കോട്ടയം : കോട്ടയത്ത് നിന്നും മധുരയിലേക്കും മധുരയിൽ നിന്ന് തിരിച്ച് കോട്ടയത്തേക്കും പുനലൂർ വഴി രാത്രികാല ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന് ആവശ്യം.
കച്ചവടക്കാരും തീർത്ഥാടകരും ഉൾപ്പടെ ഇരു റൂട്ടിലുമായി നിരവധി യാത്രക്കാർ ഉണ്ടെന്നിരിക്കെ പ്രതിദിന രാത്രികാല ട്രെയിൻ സർവീസ് ആരംഭിക്കണമെന്നാണ് ആവശ്യം.
കോട്ടയത്തു നിന്നും രാത്രി പത്തുമണിയോടെ പുറപ്പെട്ട് ചങ്ങനാശേരി,തിരുവല്ല,ചെങ്ങന്നൂ ർ, കായംകുളം, കൊല്ലം, പുനലൂർ, ചെങ്കോട്ട വഴി മധുരയിൽ പുലർച്ചയോടെ എത്തുന്നവിധവും രാത്രി പത്തുമണിയോടെ മധുരയിൽ നിന്ന് പുറപ്പെട്ട് ഇതേ റൂട്ടിൽ പുലർച്ചെ കോട്ടയത്ത് എത്തുന്ന വിധവും സർവീസ് ആരംഭിക്കണമെന്നാണ് ആവശ്യം.
നിലവിൽ മധുര ഡിവിഷന്റെ കേരളത്തിലെ ഏറ്റവും വലിയ സ്റ്റേഷനും കൊല്ലം ജില്ലയിലെ വലിയ രണ്ടാമത്തെ സ്റ്റേഷനുമായ പുനലൂർ
വളരെ കുറച്ച് സർവീസുകൾ കൊണ്ട് മാത്രം 2കോടി രൂപക്ക് അടുത്ത് വരുമാനം ഉണ്ടാക്കുന്നുണ്ട്.കൂടുതൽ സർവീസ് ആരംഭിച്ചാൽ വരുമാനം ഇനിയും വർധിക്കുമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
പുനലൂർ -കൊല്ലം 2 സർവീസ് , പുനലൂർ -നാഗാർകോവിൽ /കന്യാകുമാരി, പുനലൂർ -മധുര, പുനലൂർ -ഗുരുവായൂർ, കൊല്ലം -ചെങ്കോട്ട, കൊല്ലം -ചെന്നൈ, എറണാകുളം -വേളാങ്കണ്ണി 2 സർവീസ്, പാലക്കാട് -തിരുന്നേൽവേലി പാലരുവി എക്സ്പ്രസ്സ് എന്നിവയാണ് നിലവിൽ ഇതുവഴിയുള്ള സർവീസുകൾ. കൊല്ലം കിളികൊല്ലൂർ മുതൽ ആര്യങ്കാവ് റെയിൽവേ പോലീസ് സ്റ്റേഷനും RPF സ്റ്റേഷനും ഉള്ള ചുരുക്കം ചില സ്റ്റേഷൻ ഒന്ന് കൂടി ആണ് പുനലൂർ.
പുനലൂർ, പത്തനാപുരം, കോന്നി, പത്തനംതിട്ട മേഖലകളിൽ ഉള്ള ജനങ്ങൾ ഈ സ്റ്റേഷനെ ആശ്രയിക്കുന്നുണ്ട്.കോട്ടയം-മധു ര റൂട്ടിൽ രാത്രികാല ട്രെയിൻ ആരംഭിച്ചാൽ കോട്ടയം തിരുവല്ല ചെങ്ങന്നൂർ ഉൾപ്പെടെയുള്ള സ്റ്റേഷനുകളുടെ വരുമാനം വർധിക്കുമെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.