Month: August 2022
-
Crime
ജയില്‍ അധികൃതരുടെ ക്രൂരതയില്‍ കുഞ്ഞ് നഷ്ടപ്പെട്ട തടവുകാരിക്ക് ഒടുവില്‍ നീതി ലഭിച്ചു; 3.9 കോടി നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം
ആറുമാസം ഗര്‍ഭമുള്ളപ്പോഴാണ് അവള്‍ ജയിലിലായത്. അങ്ങനെ ജയിലില്‍ കഴിയുന്നതിനിടെയാണ് ഒരു നാള്‍ അവള്‍ക്ക് പ്രസവവേദന വന്നത്. തുടര്‍ന്ന് ജയില്‍ അധികൃതരെ അവര്‍ വിവരമറിയിച്ചു. പക്ഷേ, രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് അവളുടെ ആവശ്യം അവര്‍ പരിഗണിച്ചത്. മണിക്കൂറുകള്‍ വൈകി അവരവളെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും വഴിക്ക് സ്റ്റാര്‍ ബക്‌സ് ഔട്ട്‌ലറ്റില്‍ വണ്ടി നിര്‍ത്തി ഭക്ഷണം കഴിച്ച ശേഷമാണ് അവരവളെ ആശുപത്രിയില്‍ കൊണ്ടുപോയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വിഷാദ രോഗത്തിന് അടിമയായ അവള്‍ ജയിലില്‍ കഴിയുന്നതിനിടെ തന്നെ കോടതിയെ സമീപിച്ചു. എന്നാല്‍, സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് കോടതി കേസ് തള്ളി. എന്നാല്‍, അവള്‍ വിട്ടുകൊടുത്തില്ല. നിയമപോരാട്ടം തുടര്‍ന്നു. ഇപ്പോള്‍ അവളുടെ പരാതി കോടതിക്ക് പുറത്ത് വന്‍ തുക നല്‍കി ഒത്തുതീര്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് അധികൃതര്‍. 480,000 ഡോളര്‍ (3.9 കോടി രൂപ) നഷ്ടപരിഹാരം നല്‍കാനാണ് ധാരണയായത്. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് സംഭവം. ഒാറഞ്ച് കൗണ്ടി ജയിലില്‍ കഴിയുന്നതിനിടെ സ്വന്തം കുഞ്ഞ് നഷ്ടപ്പെട്ട ഓറഞ്ച്…
Read More » -
NEWS
സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസ്: മൂന്നാം പ്രതി കീഴടങ്ങി
കോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ മൂന്നാം പ്രതി കോടതിയിൽ കീഴടങ്ങി. കോഴിക്കോട് സ്വദേശി കൃഷ്ണപ്രസാദ് ആണ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റിനായി അന്വേഷണ സംഘം ശ്രമിക്കുന്നതിനിടെയാണ് കീഴടങ്ങൽ. കൃഷണപ്രസാദാണ് ടെലിഫോൺ എക്സ്ചേഞ്ചിന് പിന്നിലെ ബുദ്ധികേന്ദ്രമെന്ന് പൊലീസ് പറഞ്ഞു. ഇയാളെ റിമാൻഡ് ചെയ്തു. കൃഷ്ണപ്രസാദ് , കഴിഞ്ഞ ദിവസം റിമാൻഡിലയച്ച അബ്ദുൾ ഗഫൂർ എന്നിവർക്ക് വേണ്ടി അന്വേഷണ സംഘം നാളെ കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. മറ്റൊരു പ്രതി ഷബീറിനെ വയനാട്ടിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കേസിൽ കോഴിക്കോട് ബേപ്പൂർ സ്വദേശി അബ്ദുൾ ഗഫൂർ കഴിഞ്ഞ ദിവസമാണ് പിടിയിലായത്. വയനാട്ടിലെ കൽപ്പറ്റയിൽ വച്ചാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. നേരത്തെ അറസ്റ്റിലായ മുഖ്യപ്രതി ഷബീറിന്‍റെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു . രാജ്യത്തിൻ്റെ പലയിടങ്ങളിൽ ഒളിച്ചുതാമസിച്ച് കൽപറ്റയിലെത്തിയപ്പോഴാണ് അബ്ദുൾ ഗഫൂറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കോഴിക്കോട് കുണ്ടായിത്തോട് പ്രവർത്തിച്ച സമാന്തര ടെലഫോൺ…
Read More » -
Pravasi
വണ്‍വേ ടിക്കറില്‍ നാട്ടിലെത്തിയ പ്രവാസികള്‍ക്ക് തിരിച്ചടി; ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നു
അബുദാബി: ഗള്‍ഫില്‍ സ്‌കൂളുകള്‍ തുറന്നതോടെ നാട്ടില്‍ നിന്ന് തിരികെ മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് തിരിച്ചടിയായി ഉയര്‍ന്ന ടിക്കറ്റ് നിരക്ക്. വേനല്‍ അവധിക്ക് ഗള്‍ഫില്‍ സ്‌കൂളുകള്‍ അടച്ചതോടെ വണ്‍വേ ടിക്കറ്റ് എടുത്ത് നാട്ടിലെത്തിയവരാണ് തിരികെ മടങ്ങാന്‍ പ്രയാസം അനുഭവിക്കുന്നത്. ഒരാള്‍ക്ക് 40,000 രൂപയ്ക്ക് മുകളിലാണ് യുഎഇയിലേക്കുള്ള വണ്‍വേ ടിക്കറ്റ് നിരക്ക്. നാലംഗ കുടുംബത്തിന് ദുബൈയിലേക്ക് മടങ്ങാന്‍ 1.6 ലക്ഷം മുതല്‍ 3.5 ലക്ഷം രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. അബുദാബിയിലേക്കാണെങ്കില്‍ 5000 മുതല്‍ 10,000 രൂപ വരെ നിരക്ക് വര്‍ധിക്കും. ഉയര്‍ന്ന തുക കൊടുത്താലും നേരിട്ടുള്ള വിമാനങ്ങളില്‍ സീറ്റ് ഒഴിവില്ലാത്തതിനാല്‍ യുഎഇയിലെക്ക് മടങ്ങണമെങ്കില്‍ കണക്ഷന്‍ വിമാനങ്ങളെ ആശ്രയിക്കേണ്ടി വരും. കുവൈത്തിലേക്ക് ഒരാള്‍ക്ക് കുറഞ്ഞത് 52,000 രൂപ ചിലവ് വരും. ഖത്തറിലേക്കും മസ്‌കറ്റിലേക്കും ഒരാള്‍ക്ക് 35,000 രൂപയും ബഹ്‌റൈനിലേക്ക് ഒരാള്‍ക്ക് 44,000 രൂപയ്ക്ക് മുകളിലുമാണ് ടിക്കറ്റ് നിരക്കായി നല്‍കേണ്ടി വരിക. റിയാദിലേക്ക് 50,000 രൂപയാണ് നിരക്ക്. സെപ്തംബര്‍ പകുതിയോടെ ടിക്കറ്റ് നിരക്ക് കുറയുമെന്നാണ്…
Read More » -
Crime
മണപ്പുറം ഫിനാന്‍സിന്റെ ഉദയ്പൂര്‍ ശാഖയില്‍ തോക്കുമായെത്തിയ അഞ്ചംഗ സംഘം 24 കിലോ സ്വര്‍ണവും പണവും തട്ടിയെടുത്തു
ജയ്പൂർ: മണപ്പുറം ഫിനാൻസിന്റെ രാജസ്‌ഥാനിലെ ഉദയ്പൂർ ശാഖ കൊള്ളയടിച്ചു. 24 കിലോ സ്വർണ്ണവും 10 ലക്ഷം രൂപയും കവർന്നു. തോക്കുകളുമായി എത്തിയ അഞ്ച് പേർ ജീവനക്കാരെ ഭീഷണിപ്പെടുത്തി നിർത്തിയ ശേഷം കവർച്ച നടത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. കൊള്ളയടിച്ച സ്വർണവുമായി അക്രമികൾ ബൈക്കുകളിൽ ആണ് രക്ഷപ്പെട്ടത്. സംഭവത്തിന് പിന്നിൽ പ്രൊഫഷണലുകളാണെന്നും. കവർച്ച മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നുമാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു. മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ ഉദയ്പൂരിലെ ശാഖയിൽ തിങ്കളാഴ്ച രാവിലെയാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം തോക്കുചൂണ്ടി ജീവനക്കാരെ ബന്ദികളാക്കിയത്. ശേഷം 12 കോടിയിലധികം രൂപ വിലമതിക്കുന്ന 24 കിലോ സ്വർണവും 10 ലക്ഷം രൂപയും തട്ടിയെടുക്കുകയായിരുന്നു. ആകെ അഞ്ച് കവർച്ചക്കാരായിരുന്നു അവർ. ആദ്യം അവരിലൊരാൾ ശാഖയിലേക്ക് പെട്ടെന്ന് കയറി വന്നു, പിന്നാലെ മറ്റുള്ളവരും. എല്ലാവരുടെയും പക്കൽ തോക്കുകൾ ഉണ്ടായിരുന്നു. അവർ മാനേജർ ഉൾപ്പെടെ ബ്രാഞ്ചിലെ എല്ലാ ജീവനക്കാരെയും ടാപ്പ് ഉപയോഗിച്ച് കെട്ടിയിട്ടു. തോക്കിൻ മുനയിൽ നിർത്തി ഭീഷണിപ്പെടുത്തി. ലോക്കറിന്റെ…
Read More » -
Crime
കൊട്ടാരക്കരയിൽ കെഎസ്ആടിസി ബസിൽ മോഷണം: തമിഴ്നാട് സ്വദേശിനികൾ അറസ്റ്റിൽ
കൊല്ലം: കൊട്ടാരക്കരയിൽ കെഎസ്ആടിസി ബസിൽ മോഷണം നടത്തിയ തമിഴ്നാട് സ്വദേശിനികളായ രണ്ട് യുവതികൾ പിടിയിൽ. രാമേശ്വരം സ്വദേശികളായ മുത്തുമാരിയും മഹേശ്വരിയുമാണ് പിടിയിലായത്. കൊല്ലത്തു നിന്നും കൊട്ടാരക്കരയിലേക്ക് വന്ന കെ എസ് ആർ ടി സി ബസിലാണ് പ്രതികൾ മോഷണം നടത്തിയത്. യാത്രക്കാരിയായ യുവതിയുടെ പേഴ്സാണ് ഇരുവരും ചേര്‍ന്ന് മോഷ്ടിച്ചത്. കൊട്ടാരക്കര റെയിൽവേ സ്റ്റേഷനടുത്ത് എത്തിയപ്പോഴാണ് പേഴ്സ് നഷ്ടപ്പെട്ടതായി യുവതി തിരിച്ചറിഞ്ഞത്. ഇവര്‍ ബഹളം വച്ചതോടെ മോഷ്ടാക്കൾ ബസിൽ നിന്നിറങ്ങാൻ ശ്രമച്ചു. യാത്രക്കാർ ഇരുവരേയും തടഞ്ഞുനിര്‍ത്തി കൊട്ടാരക്കര പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയയിലാണ് പേഴ്സ് പ്രതികളുടെ കൈവശമുള്ളതായി കണ്ടെത്തിയത്. ഇരുവരും ബസുകളിൽ സ്ഥിരമായി മോഷണം നടത്തുന്നവരാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Read More » -
Crime
മൂന്നു വയസുകാരനായ മകനെ മര്‍ദ്ദിച്ച് അവശനാക്കിയ പിതാവ് അറസ്റ്റില്‍
തിരുവനന്തപുരം: ആറ്റിങ്ങലില്‍ മൂന്ന് വയസുകാരനെ മര്‍ദ്ദിച്ച് അവശനാക്കിയ അച്ഛന്‍ റിമാന്‍ഡില്‍. ഇന്നലെയാണ് കുടവൂര്‍കോണം സ്വദേശി ജോഷിയെ അറസ്റ്റ് ചെയ്തത്. ജോഷിയുടെ ഭാര്യ തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്. കടയ്ക്കാവൂര്‍ അമ്പഴക്കണ്ടം സ്വദേശി അശ്വതിയുടെ പരാതിയിലാണ് ഭര്‍ത്താവ് ജോഷിയെ പൊലീസ് അറസ്റ്റ് ചെയ്തത്. തന്നെയും മൂന്ന് വയസ്സുള്ള മകനേയും ഭര്‍ത്താവ് സ്ഥിരമായി ആക്രമിക്കുന്നുവെന്നാണ് യുവതിയുടെ പരാതി. ഭര്‍ത്താവിന്റെ മര്‍ദ്ദനം കാരണം അശ്വതി സ്വന്തം വീട്ടില്‍ വന്നു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഇവിടെയെത്തിയ ബഹളമുണ്ടാക്കിയ പ്രതി അശ്വതിയേയും കുഞ്ഞിനെയും മര്‍ദ്ദിച്ചു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടി കൂടിയപ്പോഴേക്കും പ്രതി ഓടി രക്ഷപെട്ടു. ഇടുപ്പെല്ലിന് പരിക്ക് പറ്റിയ കുട്ടിയെ നാട്ടുകാര്‍ ആശുപത്രില്‍ എത്തിച്ചു. പരിക്കില്‍ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസ് എത്തി അന്വേഷണം തുടങ്ങിയതൊടെ അമ്മ പരാതി നല്‍കി. തുടന്ന് നടത്തിയ തിരച്ചിലിലാണ് ജോഷിയെ പിടികൂടിയത്. കുറ്റം സമ്മതിച്ച പ്രതിയെ പിന്നീട് ആറ്റിങ്ങല്‍ കോര്‍തിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.…
Read More » -
Kerala
നാളെ മുതൽ പാലിയേക്കരയിൽ ടോൾ നിരക്ക് കൂടും, പരസ്യ നിയമ ലംഘനവുമായി വീണ്ടും കരാർ കമ്പനി
മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയില്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ നിരക്ക് വർധിപ്പിച്ചു. അഞ്ചു മുതല്‍ 30 വരെ രൂപയാണ് വര്‍ധന. സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഇതുസംബന്ധിച്ച് ദേശീയപാത അതോറിറ്റിയുടെ അറിയിപ്പ് പുറത്തുവന്നു. ഒരു വശത്തേക്കുള്ള യാത്രയ്ക്ക് വിവിധ വിഭാഗങ്ങളിലെ വാഹനങ്ങൾക്കു 10 മുതൽ 65 രൂപ വരെ വർധിക്കും. കാറുകൾക്ക് ഒരു ഭാഗത്തേക്ക് 80 രൂപയായിരുന്നത് 90 ആകും. ദിവസം ഒന്നിൽ കൂടുതൽ യാത്രകൾക്ക് 120 രൂപയായിരുന്നത് 135 ആകും. ചെറുകിട വാണിജ്യ വാഹനങ്ങളുടെ നിരക്ക് 140 ൽനിന്ന് 160 ആയും, ഒന്നിൽ കൂടുതൽ യാത്രകൾക്ക് 205 രൂപയുണ്ടായിരുന്നത് 235 രൂപയായും കൂടും. കാര്‍, ജീപ്പ്, വാന്‍ എന്നിവക്ക് ഒരുദിശയിലേക്ക് നിലവിലുണ്ടായിരുന്ന 75 രൂപ 80ഉം ഒരുദിവസം ഒന്നിലധികം യാത്രക്ക് 110 രൂപയുണ്ടായിരുന്നത് 120ഉം ആയി വര്‍ധിപ്പിച്ചു. പ്രതിമാസ യാത്രനിരക്ക് 2195ല്‍നിന്ന് 2370 ആയി. ചെറുകിട ഭാരവാഹനങ്ങള്‍ക്ക് ഒന്നിലധികം യാത്രക്ക് ഈടാക്കിയിരുന്ന 190 രൂപ 275 ആയും ബസ്, ട്രക്ക്…
Read More » -
Crime
അമ്മയെ തല്ലുന്നത് തടഞ്ഞതിന് സഹോദരീ ഭര്‍ത്താവിന്റെ കൈയും തല്ലിയൊടിച്ചു: മകന്‍ അറസ്റ്റില്‍; മര്‍ദ്ദനം കാര്‍ വാങ്ങാന്‍ ആധാരം നല്‍കിയില്ലെന്ന പേരില്‍
കറ്റാനം: അമ്മയെ തല്ലുന്നത് തടഞ്ഞതിന് സഹോദരീ ഭര്‍ത്താവിന്റെ കൈയും തല്ലിയൊടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഭരണിക്കാവ് കട്ടച്ചിറ മങ്കുഴി ആയിക്കര കിഴക്കതില്‍ അഭിലാഷ്(28) ആണ് അറസ്റ്റിലായത്. സഹോദരിയുടെ ഭര്‍ത്താവായ തെക്കേമങ്കുഴി കീപ്പള്ളിത്തറ ഇടയിലേ വീട്ടില്‍ സ്മിതീഷി (23)ന്റെ ഇടതു കൈയാണ് അഭിലാഷ് തല്ലിയൊടിച്ചത്. സ്മിതീഷിന്റെ കൈയില്‍ അഞ്ചോളം ഒടിവുകളാണുള്ളത്. തുടര്‍ന്ന് വെട്ടിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി. കാര്‍ വാങ്ങാന്‍ വസ്തുവിന്റെ ആധാരം നല്‍കാന്‍ വിസമ്മതിച്ചതിന് രണ്ടുമാസം മുന്‍പ് അമ്മ ജയലക്ഷ്മിയുടെ കൈ അഭിലാഷ് തല്ലിയൊടിക്കുകയും അറസ്റ്റിലാകുകയും ചെയ്തിരുന്നു. കൈ ഒടിഞ്ഞതിനെത്തുടര്‍ന്ന് പിന്നീട് അമ്മ മകളുടെ വീട്ടിലേക്ക് താമസം മാറ്റി. വസ്തുവിന്റെ ആധാരം ആവശ്യപ്പെട്ട് ഞായറാഴ്ച ഉച്ചയോടെ അഭിലാഷ് ഇവിടെയും എത്തുകയായിരുന്നു. വിസമ്മതിച്ചപ്പോള്‍ അമ്മ ജയലക്ഷ്മിക്കുനേരേ ആക്രമണത്തിനു മുതിര്‍ന്നു. ഇതു തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്മിതേഷിനെയും ആക്രമിച്ചത്. പിന്നാലെ അഭിലാഷ് വീണ്ടും അറസ്റ്റിലാകുകയായിരുന്നു. വള്ളികുന്നം സബ് ഇന്‍സ്‌പെക്ടര്‍ ജി. ഗോപകുമാര്‍, എ.എസ്.ഐ. ബഷീര്‍, സി.പി.ഒ. സജന്‍ എന്നിവരുടെ സംഘമാണു പ്രതിയെ പിടികൂടിയത്. കായംകുളം…
Read More » -
Kerala
ട്രെയിനുകൾ ഇപ്പോഴും വൈകിയോടുന്നു, നാളെയും ഗതാഗതം തടസ്സപ്പെടാൻ സാധ്യത
കൊച്ചി: രാവിലെ കൊച്ചിയിൽ പെയ്ത മഴയിൽ താളം തെറ്റിയ കേരളത്തിലെ റെയിൽവേ ഗതാഗതം ഇപ്പോഴും ട്രാക്കിൽ കേറിയില്ല. ഉച്ചയ്ക്ക് കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസ്സ് ഇതുവരെ കൊച്ചി കടന്നിട്ടില്ല. കോഴിക്കോട് നിന്നും 1.45-ന് പുറപ്പെട്ട ജനശതാബ്ദി ആലുവ വരെ ഏതാണ്ട് സമയക്രമം പാലിച്ചെങ്കിലും പിന്നീട് അനന്തമായി ഇഴയുകയാണ്. ഷെഡ്യൂൾ പ്രകാരം രാത്രി 8.20-ന് വർക്കലയിൽ എത്തേണ്ട ജനശതാബ്ദി നിലവിൽ ഇടപ്പള്ളിയിൽ മൂന്ന് മണിക്കൂർ വൈകി നിൽക്കുകയാണ്. എറണാകുളം വഴി കടന്നു പോകേണ്ട മറ്റു പല ട്രെയിനുകളും മണിക്കൂറുകൾ വൈകിയോടുകയാണ്. എറണാകുളം ഡി ക്യാബിൻ അടക്കമുള്ള സ്ഥലങ്ങളിൽ ട്രാക്കിൽ നിന്നും വെള്ളമൊഴിഞ്ഞെങ്കിലും ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം ഫലപ്രദമായി പ്രവർത്തിപ്പിക്കാൻ സാധിക്കുന്നില്ലെന്നാണ് റെയിൽവേ വൃത്തങ്ങൾ പറയുന്നത്. ട്രെയിനുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പരിശോധന മാനുവൽ രീതിയിൽ നടത്തേണ്ടത് സമയക്രമത്തെ ബാധിക്കുന്നുവെന്നും റെയിൽവേ അറിയിക്കുന്നു. നിലവിൽ തിരുവനന്തപുരം – നിസ്സാമുദ്ദീൻ രണ്ട് മണിക്കൂറും, മംഗളൂരു – നാഗർകോവിൽ ഏറനാട് എക്സ്പ്രസ്സ് മൂന്ന് മണിക്കൂറും, ജാം…
Read More » -
India
ദില്ലിയില്‍ ശിഷ്യനെതിരേ രൂക്ഷവിമര്‍ശനവുമായി ഗുരു, തിരിച്ചടിച്ച് ശിഷ്യനും; ‘കെജ്രിവാളിന് അധികാര മത്ത്’, ‘ബിജെപി ഹസാരയെ ഉപയോഗിക്കുന്നു’
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ രൂക്ഷമായി അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ഗുരുവും സാമൂഹിക പ്രവര്‍ത്തകനുമായ വിമര്‍ശിച്ച് അണ്ണാ ഹസാരെ. കേജ്‍രിവാൾ അധികാരത്തിന്റെ ലഹരിയിലാണെന്ന് ഹസാരെ കത്തില്‍ ആരോപിച്ചു. ‘മദ്യം പോലെ അധികാരവും മത്തു പിടിപ്പിക്കും. നിങ്ങൾക്ക് അധികാരത്താൽ മത്തു പിടിച്ചിരിക്കുകയാണ്’ഹസാരെ കെജ്രിവാളിനെഴുതിയ കത്തില്‍ ആരോപിച്ചു. രാഷ്ട്രീയത്തില്‍ പ്രവേശിച്ചശേഷം കേജ്രിവാള്‍ ആദര്‍ശവും ആശയവും മറന്നുവെന്നും ഹസാരെ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയായതിനു ശേഷം ആദ്യമായാണ് നിങ്ങള്‍ക്ക് കത്തെഴുതുന്നത്. ദില്ലി സർക്കാരിന്റെ പുതിയ മദ്യനയം ഏറെ വേദനിപ്പിച്ചതിനെ തുടര്‍ന്നാണ് കത്തെഴുതിയത്. ഞാൻ ആമുഖം എഴുതിയ ‘സ്വരാജ്’ എന്ന നിങ്ങളുടെ ബുക്കിൽ മദ്യനയത്തെക്കുറിച്ച് ആദർശപരമായ കാര്യങ്ങൾ നിങ്ങൾ പങ്കുവെച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയായ ശേഷം എല്ലാം മറന്നെന്നും ഹസാരെ ആരോപിച്ചു. ആം ആദ്മി പാർട്ടി മറ്റു പാർട്ടികളിൽനിന്ന് യാതൊരു വ്യത്യാസവും ഇല്ലാത്ത രീതിയിലാണ് പ്രവർത്തിക്കുന്നത്. അര്‍ഹതിയില്ലാത്തവര്‍ക്ക് ലൈസൻസ് നൽകിയെന്ന കേസില്‍ സിബിഐ പ്രതിചേര്‍ത്തവരില്‍ ഒരാളാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. സമ്മർദ്ദ സംഘമായി നിൽക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്തിരുന്നെങ്കില്‍ തെറ്റായ ഒരു…
Read More »