രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും 707ജില്ലകള്‍ കേന്ദ്രീകരിച്ച് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്.
2019- 21 കാലത്ത് നടത്തിയ സര്‍വേ പ്രകാരം കേരളം ഉള്‍പ്പെടെയുള്ള 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും സ്ത്രീകള്‍ക്ക് പുരുഷന്മാരെക്കാള് കൂടുതല്‍ ഒന്നിലധികം ലൈംഗിക പങ്കാളികള്‍ ഉണ്ടെന്നാണ് വ്യക്തമാക്കുന്നത്.
1ലക്ഷംസ്ത്രീകളെയും 1ലക്ഷം പുരുഷന്മാരെയും കേന്ദ്രീകരിച്ചായിരുന്നു സര്‍വേ. പല സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നും സര്‍വേയില്‍ പങ്കെടുത്ത സ്ത്രീകളുടെ ശരാശരി ലൈംഗിക പങ്കാളികളുടെ എണ്ണം പുരുഷന്മാരെക്കാള് കൂടുതലാണ്.
കേരളം, രാജസ്ഥാന്, ഹരിയാന, ചണ്ഡിഗഡ്, ജമ്മുകാശ്മീര്‍, ലഡാക്ക്, മദ്ധ്യപ്രദേശ്, അസം, ലക്ഷദ്വീപ്, പോണ്ടിച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിലാണ് ഒന്നില്‍ കൂടുതല്‍ ലൈംഗിക പങ്കാളികളുള്ള സ്ത്രീകള്‍ പുരുഷന്മാരെക്കാള് കൂടുതലുള്ളത്.ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ പേര് രാജസ്ഥാനിലാണെന്നും സര്‍വേയില്‍പറയുന്നു.