മുംബൈ: സ്വര്‍ണ നിക്ഷേപ പദ്ധതിയുടെ മറവില്‍ നിക്ഷേപകരില്‍ നിന്നും ഹോള്‍സെയില്‍ സ്വര്‍ണ കച്ചവടക്കാരില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത് മുങ്ങിയ എസ് കുമാര്‍ ജ്വല്ലേഴ്സ് ഉടമ ശ്രീകുമാര്‍ പിള്ള അറസ്റ്റില്‍.
മുംബൈ എല്‍ടി മാര്‍ഗ് പൊലീസാണ് അറസ്റ്റ് ശ്രീകുമാര്‍ പിള്ളയെ അറസ്റ്റ് ചെയ്തത്. ബിഎംഡബ്ല്യു കാറും 2.9 കോടി രൂപയും പ്രതിയില്‍ നിന്ന് പിടിച്ചെടുത്തു. സ്വര്‍ണ നിക്ഷേപ പദ്ധതിയില്‍ വന്‍ തുക പലിശ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. 4.22 കോടി രൂപ തട്ടിയെടുത്തെന്ന് കാട്ടി താനെയിലെ 11 ഹോള്‍സെയില്‍ സ്വര്‍ണ, ഡയമണ്ട് കച്ചവടക്കാര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഇയാളെ ചോദ്യം ചെയ്യുന്നതോടെ തട്ടിപ്പില്‍ കൂടുതല്‍ വ്യക്തത വരുമെന്ന് പൊലീസ് പറഞ്ഞു.