പാലക്കാട്:യാത്രക്കാരനെ ട്രെയിനിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോയമ്ബത്തൂര്‍ -ഷൊര്‍ണ്ണൂര്‍ മെമുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ഉച്ചയ്ക്ക് പറളി സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു മൃതദേഹം കണ്ടെത്തിയത്.ശുചിമുറിയില്‍ മരിച്ച നിലയിലായിരുന്നു.യാത്രക്കാരും ഗാര്‍ഡും ചേര്‍ന്ന് സ്റ്റേഷന് ഓഫീസറെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ പറളി സ്റ്റേഷനില്‍ പിടിച്ചിടുകയും ആര്‍പിഎഫിനെ വിവരം അറിയിക്കുകയും ചെയ്തു.
ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ എത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.തമിഴ്നാട് സ്വദേശിയാണെന്നാണ് വിവരം.