NEWS

ചക്രവാതച്ചുഴി; മധ്യകേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

കൊച്ചി : ചക്രവാതച്ചുഴി രൂപപ്പെട്ടതിനെ തുടർന്ന് മധ്യകേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്.
കുസാറ്റിലെ കാലാവസ്ഥാ വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്.മധ്യകേരളത്തില്‍ മൂന്ന് ദിവസം ചക്രവാതച്ചുഴിക്ക് സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു.

രാവിലെ പെയ്ത കനത്ത മഴ കൊച്ചി നഗരത്തെ വെള്ളത്തിലാക്കിയിരുന്നു. കലൂര്‍, കടവന്ത്ര, എം ജി റോഡ് എന്നിവിടങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി.നിരവധി ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

Back to top button
error: