുക്കാന്‍ അകത്തേക്ക് പോയ സമയം, സിറ്റൗട്ടില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി.

എസ്.എച്ച്.ഒ. കെ.ആര്‍. പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Back to top button
error: