പത്തനംതിട്ട :പതിനാറുകാരിയെ വിവാഹവാഗ്ദാനം നല്കി തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 18-കാരന് അറസ്റ്റില്‍.
തിരുവനന്തപുരം കരമന ആറമട ലക്ഷ്മിഭവനില്‍ സച്ചു എന്നുവിളിക്കുന്ന സൂരജ് (18) ആണ് പത്തനംതിട്ട കീഴ്വായ്പൂര് പൊലീസിന്റെ പിടിയിലായത്.
വെള്ളിയാഴ്ച ഉച്ചയോടെ പത്തനംതിട്ടയിലെത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇയാള്‍ വീട്ടില്‍നിന്നു വിളിച്ചിറക്കി തിരുവനന്തപുരത്തെ വാടകവീട്ടില്‍ എത്തിക്കുകയായിരുന്നു.
കുട്ടിയെ കാണാന്‍ ഇല്ല എന്ന് കാട്ടി പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി വരവേയാണ് കുട്ടി യുവാവിനൊപ്പം തിരുവനന്തപുരത്ത് ഉണ്ടെന്ന വിവരം പൊലീസിന് ലഭിക്കുന്നത്.
തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ഇരുവരെയും പിടികൂടുകയായിരുന്നു. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് ലൈംഗികാതിക്രമം നടന്നത് വ്യക്തമായത്.