Month: August 2022
-
Kerala
വഴിക്കടവില്‍ ലിഫ്റ്റ് പണിക്ക് പോയ യുവാവിന്റെ കാറില്‍ ലിഫ്റ്റടിച്ച് കോട്ടയത്തെത്തി; വാവയ്ക്ക് പിടികൊടുക്കാതെ മുങ്ങി, പത്തടി നീളമുള്ള രാജവെമ്പാല ഒടുവില്‍ പിടിയില്‍
കോട്ടയം: പത്തടിയോളം നീളമുള്ള രാജവെമ്പാല പിടിയില്‍. കോട്ടയം ആര്‍പ്പൂക്കരയിലാണ് അപ്രതീക്ഷിതമായി രാജവെമ്പാലയെ കണ്ടെത്തുകയും പിടികൂടുകയും ചെയ്തത്. തൊണ്ണംകുഴി സ്വദേശി സുജിത്തിന്റെ കാറില്‍ ഒരു മാസം മുമ്പ് മലപ്പുറം വഴിക്കടവില്‍ വച്ച് കയറിക്കൂടിയ രാജവെമ്പാലയാണ് പിടിയിലായതെന്നാണ് നിഗമനം. സാധാരണയായി രാജവെമ്പാലയെ കാണാന്‍ സാധ്യതയില്ലാത്ത പ്രദേശത്ത് കണ്ടെത്തിയതോടെയാണ് പിടിയിലായത് വഴിക്കടവില്‍നിന്ന് എത്തിയ പാമ്പാകാം എന്ന നിഗമനത്തിലേക്ക് നാട്ടുകാരയും വനം വകുപ്പിനെയും എത്തിക്കുന്നത്. വഴിക്കടവ് ചെക്പോസ്റ്റിന് സമീപത്തായിരുന്നു സുജിത്തിന് ജോലി. ഈ സമയത്ത് ഒരു പാമ്പ് സുജിത്തിന്റെ കാറില്‍ കയറിയതായി പ്രദേശവാസികള്‍ സംശയം പ്രകടിപ്പിച്ചു. ഇതേ തുടര്‍ന്ന് വാഹനം വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിന്നീട് വനപാലകരെത്തി നടത്തിയ പരിശോധനയില്‍ വാഹനത്തിന്റെ ബോണറ്റില്‍ പാമ്പിനെ കണ്ടെത്തിയെങ്കിലും പിടികൂടാനായില്ല. തുടര്‍ന്ന് ചൂട് കൊണ്ട് പാമ്പ് ഇറങ്ങിപ്പോകുമെന്ന് കരുതി വാഹനം മണിക്കൂറുകളോളം ഓണ്‍ ആക്കി നിര്‍ത്തി. എന്നാല്‍ പാമ്പ് പോയതായി കാണാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വാട്ടര്‍ സര്‍വീസും ഡീസല്‍ സര്‍വീസും നടത്തുകയും മൂന്നുദിവസത്തോളം വണ്ടി എടുക്കാതിരിക്കുകയും ചെയ്തു. പിന്നീട്…
Read More » -
Crime
ട്രാൻസ് ദമ്പതികൾക്കു നേരെ അക്രമം, സഹോദരനും സുഹൃത്തുക്കളും ഉൾപ്പടെ അഞ്ച് പേർക്കെതിരെ കേസ്
കണ്ണൂരിലെ പേരാവൂരിനടുത്ത് തൊണ്ടിയിൽ കുട്ടിച്ചാത്തൻകണ്ടിയിൽ ട്രാൻസ് ദമ്പതികളെ ബന്ധുവും സുഹൃത്തുക്കളും ചേർന്ന് അക്രമിച്ചു. സാരമായി പരിക്കേറ്റ ട്രാൻസ് വുമൺ ശിഖ(29), ട്രാൻസ്‌മെൻ കോക്കാട്ട് ബെനിഷ്യോ(45) എന്നിവരെ ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ദമ്പതികളുടെ പരാതിയിൽ ബെനീഷ്യോയുടെ സഹോദരൻ കോക്കാട്ട് സന്തോഷ്, സന്തോഷിന്റെ സുഹൃത്തുക്കളായ രതീശൻ, തോമസ്, സോമേഷ്, ജോഫി ആന്റണി എന്നിവർക്കെതിരെ പേരാവൂർ പോലീസ് കേസെടുത്തു.തിങ്കളാഴ്ച രാത്രി 11.30 മണിയോടെയാണ് സംഭവം. ബെനീഷ്യോയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് അക്രമിച്ചു എന്നാണ് പരാതി. വീടിനു നേരെ കല്ലെറിഞ്ഞതിനു ശേഷമായിരുന്നു അക്രമണം. ശിഖയുടെ മുടി ചുറ്റിപ്പിടിച്ച് തല ഭിത്തിയിലിടിപ്പിച്ചും നെഞ്ചിലിടിച്ചും അക്രമിച്ചതായി പരാതിയിൽ പറയുന്നു. ശിഖയുടെ കഴുത്തിൽ മുറിവേറ്റിട്ടുണ്ട്. കഴിഞ്ഞ ഫിബ്രവരിയിലായിരുന്നു ഇവരുടെ വിവാഹം. എറണാകുളത്ത് വാടകക്ക് താമസിച്ചിരുന്ന ദമ്പതികൾ സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് ബെനീഷ്യോക്ക് കൂടി അവകാശമുള്ള തൊണ്ടിയിലെ തറവാട് വീട്ടിലേക്ക് താമസം മാറിയത്. ബെനീഷ്യോയുടെ അമ്മക്കും സഹോദരനും ദമ്പതികൾ വീട്ടിൽ കൂടെ താമസിക്കുന്നതിൽ താത്പര്യമില്ലെന്ന് ബെനീഷ്യോ പറയുന്നു. ഇതേത്തുടർന്ന് നിരവധി തവണ വീട്ടിൽ…
Read More » -
Local
സി.ഐ യുടെ യൂണിഫോമിൽ വാഹന പരിശോധന, കടന്നപ്പള്ളി സ്വദേശി ജഗദീഷ് അറസ്റ്റിൽ
കണ്ണൂർ: പരിയാരം സി.ഐയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വാഹന പരിശോധന അടക്കമുള്ള തട്ടിപ്പുകൾ നടത്തിവന്ന യുവാവ് അറസ്റ്റിൽ. കടന്നപ്പള്ളി ചന്തപ്പുരയിലെ കെ. ജഗദീഷിനെയാണ്(40) പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടു മാസത്തിലധികമായി ഇയാള്‍ പോലീസ് വേഷത്തില്‍ റോഡില്‍ വാഹന പരിശോധന നടത്തിവരികയായിരുന്നു. പ്രവാസിയായിരുന്ന ജഗദീഷ് പയ്യന്നൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഇപ്പോള്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ്. നിലവില്‍ പരിയാരം സ്‌റ്റേഷനില്‍ സി.ഐ ഇല്ല. ഇത് ശ്രദ്ധയില്‍പെട്ട ചിലരാണ് സ്‌റ്റേഷനില്‍ വിവരമറിയിച്ചത്. പൊലീസ് യൂണിഫോം ധരിച്ച് അതിനുമുകളില്‍ കോട്ടുമിട്ടാണ് ഇയാളുടെ ബൈക്ക് യാത്ര. പരിശോധന സമയത്ത് കോട്ട് അഴിച്ചുമാറ്റും. സാമ്പത്തിക ക്രമക്കേടുകള്‍ ഉള്‍പ്പെടെ നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ഇന്നലെ വൈകീട്ട് പയ്യന്നൂര്‍ കോറോത്ത് വാഹനപരിശോധന നടത്തിവരുന്നതിനിടയിലാണ് പൊലീസ് പിടികൂടിയത്. വാഹനപരിശോധന നടത്തി ഉപദേശം നല്‍കി വിടുകയാണ് ഇയാളുടെ രീതിയെന്നും പൊലീസ് വേഷത്തോടുള്ള അമിതമായ താല്‍പര്യമാണ് സി.ഐയായി വേഷം കെട്ടാന്‍ പ്രേരിപ്പിച്ചതെന്നുമാണ് ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചത്. നാടകത്തില്‍ ഉപയോഗിക്കാനെന്ന് തെറ്റിദ്ധരിപ്പിച്ച് പയ്യന്നൂരിലെ ഒരു…
Read More » -
NEWS
ഓണത്തെ വരവേൽക്കാൻ തെൻമല ഒരുങ്ങുന്നു; ഒരു ദിവസത്തെ പാക്കേജ് 480 രൂപ മാത്രം
കൊല്ലം: ഓണത്തിന് സഞ്ചാരികളെ വരവേൽക്കാൻ തെന്മലയിൽ ഒരുക്കങ്ങൾ ആരംഭിച്ചു.ഇക്കോ ടൂറിസം സെന്ററിലെ സാഹസിക സോണിൽ പഴയ വിനോദ ഉപകരണങ്ങൾ മാറ്റി പുതിയവ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.പ്രളയവും കൊവിഡും കാരണം കഴിഞ്ഞ രണ്ടുവർഷം ഓണത്തിന് ആളനക്കമില്ലാതെ കിടന്ന ടൂറിസം കേന്ദ്രങ്ങൾ ഇക്കുറി സഞ്ചാരികളെ കൊണ്ട് നിറയുമെന്ന പ്രതീക്ഷയിലാണ് നടത്തിപ്പുകാർ. യുവജനങ്ങളെയും കുട്ടികളെയും ലക്ഷ്യമിട്ട് സാഹസിക സോണിലാണ് പുതിയ റൈഡുകൾ ഒരുങ്ങുന്നത്.വാട്ടർ റോളർ, ട്രാംപോളിൻ, സോർബിംഗ് ബോൾ, അമ്പെയ്ത്ത്, ബർമാ ബ്രിഡ്ജ്, സ്‌പൈഡർ നെറ്റ്, ടണൽ വാക്ക്, നെറ്റ് ടണൽ, ഫ്‌ളൈയിംഗ് ഫോക്സ്, ഏരിയൽ സ്‌കേറ്റിംഗ് തുടങ്ങിയവയാണ് പുതുതായി സ്ഥാപിക്കുന്നത്. ഷൂട്ടിംഗ്, റിവർ ക്രോസിംഗ്, നെറ്റ് വാക്ക്, മൗണ്ടൻ ബൈക്കിംഗ്, പെഡൽ ബോട്ടിംഗ് തുടങ്ങിയ ഇനങ്ങൾ നിലവിലുണ്ട്.രാവിലെ 9ന് എത്തുന്ന സഞ്ചാരികൾക്ക് രാത്രി 8 വരെ കേന്ദ്രത്തിൽ ചെലവഴിക്കാം. ബോട്ടിംഗ് ഉൾപ്പെടെ ഒരു ദിവസത്തെ പാക്കേജ് 480 രൂപ മാത്രമാണ്. കുട്ടികൾക്ക് 360.ബോട്ടിംഗ് ഇല്ലാതെ 355.കുട്ടികൾക്ക് 310.
Read More » -
Kerala
അഭയ ഹിരൺമയി സോഷ്യൽ മീഡിയയിലെ താരം, ബ്ലാക്ക് ബ്രാലെറ്റിൽ ടാറ്റൂ കാണിച്ച് ഹോട് ലുക്കിൽ വീണ്ടും അഭയ
ഓർമയുണ്ടോ അഭയ ഹിരൺമയി എന്ന ഗായികയെ…? ‘ഗൂഡാലോചന’ എന്ന ചിത്രത്തിനുവേണ്ടി 2017ല്‍ ഗോപി സുന്ദര്‍ ഈണമിട്ട കോയിക്കോട് എന്ന ഗാനവുമായി എത്തിയ അഭയ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. മിക്കവാറും അഭയയുടെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ആദ്യ ഭാര്യയുമായി വേർപിരിഞ്ഞ ഗോപി സുന്ദർ 9 വർഷത്തോളം ഗായിക അഭയ ഹിരൺമയിയുമായി ലിവിങ് ടുഗദർ റിലേഷനിലായിരുന്നു. വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കുന്നു എന്ന കാരണത്താൽ ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് ഇരുവർക്കും. 2014-ലാണ് അഭയ ഗായികയായി അരങ്ങേറിയത്. അമൃതയും ഗോപി സുന്ദറും ഒന്നായപ്പോള്‍ അഭയയ്ക്ക് നേരെ വിമർശനങ്ങളും കളിയാക്കലുകളും എത്തിയിരുന്നു. എന്നാൽ താരം അതൊന്നും വകവെച്ചില്ല. പലപ്പോഴും അതിനൊക്കെ രൂക്ഷമാ മറുപടിയും നൽകിയിട്ടുമുണ്ട്.
Read More » -
NEWS
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സപ്ലിമെന്‍ററി അലോട്ട്മെന്റ് വിജ്ഞാപനം ഇന്ന്
തിരുവനന്തപുരം :പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സപ്ലിമെന്‍ററി അലോട്ട്മെന്റ് വിജ്ഞാപനം ഇന്ന്. മൂന്ന് അലോട്ട്മെന്റിലും പ്രവേശനം ലഭിക്കാത്തവര്‍ക്കുള്ള അവസാന അവസരമാണ് സപ്ലിമെന്‍ററി അലോട്ട്മെന്റ്. ആദ്യ മൂന്ന് അലോട്ട്മെന്റുകളും 25ാം തിയതിക്കുള്ളില്‍ തന്നെ പൂര്‍ത്തിയാക്കി പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നു. ഇന്ന് വിജ്ഞാപനവും ഒഴിവുകളും പ്രസിദ്ധീകരിക്കും. ഇത് നോക്കി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ പുതുക്കി നല്‍കാം. വിശദ പരിശോധനകള്‍ക്ക് ശേഷം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. സെപ്റ്റംബര്‍ 30നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാനാണ് വിദ്യാഭ്യാസവകുപ്പിന്റെ ശ്രമം. മൂന്നാംഘട്ട അലോട്ട്മെന്‍റിന് ശേഷവും പ്രവേശനം നേടാത്ത 32,469 വിദ്യാര്‍ഥികളുണ്ട്. മെറിറ്റ് സീറ്റില്‍ നിന്ന് കമ്യൂണിറ്റി ക്വോട്ട, മാനേജ്മെന്‍റ് ക്വോട്ട സീറ്റുകളിലേക്ക് മാറുന്നതു വഴിയുണ്ടാകുന്ന സീറ്റുകളും സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായി പരിഗണിക്കും.
Read More » -
NEWS
ഗണേശ ചതുര്‍ഥി; വിഗ്രഹങ്ങള്‍ നദിയിലൊഴുക്കിയാൽ പിഴ
ന്യൂഡല്‍ഹി: ഗണേശ ചതുര്‍ഥിയോടനുബന്ധിച്ച് വിഗ്രഹങ്ങള്‍ നദിയിലൊഴുക്കുന്നതിന് ഡല്‍ഹിയില്‍ വിലക്ക്. യമുനയിലോ മറ്റ് ജലാശയങ്ങളിലോ വിഗ്രഹങ്ങളൊഴുക്കിയാല്‍ 50,000 രൂപ പിഴയാണ് ശിക്ഷ.ഒപ്പം ആറ് വര്‍ഷം വരെ തടവും ലഭിക്കാം. ഡല്‍ഹി മലിനീകരണ നിയന്ത്രണ കമ്മിറ്റിയാണ് തിങ്കളാഴ്ച ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. വിഗ്രഹങ്ങളൊഴുക്കാന്‍ കൃത്രിമ ജലാശയങ്ങള്‍ നിര്‍മിക്കാന്‍ കമ്മിറ്റി ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ നിര്‍മിച്ച വിഗ്രഹങ്ങളുമായി നഗരത്തിലേക്ക് കടക്കുന്ന വാഹനങ്ങളെ തടയാന്‍ പോലീസിനും നിര്‍ദേശമുണ്ട്.
Read More » -
NEWS
പുനലൂർ – മൂവാറ്റുപുഴ റോഡിൽ കൂടുതൽ ദീർഘദൂര സർവീസുകളുമായി കെഎസ്ആർടിസി
റാന്നി : എംസി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കൂടി കൂടുതൽ ദീർഘദൂര സർവീസുകൾ ആരംഭിക്കാൻ കെഎസ്ആർടിസി. എം.സി റോഡുവഴിയുള്ള യാത്രക്ക് വലിയ സമയനഷ്ടം ഉണ്ടാകുന്നതിനാലും വര്‍ദ്ധിച്ച അപകട സാദ്ധ്യതകളുമാണ് പുതിയ യാത്രാ പാത കണ്ടെത്തുന്നതിന് കെഎസ്ആർടിസിയെ പ്രേരിപ്പിച്ചത്. സംസ്ഥാന പാതയായ പുനലൂര്‍-പാലാ-മൂവാറ്റുപുഴ റോഡ് നവീകരണം അവസാന ഘട്ടത്തിലാണ്. പത്തനാപുരം-പുനലൂര്‍ ഭാഗം മാത്രമെ ഇനി റോഡ് പണി പൂര്‍ത്തീകരിക്കുവാനുള്ളൂ. വാഹന തിരക്ക് കുറഞ്ഞ റൂട്ടുമാണിത്. പുനലൂര്‍-പത്തനാപുരം – പത്തനംതിട്ട – റാന്നി – എരുമേലി- കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട -പാലാ -തൊടുപുഴ എന്നീ മലയോര മേഖലയിലെ ദീര്‍ഘ ദൂരയാത്രക്കാര്‍ക്ക് വളരെ സഹായകരമാകുന്ന തീരുമാനവുമാണ് ഇത്. കഴിഞ്ഞ ആഴ്ച ആരംഭിച്ച തിരുവനന്തപുരം – ഗുരുവായൂര്‍ സര്‍വ്വീസ് വിജയമായതോടെയാണ് ഇതുവഴി കൂടുതല്‍ സര്‍വ്വീസിന് നടപടി ആയത്. സെപ്തംബര്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന തിരുവനന്തപുരം – കല്പറ്റ സർവീസോടെ ഇതുവഴിയുള്ള സർവീസുകൾക്ക് തുടക്കമാകും. റിസര്‍വേഷന്‍ സൗകര്യത്തോടെയാണ് പുതിയ സര്‍വ്വീസുകള്‍ എല്ലാം.
Read More » -
NEWS
അറിയാതെ പോകരുത്; സ്വർണം കൈവശം വയ്ക്കുന്നതിനും പരിധിയുണ്ട്
ഏറ്റവും മൂല്യമേറിയ ലോഹമാണ് സ്വര്‍ണം. ആഭരണമായും നിക്ഷേപമായുമെല്ലാം നമ്മള്‍ സ്വര്‍ണം ഉപയോഗിക്കാറുണ്ട്.രാജ്യത്ത് ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി പരിഗണിക്കുന്നതും സ്വര്‍ണത്തേയാണ്. എന്നാല്‍, എത്രത്തോളം സ്വര്‍ണാഭരണങ്ങള്‍ കൈവശംവെക്കാമെന്നത് സംബന്ധിച്ച പലപ്പോഴും ജനങ്ങള്‍ക്ക് അറിവുണ്ടാവണമെന്നില്ല. നിലവിലെ നിയമം അനുസരിച്ച് വിവാഹിതയായ ഒരു സ്ത്രീക്ക് 500 ഗ്രാം (62.5 പവന്‍) സ്വര്‍ണം വരെ രേഖകളില്ലാതെ കൈവശം വെക്കാം. വിവാഹിതയല്ലാത്ത സ്ത്രീക്ക് 250 ഗ്രാം(31.25 പവന്‍)സ്വര്‍ണമാണ് ഇത്തരത്തില്‍ കൈവശംവെക്കാനാവുക. അതേസമയം, പുരുഷന്‍മാര്‍ക്ക് 100 ഗ്രാം (12.5 പവന്‍) സ്വര്‍ണവും കൈവശം വെക്കാം. അതേസമയം സ്വര്‍ണത്തിന്റെ നിക്ഷേപത്തിന് നികുതി ബാധകമാണ്. സ്വര്‍ണം മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ സമയം കൈവശം വെക്കുകയാണെങ്കില്‍ ലോങ് ടേം കാപ്പിറ്റല്‍ ഗെയിന്‍ ടാക്സ് ചുമത്തും. 20 ശതമാനം നികുതിയാണ് ചുമത്തുക. ഗോള്‍ഡ് ഇ.ടി.എഫിനും മ്യൂച്ചല്‍ ഫണ്ടിനും നികുതി ബാധകമാണ്.
Read More » -
NEWS
ട്രെയിനുകളിൽ പകല്‍ യാത്രയ്ക്ക് നാളെ മുതല്‍ സ്ലീപ്പര്‍ ടിക്കറ്റുകള്‍
കൊച്ചി: ട്രെയിനുകളിലെ പകല്‍ യാത്രയ്ക്ക് നാളെ മുതല്‍ റിസര്‍വേഷന്‍ ഇല്ലാത്ത സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍ നല്‍കാന്‍ റെയില്‍വേ. രാവിലെ ആറിനും രാത്രി ഒന്‍പതിനും ഇടയില്‍ ടിക്കറ്റ് കൗണ്ടറില്‍ നിന്ന് സ്ലീപ്പര്‍ ടിക്കറ്റുകള്‍ ലഭിക്കും. രാത്രി ഒന്‍പതിനു അവസാനിക്കുന്ന യാത്രകള്‍ക്കാകും ടിക്കറ്റ് നല്‍കുക. കോവിഡിനെ തുടര്‍ന്നാണ് പകല്‍ യാത്രയ്ക്കുള്ള സ്ലീപ്പര്‍ ടിക്കറ്റുകളുടെ വിതരണം നിര്‍ത്തിയത്. മുന്‍കൂര്‍ റിസര്‍വേഷനില്ലാത്ത സ്ലീപ്പര്‍ ടിക്കറ്റുകള്‍ പുനഃസ്ഥാപിക്കണമെന്ന് യാത്രികരുടെ ആവശ്യവും ഓണക്കാലത്തെ തിരക്കും പരിഗണിച്ചാണ് റെയില്‍വേയുടെ തീരുമാനം.
Read More »