Month: August 2022

  • Kerala

    സർക്കാർ ആശുപത്രികളിൽ മരുന്ന് ഉറപ്പാക്കാൻ ഓൺലൈൻ മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി

    തിരുവനന്തപുരം:  സർക്കാർ ആശുപത്രികളിലെ മരുന്ന് ലഭ്യത നിരീക്ഷിക്കാൻ ഓൺലൈൻ മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണ ജോ‍ർജ്. ആശുപത്രികളിലും ജില്ലകളിലും സംസ്ഥാനതലത്തിലും മോണിറ്ററിംഗ് സംവിധാനമുണ്ടാകും. മരുന്ന് സംഭരണത്തിനും വിതരണത്തിനും ശാസ്ത്രീയ സംവിധാനം ഉണ്ടാക്കുംഅതത് ആശുപത്രികളിലെ ആവശ്യകതയും ഉണ്ടായേക്കാവുന്ന വര്‍ധനവും കണക്കാക്കിയാകണം മരുന്നിനുള്ള ഇന്‍ഡന്റ് തയ്യാറാക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. മരുന്ന് ലഭ്യത ഉറപ്പാക്കാന്‍ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ഓണ്‍ലൈന്‍ സംവിധാനം ജീവനക്കാര്‍ ഉപയോഗപ്പെടുത്തണം. പ്രത്യേകമായുള്ള സോഫ്റ്റ്‍വെയറിലൂടെ മരുന്നുകളുടെ റിയല്‍ ടൈം ഡേറ്റ ലഭ്യമാകും. എല്ലാ ആശുപത്രികളും കൃത്യമായി അതത് ദിവസം തന്നെ മരുന്നുകളുടെ വിതരണം സംബന്ധിച്ച് ഡേറ്റ അപ്‌ഡേറ്റ് ചെയ്യണമെന്നും മന്ത്രി നിർദേശിച്ചു. ഇതിന് ജീവനക്കാരെ സജ്ജമാക്കണം. ഇതിലൂടെ ആശുപത്രിയിലെ മരുന്നിന്റെ സ്‌റ്റോക്ക് അറിയാനും, കുറയുന്നതനുസരിച്ച് ലഭ്യമാക്കാനും സാധിക്കുമെന്നും വീണ ജോ‍ർജ് പറഞ്ഞു. ഓരോ ആശുപത്രിയും കൃത്യമായി അവലോകനം നടത്തി വേണം ഇന്‍ഡന്റ് തയ്യാറാക്കേണ്ടത്. സമയബന്ധിതമായി ഇക്കാര്യം കെഎംഎസ്‍സിഎല്ലിനെ അറിയിക്കണം.  മരുന്നിന്റെ അളവ് നിശ്ചിത ശതമാനത്തിലും കുറഞ്ഞാൽ ആശയവിനിമയം നടത്തണം,…

    Read More »
  • Crime

    കാമുകിയെ കല്ല്യാണം കഴിക്കാൻ മുത്തശ്ശിയുടെ മാല മോഷ്ടിച്ച കൊച്ചുമകൻ അറസ്റ്റിൽ

    തൃശ്ശൂ‍ര്‍: ചാലക്കുടി വെട്ടുക്കടവിൽ എഴുപത്തിമൂന്നുകാരിയുടെ മാലപൊട്ടിച്ച കൊച്ചുമകൻ അറസ്റ്റിൽ ചാലക്കുടി അന്നനാട് സ്വദേശി ബെസ്റ്റിൻ(26) ആണ് അറസ്റ്റിലായത്. കാമുകിയെ വിവാഹം കഴിക്കാനുള്ള ചെലവിന് പണം കണ്ടെത്താനായിരുന്നു ഇയാൾ സ്വന്തം മുത്തശ്ശിയുടെ മാലപൊട്ടിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. വെട്ടുകടവിൽ തനിച്ച് താമസിച്ചിരുന്ന മുത്തശ്ശിയുടെ വീട്ടിൽ മുഖം മൂടി ധരിച്ചെത്തിയ ബെസ്റ്റിൻ മാല കവരുകയായിരുന്നു.

    Read More »
  • Kerala

    സര്‍വകലാശാലകളില്‍ 6 വര്‍ഷം നടന്ന നിയമനങ്ങളെ കുറിച്ച് അന്വേഷിക്കണം: ഗവര്‍ണര്‍ക്ക് പ്രതിപക്ഷനേതാവിന്‍റെ കത്ത്

    തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നടത്തിയ ബന്ധു നിയമനങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. ബന്ധു നിയമനവും സ്വജനപക്ഷപാതവും കാട്ടി, മികവിന്‍റേയും ആശയസംവാദങ്ങളുടെയും വിളനിലമാകേണ്ട സര്‍വകലാശാലകളെ സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തുണ്ടായിരിക്കുന്ന തകര്‍ച്ചയെ തുടര്‍ന്ന് ഉപരിപഠനത്തിനായി മറ്റും രാജ്യങ്ങളെയും സംസ്ഥാനങ്ങളെയും ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും സംസ്ഥാനത്ത് കൂടി വരികയാണ്. യൂണിവേഴ്‌സിറ്റി നിയമങ്ങള്‍ എല്ലാ സര്‍വകലാശാലകള്‍ക്കും സമ്പൂര്‍ണ സ്വയംഭരണം ഉറപ്പാക്കുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അവരുടെ ബന്ധുക്കളെ നിയമിക്കാനുള്ള കേന്ദ്രമാക്കി സര്‍വകലാശാലകളെ മാറ്റിയിരിക്കുകയാണ്. മുന്‍ രാജ്യസഭാംഗവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.കെ രാഗേഷിന്റെ ഭാര്യയായ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രൊഫസറാക്കിയത് ബന്ധു നിയമന പട്ടികയില്‍ ഏറ്റവും അവസാനത്തേതാണ്. സി.പി.എം നേതാവിന്റെ ഭാര്യയുടെ റിസര്‍ച്ച് സ്‌കോര്‍ മറ്റ് ആറ് ഉദ്യോഗാര്‍ത്ഥികളേക്കാള്‍ കുറവായിട്ടും വൈസ് ചാന്‍സലര്‍ അധ്യക്ഷനായ സമിതിയുടെ അഭിമുഖത്തില്‍ അവര്‍…

    Read More »
  • Crime

    സിവിക് ചന്ദ്രൻ കേസ്: ഉത്തരവിലെ വിവാദ പരാമർശങ്ങൾ നീക്കണമെന്ന് സർക്കാർ

    കൊച്ചി: സിവിക് ചന്ദ്രനെതിരെ ലൈംഗിക പീ‍ഡന കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചു കൊണ്ടുള്ള കീഴ്ക്കോടതി ഉത്തരവിലെ വിവാദ പരാമർശങ്ങൾ നീക്കണമെന്ന് സർക്കാർ. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡനക്കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കാനാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ അപ്പീലിലാണ് സർക്കാർ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. പരാമർശങ്ങൾ ഇരയുടെ ഭരണഘടനാ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതാണെന്ന് സർക്കാർ വ്യക്തമാക്കി. സെഷൻസ് കോടതിയുടെ നിരീക്ഷണം യുക്തിക്ക് നിരക്കാത്തതാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വസ്തുതകൾ പരിഗണിക്കാതെയാണ് മുൻകൂർ ജാമ്യം നൽകിയതെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ദളിത് യുവതിയെ പീഡിപ്പിച്ചെന്ന ആദ്യ കേസിൽ ജാമ്യം അനുവദിച്ച കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് ഹർജി നൽകിയത്. സെഷൻസ് കോടതി ഉത്തരവ് പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്ന നിയമത്തിന് എതിരാണെന്നും സത്യം പുറത്തുകൊണ്ടുവരാൻ പ്രതിയെ…

    Read More »
  • Crime

    ഭർത്താവ് പോക്‌സോ കേസിൽ അറസ്റ്റിലായ വാർത്തയറിഞ്ഞ് മനം നൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു, നാൽപതാം നാൾ നേമം സ്വദേശിയായ യുവാവ് വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ

    തിരുവനന്തപുരത്തെ നേമത്ത് ഭാര്യ ആത്മഹത്യ ചെയ്തതിന്റെ 40-ാം ദിവസം പോക്‌സോ കേസിൽ യുവാവ് അറസ്റ്റിലായി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ചാല കരിമഠം സ്വദേശി സനൂജിനെ നേമം പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനുമുമ്പും പോക്‌സോ കേസിൽ ഇയാൾ അറസ്റ്റിലായിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട മനോവിഷമം കൊണ്ടാണ് കഴിഞ്ഞ മാസം ഇയാളുടെ ഭാര്യ ആത്മഹത്യ ചെയ്തത്. പുതിയ കേസിൽ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകിയാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. ഭാര്യ മരിച്ച് 40-ാം ദിവസമാണ് പ്രതിയെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    Read More »
  • India

    ‘ഫിലിപ്പോ ഒസെല്ലയെ എന്തിന് കേരളത്തിൽ നിന്ന് മടക്കി അയച്ചു’; ദില്ലി ഹൈക്കോടതി കേന്ദ്രത്തോട് റിപ്പോർട്ട് തേടി

    ദില്ലി: അന്തർ ദേശീയ നരവംശ ശാസ്ത്രജ്ഞൻ ഫിലിപ്പോ ഒസെല്ലയെ കേരളത്തിൽ നിന്ന് മടക്കി അയച്ച സംഭവത്തിൽ കേന്ദ്രത്തേോട് റിപ്പോർട്ട് തേടി ദില്ലി ഹൈക്കോടതി. നടപടിക്കെതിരായ ഫിലിപ്പോ ഒസെല്ല നൽകിയ ഹർജിയിൽ ദില്ലി ഹൈക്കോടതി ജഡ്ജി യശ്വന്ത് വെർമ്മ അധ്യക്ഷനായ ബെഞ്ചാണ് റിപ്പോർട്ട് തേടിയത്. ഒരു മാസത്തിനകം കേന്ദ്രം മറുപടി നൽകണമെന്നും കോടതി വ്യക്തമാക്കി. വിസയും ഗവേഷണത്തിനുള്ള അനുമതിയും അടക്കം എല്ലാ രേഖകളുമുണ്ടായിട്ടും തന്നെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് തിരികെ അയച്ച നടപടി റദ്ദാക്കണമെന്നും തിരികെ ഇന്ത്യയിൽ എത്തി ഗവേഷണത്തിന് അനുമതി നൽകണമെന്നും കാട്ടിയാണ് ഫിലിപ്പോ ഒസെല്ലെ ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. അഭിഭാഷകരായ കുര്യാക്കോസ് വർഗീസ്, ശ്യാം മോഹൻ എന്നിവരാണ് ഫിലിപ്പോ ഒസെല്ലയ്ക്കായി ഹാജരായത്. തിരുവനന്തപുരത്ത് നടന്ന സംഭവമായതിനാൽ വിശദമായ റിപ്പോർട്ട് നൽകാൻ സമയം വേണമെന്ന കേന്ദ്ര ആവശ്യം കണക്കിലെടുത്താണ് കോടതി ഒരു മാസത്തെ സമയം നീട്ടി സർക്കാരിന് നൽകിയത്. കഴിഞ്ഞ മാർച്ചിലാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ഫിലിപ്പോ ഒസെല്ലയെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ…

    Read More »
  • Crime

    വയനാട്ടില്‍ ലഹരിക്കടത്ത് പെരുകുന്നു; പ്രത്യേക പരിശോധനയ്ക്ക് ജില്ലാതല സ്‌ക്വാഡ്

    കൽപ്പറ്റ: ഓണം പ്രമാണിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം വയനാട് ജില്ലയിലേക്ക് വ്യാജമദ്യവും ലഹരി വസ്തുക്കളും എത്തുന്നത് തടയാന്‍ എക്‌സൈസും പോലീസും പരിശോധന ശക്തമാക്കി.  ഓണാഘോഷത്തോടനുബന്ധിച്ച് അബ്കാരി മേഖലയില്‍ ഉണ്ടാകാനിടയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ജില്ലാതലത്തില്‍ പ്രത്യേക സ്‌ക്വാഡിന് രൂപം നല്‍കി. എക്‌സൈസ്, പൊലീസ്, വനം, റവന്യൂ, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് സംഘത്തിലുളളത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ലഹരി വസ്തുക്കള്‍ എത്തുന്നത് തടയാനായി ചെക്ക് പേസ്റ്റുകളിലും പരിശോധന ഊര്‍ജ്ജിതമാക്കും. സംസ്ഥാന അതിര്‍ത്തികളില്‍ കര്‍ണ്ണാടക, തമിഴ്‌നാട് ഉദ്യോഗസ്ഥരും പരിശോധന നടപടികളുമായി സഹകരിക്കും. ലഹരികടത്ത് കുറ്റകൃത്യങ്ങളില്‍ വര്‍ദ്ധിച്ച് വരുന്ന സ്ത്രീ പങ്കാളിത്തം കണക്കിലെടുത്ത് മുത്തങ്ങ, തോല്‍പ്പെട്ടി ചെക്ക് പോസ്റ്റുകളില്‍ പരിശോധനക്കായി വനിതാ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.  അതിര്‍ത്തികളിലെ  കാനന വഴികളിലുടെയും ഊട് വഴികളിലുടേയും ലഹരി പദാര്‍ത്ഥങ്ങള്‍ എത്തുന്നത് കണ്ടെത്താന്‍ വനം വകുപ്പുമായി ചേര്‍ന്നുളള  പരിശോധനയും എക്‌സൈസ് ആരംഭിച്ചു. ഒഴിഞ്ഞ കെട്ടിടങ്ങളും ആള്‍പാര്‍പ്പില്ലാത്ത പ്രദേശങ്ങളിലും പോലീസുമായി ചേര്‍ന്നുളള സംയുക്ത പരിശോധനയും നിരീക്ഷണവുമുണ്ടാകും. മഫ്തി വേഷത്തിലും ഉദ്യോഗസ്ഥര്‍ പരിശോധനക്കിറങ്ങും. രാത്രി…

    Read More »
  • India

    സർവ്വം വിഷമയം, പതഞ്ജലിയുടെ നെയ്യിലും അരിയിലും വിഷാംശം; നിയമനടപടിക്കൊരുങ്ങി ഭക്ഷ്യ സുരക്ഷാ വകുപ്പ്

    മായം മായം സർവ്വത്ര മായം, കേരളത്തിലെ വീടുകളിൽ ഉപയോഗിക്കുന്ന മുഴുവൻ കറി പൗഡറുകളും മറ്റ് ഭക്ഷ്യവസ്തുക്കളും വിഷമയമാണെന്ന് സർക്കാർ തന്നെ സമ്മതിച്ചു. ഇതിനിടെ യഥാർത്ഥ ആയുർവേദം എന്ന അവകാശവാദവുമായി വന്ന യോഗ ഗുരു ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി വിപണിയിലിറക്കിയ നെയ്യിലും അരിയി മറ്റും വിഷാംശം കലര്‍ന്നതായി കണ്ടെത്തി. കേന്ദ്ര-സംസ്ഥാന ലബോറട്ടറികളില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ദേശീയ മാധ്യമമായ ‘ഇന്ത്യ അഹെഡ്’ റിപ്പോര്‍ട്ട് ചെയ്തു. പതഞ്ജലി അരിയില്‍ വലിയ തോതില്‍ കീടനാശിനി കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഉത്തരാഖണ്ഡിലെ തെഹ്‌രിയിലെ ഒരു കടയില്‍നിന്ന് കണ്ടെടുത്ത നെയ്യുടെ സാംപിളാണ് സംസ്ഥാന ലബോറട്ടറിയില്‍ പരിശോധിച്ചത്. ഇവിടെ മായം കലര്‍ന്നതായി കണ്ടെത്തിയതിനു പിന്നാലെ കേന്ദ്ര ലബോറട്ടറിയിലും പരിശോധനയ്ക്കയച്ചു. ഇതിലും കൃത്രിമം കണ്ടെത്തുകയായിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലും പതഞ്ജലി നെയ്യ് പരാജയപ്പെട്ടതായി വ്യക്തമായിട്ടുണ്ട്. ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ പതഞ്ജലി നെയ്യ് മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായി ഉത്തരാഖണ്ഡ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോസ്ഥന്‍ എം.എന്‍ ജോഷി പറഞ്ഞു.…

    Read More »
  • Kerala

    മട്ടന്നൂരില്‍ സിപിഎം ബിജെപി ഒത്തുകളിയെന്ന് കെ എസ് ശബരീനാഥന്‍

    തിരുവനന്തപുരം:  മട്ടന്നൂ‌ർ നഗരസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ മുന്നേറ്റമണാണ് നേടിയത്. ഏഴ് സീറ്റുകളുണ്ടായിരുന്നിടത് ഇത്തവണ അതിരട്ടിയാക്കി 14 സീറ്റുകളിലാണ് യുഡിഎഫ് വിജയക്കൊടി പാറിച്ചത്. അപ്രതീക്ഷിത മുന്നേറ്റത്തിന് പിന്നാലെ മട്ടന്നൂരില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ഒത്തുകളിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നു. പലയിടത്തും ബിജെപിയും സിപിഎമ്മും ഒത്തുകളിച്ചെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് കെഎസ് ശബരീനാഥന്‍ ആരോപിച്ചത്. വോട്ട് നില നിരത്തിയാണ് ശബരിയുടെ ആരോപണം. മട്ടന്നൂർ ടൗൺ വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി  പ്രശാന്ത്   ആണ് വിജയിച്ചത്. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വോട്ട് രണ്ടക്കത്തിൽ എത്തി. എല്‍ഡിഎഫിന് 105 വോട്ട് കുറഞ്ഞപ്പോൾ ബിജെപിയ്ക്ക് 110 വോട്ട് കൂടി. ഇപ്പോൾ അന്തർധാര വ്യക്തമായില്ലേയെന്ന് ശബരിനാഥന്‍ ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശബരിയുടെ വിമര്‍ശനം. ജനവികാരം മുൻകൂട്ടി അറിഞ്ഞുകൊണ്ട് പലയിടത്തും ബിജെപിയും മറ്റു സംഘടനകളുമായി സിപിഎം ധാരണയിലെത്തിയെന്നാണ് ശബരിനാഥന്‍റെ ആരോപണം. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം മട്ടന്നൂരിൽ ഇലക്ഷൻ യുഡിഎഫ് നേടിയ ചരിത്ര വിജയം യഥാർത്ഥത്തിൽ മുൻസിപ്പാലിറ്റി ഭരണത്തിൽ…

    Read More »
  • India

    ഗോതമ്പ് ഇറക്കുമതി ചെയ്യില്ല; ആഭ്യന്തര ആവശ്യത്തിനുള്ള സ്‌റ്റോക്ക് ഇപ്പോഴും ഇന്ത്യയില്‍ ഉണ്ടെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ്

    ദില്ലി: വിദേശത്ത് നിന്ന് ഗോതമ്പ് ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ്. ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ സ്റ്റോക്ക് ഇപ്പോഴും ഇന്ത്യയില്‍ ഉണ്ടെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് വ്യക്തമാക്കുന്നു. പതിനാല് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് നിലവില്‍ ഗോതമ്പിന്റെ ശേഖരം ഉള്ളത്. എന്നാല്‍ ഇറക്കുമതിക്ക് കാരണമാകുന്ന സാഹചര്യങ്ങള്‍ നിലവില്‍ രാജ്യത്ത് ഇല്ല എന്നാണ് ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ നിഗമനം. ക്ഷാമവും വിലക്കയറ്റവും കാരണം വിദേശത്ത് നിന്ന് ഗോതമ്പ് വാങ്ങാന്‍ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഉക്രൈന്‍ – റഷ്യ യുദ്ധം ആരംഭിച്ചതോടുകൂടി ലോകത്ത് ഗോതമ്പിന്റെ ലഭ്യത കുറഞ്ഞിരുന്നു. ആഭ്യന്തര വില കുതിച്ചുയര്‍ന്നതോടെ ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നു. എന്നാല്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഗോതമ്പ് നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. മുന്‍വര്‍ഷങ്ങളില്‍ ഉത്പാദനം ഉയര്‍ന്നതാണ് ഇന്ത്യയില്‍ ഗോതമ്പിന് ക്ഷാമം ഉണ്ടാകാതിരുന്നതിനുള്ള കാരണം. എന്നാല്‍ ഈ വര്‍ഷത്തെ വിളവെടുപ്പ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്, ഇതാണ് ഇന്ത്യ ഗോതമ്പ് ഇറക്കുമതി ചെയ്യും എന്ന റിപ്പോര്‍ട്ടിലേക്ക് എത്തിച്ചത്. 2021…

    Read More »
Back to top button
error: