ഇൻഡ്യൻ റെയിൽവേ നടപ്പിലാക്കിയ ഹാൻഡ് ഹെൽഡ് ടെർമിനൽ(എച്ച്.എച്ച്.ടി.) സംവിധാനത്തിന്റെ പ്രത്യേകതകൾ എന്തെല്ലാം?
റെയിൽവേ നിയമചാർട്ട് പ്രകാരം ബർത്ത്/സീറ്റിൽ ആളെത്തിയില്ലെങ്കിൽ തൊട്ടടുത്ത സ്റ്റേഷൻ തൊട്ട് അത് റദ്ദാക്കണമെന്നാണ് നിയമം. എന്നാൽ മാനുഷിക പരിഗണന വച്ച് ടിടിഇമാർ രണ്ടിലധികം സ്റ്റേഷൻ വരെ കാത്തു നിൽക്കുക പതിവായിരുന്നു ഇത്ര കാലവും. എന്നാൽ ഈ പരിഗണന അവസാനിപ്പിക്കാനുള്ള പുതിയ സാങ്കേതിക വിദ്യയാണ് ഹാൻഡ് ഹെൽഡ് ടെർമിനൽ സംവിധാനം. അതായത് ടിക്കറ്റില്‍ രേഖപ്പെടുത്തിയ ബോര്‍ഡിംഗ് സ്റ്റേഷനില്‍ നിന്നും യാത്രികന്‍ കയറി ഇല്ലായെങ്കില്‍ അടുത്ത സ്റ്റേഷൻ തൊട്ട് അർഹരായ ആർ.എ.സി./വെയിറ്റിങ് ലിസ്റ്റുകാര്‍ക്ക് ഓട്ടോമാറ്റിക്ക് ആയി ആ സീറ്റ് ലഭിക്കും.
ഹാൻഡ് ഹെൽഡ് ടെർമിനൽ സംവിധാനത്തിന് മേന്മ ഏറെയുണ്ട്. ഇത്രകാലവും സീറ്റ് ഒഴിവുണ്ടോ എന്നത് അറിയണമെങ്കില്‍ ടിക്കറ്റ് പരിശോധകർക്ക് അടുത്ത ചാർട്ടിങ് സ്റ്റേഷൻ വരെ കാത്തുനിൽക്കേണ്ടി വന്നിരുന്നു.
ചാര്‍ട്ടിന് പകരം ടിടിഇമാർക്ക് റെയിൽവെ ടാബ് നൽകുകയും പരമ്പരാഗതമായ
പേപ്പര്‍ ചാര്‍ട്ടിനു പകരം എച്ച്.എച്ച്.ടി
സമ്പ്രദായം നടപ്പിലാക്കുകയും ടാബുകളിൽ വിവരങ്ങൾ രേഖപ്പെടുത്താൻ തുടങ്ങിയതോടെ ഒഴിവുള്ള സീറ്റ് വിവരം പെട്ടെന്ന് തന്നെ അറിയാൻ കഴിയും.
ട്രെയിന്‍ പുറപ്പെട്ടാലും സീറ്റ് ഒഴിവുണ്ടെങ്കിൽ ടിക്കറ്റ് പരിശോധകർക്ക് അടുത്ത ചാർട്ടിങ് സ്റ്റേഷൻ വരെ ഇനി കാത്തു നിൽക്കേണ്ടി വരില്ല.
ഒഴിവുള്ള സീറ്റുകള്‍ അപ്പോൾത്തന്നെ കൈയിലെ ടാബിൽ രേഖപ്പെടുത്തി ആര്‍എസിയിലോ , വെയിറ്റിംഗ് ലിസ്റ്റിലോ ഉള്ള യാത്രക്കാരന് ആ സീറ്റ് നൽകാൻ സാധിക്കും. ചുരുക്കത്തിൽ ടിക്കറ്റില്‍ രേഖപ്പെടുത്തിയ ബോർഡിങ് സ്റ്റേഷനിൽ നിന്ന് സീറ്റിൽ യാത്രികന്‍ എത്തിയില്ല എങ്കിൽ ടിക്കറ്റ് റദ്ദാകും.
ടിക്കറ്റ് എടുക്കുമ്പോൾത്തന്നെ കയറുന്ന സ്റ്റേഷൻ അഥവാ ബോർഡിങ് സ്റ്റേഷൻ രേഖപ്പെടുത്താം. ടിക്കറ്റ് എടുത്തതിനുശേഷം കയറുന്ന സ്ഥലം മാറ്റണമെന്ന് തോന്നിയാലും പിന്നീട് മാറ്റാനും സാധിക്കും. ട്രെയിന്‍ പുറപ്പെടുന്നതിന് നാലുമണിക്കൂർ മുമ്പ് ഇത് ചെയ്യണം എന്നു മാത്രം.