NEWS

മക്കളുടെ ജീവിതം വച്ച് കളിക്കരുത്; തന്റെ ചിന്താവൈകല്യം എങ്ങനെ വിവാഹമോചനത്തിന് കാരണമാകും?

ക്കൾ  ഉന്നത നിലകളിൽ എത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാ മാതാപിതാക്കളും.അതിനുവേണ്ടതെല്ലാം  ഒരുക്കി നൽകുക മാത്രമല്ല, അതിന് വേണ്ടി എന്ത് ത്യാഗവും അവർ സഹിക്കുകയും ചെയ്യും.എന്നാൽ മാതാപിതാക്കൾ തമ്മിലുള്ള ബന്ധം എങ്ങനെയാണ്? അതായത് പങ്കാളികൾ തമ്മിൽ..?
എന്തൊക്കെ സൗകര്യങ്ങൾ ഒരുക്കി കൊടുത്താലും നിങ്ങൾ തമ്മിലുള്ള ഈഗോ അല്ലെങ്കിൽ സംശയം അവരുടെ ഭാവിയെ ബാധിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.
നിരന്തരം വഴക്കിടുന്ന ദമ്പതികളുടെ മക്കൾ എന്താണ് ചിന്തിക്കാനിടയുള്ളത് ? വിവാഹം കഴിഞ്ഞാൽ പങ്കാളികളെ വിശ്വസിക്കരുത്, ചൊൽപ്പടിയിൽ നിർത്തണം  എന്നൊക്കെയല്ലേ !
മക്കളുടെ ഭാവി ശരിയാണെങ്കിൽ മാതാപിതാക്കളുടെ ജീവിതം ശരിയാക്കണം.അതായത് ദാമ്പത്യ പൊരുത്തക്കേടുകളുടെ തുടക്കം പങ്കാളിയിൽ നിന്നല്ല, തന്നിൽ നിന്നാണെന്നുള്ള തിരിച്ചറിവ് സ്വയം ഉണ്ടാകണമെന്ന് അർത്ഥം .
തൻ്റെ വ്യക്തിത്വ വൈകല്യം കൊണ്ടാണോ അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രശ്നങ്ങൾ കൊണ്ടാണോ എന്ന് തിരിച്ചറിഞ്ഞ് തന്നിൽ തന്നെ വേണ്ട മാറ്റങ്ങൾ വരുത്തിയാൽ തീരാവുന്ന പ്രശ്നങ്ങളെ ഈ ലോകത്തിലുള്ളൂ എന്ന് ആദ്യം മനസ്സിലാക്കുക.
ഇപ്പോഴത്തെ നിങ്ങളുടെ പങ്കാളിയെ പോലെ നല്ലൊരു പങ്കാളിയെ അടുത്ത ജന്മത്തിൽ പോലും കിട്ടിയെന്ന് വരില്ല എന്ന് തിരിച്ചറിവാണ് അതിന് ആദ്യം വേണ്ടത്.

Back to top button
error: