Month: August 2022
-
NEWS
മൂക്കുപൊത്താതെ നടക്കാൻ വയ്യ,ഈ ഫോർട്ട് കൊച്ചിയിൽ
കൊച്ചി: ഇന്ത്യയുടെ വിനോദ സഞ്ചാര ഭൂപടത്തിൽ പണ്ടേ പേര് ചേർത്തപ്പെട്ട സ്ഥലമാണ് ഫോർട്ട് കൊച്ചി. ‘മിനി ഇംഗ്ലണ്ടന്നും, ഹോംലി ഹോളണ്ടെന്നും, ലിറ്റിൽ ലിസ്ബണന്നും’ വിളിപ്പേരുള്ള കൊച്ചിയിൽ പക്ഷെ മൂക്ക് പൊത്താതെ നടക്കാൻ വയ്യെന്ന് മാത്രം! ബി.ബി.സി ഇന്ത്യയിലെ അഞ്ചു കേന്ദ്രങ്ങളെയാണ് മനുഷ്യരാശിയുടെ കാൽപ്പാടുകളായി വിശേഷിപ്പിച്ചത്. താജ്മഹൽ, മധുര മീനാക്ഷി ക്ഷേത്രം , ജന്തർമന്തർ , കാളിഘട്ട് എന്നിവക്കൊപ്പം കൊച്ചിയിലെ ഈ സ്ഥലവും പട്ടികയിൽ ഉൾപ്പെടും. മനുഷ്യൻ അവന്റെ ആയുസ്സിനിടയിൽ കണ്ടിരിക്കേണ്ട 30 ലോക കാഴ്ചകളിൽ ഒന്ന് കൊച്ചിയാണ് എന്ന് ബി.ബി.സി പറയുന്നു. ട്രഷർ ഓഫ് മാൻകൈൻഡ് എന്ന് അടുത്തിടെ നാഷനൽ ജിയോഗ്രഫിക്കൽ ചാനലും മട്ടാഞ്ചേരിയിലെ പഴമപേറുന്ന കെട്ടിടങ്ങളെ വിശേഷിപ്പിച്ചിട്ടുണ്ട്.കൊച്ചിയിലെ ചില നിർമ്മിതികളെങ്കിലും ഫോർട്ട് കൊച്ചി കഴിഞ്ഞാൽ പിന്നെ കാണാൻ കഴിയുക നെതർലാന്റ്സിൽ മാത്രമാണത്രെ. 4 – 5 സ്ക്വയർ കിലോമീറ്ററിനകത്തെ 16 ഭാഷകൾ സംസാരിക്കുന്ന 30 – ൽ അധികം കമ്യൂണിറ്റികളുടെ സംസ്കാരിക വൈവിധ്യം നിറഞ്ഞ , ലോകം കണ്ടിരിക്കേണ്ട മഹത്തായ കാഴ്ചകളിലൊന്ന്,…
Read More » -
NEWS
ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നിയമ സഭാംഗത്വം റദ്ദാക്കി;രാജി ഉടൻ
റാഞ്ചി :ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നിയമ സഭാംഗത്വം റദ്ദാക്കി. അനധികൃത ഖനന അനുമതി നല്‍കിയെന്ന പരാതിയിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. ഹേമന്ത് സോറന്റെ രാജി ഉടനുണ്ടാകും. 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരമാണ് നടപടി.ബിജെപിയാണ് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയത്.
Read More » -
NEWS
17കാരനായ വിദ്യാര്‍ഥി ഓടിച്ച കാര്‍ മതിലിലിടിച്ച് തകർന്നു;മാതാവിനെതിരെ കേസ്
കാഞ്ഞങ്ങാട്: 17കാരനായ വിദ്യാര്‍ഥി ഓടിച്ച കാര്‍ പൊലീസിനെ കണ്ട് അമിത വേഗതയില്‍ പോകുന്നതിനിടെ മതിലിലിടിച്ചു തകര്‍ന്നു. കഴിഞ്ഞ ദിവസം ചിത്താരി കൊട്ടിലങ്ങാടാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് വന്ന കാര്‍ രാവണീശ്വരം ഭാഗത്തേക്ക് അമിത വേഗതയില്‍ ഓടിച്ചു പോകുന്നതിനിടെയാണ് അപകടം. കാര്‍ ഏറക്കുറെ തകര്‍ന്നെങ്കിലും കാര്‍ ഓടിച്ച വിദ്യാര്‍ഥിയും കാറില്‍ ഒപ്പമുണ്ടായിരുന്ന സഹപാഠിയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പിന്നാലെയെത്തിയ പൊലീസ് ഇരുവരെയും കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി വിട്ടയച്ചു. 17 വയസ്സുകാരനായ മകന് കാര്‍ ഓടിക്കാന്‍ നല്കിയ മാതാവിന്റെ പേരില്‍ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.
Read More » -
NEWS
ഷാജി കൈലാസിന്റെ അമ്മ അന്തരിച്ചു
തിരുവനന്തപുരം : പ്രമുഖ മലയാള ചലച്ചിത്ര സംവിധായകൻ ഷാജി കൈലാസിന്റെ അമ്മ ജാനകി എസ്. നായര്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. സംസ്ക്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.
Read More » -
NEWS
കര്‍ണാടകയിലെ തുംകൂറില്‍ ട്രക്ക് ക്രൂയിസറില്‍ ഇടിച്ച് ഒമ്ബത് പേര്‍ മരിച്ചു
ബംഗളൂരു: തുംകൂറില്‍ ട്രക്ക് ക്രൂയിസറില്‍ ഇടിച്ച് ഒമ്ബത് പേര്‍ മരിച്ചു.14 പേര്‍ക്ക് പരിക്കേറ്റു.ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. റായ്ച്ചൂരില്‍നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത്.കൊല്ലപ്പെട്ടവരിൽ മൂന്ന് സ്ത്രീകളും നാല് പുരുഷന്‍മാരും രണ്ട് കുട്ടികളും ഉൾപ്പെടും. പരിക്കേറ്റവരെ തുംകൂര്‍ ജില്ലാ ആശുപത്രിയിലും ഷീറ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Read More » -
India
പെട്രോൾ ഡീസൽ വില വർദ്ധിക്കും, രാജ്യാന്തര വിപണിയിൽ എണ്ണ വില ബാരലിന് 100 ഡോളറിലേക്ക് ഉയർന്നു
രാജ്യത്ത് പെട്രോൾ ഡീസൽ വില വീണ്ടും വർദ്ധിക്കും. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിലേക്ക് ഉയരുന്നതായി റിപ്പോർട്ട്. ബ്രെൻഡ് ക്രൂഡ് ഓയിൽ ബാരലിന് 99 ഡോളറാണ് ഇന്നത്തെ വില. നാല് ശതമാനത്തിന്‍റെ വർധനവാണ് രേഖപ്പെടുത്തുന്നത്. ആഗസ്റ്റ് ആദ്യം 93 രൂപയായിരുന്ന വിലയാണ് ഇപ്പോൾ വീണ്ടും ഉയർന്നിട്ടുള്ളത്. യുക്രെയ്ൻ-റഷ്യ യുദ്ധ സമയത്ത് എണ്ണവില ബാരലിന് 147 ഡോളറിൽ എത്തിയിരുന്നു. പിന്നീട് 100ലേക്കും 90ലേക്കും വില താഴ്ന്നു. ഈ വിലയാണ് വീണ്ടും 100ലേക്ക് കുതിക്കുന്നത്.വില ഉയർത്തുന്നതിന്‍റെ ഭാഗമായി ഉൽപാദനം കുറക്കാനുള്ള എണ്ണ ഉൽപാദന രാജ്യങ്ങളുടെ നീക്കമാണ് വില വർധനക്ക് കാരണമാകുന്നത്. ഇറാനിൽ നിന്നുള്ള എണ്ണ വിപണിയിലേക്ക് എത്തുമെന്നും റിപ്പോർട്ടുണ്ട്. ഈ എണ്ണ എത്തുന്നതോടെ വിപണി വിലയിൽ ഇടിവ് വരാൻ ഇടയാക്കും. വില ഇടിവ് മറികടക്കാൻ കൂടിയാണ് ഉൽപാദനം കുറച്ച് വില ഉയർത്താനുള്ള നീക്കം ഒപെക് രാജ്യങ്ങൾ നടത്തുന്നത്. രാജ്യാന്തര വിപണിയിലെ എണ്ണ വിലയിലെ വർധനവ് ഇന്ത്യയിലും പ്രതിഫലിക്കും. ഇന്ത്യയിലെ എണ്ണകമ്പനികൾ…
Read More » -
NEWS
നാളെയോടെ മഴയുടെ തീവ്രത കുറയും; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്
കോഴിക്കോട് :കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഒമ്ബത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട് മുതല്‍ മലപ്പുറം വരെയുള്ള വടക്കന്‍ ജില്ലകളിലും തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലുമാണ് മഴമുന്നറിയിപ്പുള്ളത്. കടല്‍ക്ഷോഭ സാധ്യത കണക്കിലെടുത്ത് മല്‍സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.അതേസമയം നാളെയോടെ മഴയുടെ തീവ്രത കുറയുമെന്നാണ് നിലവില്‍ കലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം
Read More » -
Kerala
ഓണം കുശാലാകും, ഓണക്കിറ്റ് വിതരണം ആരംഭിച്ചു, രണ്ടു മാസത്തെ ക്ഷേമപെൻഷനുകൾ 3200 വീതം ഈ ആഴ്ച ലഭിക്കും
ഓണം ആഘോഷമാക്കാൻ കേരളം ഒരുങ്ങിക്കഴിഞ്ഞു. രണ്ടു മാസത്തെ വിവിധ ക്ഷേമ പെൻഷനുകൾ 3200 രൂപവീതം ഈ ആഴ്ച വിതരണം തുടങ്ങും. 2100 കോടി രൂപ 57 ലക്ഷം പേർക്കായി ലഭിക്കും. സാമൂഹ്യ സുരക്ഷാ പെൻഷൻ 5013085 പേർക്കും 16 ക്ഷേമനിധി ബോർഡിലെ 669936 പേർക്കും പെൻഷൻ നൽകും. ഇതിനോടകം 92 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് വിതരണം തുടങ്ങി കഴിഞ്ഞു. ജീവനക്കാരുടെ ശമ്പളവും പെൻഷനും പതിവുപോലെ ലഭിക്കും. കഴിഞ്ഞതവണത്തെ ബോണസും പ്രത്യേക അലവൻസും ഓണം അഡ്വാൻസും ഇത്തവണയും ഉറപ്പാക്കും. മുൻവർഷം 34,240 രൂപവരെ ശമ്പളമുള്ളവർക്ക് 4000 രൂപ ബോണസും മറ്റുള്ളവർക്ക് ആയിരംമുതൽ 2750 രൂപവരെ ഉത്സവബത്തയും ലഭിച്ചിരുന്നു. 15,000 രൂപവരെ അഡ്വാൻസും നൽകി. പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം മിനിമം 8.33 ശതമാനം ബോണസ് നൽകും. 24,000 രൂപവരെ ശമ്പളമുള്ളവർക്കാണ് അർഹത. മറ്റുള്ളവർക്ക് കഴിഞ്ഞവർഷം 2750 രൂപ ഉത്സവബത്ത ലഭിച്ചു. ദിവസവേതനക്കാർക്ക് 1210 രൂപയും. അതേസമയം കൺസ്യൂമർഫെഡിന്റെ 1600 ഓണച്ചന്ത 29 മുതൽ…
Read More » -
NEWS
ക്ഷേത്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ന്യൂഡല്‍ഹി: 2020ലെ കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയിൽ തൊഴിലാളികളെ വിമാനത്തില്‍ നാട്ടിലേക്ക് അയച്ച കൂണ്‍ കര്‍ഷകനെ ഡല്‍ഹിയിലെ ക്ഷേത്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പപ്പന്‍ സിംഗ് ഗെഹ്‌ലോട്ട്(55) ആണ് മരിച്ചത്.ബുധനാഴ്ചയായിരുന്നു സംഭവം.അലിപൂര്‍ പ്രദേശത്തെ തന്റെ വീടിന് മുന്നിലുള്ള ക്ഷേത്രത്തിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്. കോവിഡ് ലോക്ക്ഡൗണില്‍ ഒറ്റപ്പെട്ട ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ അവരുടെ ഗ്രാമങ്ങളില്‍ എത്താന്‍ പാടുപെടുന്ന സമയത്ത്, തന്റെ ജീവനക്കാര്‍ക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാന്‍ വിമാന ടിക്കറ്റ് എടുത്തുനല്‍കിയതിനെ തുടര്‍ന്നാണ് 55കാരനായ പപ്പന്‍ സിംഗ് ഗെഹ്‌ലോട്ട് രാജ്യവ്യാപക ശ്രദ്ധ പിടിച്ചുപറ്റിയത്. കോവിഡ് സാഹചര്യം മാറിയ ഘട്ടത്തില്‍ ജീവനക്കാരെ തിരികെ കൊണ്ടുവരാന്‍ വിമാനത്തിന് ടിക്കറ്റ് എടുത്ത് നല്‍കിയതും വാര്‍ത്തയായിരുന്നു.
Read More » -
NEWS
ബിജെപി നേതാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ബിജെപി നേതാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹിരാനഗറിലെ കത്വയിലാണ് സംഭവം. ബിജെപി നേതാവ് സോം രാജിന്റെ മൃതദേഹമാണ് മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More »