CrimeNEWS

സംവിധായകന്‍ ലിംഗുസാമിയ്ക്കും സഹോദരനും ആറുമാസം തടവ്

ചെന്നൈ: നിര്‍മാണ കമ്പനി നല്‍കിയ പരാതിയില്‍ സംവിധായകന്‍ ലിംഗുസാമിക്കും സഹോദരന്‍ സുബാഷ് ചന്ദ്രയ്ക്കും 6 മാസത്തെ തടവ് ശിക്ഷ. കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല എന്നതായിരുന്നു കേസ്. പ്രൊഡക്ഷന്‍ കമ്പനിയായ പിവിപി ക്യാപിറ്റല്‍ നല്‍കിയ കേസില്‍ സൈദാപേട്ട കോടതിയാണ് ശിക്ഷ വിധിച്ചത്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാര്‍ത്തി, സാമന്ത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായുള്ള സിനിമ ചെയ്യാന്‍ ലിംഗുസാമി പിവിപി ക്യാപിറ്റലില്‍ നിന്നും പണം കടം വാങ്ങിയിരുന്നു. എന്നാല്‍ സിനിമ നടന്നില്ല. കടം വാങ്ങിയ പണം ലിംഗുസാമി തിരികെ നല്‍കിയുമില്ല. പിന്നീട് ലിംഗുസാമി നല്‍കിയ ചെക്ക് മടങ്ങിയിരുന്നു. ഇതോടെ കമ്പനി പരാതി നല്‍കുകയായിരുന്നു. കേസില്‍ വിധി പ്രതികൂലമായതോടെ മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് ലിംഗുസാമി.

റാം പോത്തിനേനിയും കൃതി ഷെട്ടിയും പ്രധാന കഥാപാത്രങ്ങളായ ‘ദ വാര്യര്‍’ എന്ന സിനിമയാണ് ലിംഗുസാമിയുടേതായി അവസാനം റിലീസ് ചെയ്തത്. എന്നാല്‍ സാമ്പത്തികമായി സിനിമ പരാജയമായിരുന്നു.

 

Back to top button
error: