ഇസ്രയേലില്‍ ചിട്ടിനടത്തി മലയാളികളില്‍ നിന്നും പണം തട്ടിയ കേസില്‍ ഇസ്രയേല്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
കണ്ണൂര്‍ സ്വദേശി ലിജോ ജോര്‍ജ് ചിറക്കലും കോഴിക്കോട് സ്വദേശി ഷൈനി ഷൈനിലുമാണ് കേസിലെ പ്രതികള്‍. പലരില്‍ നിന്നായി 50 കോടി രൂപ തട്ടിയെടുത്തതിന് ശേഷം ഇരുവരും നാടു വിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
വര്‍ഷങ്ങളായി ഇസ്രയേലില്‍ പെര്‍ഫെക്‌ട് ചിറ്റ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ലിജോയും ഷൈനിയും. 500ഓളം മലയാളികളില്‍ നിന്നായി 50 കോടിക്ക് മുകളിലാണ് പ്രതികള്‍ തട്ടിയെടുത്തത്.
50 കോടി രൂപയാണ് പെര്‍ഫെക്‌ട് കുറി ഉടമകള്‍ ഇസ്രയേലില്‍ നിന്ന് മാത്രം പിരിച്ചെടുത്തത്. സമൂഹമാധ്യമങ്ങളിലെ മിന്നുന്ന പരസ്യം കണ്ട് 5 ലക്ഷം മുതല്‍ 25 ലക്ഷം വരെ, ചിട്ടിക്ക് നല്‍കിയവര്‍ ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങാന്‍ പോലും കഴിയാത്ത ഗതികേടിലാണ്.