CrimeNEWS

ഗവ.സ്‌കൂളിന്റെ കഞ്ഞിപ്പുരയിലെ സിസിടിവി ക്യാമറ മോഷ്ടിച്ച പത്തൊന്‍പതുകാരന്‍ പിടിയില്‍

ചങ്ങനാശേരി: ഗവ.സ്‌കൂളിന്റെ കഞ്ഞിപ്പുരയിലെ സിസിടിവി ക്യാമറ മോഷ്ടിച്ച കേസില്‍ പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍. പായിപ്പാട് െതെയ്യാട്ടുകോളനിയില്‍ െതെയ്യാട്ട് പടിഞ്ഞാറേതില്‍ ശരത് ചന്ദ്രനെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. നാലുകോടിയിലുള്ള ഗവ: സ്‌കൂളിന്റെ കഞ്ഞിപ്പുരയില്‍നിന്നാണ് കഴിഞ്ഞദിവസം ക്യാമറ മോഷ്ടിച്ചത്.

ശരത് രാത്രി സമയങ്ങളില്‍ സ്‌കൂളിന്റെ ഭാഗത്ത് ഇരിക്കുന്നത് പതിവായിരുന്നു. മോഷണം നടത്തുന്നതിന്റെ മുമ്പുള്ള ദിവസങ്ങളില്‍ സ്‌കൂളും പരിസരവും നിരീക്ഷിച്ചതിനുശേഷമാണ് കഞ്ഞിപ്പുരയില്‍ സ്ഥാപിച്ചിരുന്ന ക്യാമറ മോഷ്ടിച്ചത്.

സ്‌കൂള്‍ അധികൃതരുടെ പരാതിയെത്തുടര്‍ന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തൃക്കൊടിത്താനം എസ്.എച്ച്.ഒ: ഇ. അജീബ്, എസ്.ഐ: ബോബി വര്‍ഗീസ്, എ.എസ്.ഐമാരായ സാന്‍ജോ, ബിജുമോന്‍, സി.പി.ഒ: ശ്രീകാന്ത് എന്നിവര്‍ ചേര്‍ന്നാണ് ശരത്തിനെ പിടികൂടിയത്. തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Back to top button
error: