Month: August 2022
-
NEWS
ചക്രവാതച്ചുഴി; മധ്യകേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
കൊച്ചി : ചക്രവാതച്ചുഴി രൂപപ്പെട്ടതിനെ തുടർന്ന് മധ്യകേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. കുസാറ്റിലെ കാലാവസ്ഥാ വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്.മധ്യകേരളത്തില്‍ മൂന്ന് ദിവസം ചക്രവാതച്ചുഴിക്ക് സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു. രാവിലെ പെയ്ത കനത്ത മഴ കൊച്ചി നഗരത്തെ വെള്ളത്തിലാക്കിയിരുന്നു. കലൂര്‍, കടവന്ത്ര, എം ജി റോഡ് എന്നിവിടങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി.നിരവധി ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
Read More » -
NEWS
ഹണിട്രാപ്പ്;യുവതിയടക്കം ആറ് പേർ അറസ്റ്റിൽ
പാലക്കാട്: വ്യവസായിയെ ഹാണിട്രാപ്പില്‍ കുടുക്കി സ്വര്‍ണവും പണവും തട്ടിയ കേസില്‍ യുവതിയടക്കം ആറ് പേരെ ടൗണ്‍ സൗത്ത് പോലീസ് അറസ്‌റ്റ് ചെയ്‌തു. എറണാകുളം കാക്കനാട് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് ശാന്തി ഹോംസ് ഹില്‍ വ്യൂവില്‍ താമസിക്കുന്ന കൊല്ലം സ്വദേശി ദേവു (24), ഭര്‍ത്താവ് കണ്ണൂര്‍ വാപം പുതിയമൊട്ടമ്മല്‍ വീട്ടില്‍ ഗോകുല്‍ ദീപ് (29), കോട്ടയം രാമപുരം ആനന്ദഭവനില്‍ ശരത് എന്ന സിദ്ദു (24), തൃശൂര്‍ ഇരിങ്ങാലക്കുട കാവാലം സ്വദേശികളായ അജിത്ത് (20), വിനയ് (24), ജിഷ്‌ണു (20) എന്നിവരെയാണു ടൗണ്‍ സൗത്ത് ഇന്‍സ്‌പെക്‌ടര്‍ ഷിജു ടി. ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്‌തത്. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ യാക്കരയില്‍ എത്തിച്ചാണ് സംഘം പണവും സ്വര്‍ണവും തട്ടിയത്. ബലംപ്രയോഗിച്ച് കൊടുങ്ങല്ലൂരിലേക്ക് കൊണ്ടുപോകവേ വ്യവസായി വാഹനത്തില്‍ നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ട് പാലക്കാട് ടൗണ്‍ സൗത്ത് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഇന്‍സ്‌റ്റഗ്രാമിലൂടെ പരിചയപ്പെട്ട വ്യവസായിക്കു ദേവു നിരന്തരം സന്ദേശങ്ങള്‍ അയച്ച് വിളിച്ചു വരുത്തുകയായിരുന്നു.
Read More » -
NEWS
ട്രെയിനിൽ കുപ്പിവെള്ളത്തിന് അമിതവില; പരാതിപ്പെടാം
ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ മിനറൽ വാട്ടറിനോ മറ്റെന്തെങ്കിലും ഭക്ഷണസാധനങ്ങൾക്കോ അധിക തുക ആവശ്യപ്പെട്ടാൽ പരാതിപ്പെടാം. 15 രൂപയുള്ള റെയിൽ നീർ മിനറൽ വാട്ടറിന് 20 രൂപയാണ് പല ട്രെയിനുകളിലും ഈടാക്കുന്നത്. അതു പോലെ തന്നെ ബാക്കിയുള്ള സാധനങ്ങൾക്കും 5 രൂപ മുതൽ 10 രൂപ വരെ കൂടുതൽ വാങ്ങുന്നുണ്ട്. ട്രെയിനിൽ വിൽക്കുന്ന എല്ലാ സാധനങ്ങൾക്കും ബിൽ നിർബന്ധമാണെന്നിരിക്കെ ഇവരോട് ബിൽ കൊണ്ട് വരാൻ ആവശ്യപ്പെടാം.ഒപ്പം താഴെക്കാണുന്ന വെബ്സൈറ്റ് വഴി പരാതിപ്പെടുകയും ചെയ്യാം. റെയിൽവെയുടെ ഓൺലൈൻ സൈറ്റിൽ പരാതി നൽകിയാൽ 5 മിനിറ്റിനുഉള്ളിൽ തന്നെ ബന്ധപ്പെട്ട ഓഫീസിൽ നിന്ന് പാൻട്രി മാനേജരെ വിളിക്കുകയും നടപടിയെടുക്കുകയും ചെയ്യും. ട്രെയിനിൽ നിന്ന് എന്ത് വാങ്ങിയാലും അതിന് ബിൽ ആവശ്യപ്പെടുക.. അധിക തുക വാങ്ങിയാൽ ഓൺലൈൻ ആയി പരാതി നൽകുക. ഉടൻ തന്നെ പരിഹാരം ഉണ്ടാകും.അധിക തുക വാങ്ങിയാൽ പരാതി നൽകേണ്ട വെബ്സൈറ്റ്: https://railmadad.indianrailways.gov.in/madad/final/home.jsp (ഇതിൽ ആദ്യം കാണുന്ന ട്രെയിൻ കംപ്ലൈന്റ് എന്ന ഓപ്ഷനിലാണ് പരാതി നൽകേണ്ടത്)
Read More » -
NEWS
റയിൽവേ റിസർവേഷൻ ടിക്കറ്റിൽ രേഖപ്പെടുത്തിയ ബോർഡിങ് സ്റ്റേഷനിൽ നിന്ന് സീറ്റിൽ യാത്രികന്‍ എത്തിയില്ലായെങ്കിൽ ഇനിമുതൽ ടിക്കറ്റ് റദ്ദാകും
ഇൻഡ്യൻ റെയിൽവേ നടപ്പിലാക്കിയ ഹാൻഡ് ഹെൽഡ് ടെർമിനൽ(എച്ച്.എച്ച്.ടി.) സംവിധാനത്തിന്റെ പ്രത്യേകതകൾ എന്തെല്ലാം? റെയിൽവേ നിയമചാർട്ട് പ്രകാരം ബർത്ത്/സീറ്റിൽ ആളെത്തിയില്ലെങ്കിൽ തൊട്ടടുത്ത സ്റ്റേഷൻ തൊട്ട് അത് റദ്ദാക്കണമെന്നാണ് നിയമം. എന്നാൽ മാനുഷിക പരിഗണന വച്ച് ടിടിഇമാർ രണ്ടിലധികം സ്റ്റേഷൻ വരെ കാത്തു നിൽക്കുക പതിവായിരുന്നു ഇത്ര കാലവും. എന്നാൽ ഈ പരിഗണന അവസാനിപ്പിക്കാനുള്ള പുതിയ സാങ്കേതിക വിദ്യയാണ് ഹാൻഡ് ഹെൽഡ് ടെർമിനൽ സംവിധാനം. അതായത് ടിക്കറ്റില്‍ രേഖപ്പെടുത്തിയ ബോര്‍ഡിംഗ് സ്റ്റേഷനില്‍ നിന്നും യാത്രികന്‍ കയറി ഇല്ലായെങ്കില്‍ അടുത്ത സ്റ്റേഷൻ തൊട്ട് അർഹരായ ആർ.എ.സി./വെയിറ്റിങ് ലിസ്റ്റുകാര്‍ക്ക് ഓട്ടോമാറ്റിക്ക് ആയി ആ സീറ്റ് ലഭിക്കും. ഹാൻഡ് ഹെൽഡ് ടെർമിനൽ സംവിധാനത്തിന് മേന്മ ഏറെയുണ്ട്. ഇത്രകാലവും സീറ്റ് ഒഴിവുണ്ടോ എന്നത് അറിയണമെങ്കില്‍ ടിക്കറ്റ് പരിശോധകർക്ക് അടുത്ത ചാർട്ടിങ് സ്റ്റേഷൻ വരെ കാത്തുനിൽക്കേണ്ടി വന്നിരുന്നു. ചാര്‍ട്ടിന് പകരം ടിടിഇമാർക്ക് റെയിൽവെ ടാബ് നൽകുകയും പരമ്പരാഗതമായ പേപ്പര്‍ ചാര്‍ട്ടിനു പകരം എച്ച്.എച്ച്.ടി സമ്പ്രദായം നടപ്പിലാക്കുകയും ടാബുകളിൽ വിവരങ്ങൾ രേഖപ്പെടുത്താൻ …
Read More » -
NEWS
മക്കളുടെ ജീവിതം വച്ച് കളിക്കരുത്; തന്റെ ചിന്താവൈകല്യം എങ്ങനെ വിവാഹമോചനത്തിന് കാരണമാകും?
മക്കൾ ഉന്നത നിലകളിൽ എത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാ മാതാപിതാക്കളും.അതിനുവേണ്ടതെല്ലാം ഒരുക്കി നൽകുക മാത്രമല്ല, അതിന് വേണ്ടി എന്ത് ത്യാഗവും അവർ സഹിക്കുകയും ചെയ്യും.എന്നാൽ മാതാപിതാക്കൾ തമ്മിലുള്ള ബന്ധം എങ്ങനെയാണ്? അതായത് പങ്കാളികൾ തമ്മിൽ..? എന്തൊക്കെ സൗകര്യങ്ങൾ ഒരുക്കി കൊടുത്താലും നിങ്ങൾ തമ്മിലുള്ള ഈഗോ അല്ലെങ്കിൽ സംശയം അവരുടെ ഭാവിയെ ബാധിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. നിരന്തരം വഴക്കിടുന്ന ദമ്പതികളുടെ മക്കൾ എന്താണ് ചിന്തിക്കാനിടയുള്ളത് ? വിവാഹം കഴിഞ്ഞാൽ പങ്കാളികളെ വിശ്വസിക്കരുത്, ചൊൽപ്പടിയിൽ നിർത്തണം എന്നൊക്കെയല്ലേ ! മക്കളുടെ ഭാവി ശരിയാണെങ്കിൽ മാതാപിതാക്കളുടെ ജീവിതം ശരിയാക്കണം.അതായത് ദാമ്പത്യ പൊരുത്തക്കേടുകളുടെ തുടക്കം പങ്കാളിയിൽ നിന്നല്ല, തന്നിൽ നിന്നാണെന്നുള്ള തിരിച്ചറിവ് സ്വയം ഉണ്ടാകണമെന്ന് അർത്ഥം . തൻ്റെ വ്യക്തിത്വ വൈകല്യം കൊണ്ടാണോ അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രശ്നങ്ങൾ കൊണ്ടാണോ എന്ന് തിരിച്ചറിഞ്ഞ് തന്നിൽ തന്നെ വേണ്ട മാറ്റങ്ങൾ വരുത്തിയാൽ തീരാവുന്ന പ്രശ്നങ്ങളെ ഈ ലോകത്തിലുള്ളൂ എന്ന് ആദ്യം മനസ്സിലാക്കുക. ഇപ്പോഴത്തെ നിങ്ങളുടെ പങ്കാളിയെ പോലെ നല്ലൊരു പങ്കാളിയെ അടുത്ത…
Read More » -
Local
കുട്ടനാട് മുങ്ങുന്നു, രാമങ്കരിയിൽ പാടശേഖരത്തിലെ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു
സംസ്ഥാനത്ത് മഴ കനത്ത് കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ ആലപ്പുഴ വീണ്ടും വെള്ളപ്പൊക്കത്തിലേക്ക്. കുട്ടനാട്, ചെങ്ങന്നുർ താലുക്കുകൾ പ്രളയഭീതിയിലായി. മുട്ടാർ, തലവടി പഞ്ചായത്തുകളിലാണ് കെടുതി കുടുതൽ ബാധിച്ചിരിക്കുന്നത്. ഉരുൾപൊട്ടലിന്റെ അനന്തര ഫലവും വൃഷ്ടിപ്രദേശത്ത് മഴ ശക്തമാവുകയും ചെയ്തതിനെ തുടർന്ന് പമ്പയിലും അച്ചൻകോവിലിലും ജലനിരപ്പ് വൻതോതിൽ ഉയർന്നു. നദികളിൽ ശക്തമായ ഒഴുക്ക് അനുഭവപ്പെട്ടു തുടങ്ങി. ഇതോടെ കുട്ടനാടിന്റെ തെക്കൻ മേഖല വെള്ളത്തിനടിയിലായി. വീയപുരം, മേൽപ്പാടം, വള്ളക്കാലി, ചെറുതന തുടങ്ങിയ പ്രദേശങ്ങളിലും പമ്പയുടെ തീരപ്രദേശത്തെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ശക്തമായ വെള്ളപ്പൊക്കത്ത തുടർന്ന് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും കന്നുകാലി തൊഴുത്തുകളിലുമുൾപ്പടെ വെള്ളം കയറി. ആളുകൾ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും അഭയം തേടി. അപ്രതീക്ഷിതമായാണ് ജലനിരപ്പ് വൻതോതിൽ ഉയർന്ന് ഭീഷണിയായി മാറിയത്. ഒരു രാത്രി കൊണ്ട് വീടിന്റെ മുറ്റങ്ങൾ നിറഞ്ഞു കവിഞ്ഞു. താഴ്ന്ന പ്രേദേശങ്ങൾ പൂർണ്ണമായും മുങ്ങി. അടുത്ത പുഞ്ചകൃഷിക്കായി വെള്ളം കയറുന്നത് തടയുന്നതിനു മട അടച്ചെങ്കിലും രണ്ടു ദിവസമായി ചെയ്യുന്ന കനത്ത മഴയിൽ പാടശേഖരം മുങ്ങി.…
Read More » -
LIFE
മണര്‍കാട് കത്തീഡ്രലില്‍ എട്ടുനോമ്പ് ആചരണത്തിനു ഇന്ന് തുടക്കം; സാംസ്‌കാരിക സമ്മേളനം 4ന്, വര്‍ണാഭവും ഭക്തിനിര്‍ഭരവുമായ റാസ 6ന്, ചരിത്രപ്രസിദ്ധമായ നടതുറക്കല്‍ ശുശ്രൂഷ 7ന്
കോട്ടയം: ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് ആചരണത്തിനു ഇന്ന് തുടക്കം. ഇന്നു വൈകുന്നേരം സന്ധ്യാപ്രാര്‍ഥനയോടെ വിശ്വാസികള്‍ നോമ്പാചരണത്തിലേക്കു കടക്കും. പെരുന്നാളിന് ആരംഭംകുറിച്ചുകൊണ്ടുള്ള കൊടിമരം ഉയര്‍ത്തല്‍ നാളെ നടക്കും. എട്ടിനു ഉച്ചകഴിഞ്ഞ് നടക്കുന്ന പ്രദക്ഷിണവും നേര്‍ച്ച വിളമ്പോടെയും പെരുന്നാള്‍ സമാപിക്കും. നാളെ ഉച്ചകഴിഞ്ഞ് രണ്ടിനു കൊടിമരഘോഷയാത്രയ്ക്കായി പള്ളിയില്‍നിന്നു പുറപ്പെടും. വൈകുന്നേരം 4.30ന് കൊടിമരം ഉയര്‍ത്തും. നാളെ മുതല്‍ ഏഴു വരെ ദിവസങ്ങളില്‍ 12ന് ഉച്ചനമസ്‌കാരവും വൈകുന്നേരം അഞ്ചിനു സന്ധ്യാനമസ്‌കാരം ഉണ്ടായിരിക്കും. നാളെ മുതല്‍ അഞ്ചു വരെ തീയതികളില്‍ രാവിലെ 11നും ഉച്ചകഴിഞ്ഞ് 2.30നും പ്രസംഗം. ഒന്നു മുതല്‍ മൂന്നു വരെയും അഞ്ചിനും വൈകുന്നേരം 6.30ന് ധ്യാനം. നാലിനു വൈകുന്നേരം 6.30നു പൊതുസമ്മേളനം. നാളെ മുതല്‍ എട്ടു വരെ കരോട്ടെ പള്ളിയില്‍ രാവിലെ ആറിനു വിശുദ്ധ കുര്‍ബാനയും കത്തീഡ്രല്‍ പള്ളിയില്‍ രാവിലെ 7.30ന് പ്രഭാതനമസ്‌ക്കാരവും 8.30ന് മെത്രാപ്പോലീത്താമാരുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ…
Read More » -
Kerala
കനത്ത മഴയിൽ താളം തെറ്റി കേരളത്തിലെ റെയിൽവേ ഗതാഗതം; വൈകിയോടുന്ന ട്രെയിനുകൾ
കൊച്ചി: എറണാകുളത്ത് പെയ്ത കനത്ത മഴയിൽ താളം തെറ്റിയ കേരളത്തിലെ റെയിൽവേ ഗതാഗതം ഇപ്പോഴും ട്രാക്കിൽ കേറിയില്ല. ഇന്ന് രാവിലെ കായംകുളത്ത് നിന്നും 8.50ന് പുറപ്പെടേണ്ട ആലപ്പുഴ വഴിയുള്ള എറണാകുളം പാസഞ്ചർ റദ്ദ് ചെയ്തു. പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. വൈകിയോടുന്ന ട്രെയിനുകൾ: 1. ഏറനാട് എക്സ്പ്രസ്, റപ്തിസാഗർ, ബിലാസ്പുർ സൂപ്പർഫാസ്റ്റ് ട്രെയിനുകൾ വൈകും 2. നാഗർകോവിൽ നിന്നും 31.08.22ന് 2.00 മണിക്ക് പുറപ്പെടേണ്ട 16606 മംഗളൂരു ഏറനാട് എക്സ്പ്രസ് 3.00 മണിക്ക് (ഒരു മണിക്കൂർ വൈകി) പുറപ്പെടും. 3. ഇന്ന് (31.08.22) രാവിലെ 06.35 ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെടേണ്ട ഗോരഖ്പൂർ റപ്തിസാഗർ സൂപ്പർഫാസ്റ്റ് ഉച്ചക്ക് 12.45ന് (6 മണിക്കൂർ 10 മിനിറ്റ് വൈകി) കൊച്ചുവേളിയിൽ നിന്നും പുറപ്പെടും. 4. ഇന്ന് (31.08.22) രാവിലെ 08.30ന് എറണാകുളത്ത് നിന്നും ബിലാസ്പൂർ പോകേണ്ട സൂപ്പർ ഫാസ്റ്റ് 11.15 ന് (2 മണിക്കൂർ 45മിനിറ്റ് വൈകി) എറണാകുളത്ത് നിന്നും പുറപ്പെടും.
Read More » -
Tech
ചൈനയുടെ വില കുറഞ്ഞ സ്മാർട്ഫോണുകൾ വേണ്ടന്ന് വെക്കുമെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്രം
ദില്ലി: രാജ്യത്ത് 12,000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകൾ നിരോധിക്കില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ വിപണിയായ ഇന്ത്യയിൽ നിന്നും വില കുറഞ്ഞ ചൈനീസ് ഫോണുകൾ നിരോധിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർധിപ്പിക്കാൻ ചൈനീസ് മൊബൈൽ കമ്പനികളോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത്തരം സ്ഥാപനങ്ങൾ നിർമ്മിക്കുന്ന 12,000 രൂപയിൽ താഴെയുള്ള ഹാൻഡ്‌സെറ്റുകളുടെ വിൽപ്പന നിരോധിക്കാൻ നിർദ്ദേശമില്ലെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. രാജ്യത്തെ ഇലക്‌ട്രോണിക് വ്യവസായത്തിൽ ഇന്ത്യൻ കമ്പനികളുടെ മേൽകൈ വർദ്ധിപ്പിക്കും. എന്നാൽ വിദേശ ബ്രാൻഡുകളെ ഒഴിവാക്കുക എന്നല്ല ഇതിനർത്ഥമെന്നും ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി സഹമന്ത്രി പറഞ്ഞു. 2025-26 ഓടെ 300 ബില്യൺ ഡോളറിന്റെ ഇലക്‌ട്രോണിക്‌സ് ഉൽപ്പാദനവും 120 ബില്യൺ ഡോളറിന്റെ കയറ്റുമതിയും കൈവരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. നിലവിലെ ഉൽപ്പാദനം ഏകദേശം 76 ബില്യൺ യുഎസ് ഡോളറാണ്. അതായത് നാല് മടങ്ങ് വർധനവാണ് ലക്ഷ്യം. ആഭ്യന്തര ഉൽപ്പാദനം, വിതരണം, ഉപഭോഗം എന്നിവയ്‌ക്ക്…
Read More » -
Crime
തെരുവ് നായകളെ കൊന്നു കുഴിച്ചു മൂടി: നാട്ടുകാർക്കെതിരെ കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: തെരുവു നായ്ക്കളെ വിഷം കൊടുത്തു കൊന്ന് കുഴിച്ചുമൂടിയെന്ന പരാതിയിൽ വട്ടപ്പാറ പൊലീസ് നാട്ടുകാർക്കെതിരെ കേസെടുത്തു. കരകുളത്താണ് മൂന്ന് നായ്ക്കളെ ഇന്നലെ നാട്ടുകാർ കുഴിച്ചു മൂടിയത്. പട്ടിയെ വിഷം കൊടുത്ത് കൊന്ന് കുഴിച്ചു മൂടിയതാണെന്ന് മൃഗ സ്നേഹികളുടെ പരാതിയിലാണ് അഞ്ചു പേർക്കെതിരെ കേസ്. നായ്ക്കളെ കുഴിച്ചുമൂടിയ അഞ്ചുപേര്‍ക്കെതിരെയാണ് കേസ്. വിഷം കൊടുത്ത് കൊന്നതാണോയെന്ന് കണ്ടെത്താനായി പട്ടികളെ പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി. പോസ്റ്റുമോർട്ടം ഫലം വന്നതിന് ശേഷമേ തുടർനടപടികളിലേക്ക് കടക്കുകയുളളൂവെന്ന് പൊലീസ് പറഞ്ഞു. കേസിൽ പ്രതിചേര്‍ത്ത നാട്ടുകാരാണോ പട്ടിയ കൊന്നതെന്ന് വ്യക്തമാകാൻ അന്വേഷണം നടത്തുകയാണെന്നും പൊലിസ് പറഞ്ഞു.
Read More »