Month: August 2022
-
Crime
സഹായം അഭ്യര്‍ത്ഥിച്ച് ദേഹമാകെ മുറിവുകളുമായി ഇഴഞ്ഞ് റോഡിലെത്തി 14-കാരി; ഞെട്ടിക്കുന്ന ക്രൂരത പറുത്ത്, കോടതി സ്വമേധയാ കേസ് എടുത്തു
ജാര്‍ഖണ്ഡ്: അമ്മാവന്റെ വീട്ടിലേക്ക് പോവാനായിരുന്നു ആ പതിനാലുകാരി വീട്ടില്‍നിന്നിറങ്ങിയത്. പിന്നീട് അവളെ കണ്ടെത്തിയത് വിജനമായ ഒരിടത്ത് ദേഹമാകെ മുറിവുകളോട് കൂടിയായിരുന്നു. ഒരു രാത്രി മുഴുവന്‍ പരിക്കുകളോടെ വിജനമായ സ്ഥലത്ത് കിടന്ന അവള്‍ ഇഴഞ്ഞിഴഞ്ഞ് എങ്ങനെയോ സമീപത്തെ റോഡിലേക്ക് എത്തി നാട്ടുകാരോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ പൊലീസില്‍ അറിയിക്കുകയും വനിതാ പൊലീസ് എത്തി പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ബലാല്‍സംഗം ചെയ്യാനുള്ള ശ്രമം ചെറുത്തതിനെത്തുടര്‍ന്ന് ഒരു ഓട്ടോഡ്രൈവര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ച് വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. ദേഹമാകെ പരിക്കേറ്റ തന്നെ ഓട്ടോയില്‍നിന്നും നിലത്തേക്ക് വലിച്ചെറിഞ്ഞശേഷം ഓട്ടോ ഡ്രൈവര്‍ കടന്നുകളയുകയായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ കോടതി സ്വമേധയാ കേസ് എടുത്തു. ശിശുക്ഷേമ സമിതിയും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. ഓട്ടോ ഡ്രൈവര്‍ക്കായി അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. ജാര്‍ഖണ്ഡിലെ ധുംക ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ബസുകിനാഥ് മേഖലയില്‍ താമസിക്കുന്ന പെണ്‍കുട്ടിക്കാണ് ഈ ദുരന്താനുഭവം. രാംഗഢ് മേഖലയിലുള്ള അമ്മാവന്റെ വീട്ടിലേക്ക് പോയതായിരുന്നു…
Read More » -
Kerala
മണ്‍സൂണ്‍ സമയത്തെ കടല്‍ക്ഷോഭത്തില്‍ പൊന്നാനി നഗരപരിധിയില്‍ മാത്രം നഷ്ടമായത് 11 വീടുകള്‍
മലപ്പുറം: പൊന്നാനിയില്‍ മണ്‍സൂണ്‍ സമയത്തെ കടല്‍ക്ഷോഭത്തില്‍ പൊന്നാനി നഗരപരിധിയില്‍ മാത്രം നഷ്ടമായത് 11 വീടുകള്‍. മരക്കടവ് മുതല്‍ ഹിളര്‍ പള്ളി വരെയുള്ള മേഖലകളില്‍ കടലിനോട് ചേര്‍ന്ന 11 വീടുകള്‍ പൂര്‍ണമായും കടലെടുത്തു. പേരിനുമാത്രം കടല്‍ഭിത്തിയുള്ള മേഖലയായതിനാലാണ് നാശനഷ്ടം വര്‍ധിച്ചത്. ഈ മേഖലയിലെ തീരദേശ റോഡും പൂര്‍ണമായി തകര്‍ന്നനിലയിലാണ്. സ്വന്തമായുള്ള ഭൂമിയും വീടും കടല്‍ക്ഷോഭത്തില്‍ കടലെടുക്കുമ്‌ബോള്‍ ഭൂമിയുടെ പട്ടയരേഖകളുമായി നിസ്സഹായരായി നില്‍ക്കുകയാണ് താലൂക്കിലെ കടലോരവാസികള്‍. പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി വീടുകള്‍ ലഭിച്ചവര്‍ക്ക് നേരത്തെയുണ്ടായിരുന്ന കടലോരത്തെ സ്ഥലം കൃഷിക്ക് ഉപയോഗിക്കാമെന്നാണ് വ്യവസ്ഥയെങ്കിലും പലയിടത്തും ഈ ഭൂമിയെല്ലാം ഇപ്പോള്‍ കടലിലാണ്. ഓരോ കടല്‍ക്ഷോഭക്കാലത്തും മീറ്ററോളം കരഭാഗമാണ് കടല്‍ കവര്‍ന്നെടുക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് കിഴക്കുപടിഞ്ഞാറ് ഭാഗത്തായി മാത്രം നഷ്ടമായത് ഒരു കിലോമീറ്ററോളം ഭൂമിയാണ്. റവന്യൂ വകുപ്പ് കണക്കുകള്‍ പ്രകാരം പൊന്നാനി അഴിമുഖം മുതല്‍ പാലപ്പെട്ടി കാപ്പിരിക്കാട് വരെയുള്ള 12 കി. മീ. ഭാഗത്ത് തീരദേശവാസികള്‍ക്ക് പതിച്ചുനല്‍കിയ 700 മീറ്റര്‍ ഭൂമി കടലെടുത്തതായാണ് കണക്കാക്കുന്നത്. തീരദേശ പരിപാലന നിയമപ്രകാരം…
Read More » -
NEWS
അമ്മയാകുന്നത് ഒരു കുറവല്ല, വിശ്വസുന്ദരിപ്പട്ടത്തിന് ഇനി അമ്മമാര്‍ക്കും വിവാഹിതര്‍ക്കും മത്സരിക്കാം
ഒടുവില്‍ മിസ് യൂണിവേഴ്‌സ് സംഘാടകരും തിരുത്തി, അമ്മയാകുന്നത് ഒരു കുറവല്ല. വിശ്വസുന്ദരി പട്ടത്തിനായി ഇനി അമ്മമാര്‍ക്കും വിവാഹിതരായ സ്ത്രീകള്‍ക്കും മത്സരിക്കാം. ഇതു സംബന്ധിച്ച നിബന്ധനകളില്‍ കാലോചിതമായി പരിഷ്‌കരിക്കാന്‍ സംഘാടകര്‍ തീരുമാനമെടുത്തതായാണ് വിവരം. ഇതുവരെ 18-നും 28-നും ഇടയില്‍ പ്രായമുള്ള അവിവാഹിതരേയും കുട്ടികളില്ലാത്തവരേയും മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചിരുന്നുള്ളു. മിസ് യൂണിവേഴ്സ് നേടുന്ന കാലയളവില്‍ വിവാഹിതയാകരുതെന്നും ഗര്‍ഭിണിയാകരുതെന്നും നിബന്ധനയുമുണ്ട്. ഈ നിബന്ധനകളിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. അടുത്ത വര്‍ഷത്തെ മത്സരം മുതല്‍ ഇതു നിലവില്‍ വരുമെന്ന് സംഘാടകര്‍ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ നിലവിലെ പ്രായപരിധി അതുപോലെ തുടരും. 160 ലോകരാജ്യങ്ങളില്‍ നിന്നും പ്രവിശ്യകളില്‍ നിന്നുമായാണ് വിശ്വസുന്ദരി പട്ടത്തിന് മാറ്റുരയ്ക്കാന്‍ മത്സരാര്‍ഥികള്‍ എത്താറുള്ളത്. പുതിയ തീരുമാനത്തില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായും നേരത്തേയുള്ള നിബന്ധനകള്‍ സ്ത്രീവിരുദ്ധം ആയിരുന്നെന്നും മിസ് യൂണിവേഴ്സ് 2020 കിരീടം നേടിയ ആന്‍ഡ്രിയ മെസ പറയുന്നു. നേതൃസ്ഥാനങ്ങളില്‍ വനിതകള്‍ എത്തുന്ന ഈ കാലത്ത് സുന്ദരിപ്പട്ടങ്ങള്‍…
Read More » -
Crime
ഇടയ്ക്കിടെ ലോഡ്ജില്‍ മുറിയെടുത്ത് വിദ്യാര്‍ഥികള്‍ക്ക് ലഹരിവില്‍പ്പന; യുവാവും യുവതിയും അറസ്റ്റില്‍
ഇടുക്കി: ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്നു വില്‍പ്പന നടത്തിയ കേസില്‍ യുവാവും യുവതിയും അറസ്റ്റില്‍. കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജി (22), തൊടുപുഴ പെരുമ്പള്ളിച്ചിറ സ്വദേശി യൂനസ് എന്നിവരാണ് അറസ്റ്റിലായത്. തൊടുപുഴയിലെ ലോഡ്ജില്‍നിന്ന് എം.ഡി.എം.എയുമായി ഇരുവരെയും പിടികൂടുകയായിരുന്നു. ഇവരില്‍നിന്ന് 6.6 ഗ്രാം എം.ഡി.എം.എ. പോലീസ് കണ്ടെടുത്തു. തിങ്കളാഴ്ച രാവിലെ തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരേയും പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. യുവാവ് ഇതിനുമുമ്പും ലഹരിമരുന്ന് വില്‍പ്പന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറച്ചുദിവസമായി ഇരുവരും പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തൊടുപുഴയിലെ ലോഡ്ജില്‍ യുവാവും യുവതിയും ഇടയ്ക്കിടെ എത്തിയിരുന്നു. പോലീസ് സംശയിക്കാതിരിക്കാന്‍ ലോഡ്ജ് കേന്ദ്രീകരിച്ച് അക്ഷയയെ ഉപയോഗിച്ച് വില്‍പ്പന നടത്തുകയായിരുന്നു പതിവ്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കാണ് ഇവര്‍ പ്രധാനമായും ലഹരി മരുന്ന് വിതരണം ചെയ്തത്. എംഡിഎംഎയുമായി എത്തിയശേഷം അത് വിറ്റുതീരുന്നതുവരെ ഇവിടെ താമസിക്കുന്നതായിരുന്നു ഇവരുടെ രീതിയെന്നും പോലീസ് പറയുന്നു. ഏതാണ്ട് അഞ്ചുലക്ഷം രൂപയോളം വിലവരുന്ന മയക്കുമരുന്നാണ് ഇവരില്‍ നിന്ന്…
Read More » -
NEWS
ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ അക്ഷയ വഴി അവസരം; പ്രചാരണത്തിലെ വസ്തുത
ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് എടുക്കുന്നതിന് സെപ്തംബര്‍ മാസം അവസാനവും ഒക്ടോബര്‍ മാസം ആദ്യവും അക്ഷയ സെന്‍റര്‍ വഴി അവസരമൊരുങ്ങുന്നുവെന്ന പ്രചാരണത്തിലെ വസ്തുതയെന്താണ്? അറിയിപ്പ് എന്ന കുറിപ്പോടെയാണ് കാര്‍ഡ് വ്യാപക പ്രചാരം നേടിയത്. ഏതാനും ദിവസങ്ങളായി ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ വൈറലായ കാര്‍ഡിലാണ് ആരോഗ്യ ഇന്‍ഷുറന്‍സിന്‍റെ കാര്‍ഡ് പുതുക്കലിനേക്കുറിച്ച് പറയുന്നത്. എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ റേഷന്‍ കാര്‍ഡുള്ള ആര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് വ്യാപക പ്രചാരം നേടിയ കാര്‍ഡില്‍ വിശദമാക്കുന്നത്. അക്ഷയ സെന്‍ററുകള്‍ മുഖേന കാര്‍ഡിന് അപേക്ഷിക്കാമെന്നും പരമാവധി ആളുകളിലേക്ക് ഈ സന്ദേശമെത്തിക്കണമെന്ന നിര്ദ്ദേശത്തോടെയാണ് കാര്‍ഡിലെ കുറിപ്പ്. ഈ പ്രചാരണത്തില്‍ വസ്തുതയില്ലെന്ന് അക്ഷയ കേന്ദ്രങ്ങളുടെ മേല്‍നോട്ടം നിര്‍വഹിക്കുന്ന കേരള സംസ്ഥാന ഐടി മിഷന്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.ഇക്കാര്യം ഐടി മിഷന്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടു വർഷം മുൻപും സമാനമായ പ്രചാരണം നടന്നിരുന്നു.
Read More » -
Crime
തോക്കുചൂണ്ടി പോലീസിനെയും നാട്ടുകാരെയും വിറപ്പിച്ച് മോഷ്ടാക്കള്‍; സംഭവം തലസ്ഥാനത്ത്
തിരുവനന്തപുരം: പോലീസുകാരുള്‍പ്പെടെയുള്ളവരെ വിറപ്പിച്ച് പട്ടാപ്പകല്‍ തിരുവനന്തപുരത്ത് മോഷ്ടാക്കളുടെ വിളയാട്ടം. മോഷണശ്രമം തടയാന്‍ ശ്രമിച്ച നാട്ടുകാര്‍ക്ക് നേരെയും പിടികൂടാന്‍ ശ്രമിച്ച പോലീസിന് നേരെയും തോക്ക് ചൂണ്ടിയാണ് മോഷ്ടാക്കള്‍ ഭീതിവിതച്ചത്. രക്ഷപ്പെട്ട രണ്ട് പേര്‍ക്കായി പോലീസ് ഊര്‍ജിത തിരച്ചില്‍ ആരംഭിച്ചു. മോഷ്ടാക്കളുടെ കൈവശമുണ്ടായിരുന്നത് യഥാര്‍ഥ തോക്ക് ആണോയെന്ന് വ്യക്തമല്ല. ഇരുവരും ഇതരസംസ്ഥാനക്കാരാണെന്നാണ് പോലീസ് കരുതുന്നത്. അതേസമയം, ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇടപ്പഴഞ്ഞിയിലെ ഒരു ഹൗസിങ് കോളനിയിലെ അടഞ്ഞുകിടക്കുന്ന വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്താനായിരുന്നു രണ്ടുപേരുടെ പദ്ധതി. എന്നാല്‍ വീട് കുത്തിത്തുറക്കാനുള്ള ശ്രമം സമീപവാസികളുടെ ശ്രദ്ധയില്‍പ്പെട്ടു. സമീപവാസികള്‍ മോഷണശ്രമം തടയുകയും ഇവരെ ചോദ്യംചെയ്യാനെത്തുകയും ചെയ്തു. ഇതോടെയാണ് രണ്ടുപേരും നാട്ടുകാര്‍ക്ക് നേരേ തോക്ക് ചൂണ്ടി സ്‌കൂട്ടറില്‍ കയറി രക്ഷപ്പെട്ടത്. ഇടപ്പഴഞ്ഞിയില്‍നിന്ന് നഗരത്തിലെ ഒരു സ്പെയര്‍ പാര്‍ട്സ് കടയിലേക്കാണ് രണ്ടുപേരും എത്തിയത്. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ പോലീസിന് നേരേയും തോക്ക് ചൂണ്ടി രക്ഷപ്പെടുകയായിരുന്നു. പ്രതികളുടെ സിസിടിവി…
Read More » -
NEWS
യാത്രക്കാരനെ ട്രെയിനിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട്:യാത്രക്കാരനെ ട്രെയിനിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോയമ്ബത്തൂര്‍ -ഷൊര്‍ണ്ണൂര്‍ മെമുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് പറളി സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു മൃതദേഹം കണ്ടെത്തിയത്.ശുചിമുറിയില്‍ മരിച്ച നിലയിലായിരുന്നു.യാത്രക്കാരും ഗാര്‍ഡും ചേര്‍ന്ന് സ്റ്റേഷന്‍ ഓഫീസറെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ പറളി സ്റ്റേഷനില്‍ പിടിച്ചിടുകയും ആര്‍പിഎഫിനെ വിവരം അറിയിക്കുകയും ചെയ്തു. ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ എത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.തമിഴ്നാട് സ്വദേശിയാണെന്നാണ് വിവരം.
Read More » -
Crime
ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ ബംഗളൂരുവിലും ഹൈദരാബാദിലും കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതി; യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍
ചൊക്ലി(കണ്ണൂര്‍): ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. മട്ടന്നൂര്‍ ചാവശ്ശേരിയിലെ പി.കെ. ഹൗസില്‍ മുഹമ്മദ് സിനാന്‍(21)ആണ് അറസ്റ്റിലായത്. മട്ടന്നൂരില്‍ ഫോണ്‍കടയില്‍ ജോലിചെയ്തിരുന്ന സിനാന്‍ പെണ്‍കുട്ടിയെ പ്രണയം നടിച്ച് പ്രലോഭിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ കൊണ്ടുപോയി കുട്ടിയെ കൂടെ താമസിപ്പിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. കഴിഞ്ഞ പത്തിന് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കള്‍ പരാതി നല്‍കി. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി ഹൈദരാബാദിലുണ്ടെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് പോക്‌സോ ചുമത്തികേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ചൊക്ലി പോലീസ് ഇന്‍സ്പെക്ടര്‍ സി.ഷാജുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More » -
Crime
സംവിധായകന്‍ ലിംഗുസാമിയ്ക്കും സഹോദരനും ആറുമാസം തടവ്
ചെന്നൈ: നിര്‍മാണ കമ്പനി നല്‍കിയ പരാതിയില്‍ സംവിധായകന്‍ ലിംഗുസാമിക്കും സഹോദരന്‍ സുബാഷ് ചന്ദ്രയ്ക്കും 6 മാസത്തെ തടവ് ശിക്ഷ. കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല എന്നതായിരുന്നു കേസ്. പ്രൊഡക്ഷന്‍ കമ്പനിയായ പിവിപി ക്യാപിറ്റല്‍ നല്‍കിയ കേസില്‍ സൈദാപേട്ട കോടതിയാണ് ശിക്ഷ വിധിച്ചത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാര്‍ത്തി, സാമന്ത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായുള്ള സിനിമ ചെയ്യാന്‍ ലിംഗുസാമി പിവിപി ക്യാപിറ്റലില്‍ നിന്നും പണം കടം വാങ്ങിയിരുന്നു. എന്നാല്‍ സിനിമ നടന്നില്ല. കടം വാങ്ങിയ പണം ലിംഗുസാമി തിരികെ നല്‍കിയുമില്ല. പിന്നീട് ലിംഗുസാമി നല്‍കിയ ചെക്ക് മടങ്ങിയിരുന്നു. ഇതോടെ കമ്പനി പരാതി നല്‍കുകയായിരുന്നു. കേസില്‍ വിധി പ്രതികൂലമായതോടെ മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് ലിംഗുസാമി. റാം പോത്തിനേനിയും കൃതി ഷെട്ടിയും പ്രധാന കഥാപാത്രങ്ങളായ ‘ദ വാര്യര്‍’ എന്ന സിനിമയാണ് ലിംഗുസാമിയുടേതായി അവസാനം റിലീസ് ചെയ്തത്. എന്നാല്‍ സാമ്പത്തികമായി സിനിമ പരാജയമായിരുന്നു.
Read More » -
Crime
ആര്‍.എസ്.എസ് നേതാവ് ജഗന്നാഥ് ഷെട്ടിയെ ഹണിട്രാപ്പില്‍ പെടുത്തി 50 ലക്ഷം രൂപ തട്ടിയെടുത്തു, മനുഷ്യാവകാശ പ്രവര്‍ത്തക സല്‍മ ബാനു അറസ്റ്റിൽ
മൈസൂരുവില്‍ ആര്‍.എസ്.എസ് നേതാവിനെ ഹണിട്രാപ്പില്‍ പെടുത്തി 50 ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകയെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍.എസ്.എസ് നേതാവും സ്വര്‍ണ വ്യാപാരിയുമായ മാണ്ട്യയിലെ ജഗന്നാഥ് ഷെട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ പ്രവര്‍ത്തക സല്‍മ ബാനുവിനെ അറസ്റ്റ് ചെയ്തത്. ദക്ഷിണ കന്നഡ ജില്ലയിലെ സ്വാധീനമുള്ള രാഷ്ട്രീയനേതാവാണ് ഷെട്ടിയെന്ന് പൊലീസ് പറഞ്ഞു. സല്‍മബാനു അടക്കമുള്ള പ്രതികള്‍ ഹണിട്രാപ്പിലൂടെ ജഗന്നാഥ് ഷെട്ടിയില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുക്കുകയും കൂടുതല്‍ തുക ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ഷെട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഫെബ്രുവരി 26ന് മാണ്ഡ്യയില്‍ നിന്ന് നാല് പേര്‍ സഞ്ചരിച്ച വാഹനത്തില്‍ ഷെട്ടി മൈസൂരുവിലേക്ക് പോയിരുന്നു. ഹോട്ടലില്‍ വിശ്രമിച്ചിട്ട് പോകാമെന്ന് നാലംഗസംഘം അറിയിച്ചതിനെ തുടര്‍ന്ന് ജഗന്നാഥ് ഷെട്ടിയും ഒപ്പം പോയി. ഷെട്ടി ഹോട്ടല്‍ മുറിയില്‍ കയറിയ ഉടന്‍ തന്നെ സംഘം ജഗന്നാഥ് ഷെട്ടിയെ ഒരു സ്ത്രീക്കൊപ്പം നിര്‍ത്തി വീഡിയോ ചിത്രീകരിച്ചു. വീഡിയോ പ്രചരിപ്പിക്കാതിരിക്കാന്‍ നാല് കോടി…
Read More »