NEWS

ആദ്യം പ്രണയം, പിന്നീട് യുവതികളെ വച്ച് ലഹരി വിൽപ്പന; രക്ഷിതാക്കൾ ജാഗ്രത പാലിക്കുക

കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് വീണ്ടും ഓർമ്മിപ്പിക്കുകയാണ്.കഴിഞ്ഞ ദിവസം തൊടുപുഴയില്‍ നിന്നും അഞ്ച് ലക്ഷത്തിലേറെ വില വരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിലായ സംഭവത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ അത്തരത്തിലുള്ളതാണ്.
കേസിലെ ഒന്നാം പ്രതി യൂനസ് റസാഖ്
അന്യമതസ്ഥയായ യുവതിയെ പ്രണയം നടിച്ച് വശത്താക്കി ലഹരി വിൽപ്പനയ്ക്ക് ഉപയോഗിക്കുകയായിരുന്നു.സമാനമായ ധാരാളം സംഭവങ്ങൾ ഈ അടുത്ത കാലത്ത് സംസ്ഥാനത്ത് നടന്നിട്ടുണ്ട്.
 കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജി (22), തൊടുപുഴ പെരുമ്ബള്ളിച്ചിറ സ്വദേശി യൂനസ് റസാഖ് എന്നിവരെ കഴിഞ്ഞ ദിവസമാണ് തൊടുപുഴയിലെ ലോഡ്ജില്‍ നിന്ന് പിടിയിലായത്. ഇരുവരും കുറച്ചുനാളായി അടുപ്പത്തിലായിരുന്നു. ഈ സമയത്ത് യൂനസ് റസാഖ് അക്ഷയയെ ലഹരിമരുന്നിന് അടിമയാക്കിയിരുന്നു. പിന്നീട് അക്ഷയയെ ഒപ്പം കൂട്ടിയായിരുന്നു ലഹരിവില്‍പ്പന. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്.
ലോഡ്ജ് കേന്ദ്രീകരിച്ചുള്ള ലഹരി മരുന്നു വില്‍പ്പന പിടികൂടാന്‍ പൊലീസ് എത്തിയപ്പോള്‍ യുവതി വാവിട്ടു നിലവിളിക്കുകയായിരുന്നു. ‘നിന്നോട് ഞാന്‍ നിര്‍ത്താന്‍ പറഞ്ഞതല്ലേടാ…’ എന്നു പറഞ്ഞുകൊണ്ടായിരുന്നു യുവതിയുടെ കരച്ചില്‍.
6.6 ഗ്രാം എം.ഡി.എം.എ ആണ് പൊലീസ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. വിപണിയില്‍ അഞ്ച് ലക്ഷത്തിലേറെ വില വരുന്ന എംഡിഎംഎയാണ് ഇതെന്ന് പൊലീസ് പറയുന്നു.പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ലോഡ്ജില്‍ പരിശോധന നടത്തിയപ്പോഴാണ് ഇവർ അറസ്റ്റിലായത്.
യുവതികളെ പ്രണയം നടിച്ച് വശത്താക്കി ലഹരി മരുന്ന് വിൽപ്പനയ്ക്ക് ഉപയോഗിക്കുന്ന സംഭവം സംസ്ഥാനത്ത് വർധിച്ചുവരികയാണെന്ന് പോലീസ് തന്നെ പറയുന്നു.ലഹരിമരുന്ന് നൽകി അശ്ലീല വീഡിയോ നിർമ്മാണവും ഉണ്ടെന്നാണ് വിവരം.ഒരിക്കൽ ചതിക്കുഴിയിൽ പെട്ടാൽ പിന്നെ ഇവർക്ക് തിരിച്ചുപോക്ക് ബുദ്ധിമുട്ടാണ്.
ലൈംഗികാസക്തി ഉയര്‍ത്തുകയും മണിക്കൂറോളം അത് നിലനിറുത്താനും സാധിക്കും എന്നതിനാല്‍ നീലച്ചിത്ര നിര്‍മ്മാണത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് എംഡിഎംഎ.തീര്‍ന്നില്ല,ഡിജെ പാര്‍ട്ടികളില്‍ പെണ്‍കുട്ടികള്‍ അറിയാതെ അവരെ മയക്കാനും ലൈംഗിക ദുരുപയോഗത്തിനും ഇത് ഉപയോഗിക്കുന്നുണ്ട്.
പാര്‍ട്ടി ഡ്രഗ് എന്നറിയപ്പെടുന്ന ലഹരിമരുന്നായ ക്രിസ്റ്റല്‍ മെത്ത് എംഡിഎംഎക്കു കേരള നഗര പ്രദേശങ്ങളില്‍ തന്നെ വ്യാപക ആവശ്യക്കാരുണ്ടെന്നാണ് എക്സൈസ് പറയുന്നത്. മാരകമായ ഈ ലഹരി മരുന്ന് ഉപയോഗിക്കുന്നതില്‍ സ്ത്രീകളും , യുവാക്കളും വിദ്യാര്‍ഥികളും , ഉള്‍പ്പെടെയുള്ളവരുണ്ട് .ഡിജെ പാര്‍ട്ടികളിലെത്തുന്ന പെണ്‍കുട്ടികളെ മയക്കാനും അതുവഴി ലൈംഗിക ചൂഷണത്തിനും ഉപയോഗിക്കുന്നതിനാലാണ് ഇതിന് പാര്‍ട്ടി ഡ്രഗ് എന്ന പേര് വന്നത്.
⏰ കുട്ടികൾ എവിടെ പോകുന്നു, എന്ത് ചെയ്യുന്നു, അവരുടെ സുഹൃത്തുക്കൾ ആരൊക്കെ തുടങ്ങിയ കാര്യങ്ങൾ രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ടതാണെന്നുള്ളത് പ്രത്യേകം പറയേണ്ടതില്ലല്ലോ..!
⏰ കുട്ടികൾ രാവിലെ കൃത്യമായി സ്‌കൂളിൽ എത്തുകയും  സ്‌കൂൾ വിട്ട ശേഷം കൃത്യസമയത്ത് വീട്ടിൽ എത്തുന്നുണ്ട് എന്നീ കാര്യങ്ങൾ ഉറപ്പുവരുത്തുക.
⏰ അപരിചിതർ നൽകുന്ന മധുരപദാർത്ഥങ്ങളോ കൗതുകവസ്തുക്കളോ ആഹാരസാധനങ്ങളോ വാങ്ങാതിരിക്കാനുള്ള നിർദ്ദേശം കുട്ടികൾക്ക് നൽകുക.
⏰ കുട്ടികളുടെ സാധാരണ പെരുമാറ്റത്തിൽനിന്നുള്ള വ്യത്യാസം  ശ്രദ്ധയിൽപ്പെട്ടാലോ അതുമൂലം കുട്ടികളുടെ സ്വഭാവ വ്യത്യാസം നിയന്ത്രണാതീതമായാലോ പോലീസിന്റെ ‘ചിരി’ കൗൺസിലിംഗ് സെന്ററിന്റെ 9497900200  എന്ന നമ്പറിൽ ബന്ധപ്പെടാം.

Back to top button
error: