CrimeNEWS

പരുന്തുംപാറ വ്യൂപോയന്റില്‍ കാല്‍ വഴുതിവീണ യുവതിയെ അഗ്‌നി രക്ഷാസേന രക്ഷപ്പെടുത്തി

പീരുമേട്: പരുന്തുംപാറയില്‍ വ്യൂപോയന്റില്‍ കാല്‍വഴുതിവീണ വിനോദസഞ്ചാരിയെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. തമിഴ്‌നാട് രാമശേരം സ്വദേശി തൂജ (25) ആണ് അപകടത്തില്‍പ്പെട്ടത്.

മലയുടെ താഴ്‌വാരത്തില്‍വീണ ഇവര്‍ക്ക് തിരികെ കയറാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പീരുമേട് അഗ്‌നി രക്ഷാനിലയത്തില്‍ വിവരം അറിയിച്ചു. ഇവിടെ നിന്ന് അഗ്‌നി രക്ഷാസേനാംഗങ്ങള്‍ എത്തിയാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്.

തൂജയുടെ കാലിന് സാരമായ പരുക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് യുവതിയെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പീരുമേട് അഗ്‌നി രക്ഷാസേന സ്‌റ്റേഷന്‍ ഓഫീസര്‍ ഷാജഹാന്റെ നേതൃത്വത്തില്‍ മനു വി.നായര്‍, പി. വിവേക്, അനുരാജ്, അരുണ്‍, അനുകുമാര്‍, രാഹുല്‍, പി.കെ. സന്തോഷ്, എസ്.സന്തോഷ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Back to top button
error: