CrimeNEWS

ആര്‍.എസ്.എസ് നേതാവ് ജഗന്നാഥ് ഷെട്ടിയെ ഹണിട്രാപ്പില്‍ പെടുത്തി 50 ലക്ഷം രൂപ തട്ടിയെടുത്തു, മനുഷ്യാവകാശ പ്രവര്‍ത്തക സല്‍മ ബാനു അറസ്റ്റിൽ

മൈസൂരുവില്‍ ആര്‍.എസ്.എസ് നേതാവിനെ ഹണിട്രാപ്പില്‍ പെടുത്തി 50 ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകയെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍.എസ്.എസ് നേതാവും സ്വര്‍ണ വ്യാപാരിയുമായ മാണ്ട്യയിലെ ജഗന്നാഥ് ഷെട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ പ്രവര്‍ത്തക സല്‍മ ബാനുവിനെ അറസ്റ്റ് ചെയ്തത്.

ദക്ഷിണ കന്നഡ ജില്ലയിലെ സ്വാധീനമുള്ള രാഷ്ട്രീയനേതാവാണ് ഷെട്ടിയെന്ന് പൊലീസ് പറഞ്ഞു. സല്‍മബാനു അടക്കമുള്ള പ്രതികള്‍ ഹണിട്രാപ്പിലൂടെ ജഗന്നാഥ് ഷെട്ടിയില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുക്കുകയും കൂടുതല്‍ തുക ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ഷെട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഫെബ്രുവരി 26ന് മാണ്ഡ്യയില്‍ നിന്ന് നാല് പേര്‍ സഞ്ചരിച്ച വാഹനത്തില്‍ ഷെട്ടി മൈസൂരുവിലേക്ക് പോയിരുന്നു. ഹോട്ടലില്‍ വിശ്രമിച്ചിട്ട് പോകാമെന്ന് നാലംഗസംഘം അറിയിച്ചതിനെ തുടര്‍ന്ന് ജഗന്നാഥ് ഷെട്ടിയും ഒപ്പം പോയി.

ഷെട്ടി ഹോട്ടല്‍ മുറിയില്‍ കയറിയ ഉടന്‍ തന്നെ സംഘം ജഗന്നാഥ് ഷെട്ടിയെ ഒരു സ്ത്രീക്കൊപ്പം നിര്‍ത്തി വീഡിയോ ചിത്രീകരിച്ചു. വീഡിയോ പ്രചരിപ്പിക്കാതിരിക്കാന്‍ നാല് കോടി രൂപ നല്‍കണമെന്ന് ജഗന്നാഥിനോട് സംഘം ആവശ്യപ്പെട്ടു. ഷെട്ടി അവര്‍ക്ക് 50 ലക്ഷം രൂപ നല്‍കി പ്രശ്നം ഒത്തുതീര്‍പ്പാക്കി.
എന്നാല്‍ വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നതോടെയാണ് ജഗന്നാഥ് ഷെട്ടി പൊലീസിനെ സമീപിച്ചത്.

Back to top button
error: