Month: August 2022

  • NEWS

    അങ്കമാലിയിൽ 15 ലക്ഷത്തിന്‍റെ മയക്കുമരുന്നുമായി അന്യസംസ്ഥാന യുവതിയും, യുവാവും അറസ്റ്റിൽ

    അങ്കമാലി :15 ലക്ഷത്തിന്‍റെ മയക്കുമരുന്നുമായി അന്യസംസ്ഥാന യുവതിയും, യുവാവും അറസ്റ്റിൽ. പശ്ചിമ ബംഗാള്‍ സ്വദേശികളായ മിലണ്‍ മഞ്ചല്‍ (30), സെലീന ബീബി (30) എന്നിവരാണ് എക്സൈസ് സംഘത്തിന്റെ വലയില്‍ കുരുങ്ങിയത്.     ഇവരുടെ പക്കല്‍ നിന്നും 50 ഗ്രാം ഹെറോയിനാണ് പിടികൂടിയത്. ഓണാഘോഷത്തോടനുബന്ധിച്ച്‌ കേരളത്തിലേക്ക് വ്യാപകമായി മയക്കുമരുന്ന് കടത്തുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് അങ്കമാലിയിലും പരിസര പ്രദേശങ്ങളിലും നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

    Read More »
  • NEWS

    ചിട്ടി നടത്തി 50 കോടിയുമായി മുങ്ങിയവരെ തേടി ഇസ്രായേൽ പോലീസ് കേരളത്തിലേക്ക്

    ഇസ്രയേലില്‍ ചിട്ടിനടത്തി മലയാളികളില്‍ നിന്നും പണം തട്ടിയ കേസില്‍ ഇസ്രയേല്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കണ്ണൂര്‍ സ്വദേശി ലിജോ ജോര്‍ജ് ചിറക്കലും കോഴിക്കോട് സ്വദേശി ഷൈനി ഷൈനിലുമാണ് കേസിലെ പ്രതികള്‍. പലരില്‍ നിന്നായി 50 കോടി രൂപ തട്ടിയെടുത്തതിന് ശേഷം ഇരുവരും നാടു വിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങളായി ഇസ്രയേലില്‍ പെര്‍ഫെക്‌ട് ചിറ്റ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ലിജോയും ഷൈനിയും. 500ഓളം മലയാളികളില്‍ നിന്നായി 50 കോടിക്ക് മുകളിലാണ് പ്രതികള്‍ തട്ടിയെടുത്തത്.     50 കോടി രൂപയാണ് പെര്‍ഫെക്‌ട് കുറി ഉടമകള്‍ ഇസ്രയേലില്‍ നിന്ന് മാത്രം പിരിച്ചെടുത്തത്. സമൂഹമാധ്യമങ്ങളിലെ മിന്നുന്ന പരസ്യം കണ്ട് 5 ലക്ഷം മുതല്‍ 25 ലക്ഷം വരെ, ചിട്ടിക്ക് നല്‍കിയവര്‍ ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങാന്‍ പോലും കഴിയാത്ത ഗതികേടിലാണ്.

    Read More »
  • NEWS

    മക്കളെ അതിക്രൂരമായി അടിച്ചു കൊന്ന ശേഷം പെറ്റമ്മയുടെ ആത്മഹത്യാ ശ്രമം

    തിരുപ്പൂര്‍: നൊന്തുപെറ്റ മക്കളെ ഇരുമ്ബ് കമ്ബിക്ക് അതിക്രൂരമായി അടിച്ചു കൊന്ന ശേഷം പെറ്റമ്മയുടെ ആത്മഹത്യാ ശ്രമം. തിരുപ്പൂര്‍ വെള്ളകോവില്‍ അത്താംപാളയത്ത് കനകസമ്ബത്തിന്റെ ഭാര്യ രേവതി എന്ന ബേബി (39) ആണ് സ്വന്തം മക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയത്. 13 വയസ്സുകാരിയായ മകള്‍ ഹര്‍ഷിതയും ഏഴു വയസ്സുകാരനായ മകന്‍ കലൈവേന്ദനും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം വിഷം കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ച ബേബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.     വെള്ളകോവിലിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ഹര്‍ഷിതയും കലൈവേന്ദനും ചൊവ്വാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ട് തിരികെ എത്തിയ ശേഷമാണ് സംഭവം. മൂവരെയും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് തലയിലും മുഖത്തും ഗുരുതരമായി പരുക്കേറ്റ നിലയില്‍ കുട്ടികളെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടികള്‍ മരിച്ചതായും കണ്ടെത്തി. സമീപത്തായി വിഷം അകത്തുചെന്ന് അവശയായ രേവതിയെയും കണ്ടെത്തുകയായിരുന്നു.

    Read More »
  • NEWS

    കോട്ടയത്ത് നിന്നും പുനലൂർ വഴി മധുരയിലേക്കും തിരിച്ചും രാത്രികാല ട്രെയിൻ ആരംഭിക്കണമെന്ന് ആവശ്യം

    കോട്ടയം : കോട്ടയത്ത് നിന്നും മധുരയിലേക്കും മധുരയിൽ നിന്ന് തിരിച്ച് കോട്ടയത്തേക്കും പുനലൂർ വഴി രാത്രികാല ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന് ആവശ്യം. കച്ചവടക്കാരും തീർത്ഥാടകരും ഉൾപ്പടെ ഇരു റൂട്ടിലുമായി നിരവധി യാത്രക്കാർ ഉണ്ടെന്നിരിക്കെ പ്രതിദിന രാത്രികാല ട്രെയിൻ സർവീസ് ആരംഭിക്കണമെന്നാണ് ആവശ്യം. കോട്ടയത്തു നിന്നും രാത്രി പത്തുമണിയോടെ പുറപ്പെട്ട് ചങ്ങനാശേരി,തിരുവല്ല,ചെങ്ങന്നൂർ, കായംകുളം, കൊല്ലം, പുനലൂർ, ചെങ്കോട്ട വഴി മധുരയിൽ പുലർച്ചയോടെ എത്തുന്നവിധവും രാത്രി പത്തുമണിയോടെ മധുരയിൽ നിന്ന് പുറപ്പെട്ട് ഇതേ റൂട്ടിൽ പുലർച്ചെ കോട്ടയത്ത് എത്തുന്ന വിധവും സർവീസ് ആരംഭിക്കണമെന്നാണ് ആവശ്യം. നിലവിൽ മധുര ഡിവിഷന്റെ കേരളത്തിലെ ഏറ്റവും വലിയ സ്റ്റേഷനും കൊല്ലം ജില്ലയിലെ വലിയ രണ്ടാമത്തെ സ്റ്റേഷനുമായ പുനലൂർ വളരെ കുറച്ച് സർവീസുകൾ കൊണ്ട് മാത്രം 2കോടി രൂപക്ക് അടുത്ത് വരുമാനം ഉണ്ടാക്കുന്നുണ്ട്.കൂടുതൽ സർവീസ് ആരംഭിച്ചാൽ വരുമാനം ഇനിയും വർധിക്കുമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.  പുനലൂർ -കൊല്ലം 2 സർവീസ് , പുനലൂർ -നാഗാർകോവിൽ /കന്യാകുമാരി, പുനലൂർ -മധുര, പുനലൂർ -ഗുരുവായൂർ, കൊല്ലം…

    Read More »
  • NEWS

    ഇന്ത്യയിൽ ആദ്യമായി ഭൗമശാസ്ത്ര സൂചിക ലഭിച്ച   ക്ഷേത്ര പ്രസാദം ഏതാണ്?

    ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്രങ്ങളിലൊന്നാണ് ആന്ധ്രാപ്രദേശിലെ തിരുപ്പതി ബാലാജി ക്ഷേത്രം. അവിടത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രസാദമാണ് ലഡ്ഡു.തിരുപ്പതി  തീർത്ഥാടനം പൂർണമാകുന്നത് ആ ലഡ്ഡു കൂടി കഴിക്കുമ്പോഴാണ്.ഇന്ത്യയിൽ ആദ്യമായി ഭൗമശാസ്ത്ര സൂചിക ലഭിച്ച ക്ഷേത്ര പ്രസാദമാണ് തിരുപ്പതി ലഡ്ഡു. 2018-ൽ, തിരുമല ക്ഷേത്രത്തിലെ  വാർഷിക ആഘോഷമായ ബ്രഹ്മോത്സവ ദിവസം 5,13,566 ലഡ്ഡുവിന്റെ  റെക്കോർഡ് വിൽപന നടത്തിയിരുന്നു.ദിവസവും ശരാശരി 3 ലക്ഷം ലഡ്ഡു ആണ് തിരുമല ക്ഷേത്രത്തിൽ പ്രസാദത്തിനായി ഉണ്ടാക്കുന്നത്.   തിരുമല ക്ഷേത്രത്തിന്റെ വാർഷിക വരുമാനം 3000 കോടിയിലേറെയാണ്. അതിൽ  300 കോടി രൂപ  ലഡ്ഡുവില്പന വഴിയാണ് ലഭിക്കുന്നത്. 307 വർഷം മുമ്പ് ,1715 ഓഗസ്റ്റിലാണ് വെങ്കിടേശ്വര ഭഗവാന്റെ നൈവേദ്യമായി ലഡ്ഡു അർച്ചിച്ചു തുടങ്ങിയത്. AD . 275 മുതൽ  897 വരെ   തെക്കൻ തെലുങ്ക്, തമിഴ് പ്രദേശങ്ങൾ ഭരിച്ചിരുന്ന പല്ലവ രാജവംശത്തിന്റെ കാലത്തെ രുചിക്കൂട്ടുകളാണ് തിരുപ്പതി ലഡ്ഡുവിന്റേത്.   1480 കളിലെ പല്ലവരുടെ കാലത്തെ ലിഖിതങ്ങളിൽ  ഈ രീതിയിലുള്ള ലഡ്ഡുവിന്റെ …

    Read More »
  • NEWS

    ഓണാവധി; ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസുകളില്‍ ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു

    ബെംഗളൂരു : ഓണാവധിയോടനുബന്ധിച്ച്‌ ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസുകളില്‍ ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു. പതിവ് നിരക്കിനേക്കാള്‍ ഇരട്ടിയിലധികമാണ് മിക്ക സ്വകാര്യബസുകളും ഈടാക്കുന്നത്. യാത്രത്തിരക്ക് കൂടുതലുള്ള സെപ്റ്റംബര്‍ ആറിന് ബെംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് 4,500 രൂപയാണ് ഏറ്റവും കൂടിയ നിരക്ക്. അതേസമയം, ഈ ദിവസം വിമാനത്തില്‍ രണ്ടായിരത്തിനും നാലായിരത്തിനും ഇടയിലാണ് ടിക്കറ്റ് നിരക്ക്. എറണാകുളത്തേക്ക് സാധാരണ ദിവസങ്ങളില്‍ 800 രൂപ മുതല്‍ 2,500 രൂപ വരെയാണ് സ്വകാര്യബസുകള്‍ ഈടാക്കുന്നത്. അവധി അടുത്തുവരുമ്ബോള്‍ യാത്രത്തിരക്ക് കൂടുന്നതിനാല്‍ സ്വകാര്യബസുകളിലെ ടിക്കറ്റ് നിരക്ക് ഇനിയും കൂടാനാണ് സാധ്യത.

    Read More »
  • NEWS

    റിസർവേഷൻ ഇല്ലാതെ സ്ലീപ്പർ കോച്ചുകളിൽ യാത്ര ചെയ്യാം;ട്രെയിനുകളിൽ ഡീ റിസര്‍വേഷൻ സംവിധാനം പുനഃസ്ഥാപിക്കുന്നു

    തിരുവനന്തപുരം: ട്രെയിനുകളിലെ റിസര്‍വ് കോച്ചുകള്‍ സെക്ഷന്‍ അടിസ്ഥാനപ്പെടുത്തി ജനറല്‍ കോച്ചുകളായി പരിഗണിക്കുന്ന (ഡീ റിസര്‍വേഷന്‍) സംവിധാനം പുനഃസ്ഥാപിക്കുന്നു.     കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച സംവിധാനമാണ് 15 ട്രെയിനുകളില്‍ ആരംഭിക്കുന്നത്. ഡീ റിസര്‍വ് കോച്ചുകളില്‍ കൗണ്ടര്‍ ടിക്കറ്റെടുത്ത് യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. ട്രെയിന്‍, കോച്ച്‌ ,സെക്ഷന്‍, പ്രാബല്യത്തില്‍ വരുന്ന തീയതി എന്നീക്രമത്തില്‍ 16382 കന്യാകുമാരി-പുണെ S5 കന്യാകുമാരി-എറണാകുളം നവംബര്‍ 10 12624 തിരുവനന്തപുരം-ചെന്നൈ S7 തിരുവനന്തപുരം-എറണാകുളം നവംബര്‍ 10 16629 തിരുവനന്തപുരം-മംഗളൂരു S9, S10 കണ്ണൂര്‍-മംഗളൂരു നവംബര്‍ 19 16347 തിരുവനന്തപുരം-മംഗളൂരു S9, S10 കോഴിക്കോട്-മംഗളൂരു നവംബര്‍ 17 22640 ആലപ്പുഴ-ചെന്നൈ S7 ആലപ്പുഴ-പാലക്കാട് നവംബര്‍ 16 12601 ചെെന്നെ-മംഗളൂരു S10, S11 കോഴിക്കോട്-മംഗളൂരു നവംബര്‍ 17 12602 മംഗളൂരു- ചെെന്നെ S10, S11 മംഗളൂരു – കോഴിക്കോട് നവംബര്‍ 18 16630 മംഗളൂരു-തിരുവനന്തപുരം S5, S6 കോട്ടയം-തിരുവനന്തപുരം നവംബര്‍ 19 16348 മംഗളൂരു-തിരുവനന്തപുരം S8 മംഗളൂരു – കോഴിക്കോട് നവംബര്‍ 17…

    Read More »
  • NEWS

    മലയാളി ആര്‍പിഎഫ് വനിത കോണ്‍സ്റ്റബിളിനെ ട്രെയിനില്‍ വച്ച്‌ വെട്ടിപ്പരിക്കേല്‍പ്പിച്ചു

    ചെന്നൈ: മലയാളി ആര്‍പിഎഫ് വനിത കോണ്‍സ്റ്റബിളിനെ ട്രെയിനില്‍ വച്ച്‌ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വടകര പുറമേരിയിലെ എന്‍എന്‍ ആശിര്‍വയ്ക്കാണ് (23) വെട്ടേറ്റത്. ചെന്നൈയില്‍ സബര്‍ബന്‍ ട്രെയിനില്‍ വച്ചായിരുന്നു സംഭവമുണ്ടായത്. കത്തികൊണ്ടുള്ള ഒറ്റവെട്ടില്‍ കഴുത്തിലും നെഞ്ചിലും ആഴത്തിലുള്ള മുറിവേറ്റു. ബുധനാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് സംഭവമുണ്ടായത്. ചെന്നൈ ബീച്ചില്‍ നിന്ന് വേളാച്ചേരിയിലേക്ക് പോകുന്ന സബര്‍ബന്‍ ട്രെയിനില്‍ സുരക്ഷാ ഡ്യൂട്ടിയിലായിരുന്നു ആശിര്‍വ. ബീച്ച്‌ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെടുന്നതിന് മുന്‍പേ പിറകിലെ വനിതാ കോച്ചില്‍നിന്ന് ബഹളം കേട്ടാണ് ആശിര്‍വ അങ്ങോട്ടേക്ക് ചെല്ലുന്നത്. മദ്യലഹരിയിലുള്ള ഒരു യുവാവ് ലേഡീസ് കോച്ചില്‍ കയറിയതുമായി ബന്ധപ്പെട്ടായിരുന്നു ബഹളം.     ഇയാളോട് യാത്രക്കാരികള്‍ ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കിയില്ല. തുടര്‍ന്ന് ആശിര്‍വയും ഇയാളോട് ഇറങ്ങാന്‍ പറഞ്ഞു. വീണ്ടും പറഞ്ഞതോടെ യുവാവ് കയ്യിലുണ്ടായിരുന്ന വലിയ കത്തിയെടുത്ത് വെട്ടുകയായിരുന്നു. ഇതിനിടെ തീവണ്ടിയും പുറപ്പെട്ടു. വീണ്ടും ആക്രമിക്കുന്ന ഭീതിയില്‍ രക്തം ഒലിപ്പിച്ചുകൊണ്ട് അശിര്‍വ പ്ലാറ്റ്ഫോമിലേക്ക് ചാടി. തൊട്ടുപിന്നാലെ യുവാവും ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. ആശിര്‍വയെ പെരമ്ബൂര്‍…

    Read More »
  • NEWS

    ഒരു ലക്ഷം തൊഴിലവസരങ്ങള്‍, വികലാംഗരെ ശാക്തീകരിക്കാനുള്ള വൻ പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്

    ലോകമെമ്പാടുമുള്ള നിരവധി കമ്പനികൾ ജോലി വെട്ടിക്കുറയ്ക്കുകയും തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്യുന്ന ഈ സമയത്ത്, വികലാംഗരെ ശാക്തീകരിക്കുന്നതിനായി മൈക്രോസോഫ്റ്റ് ഒരു പുതിയ സംരംഭം പ്രഖ്യാപിച്ചു. വികലാംഗർക്ക് 1,00,000 തൊഴിലവസരങ്ങൾ നൽകുന്നതിന് ലാഭേച്ഛയില്ലാത്ത സ്ഥാപനമായ എനേബിൾ ഇന്ത്യയുമായി മൈക്രോസോഫ്റ്റ് പങ്കാളികളാകും. ‘ഇൻക്ലൂഷൻ ടു ആക്ഷൻ’ എന്നാണ് ഈ സംരംഭത്തിന്റെ പേര്. വിവിധ സാങ്കേതിക വൈദഗ്ധ്യം, മാർഗനിർദേശം, ഇന്റേൺഷിപ്പ്, തൊഴിൽ സംരംഭങ്ങൾ എന്നിവയിൽ സഹകരിച്ച് പ്രവർത്തിക്കാൻ രാജ്യത്തെ സാമ്പത്തിക സേവനങ്ങൾ, ഉൽപ്പാദനം, റീട്ടെയിൽ, സാങ്കേതിക മേഖലകളിലെ നൂറിലധികം സ്ഥാപനങ്ങൾക്ക് പദ്ധതിയിലൂടെ പ്രാപ്തമാക്കും. പിഡബ്ല്യുഡികൾക്കുള്ള സാങ്കേതിക വൈദഗ്ധ്യവും പരിശീലന പരിപാടികളും മൈക്രോസോഫ്റ്റ് നൽകും. വികലാംഗ സമൂഹത്തിലെ സംരംഭകർ, അഭിഭാഷകർ, വിദഗ്ധർ, നയരൂപകർത്താക്കൾ എന്നിവരുമായി ഇടപഴകുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ശ്രമത്തിന്റെ തുടക്കമാണ് എനേബിൾ ഇന്ത്യയും മൈക്രോസോഫ്റ്റും തമ്മിലുള്ള ഈ അതുല്യമായ സഹകരണമെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ പ്രസിഡന്റ് അനന്ത് മഹേശ്വരി പറഞ്ഞു. 85 ശതമാനം ജോലികളും നെറ്റ്‌വർക്കിംഗിലൂടെ നികത്തപ്പെടുന്ന ഈ കാലത്ത് 10 ശതമാനം വികലാംഗർക്കെങ്കിലും അവസരങ്ങൾ തുറക്കേണ്ടത് അടിയന്തിര…

    Read More »
  • Crime

    രാത്രിയാത്രയ്ക്കിടെ വ്യാപാരിയുടെ അഞ്ച് പവന്‍ രണ്ടംഗ സംഘം തട്ടിയെടുത്തു; യുവാവിനെ പിടികൂടി നാട്ടുകാര്‍, സുഹൃത്ത് രക്ഷപ്പെട്ടു

    മാരാരിക്കുളം: റോഡിലൂടെ നടന്നുപോയ വ്യാപാരിയുടെ സ്വര്‍ണമാല പറിച്ചെടുത്ത യുവാവിനെ പിടികൂടി നാട്ടുകാര്‍. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ ഇന്ദിര നിവാസില്‍ കിഷോറിന്റെ മാലയാണ് നഷ്ടപ്പെട്ടത്. ചൊവാഴ്ച രാത്രി ഒമ്പതോടെ കഞ്ഞിക്കുഴി ജങ്ഷന് വടക്കുവശം എ.എസ്. കനാലിന്റെ തീരത്തുള്ള റോഡിലാണ് സംഭവം. പച്ചക്കറി വ്യാപാരിയായ കിഷോര്‍ കഞ്ഞിക്കുഴിയിലെ വീട്ടിലേക്ക് വരുമ്പോള്‍ വിജനമായ റോഡില്‍ ഇരുട്ടില്‍ പതിയിരുന്ന രണ്ടുപേര്‍ മാല പറിച്ചെടുത്ത് ഓടുകയായിരുന്നു. കിഷോര്‍ ബഹളം വച്ചതുകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കള്ളന്മാര്‍ക്ക് പിന്നാലെ പാഞ്ഞു. കായംകുളം സ്വദേശി പ്രവീണിനെ സംഭവസ്ഥലത്തുനിന്നുതന്നെ പിടികൂടി. എന്നാല്‍ അഞ്ച് പവനുള്ള മാലയുമായി ഇയാളുടെ സുഹൃത്ത് രക്ഷപ്പെട്ടു. പ്രവീണിനെ നാട്ടുകാര്‍ മാരാരിക്കുളം പോലീസിന് െകെമാറി.  

    Read More »
Back to top button
error: