Month: August 2022

  • NEWS

    കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചു മൂന്നു വയസ്സുകാരിയും മുത്തശ്ശിയും മരിച്ചു

    കൊല്ലം: ക്ഷേത്രദര്‍ശനം കഴിഞ്ഞു ഗുരുവായൂരില്‍ നിന്നു മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചു മൂന്നു വയസ്സുകാരിയും മുത്തശ്ശിയും മരിച്ചു. കാര്‍ യാത്രക്കാരായ തിരുവനന്തപുരം പേട്ട തുലയില്‍ വീട്ടില്‍ കൃഷ്ണകുമാരി (85), ചെറുമകളുടെ മകള്‍ ജാനകി(3) എന്നിവരാണു മരിച്ചത്. കൃഷ്ണകുമാരിയുടെ മകന്‍ റിട്ട. സബ് റജിസ്ട്രാര്‍ ജയദേവന്‍ (61), ഭാര്യ ഷീബ (54), ഇവരുടെ മകള്‍ കൃഷ്ണഗാഥ (33) എന്നിവര്‍ക്കു സാരമായി പരുക്കേറ്റു. പുലര്‍ച്ചെ ഒരു മണിയോടെ ബൈപാസ് റോഡില്‍ കാവനാട് മുക്കാട് പാലത്തിലാണ് അപകടം. ജയദേവനാണ് അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്നത്. കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. മുന്‍ സീറ്റില്‍ കുടുങ്ങിയ കൃഷ്ണകുമാരിയെ അഗ്നിശമന സേന വാഹനം പൊളിച്ചു നീക്കിയാണു പുറത്തെടുത്തത്.     നിസ്സാര പരുക്കേറ്റ ലോറി ഡ്രൈവര്‍ തൃശൂര്‍ ചേലക്കര സ്വദേശി സജിത്തിനു (28) പ്രഥമ ശുശ്രൂഷ നല്‍കി. ഇയാള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു ശക്തികുളങ്ങര പൊലീസ് കേസെടുത്തു.

    Read More »
  • NEWS

    മകളുടെ കുഞ്ഞിനെ ഹോട്ടല്‍ മുറിയിലെ ബക്കറ്റിലെ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി കുഴഞ്ഞ് വീണ് മരിച്ചു

    കൊച്ചി: മകളുടെ കുഞ്ഞിനെ ഹോട്ടല്‍ മുറിയിലെ ബക്കറ്റിലെ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി കുഴഞ്ഞ് വീണ് മരിച്ചു. കുഞ്ഞിന്റെ അമ്മൂമ്മയായ പി എം സിപ്‌സി(50)യാണ് പള്ളിമുക്കിലെ ലോഡ്ജില്‍ കുഴഞ്ഞ് വീണ് മരിച്ചത്. മരണത്തില്‍ അസ്വഭാവികത ഇല്ലെന്ന് സെന്‍ട്രല്‍ പോലീസ് അറിയിച്ചു .ഹൃദയാഘാതമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഒന്നരവയസ്സുള്ള പേരമകളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയാണ് സിപ്‌സി. കേസിലെ ഒന്നാം പ്രതി ജോണ്‍ ബിനോയ് ഡിക്രൂസിനൊപ്പം തിങ്കളാഴ്ച രാത്രി ലോഡ്ജിലെത്തിയ സിപ്‌സി ഇവിടെ വെച്ച്‌ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.     കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കൊച്ചി നഗരത്തിലെ ഹോട്ടല്‍ മുറിയിലെ കുളിമുറിയില്‍ ഒന്നരവയസ്സുകാരി നോറയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിസ്പിക്കൊപ്പമുണ്ടായിരുന്ന ജോണ്‍ ബിനോയ് ഡിക്രൂസാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍. അമ്മ വിദേശത്തായിരുന്ന നോറയുടെ സംരക്ഷണ ചുമതല സിപ്‌സിക്കായിരുന്നു. കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികള്‍ക്കും കോടതി പിന്നീട് ജാമ്യം അനുവദിക്കുകയായിരുന്നു.

    Read More »
  • NEWS

    തിരുവോണം ബമ്പർ;30 ലക്ഷം ടിക്കറ്റുകൾ കൂടി അച്ചടിക്കാനൊരുങ്ങി ഭാഗ്യക്കുറി വകുപ്പ്

    തിരുവനന്തപുരം: തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റുകൾ തീരാറായ സാഹചര്യത്തിൽ 30 ലക്ഷം ടിക്കറ്റുകൾ കൂടി അച്ചടിക്കാനൊരുങ്ങി ഭാഗ്യക്കുറി വകുപ്പ്. ഒരു മാസം മുൻപാണ് തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വിൽപ്പന ആരംഭിച്ചത്.ആദ്യഘട്ടത്തിൽ അച്ചടിച്ച അറുപത് ലക്ഷം ടിക്കറ്റിന്റെ അൻപത് ശതമാനത്തോളം ടിക്കറ്റുകൾ വിറ്റൊഴിഞ്ഞ സാഹചര്യത്തിലാണ് ഇത്. കഴിഞ്ഞ വർഷത്തെക്കാൾ മികച്ച വിൽപ്പനയാണ് ഇത്തവണ നടക്കുന്നത്.എല്ലാ വർഷവും ഓണത്തോടടുത്ത ദിവസങ്ങളിലാണ് ടിക്കറ്റ് വിൽപ്പന ഏറ്റവും കൂടുതൽ നടക്കുന്നത്.അതിനാൽ, അടുത്ത മാസം ആദ്യ വാരം ടിക്കറ്റ് വിൽപ്പന കുതിച്ചുയരുമെന്നാണ് ഭാഗ്യക്കുറി വകുപ്പിന്റെ പ്രതീക്ഷ. നറുക്കെടുപ്പിന് ഇനി ഒരു മാസം കൂടി അവശേഷിക്കുന്ന സാഹചര്യത്തിലാണ് 30 ലക്ഷം ടിക്കറ്റുകൾ കൂടി അച്ചടിക്കാനുള്ള തീരുമാനം ഉണ്ടായത്.90 ലക്ഷം ടിക്കറ്റുകൾ വരെ അച്ചടിക്കാനാണ് അനുമതിയുള്ളത്.

    Read More »
  • NEWS

    പ്രണയം നടിച്ച് ലോഡ്ജില്‍ വിളിച്ചുവരുത്തിയശേഷം യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച്‌ പണവും സ്വർണവും കവർന്ന ഹണിട്രാപ്പ് സംഘം അറസ്റ്റിൽ

    കൊച്ചി: പ്രണയം നടിച്ച് ലോഡ്ജില്‍ വിളിച്ചുവരുത്തിയശേഷം യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച്‌ സ്വര്‍ണാഭരണങ്ങളും പണവും കൈക്കലാക്കി മുങ്ങിയ ഹണി ട്രാപ്പ് സംഘം പൊലീസിന്റെ പിടിയിലായി. കൊല്ലം ഉമയനെല്ലൂര്‍ തഴുത്തല അനക്കുഴി ഭൂതനാഥക്ഷേത്രത്തിന് സമീപം ഷീലാലയം വീട്ടില്‍ ഹസീന (28), ഭര്‍ത്താവ് ജെ. ജിതിന്‍ (28), കൊല്ലം കൊറ്റക്കര ചന്ദനത്തോപ്പ് അന്‍ഷാദ് മന്‍സിലില്‍ എസ്. അന്‍ഷാദ് (26) എന്നിവരാണ് പിടിയിലായത്. മറ്റൊരു പ്രതിയായ അനസ് ഒളിവിലാണ്. തൃപ്പൂണിത്തുറയില്‍ ഹോംനഴ്‌സിംഗ് സര്‍വീസ് നടത്തുന്ന വൈക്കം സ്വദേശിയായ 34കാരനാണ് ഹണിട്രാപ്പിന് ഇരയായത്. നഴ്സിംഗ് ജോലി ആവശ്യപ്പെട്ടാണ് ഹസീന ആദ്യം യുവാവിനെ പരിചയപ്പെട്ടത്. പിന്നീട് പ്രണയമായി. കഴിഞ്ഞ എട്ടിന് എറണാകുളം ജനറല്‍ ആശുപത്രിക്ക് സമീപമുള്ള ലോഡ്ജിൽ താനുണ്ടെന്ന് ഹസീന വിളിച്ചറിയിച്ചതനുസരിച്ചാണ് യുവാവ് അവിടെ എത്തിയത്.ഇതിനിടെയെത്തിയ ജിതിനും അന്‍ഷാദും അനസും ചേര്‍ന്ന് കസേരയില്‍ കെട്ടിയിട്ട് വായില്‍ തുണിതിരുകി ക്രൂരമായി മര്‍ദ്ദിച്ചു. ഒന്നേകാല്‍ പവന്റെ മാലയും ഒരു പവന്റെ ചെയിനും മോതിരവും 20,000 രൂപയുടെ ഫോണും പഴ്‌സില്‍ നിന്ന് 5,000…

    Read More »
  • NEWS

    എംഡിഎംഎ എന്ന മാരക ലഹരി മരുന്ന് ഉപയോഗിക്കുന്നതിൽ ഏറെയും സ്ത്രീകൾ; കാരണം ലൈംഗിക ഉത്തേജനം

    ലൈംഗികാസക്തി ഉയർത്തുകയും മണിക്കൂറോളം അത് നിലനിറുത്താനും സാധിക്കും എന്നതിനാൽ നീലച്ചിത്ര നിർമ്മാണത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് എംഡിഎംഎ.തീർന്നില്ല,ഡിജെ പാർട്ടികളിൽ പെൺകുട്ടികൾ അറിയാതെ അവരെ മയക്കാനും ലൈംഗിക ദുരുപയോഗത്തിനും ഇത് ഉപയോഗിക്കുന്നുണ്ട്.കേരളത്തിലെ വീട്ടമ്മമാരിൽ ഇതിന്റെ സ്വാധീനം വർധിച്ചുവരികയാണെന്ന് സമീപകാലത്തെ പല സംഭവങ്ങളും വെളിപ്പെടുത്തുന്നു.കാരണം ലൈംഗിക ഉത്തേജനം തന്നെ. കഴിഞ്ഞ ദിവസം തൊടുപുഴയിലെ ലോഡ്ജിൽ വെച്ച് എംഡിഎംഎ (MDMA) യുമായി പിടിയിലായ പെൺകുട്ടി അലറിവിളിക്കുന്നതു കണ്ട് പലരും അഭിനയമെന്നും കഷ്ടമെന്നുമെല്ലാം കമന്റിയതു കണ്ടു. അസഭ്യങ്ങളും കണ്ടു.പെൺകുട്ടിയുടെ കരച്ചിൽ തട്ടിപ്പല്ല.അകത്തു ചെന്നവനാണതിനു പിന്നിൽ.തികച്ചും നിസഹായാവസ്ഥ തോന്നി.എന്താണ് MDMA ? MDMA അക്ഷരാർത്ഥത്തിൽ മയക്കുമരുന്നുകളിലെ കാളകൂടമാണ്. ക്രിസ്‌റ്റൽ രൂപത്തിലുള്ള  എംഡിഎംഎ (മെത്തലിൻ ഡയോക്‌സിൻ മെത്താഫെറ്റാമിൻ) യുവാക്കൾക്കിടയിൽ ഐസ് മെത്ത്, കല്ല്, പൊടി, കൽക്കണ്ടം , ക്രിസ്റ്റൽ മെത്ത്, ഷാബു, ക്രിസ്റ്റൽ, ഗ്ലാസ്, ഷാർഡ് , ബ്ലൂ, ഐസ്, ക്രിസ്റ്റൽ ,സ്പീഡ്  തുടങ്ങിയ ഓമനപ്പേരുകളിൽ അറിയപ്പെടുന്ന ഈ പാർട്ടി ഡ്രഗ് അപൂർവ്വമായി മാത്രം ലഭിക്കുന്ന ഒന്നാണ്. ഇന്ത്യൻ വിപണിയിൽ…

    Read More »
  • India

    അദാനി ഗ്രൂപ്പിന്റെ വൻ നിക്ഷേപ പദ്ധതികൾ കടക്കെണിയിലാകാൻ സാധ്യതയെന്നു മുന്നറിയിപ്പ് നൽകി ആഗോള ധന കാര്യക്ഷമത വിലയിരുത്തൽ ഏജൻസിയായ ഫിച്ച് ഗ്രൂപ്പിന്റെ ഉപഘടകമായ ക്രെഡിറ്റ് സൈറ്റ്‌സ്

    അദാനി ഗ്രൂപ്പിന്റെ വൻ നിക്ഷേപ പദ്ധതികൾ കടക്കെണിയിലാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ആഗോള ധന കാര്യക്ഷമത വിലയിരുത്തൽ ഏജൻസിയായ ഫിച്ച് ഗ്രൂപ്പിന്റെ ഉപഘടകമായ ക്രെഡിറ്റ് സൈറ്റ്‌സ്. ഗ്രൂപ്പിന്റെ നിക്ഷേപ പദ്ധതികൾ ആഴത്തിൽ അതിരുകടന്നതാണെന്നും ഗൗതം അദാനിയുടെ സമ്പത്തിന്റെ ഭൂരിഭാഗവും ‘കടലാസിൽ ‘മാത്രമാണെന്നും ക്രെഡിറ്റ് സൈറ്റ്‌സ് തയ്യാറാക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് വർഷങ്ങളായി അടക്കിവാഴുന്ന മേഖലകളിലടക്കം അദാനി ഗ്രൂപ്പ് മത്സരിക്കുന്നു. അത്‌ ആക്രമണോത്സുകമായ വിപുലീകരണ പദ്ധതിയാണെന്നും പരാജയപ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഗ്രൂപ്പിന്റെ ആക്രമണാത്മക വിപുലീകരണം, പുതിയതോ അല്ലെങ്കിൽ അനുബന്ധ ബിസിനസ്സുകളിലേക്കുള്ള കടന്നുകയറ്റം, റിലയൻസ് ഇൻഡസ്ട്രീസ് പോലുള്ള കമ്പനികളുമായി മത്സരിക്കുന്നതിൽ നിന്ന് ഉണ്ടാകുന്ന അപകടസാധ്യതകൾ,പരിസ്ഥിതി, സാമൂഹിക അപകടസാധ്യതകൾ തുടങ്ങി നിരവധി ആശങ്കകൾ റിപ്പോർട്ടിൽ ഉന്നയിക്കുന്നുണ്ട്. അതേസമയം അദാനി ഗ്രൂപ്പ് അതിന്റെ എല്ലാ വ്യാപാരങ്ങളും സ്ഥാപനം വിപുലീകരിക്കുകയാണെന്നും നിലവിലുള്ള ബിസിനസ്സുകളുടെ പ്രവർത്തനം അതിവേഗം മെച്ചപ്പെടുത്തുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. എയർപോർട്ടുകൾ, സിമന്റ്, കോപ്പർ റിഫൈനിംഗ്, ഡാറ്റാ സെന്ററുകൾ, ഗ്രീൻ ഹൈഡ്രജൻ, പെട്രോകെമിക്കൽ റിഫൈനിംഗ്,…

    Read More »
  • Kerala

    ലൈംഗികാതിക്രമക്കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച കോഴിക്കോട് സെഷൻസ് കോടതി ജ‍ഡ്ജിക്ക് സ്ഥലം മാറ്റം

    കോഴിക്കോട്: ലൈംഗികാതിക്രമക്കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച കോഴിക്കോട് സെഷൻസ് കോടതി ജ‍ഡ്ജിക്ക് സ്ഥലം മാറ്റം. ജാമ്യം അനുവദിച്ച ഉത്തരവില്‍ വിവാദ പരാമർശങ്ങൾ നടത്തിയ ജ‍ഡ്ജി എസ് കൃഷ്ണകുമാറിനെയാണ് മാറ്റിയത്. കൊല്ലം ലേബർ കോടതിയിലേക്കാണ് പുതിയ നിയമനം. മുരളീകൃഷ്ണൻ എസ് ആണ് പുതിയ കോഴിക്കോട് സെഷൻസ് ജഡ്ജി.മഞ്ചേരി സെഷൻസ് ജഡ്ജിയായിരുന്ന മുരളീകൃഷ്ണനെ കോഴിക്കോട്ടേക്ക് മാറ്റി ഹൈക്കോടതി ഉത്തരവിറക്കി. കേസിൽ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി നാളെ വാദം കേൾക്കാനിരിക്കെയാണ് ജഡ്ജിയെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവിറങ്ങിയത്. മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുളള ഉത്തരവിലെ ജഡ്ജിയുടെ പരാമർശങ്ങൾ വിവാദമായിരുന്നു. ഉത്തരവിലെ വിവാദ പരാമർശങ്ങൾ നീക്കണമെന്ന് സർക്കാരും ആവശ്യപ്പെട്ടിരുന്നു. പരാമർശങ്ങൾ ഇരയുടെ ഭരണഘടനാ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതാണെന്ന് സർക്കാർ വ്യക്തമാക്കി. സെഷൻസ് കോടതിയുടെ നിരീക്ഷണം യുക്തിക്ക് നിരക്കാത്തതാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പരാതിക്കാരിയായ യുവതി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നതായി ജാമ്യാപേക്ഷയ്‌ക്കൊപ്പം പ്രതി ഹാജരാക്കിയ ചിത്രങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ടെന്നും,…

    Read More »
  • Kerala

    സര്‍വ്വകലാശാല നിയമഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും

    സര്‍വ്വകലാശാല നിയമഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. വൈസ് ചാന്‍സിലര്‍ നിയമനങ്ങളില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതിന് ശുപാര്‍ശ ചെയ്യുന്നതാണ് നിയമഭേദഗതി. നിയമനങ്ങളില്‍ സര്‍ക്കാരിന്റെ അധികാരം ഉറപ്പ് വരുത്തുന്നതിന് സെര്‍ച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം മൂന്നില്‍ നിന്ന് അഞ്ചിലേക്ക് ഉയര്‍ത്തുന്നതാണ് പ്രധാന ഭേദഗതി. അതിനിടെ ഡല്‍ഹി സന്ദര്‍ശനത്തിനുശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് തിരിച്ചെത്തും. സെര്‍ച്ച് കമ്മിറ്റിയില്‍ എണ്ണം വര്‍ധിപ്പിക്കുമ്പോള്‍ രണ്ട് പ്രതിനിധികള്‍ സര്‍ക്കാരിന്റെ നോമിനികള്‍ ആയിരിക്കും. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ സമിതിയുടെ കണ്‍വീനറാകും. യുജിസിയുടെ പ്രതിനിധിക്കും പുറമേ സര്‍വ്വകലാശാല പ്രതിനിധിയുമാണ് നിലവിലെ അംഗങ്ങള്‍. സമിതിയിലെ മൂന്നില്‍ രണ്ടുപേരും കേന്ദ്രസര്‍ക്കാര്‍ താല്‍പര്യമുള്ളവരായതിനാല്‍ സംസ്ഥാന സര്‍ക്കാരിന് താല്‍പര്യമുള്ളവരെ വൈസ് ചാന്‍സിലര്‍മാരാക്കാന്‍ സാധിക്കില്ല. ഈ സാധ്യത ഗവര്‍ണര്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് നിയമ ഭേദഗതിക്ക് സര്‍ക്കാര്‍ മുന്‍കൈയെടുത്തത്. ഭേദഗതിയിലൂടെ വരുന്ന പുതിയ ഘടന പ്രകാരം ഭൂരിപക്ഷം അംഗങ്ങളും നിര്‍ദേശിക്കുന്ന പാനലില്‍ നിന്നാണ് വിസിയെ ഗവര്‍ണര്‍ നിശ്ചയിക്കേണ്ടത്. വൈസ് ചാന്‍സിലര്‍മാരുടെ പ്രായപരിധി 60ല്‍ നിന്ന്…

    Read More »
  • NEWS

    ജോലിയില്ലാത്തവര്‍ക്കും വരാം, താമസിക്കാം; പ്രവാസികള്‍ക്കായി പുതിയ ഏഴ് വിസകള്‍ പരിചയപ്പെടുത്തി യു.എ.ഇ

    അബുദാബി: പുതിയ വിസ സ്കീം പ്രഖ്യാപിച്ച്‌ യു.എ.ഇ സര്‍ക്കാര്‍. തൊഴില്‍ വിസക്കു പുറമെ ഏഴു വിസകളാണ് സര്‍ക്കാര്‍ വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. യു.എ.ഇ ജനസംഖ്യയുടെ 85 ശതമാനവും പ്രവാസികളായതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു സ്കീം. ഹബീബ് അല്‍ മുല്ല ആന്‍ഡ് പാര്‍ട്‌ണേഴ്‌സ് പങ്കാളിയും തൊഴില്‍ മേധാവിയുമായ ജോവാന മാത്യൂസ് ടെയ്‌ലറാണ് പുതിയ വിസകളെ കുറിച്ച്‌ വിശദീകരിച്ചത്. യു.എ.ഇയില്‍ ജോലിയില്ലാതെ പ്രവേശിക്കാനും താമസിക്കാനും പ്രവാസികളെ അനുവദിക്കുന്ന വിസ വിഭാഗങ്ങളാണ് പരിചയപ്പെടുത്തിയത്. പുതിയ ഏഴു വിസകള്‍ 1.​ ഗോള്‍ഡന്‍ വിസ: കുറഞ്ഞത് രണ്ട് മില്യണ്‍ ദിര്‍ഹം നിക്ഷേപമുള്ള പ്രോപ്പര്‍ട്ടി നിക്ഷേപകര്‍, സംരംഭകര്‍, മികച്ച വിദ്യാര്‍ത്ഥികളും ബിരുദധാരികളും, മനുഷ്യവകാശ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന അംഗങ്ങള്‍, ശാസ്ത്രജ്ഞര്‍, കൊവിഡ്-19 മുന്‍നിര പ്രവര്‍ത്തകര്‍, വിവിധ മേഖലയില്‍ കഴിവു തെളിയിച്ചവര്‍ എന്നിവര്‍ക്കാണ് ​ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്. 2. റിമോര്‍ട്ട് വര്‍ക്ക് വിസ: ഒരു വര്‍ഷത്തേക്കാണ് ഈ വിസ അനുവദിക്കുന്നത്. ഈ വിസ ലഭിക്കുന്ന ആളുകള്‍ക്ക് ജോലിയോ സ്പോണ്‍സറയുടെയോ ആവശ്യമില്ല. വിദേശ തൊഴിലുടമയ്‌ക്കായി യു.എ.ഇയില്‍ താമസിക്കുകയും…

    Read More »
  • Crime

    ജോലിയാവശ്യപ്പെട്ട് സമീപിച്ചശേഷം ഹണിട്രാപ്പില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും ഫോണും തട്ടി; യുവതിയും ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍

    കൊച്ചി: സഹായമഭ്യര്‍ഥിച്ച് വിളിച്ചുവരുത്തിയശേഷം യുവാവിന്റെ പണവും ഫോണും ഉള്‍പ്പെടെ കൈക്കലാക്കി മുങ്ങിയ യുവതിയും ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍. കൊല്ലം, തഴുത്തല, ഉമയനെല്ലൂര്‍ ഷീലാലയത്തില്‍ ജിതിന്‍ (28), ഭാര്യ ഹസീന (28), കൊല്ലം, കൊറ്റങ്കര, ചന്ദനത്തോപ്പ് അന്‍ഷാദ് മന്‍സിലില്‍ അന്‍ഷാദ് (26) എന്നിവരാാണ് അറസ്റ്റിലായത്. എറണാകുളം ഹോസ്പിറ്റല്‍ റോഡിലെ ലോഡ്ജില്‍ െവെക്കം സ്വദേശിയായ യുവാവിനെ ഈ മാസം എട്ടിന് ഹണിട്രാപ്പില്‍പെടുത്തി കവര്‍ച്ചയ്ക്കിരയാക്കിയെന്നാണു കേസ്. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ: തൃപ്പൂണിത്തുറയില്‍ ഹോം നഴ്‌സിങ് സ്ഥാപനം നടത്തുന്ന െവെക്കം സ്വദേശിയെ ജോലി വേണമെന്ന വ്യാജേനയാണ് പ്രതി ഹസീന സമീപിക്കുന്നത്. തുടര്‍ന്ന് െവെക്കം സ്വദേശി ചില സ്ഥലങ്ങളില്‍ ജോലിയുണ്ട് എന്ന് കാണിച്ചു ഹസീനയ്ക്ക് വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയച്ചു. പിന്നീട് യുവതി കുറച്ച് പണം ആവശ്യപ്പെട്ട് െവെക്കം സ്വദേശിക്ക് മെസേജ് അയച്ചു. ഓണ്‍െലെനില്‍ പണം നല്‍കാമെന്ന് പറഞ്ഞെങ്കിലും ബാങ്ക് വഴി പണം അടച്ചാല്‍ ലോണ്‍ എടുത്തതിനാല്‍ ബാങ്കുകാര്‍ പിടിക്കുമെന്നും നേരിട്ട് കാണണമെന്നും ആവശ്യപ്പെടുകയുമായിരുന്നു. യുവതി പറഞ്ഞതനുസരിച്ച് ഹോസ്പിറ്റല്‍…

    Read More »
Back to top button
error: