Month: August 2022

  • India

    റിക്രൂട്ട്‌മെന്റ് വൈകുന്നതില്‍ പ്രതിഷേധിച്ച അധ്യാപകരെ ദണ്ഡിന് തല്ലിച്ചതച്ച് അഡീ. ജില്ലാ മജിസ്‌ട്രേറ്റ്; കടുത്ത നടപടിയുണ്ടാകുമെന്ന് തേജസ്വി

    പട്ന: റിക്രൂട്ട്മെന്റ് വൈകുന്നതില്‍ പ്രതിഷേധിച്ച അധ്യാപക ഉദ്യോഗാര്‍ഥികള്‍ക്കുനേരെ ക്രൂരമായ മര്‍ദ്ദനം അഴിച്ചുവിട്ട് അഡീ.ജില്ലാ മജിസ്‌ട്രേറ്റ്. ബിഹാറിലെ പട്‌നയിലാണ് സംഭവം. നിയമനം വൈകുന്നതിനെതിരേ സംസ്ഥാന തലസ്ഥാനമായ പട്നയില്‍ നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തിരുന്നു. ഇവര്‍ക്കുനേരേ പട്ന അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ മര്‍ദ്ദനം നടത്തുകയായിരുന്നു. പ്രതിഷേധക്കാരെ അധികൃതര്‍ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ പുറത്തെത്തി. ദേശീയപതാക പിടിച്ച് നിലത്തുകിടക്കുന്ന ഒരു പ്രതിഷേധക്കാരനെ പട്ന അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ്് കെ.കെ. സിങ്, ദണ്ഡ് ഉപയോഗിച്ച് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. പ്രതിഷേധക്കാരനെ കെ.കെ. സിങ് വലിച്ചിഴയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കിയും പ്രയോഗിച്ചിരുന്നു. സംഭവം വിവാദമായതോടെ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പ്രതികരിച്ചു. സംഭവവികാസങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച പട്ന ജില്ലാ മജിസ്ട്രേറ്റ് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.

    Read More »
  • Kerala

    പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ്: പ്രവേശനം ഇന്ന് മുതല്‍ 24 വരെ

    തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വോട്ടയുടെ മുഖ്യഘട്ടത്തിലെ മൂന്നാമതും അവസാനത്തേതുമായ അലോട്ട്മെന്റ് റിസൾട്ട്  2022 ആ​ഗസ്റ്റ് 22 ന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകും വിധം ക്രമീകരിക്കുന്നതാണ്. പ്രവേശനം 2022 ആ​ഗസ്റ്റ് 22 രാവിലെ 10 മണി മുതൽ 24 ന് വൈകിട്ട് 5 മണി വരെ നടക്കുന്നതാണ്. അലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ  www.hscap.kerala.gov.in ലെ  Candidate Login-SWS ലെ Third Allot  Results എന്ന ലിങ്കിൽ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോ​ഗിനിലെ Third Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിൽ പ്രതിപാദിച്ചിരിക്കുന്ന അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനൊപ്പം പ്രവേശനത്തിനായി ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകുന്നതാണ്. ഒന്ന്, രണ്ട് അലോട്ട്മെന്റുകളിൽ താത്ക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഈ അലോട്ട്മെന്റിൽ…

    Read More »
  • Tech

    ‘ആപ്പിള്‍’ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക; മുന്നറിയിപ്പ്

    ദോഹ: ഐഫോണ്‍ ഉള്‍പ്പെടെയുള്ള ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പുമായി ഖത്തറിലെ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി. ആപ്പിള്‍ ഉകരണങ്ങള്‍ ഏറ്റവും പുതിയ ഐഒഎസ് വേര്‍ഷനായ 15.6.1ലേക്ക് അപ്ഡേറ്റ് ചെയ്‍ത് സുരക്ഷാ പ്രശ്നങ്ങള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ആപ്പിള്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഗുരുതരമായ ചില സുരക്ഷാ വീഴ്‍ചകള്‍ അടുത്തിട കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്തരമൊരു അറിയിപ്പ്. توصي الوكالة الوطنية للأمن السيبراني بتحديث الأنظمة المستخدمة في أجهزة Apple لنسخة IOS 15.6.1، تجنبًا لأي مخاطر أمنية أو تهديدات محتملة وذلك عقب اكتشاف ثغرات خطيرة في نظام أبل بحسب الشركة#الوكالة_الوطنية_للأمن_السيبراني pic.twitter.com/OCjZI7mE9c — الوكالة الوطنية للأمن السيبراني (@NcsaQatar) August 20, 2022 ‘ഐഫോണുകള്‍, ഐപാഡുകള്‍, മാക്കുകള്‍ എന്നിവയില്‍ ഗുരുതരമായ സുരക്ഷാ പ്രശ്നം കണ്ടെത്തിയെന്നും സൈബര്‍ ആക്രമങ്ങളുണ്ടായാല്‍ ഈ ഉപകരണങ്ങളുടെ പൂര്‍ണ നിയന്ത്രണം ഹാക്കര്‍മാര്‍ക്ക് ലഭ്യമാവുമെന്നും’ കഴിഞ്ഞയാഴ്‍ച പുറത്തിറക്കിയ അറിയിപ്പില്‍ ആപ്പിള്‍ പറഞ്ഞിരുന്നു.…

    Read More »
  • Crime

    മണി ചെയിന്‍ മാതൃകയിലുള്ള ജോലി വാഗ്ദാനത്തില്‍ കുടുങ്ങി നിരവധി പേര്‍; തുക തിരിച്ചുചോദിച്ചവര്‍ക്ക് മര്‍ദനവും ഭീഷണിയും

    മലപ്പുറം: ബംഗളൂരു കേന്ദ്രീകരിച്ച് രണ്ട് സ്വകാര്യ കമ്പനികൾ നടത്തുന്ന മണി ചെയിന്‍ മാതൃകയിലുള്ള ജോലി വാഗ്ദാനത്തില്‍ കുടുങ്ങി നിരവധി പേര്‍. വഞ്ചിക്കപ്പെട്ടതായി അറിഞ്ഞതോടെ നല്‍കിയ തുക തിരിച്ചുചോദിച്ചവര്‍ക്ക് മര്‍ദനവും ഭീഷണിയും നേരിടേണ്ടി വന്നതായും തട്ടിപ്പിനിരയായവര്‍ പറയുന്നു. സ്വകാര്യ സമൂഹ മാര്‍ക്കറ്റായ ഒഎല്‍എക്‌സില്‍ വന്ന തൊഴില്‍ ഒഴിവ് പരസ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ ജോലിക്ക് അപേക്ഷിച്ചത്. ഐടി കമ്പനിയിലും വെയര്‍ഹൗസിങ്ങിലുമായിരുന്നു ജോലി വാഗ്ദാനം. കമ്പനിയുമായി ബന്ധപ്പെട്ട യുവാക്കളോട് അഭിമുഖത്തിന് എത്താനായിരുന്നു ആദ്യം നിര്‍ദേശം. ബംഗളൂരുവിലെ അഭിമുഖത്തിനുശേഷം തെരഞ്ഞെടുക്കപ്പെട്ടതായി അറിയിച്ചു. ജോലി ലഭിക്കാന്‍ 3500 രൂപ അടക്കാനും ആവശ്യപ്പെട്ടു. പണം അടച്ചവര്‍ക്ക് ടെലി കോളര്‍ ജോലിയാണെന്നുപറഞ്ഞ് മൊബൈല്‍ സിം കാര്‍ഡ് നല്‍കി. സ്വന്തം പേരിനുപകരം മറ്റൊരു പേരില്‍ തൊഴില്‍ അന്വേഷകരായ യുവാക്കളെ ബന്ധപ്പെടാനായിരുന്നു നിര്‍ദേശം. 3500 രൂപ നല്‍കിയാല്‍ ജോലി നല്‍കാം എന്നാണ് ഇവര്‍ തൊഴിലന്വേഷകരോട് പറയേണ്ടത്. അവര്‍ ചേര്‍ന്നാല്‍ അതില്‍നിന്ന് 500 രൂപ ബോണസായി ലഭിക്കും. പുതുതായി ചേര്‍ന്നവര്‍ വീണ്ടും മറ്റുള്ളവരെ ചേര്‍ക്കുന്നു. ഇതാണ്…

    Read More »
  • Kerala

    മട്ടന്നൂരില്‍ കണ്ടത് കേരളത്തിന്റെ മാറുന്ന രാഷ്ട്രീയം: കെ. സുധാകരന്‍

    മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ മുന്നേറ്റത്തില്‍ മുന്നണി പ്രവര്‍ത്തകരെ അഭിനന്ദിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. കേരളത്തിൻ്റെ മാറുന്ന രാഷ്ട്രീയമാണ് ചെങ്കോട്ടയെന്ന് സിപിഎം അവകാശപ്പെടുന്ന മട്ടന്നൂരിൽ കണ്ടത്. ഇരുൾ നിറഞ്ഞ പാർട്ടി ഗ്രാമങ്ങളിൽ ജനാധിപത്യത്തിൻ്റെ വെള്ളിവെളിച്ചം അരിച്ചു കേറുകയാണ്. ഭരണം നിലനിർത്താൻ സിപിഎമ്മിന് കഴിഞ്ഞെങ്കിലും അഴിമതിക്കാരനും കള്ളക്കടത്തുകാരനുമായ മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണ് അവരിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്ത 7 സീറ്റുകൾ എന്ന് സുധാകരന്‍ പറഞ്ഞു. കേരളത്തെ ഇന്ത്യയുടെ “കോവിഡ് ഹബ്ബ് ” ആക്കി നാണംകെടുത്തിയ കെ കെ ഷൈലജ പോലും വൻ ഭൂരിപക്ഷത്തിൽ ജയിച്ച മട്ടന്നൂരിലെ യുഡിഎഫിന്‍റെ മിന്നുന്ന പ്രകടനത്തിൽ   പിണറായിയുടെ ധാർഷ്ട്യത്തിലും അഴിമതിയിലും മനം മടുത്ത സിപിഎം പ്രവർത്തകർക്ക് കൂടി പങ്കുണ്ട്. സ്വന്തം മനസ്സാക്ഷിയുടെ വിലയേറിയ അംഗീകാരം യുഡിഎഫിന് രേഖപ്പെടുത്തിയ പ്രബുദ്ധ ജനതയ്ക്ക് ഹൃദയം നിറഞ്ഞ നന്ദിയെന്ന് ഫേസ്ബുക്ക് കുറിപ്പില്‍  കെ സുധാകരന്‍ പറയുന്നു. അതേ സമയം ഇന്ന് പ്രഖ്യാപിച്ച മട്ടന്നൂ‌ർ നഗരസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അപ്രതീക്ഷിത…

    Read More »
  • Tech

    മകന്റെ ചിത്രം പകര്‍ത്തിയ പിതാവിന് ഗൂഗിള്‍ കൊടുത്തത് വല്ലാത്തപണി; സകല അക്കൗണ്ടുകള്‍ക്കും ഡേറ്റകള്‍ക്കും പൂട്ടിട്ടു

    സാന്‍ഫ്രാന്‍സിസ്‌കോ: യന്ത്രങ്ങളെ എല്ലാത്തിനും ആശ്രയിക്കുന്ന ഇക്കാലത്ത്, ചിത്രങ്ങള്‍ പരിശോധിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്താല്‍ ഗൂഗിള്‍ നടത്തിയൊരു ഫോണ്‍ പരിശോധന യുവാവിനെ പെടുത്തിയത് ഊരാക്കുടുക്കില്‍. സാന്‍ഫ്രാന്‍സിസ്‌കോ സ്വദേശിക്കാണ് സ്വന്തം മകന്റെ ചിത്രം ചികിത്സാ ആവശ്യത്തിനായി പകര്‍ത്തിയതിന് ഗൂഗിള്‍ വിലക്ക് കല്‍പ്പിച്ചത്. 2021 ഫെബ്രുവരിയിലാണ് സംഭവങ്ങളുടെ തുടക്കം. കോവിഡ് മൂലം പുറത്തിറങ്ങാന്‍ നിയന്ത്രണമുള്ള സമയത്താണ് മാര്‍ക്ക് എന്ന യുവാവിന്റെ കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ അണുബാധയുള്ളതായി കണ്ടത്തിയത്. തുടര്‍ന്ന് അത്യാഹിതവിഭാഗത്തിലെ നഴ്സിനെ വിളിച്ച് കാര്യംപറഞ്ഞു. രോഗബാധയുടെ ചിത്രമെടുത്ത് ഡോക്ടര്‍ക്ക് അയയ്ക്കാനാണ് അവര്‍ നിര്‍ദേശിച്ചത്. ഉടന്‍തന്നെ മാര്‍ക്കിന്റെ ഫോണില്‍ ഭാര്യ, മകന്റെ ജനനേന്ദ്രിയ ഭാഗത്തെ അണുബാധ വ്യക്തമാകുംവിധം അടുത്തു നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തി ഡോക്ടര്‍ക്ക് അയച്ചു. അണുബാധയുള്ള ഭാഗം കൃത്യമായി കാണുംവിധം ക്യാമറയ്ക്കു നേരെ കുട്ടിയെ പിടിച്ച മാര്‍ക്കിന്റെ കയ്യും ചിത്രത്തിലുണ്ടായിരുന്നു. അയച്ചുകൊടുത്ത ചിത്രം പരിശോധിച്ച് ഡോക്ടര്‍ മരുന്നുകള്‍ കുറിച്ചുനല്‍കുകയും ചെയ്തു. ഗൂഗിളിനെകാര്യമായി ആശ്രയിച്ചിരുന്ന മാര്‍ക്ക്, തന്റെ ഫോണ്‍ ഗൂഗിള്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്നു. ഗൂഗിള്‍ കലണ്ടര്‍, ഫോട്ടോസ് എന്നിവയിലേക്കെല്ലാം…

    Read More »
  • LIFE

    ജൂനിയര്‍ എന്‍ടിആ‍ര്‍ ബിജെപിയിലേക്കോ?

    ഹൈദരാബാദ് : ഹൈദരാബാദില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിരുന്നില്‍ പങ്കെടുത്തതിന് പിന്നാലെ ജൂനിയര്‍ എന്‍ടിആറിന്‍റെ ബിജെപി പ്രവേശന സാധ്യത സജീവ ചര്‍ച്ചയാകുന്നു. ടിഡിപിയെ എന്‍ഡിഎയിലേക്ക് തിരികെയെത്തിക്കാനുള്ള ചര്‍ച്ചകള്‍ക്ക് ബിജെപി തുടക്കംകുറിച്ചു. തെലുങ്കു രാഷ്ട്രീയത്തില്‍ പുതിയ അഭ്യൂഹങ്ങള്‍ക്ക് വഴിമാറിയിരിക്കുകയാണ് അമിത് ഷാ നേരിട്ടെത്തി നടത്തിയ നീക്കങ്ങള്‍. ജൂനിയര്‍ എന്‍ടിആറും റാമോജി റാവുവുമായി അമിത് ഷാ നടത്തിയ ചര്‍ച്ചകള്‍, ടിഡിപിയുടെ മടങ്ങിവരവിന് വഴിതുറക്കുമെന്ന കണക്കൂകൂട്ടലിലാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍. എന്‍ടി രാമറാവുവിന്‍റെ കൊച്ചുമകനെ തന്നെ ചര്‍ച്ചയ്ക്ക് എത്തിച്ച് പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ തേടാനാണ് ബിജെപി ശ്രമം. വിരുന്നില്‍ പങ്കെടുത്തിന് പിന്നാലെയാണ് ജൂനിയര്‍ എന്‍ടിആറിന്‍റെ ബിജെപി പ്രവേശനം ഉടനുണ്ടാകുമെന്ന അഭ്യൂഹം ശക്തമായത്. തെലങ്കാനയിലുള്ള ആന്ധ്ര വോട്ടര്‍മാരുടെയും കമ്മ വിഭാഗത്തിന്‍റെയും പിന്തുണ ജൂനിയര്‍ എന്‍ടിആറിലൂടെ ഉറപ്പിക്കാനാകുമെന്നാണ് ബിജെപി കണക്കുകൂട്ടല്‍. പ്രാദേശിക നേതാക്കളെ ഒപ്പമെത്തിച്ച് ടിആര്‍എസിനെ നേരിടാമെന്നാണ് ബിജെപി നേതൃത്വത്തിന്‍റെ പ്രതീക്ഷ. ചന്ദ്രബാബു നായിഡുവിന്‍റെ വിശ്വസ്ഥനും, നിര്‍മ്മാതാവുമായ റാമോജി റാവുവുമായി ഷാ ഫിലിംസിറ്റിയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. സൗഹൃദ…

    Read More »
  • Business

    രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ഫ്യൂവൽ സെൽ ബസ് റെഡി

    കെപിഐടി-സിഎസ്ഐആർ വികസിപ്പിച്ച രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ഫ്യൂവൽ സെൽ ബസ് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് പുണെയിൽ അനാച്ഛാദനം ചെയ്‍തു.  ശാസ്ത്ര സാങ്കേതിക മന്ത്രാലയം ആണഅ ഇക്കാര്യം അറിയിച്ചത് എന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഹൈഡ്രജൻ വിഷൻ’ അനുസരിച്ചാണ് ഈ സംരംഭം.  താങ്ങാനാവുന്നതും ആക്സസ് ചെയ്യാവുന്നതുമായ ശുദ്ധമായ ഊർജ്ജത്തിന്റെ ആത്മനിർഭർ മാർഗങ്ങൾ ഉറപ്പാക്കാനും കാലാവസ്ഥാ വ്യതിയാന ലക്ഷ്യങ്ങൾ കൈവരിക്കാനും പുതിയ സംരംഭകരെയും തൊഴിലവസരങ്ങളും സൃഷ്ടിക്കാനും ഇന്ത്യയ്ക്ക് പ്രധാനമാണെന്നും മന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. ശുദ്ധീകരണ വ്യവസായം, വളം വ്യവസായം, സ്റ്റീൽ വ്യവസായം, സിമൻറ് വ്യവസായം, കനത്ത വാണിജ്യ ഗതാഗതം എന്നിവയിൽ നിന്നുള്ള ഉദ്വമനം തടയാൻ പ്രയാസമുള്ള മലിനീകരണം ആഴത്തിൽ ഡീകാർബണൈസേഷൻ സാധ്യമാക്കുന്ന മികച്ച ശുദ്ധമായ ഊർജ വെക്‌ടറാണിതെന്ന് ഗ്രീൻ ഹൈഡ്രജന്റെ ഗുണങ്ങളെക്കുറിച്ച് മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. ഫ്യുവൽ സെൽ സാങ്കേതികവിദ്യ ഹൈഡ്രജനും വായുവും ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിച്ച് ബസിന് ഊർജം പകരുന്നു. ബസിൽ നിന്നുള്ള…

    Read More »
  • NEWS

    ക​ര്‍​ണാ​ട​ക​യി​ലെ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ല്‍ സ​വ​ര്‍​ക്ക​റി​ന്‍റെ ‌ചി​ത്രം 

    ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ലെ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ല്‍ സ​വ​ര്‍​ക്ക​റി​ന്‍റെ ‌ചി​ത്രം.വി​ജ​യ​പു​ര​യി​ലു​ള്ള കോ​ണ്‍​ഗ്ര​സി​ന്‍റെ ഓ​ഫീ​സി​ലാ​ണ് ഹി​ന്ദു മ​ഹാ​​സ​ഭാ നേ​താ​വ് സ​വ​ര്‍​ക്ക​റി​ന്‍റെ ചി​ത്രം സ്ഥാപിച്ചിരിക്കുന്നത്. സ​വ​ര്‍​ക്ക​റി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ ശി​വ​മോ​ഗ​യി​ലെ മു​സ്‌​ലിം ഭൂ​രി​പ​ക്ഷ പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ച്ച​​തി​നെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വ് സി​ദ്ധ​രാ​മ​യ്യ ക​ഴി​ഞ്ഞ ദി​വ​സം വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ലെ സ​വ​ര്‍​ക്ക​റു​ടെ ചിത്രം വിവാദമായത്.എന്നാൽ തങ്ങളുടെ ഓഫീസിൽ സവർക്കറുടെ ചിത്രം വച്ചത് ബിജെപിയാണെന്നാണ് കോൺഗ്രസിന്റെ വാദം.

    Read More »
  • Crime

    മീനങ്ങാടി പോക്സോ കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ സുപ്രീംകോടതി നോട്ടീസയച്ചു

    ദില്ലി: മീനങ്ങാടി പോക്സോ കേസിലെ  പ്രതിയുടെ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ച സുപ്രീം കോടതി ബെഞ്ചിലെ ജസ്റ്റിസ് ഹേമന്ത് ഗുപ്‌ത ലോകത്തിന് കാമഭ്രാന്ത് ആണെന്ന്  വാദത്തിനിടെ പറഞ്ഞു. താൻ ഹൈക്കോടതി ജഡ്ജിയായിരിക്കെ ഒരു കേസിൽ പിതാവിൽ നിന്ന് മകൾക്ക് അനുഭവിക്കേണ്ട വന്ന  ക്രൂരമായ ലൈംഗീക ആക്രമണത്തെ കുറിച്ചും ജസ്റ്റിസ് ഗുപ്‌ത കോടതിയിൽ വിവരിച്ചു. മീനങ്ങാടി കേസിൽ അമ്മാവനെ കുട്ടിയെ സമീപിച്ച രീതി അതിക്രമമായി കാണാൻ കഴിയില്ലെന്നായിരുന്നു ഹൈക്കോടതിയിൽ പ്രതിഭാഗം വാദിച്ചത്. എന്നാൽ അമ്മാവൻ വാത്സല്യത്തോടെ മാത്രമാണ് കുട്ടിയെ സമീപിച്ചതെന്ന പ്രതിയുടെ വാദം അന്വേഷണത്തിലൂടെ തെളിയേണ്ടതാണെന്ന് നീരീക്ഷിച്ച് കൊണ്ടാണ്   പ്രതിക്ക് മുൻകൂർ ജാമ്യം കേരള ഹൈക്കോടതി നൽകിയത്. അതിജീവിതയുടെ അമ്മയ്ക്കുവേണ്ടി അഭിഭാഷകന്‍ ഗൗരവ് അഗര്‍വാള്‍ സുപ്രീം കോടതിയില്‍ ഹാജരായി. മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയതിനെതിരായ ഹര്‍ജി അടുത്തമാസം പന്ത്രണ്ടിന് കോടതി വീണ്ടും പരിഗണിക്കും.

    Read More »
Back to top button
error: