CrimeNEWS

രാത്രിയാത്രയ്ക്കിടെ വ്യാപാരിയുടെ അഞ്ച് പവന്‍ രണ്ടംഗ സംഘം തട്ടിയെടുത്തു; യുവാവിനെ പിടികൂടി നാട്ടുകാര്‍, സുഹൃത്ത് രക്ഷപ്പെട്ടു

മാരാരിക്കുളം: റോഡിലൂടെ നടന്നുപോയ വ്യാപാരിയുടെ സ്വര്‍ണമാല പറിച്ചെടുത്ത യുവാവിനെ പിടികൂടി നാട്ടുകാര്‍. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ ഇന്ദിര നിവാസില്‍ കിഷോറിന്റെ മാലയാണ് നഷ്ടപ്പെട്ടത്.

ചൊവാഴ്ച രാത്രി ഒമ്പതോടെ കഞ്ഞിക്കുഴി ജങ്ഷന് വടക്കുവശം എ.എസ്. കനാലിന്റെ തീരത്തുള്ള റോഡിലാണ് സംഭവം. പച്ചക്കറി വ്യാപാരിയായ കിഷോര്‍ കഞ്ഞിക്കുഴിയിലെ വീട്ടിലേക്ക് വരുമ്പോള്‍ വിജനമായ റോഡില്‍ ഇരുട്ടില്‍ പതിയിരുന്ന രണ്ടുപേര്‍ മാല പറിച്ചെടുത്ത് ഓടുകയായിരുന്നു.

കിഷോര്‍ ബഹളം വച്ചതുകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കള്ളന്മാര്‍ക്ക് പിന്നാലെ പാഞ്ഞു. കായംകുളം സ്വദേശി പ്രവീണിനെ സംഭവസ്ഥലത്തുനിന്നുതന്നെ പിടികൂടി. എന്നാല്‍ അഞ്ച് പവനുള്ള മാലയുമായി ഇയാളുടെ സുഹൃത്ത് രക്ഷപ്പെട്ടു. പ്രവീണിനെ നാട്ടുകാര്‍ മാരാരിക്കുളം പോലീസിന് െകെമാറി.

 

Back to top button
error: