NEWS

ട്രെയിനിൽ കുപ്പിവെള്ളത്തിന് അമിതവില; പരാതിപ്പെടാം

ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ മിനറൽ വാട്ടറിനോ മറ്റെന്തെങ്കിലും ഭക്ഷണസാധനങ്ങൾക്കോ അധിക തുക ആവശ്യപ്പെട്ടാൽ പരാതിപ്പെടാം.
 15 രൂപയുള്ള റെയിൽ നീർ മിനറൽ വാട്ടറിന് 20 രൂപയാണ് പല ട്രെയിനുകളിലും ഈടാക്കുന്നത്. അതു പോലെ തന്നെ ബാക്കിയുള്ള സാധനങ്ങൾക്കും 5 രൂപ മുതൽ 10 രൂപ വരെ കൂടുതൽ വാങ്ങുന്നുണ്ട്.
ട്രെയിനിൽ വിൽക്കുന്ന എല്ലാ സാധനങ്ങൾക്കും ബിൽ നിർബന്ധമാണെന്നിരിക്കെ ഇവരോട് ബിൽ കൊണ്ട് വരാൻ ആവശ്യപ്പെടാം.ഒപ്പം താഴെക്കാണുന്ന വെബ്സൈറ്റ് വഴി പരാതിപ്പെടുകയും ചെയ്യാം.
 റെയിൽവെയുടെ ഓൺലൈൻ സൈറ്റിൽ പരാതി നൽകിയാൽ 5 മിനിറ്റിനുഉള്ളിൽ തന്നെ ബന്ധപ്പെട്ട ഓഫീസിൽ നിന്ന് പാൻട്രി മാനേജരെ വിളിക്കുകയും നടപടിയെടുക്കുകയും ചെയ്യും.
 ട്രെയിനിൽ നിന്ന് എന്ത് വാങ്ങിയാലും അതിന് ബിൽ ആവശ്യപ്പെടുക.. അധിക തുക വാങ്ങിയാൽ ഓൺലൈൻ ആയി പരാതി നൽകുക. ഉടൻ തന്നെ പരിഹാരം ഉണ്ടാകും.അധിക തുക വാങ്ങിയാൽ
പരാതി നൽകേണ്ട വെബ്സൈറ്റ്:

https://railmadad.indianrailways.gov.in/madad/final/home.jsp

(ഇതിൽ ആദ്യം കാണുന്ന ട്രെയിൻ കംപ്ലൈന്റ് എന്ന ഓപ്ഷനിലാണ് പരാതി നൽകേണ്ടത്)

Back to top button
error: