
ചെന്നൈ: പണമിടപാടുകാരനെ ഓഫീസില്‍ കയറി വെട്ടിക്കൊന്നു.പ്രമുഖ പണമിടപാടുകാരനായ ടി.വി.ആര്‍.മനോഹറിനെയാണ് സുഹൃത്തുക്കള്‍ക്ക് മുന്നിലിട്ടു ബൈക്കുകളിലെത്തിയ അജ്ഞാതസംഘം വെട്ടിനുറുക്കിയത്.
കഴിഞ്ഞദിവസം രാത്രി വേളാങ്കണ്ണി മണിവേലിലെ സ്വന്തം ഓഫിസില്‍ സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുമ്ബോള്‍ ആയിരുന്നു അപ്രതീക്ഷിത ആക്രമണം.
നഗരത്തിലെ മറ്റൊരു പണമിടപാടു സംഘവുമായി മനോഹറിനു തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്.
-
Web Deskhttps://newsthen.com/author/desk
-
Web Deskhttps://newsthen.com/author/desk
-
Web Deskhttps://newsthen.com/author/desk