Month: August 2022

  • Kerala

    പ്ലസ് വണ്‍ അധ്യയനം ഇന്നാരംഭിക്കും; 3,08,000 കുട്ടികള്‍ ക്ലാസുകളിലേക്ക്

    തിരുവനന്തപുരം: സംസ്ഥാനത്തു പ്ലസ് വണ്‍ അധ്യയനം ഇന്നാരംഭിക്കും. 3,08,000 കുട്ടികളാണ് ഹയര്‍സെക്കന്‍ഡറി ക്ലാസുകളിലെത്തുക. മറ്റു ക്ലാസുകളിലെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാത്ത വിധം പ്ലസ് വണ്‍ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യണമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചു. മൂന്നാം അലോട്ട്‌മെന്റില്‍ പ്രവേശനം ഇന്നു വൈകിട്ട് അഞ്ചു വരെ നീട്ടിയിട്ടുണ്ട്. പ്ലസ് വണ്‍ മെറിറ്റ് ക്വാട്ടയുടെ മൂന്നാം അലോട്ട്‌മെന്റിനു മുമ്പു മാനേജ്‌മെന്റ്-അണ്‍ എയ്ഡഡ് ക്വാട്ടകളില്‍ പ്രവേശനം നേടിയവരില്‍ മൂന്നാം അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്കു മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടാന്‍ സൗകര്യം ലഭിക്കും. അതിനിടെ, പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ടു മുഖ്യഅലോട്ട്‌മെന്റിനുശേഷം ആദ്യഘട്ട പരിശോധന നടത്തുമെന്നു മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. മലപ്പുറത്തുനിന്നുള്ള എം.എല്‍.എമാരുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിശദമായ പരിശോധന ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം നടത്തും. പ്രത്യേക സമിതി രൂപീകരിച്ചാവും പരിശോധന. ബാച്ചുകളും സീറ്റുകളും സംബന്ധിച്ച ശാസ്ത്രീയ പഠനമായിരിക്കും അതെന്നും മന്ത്രി പറഞ്ഞു.

    Read More »
  • Crime

    ഉച്ചയ്ക്ക് വീട്ടില്‍ക്കയറിയെത്തിയത് കൂറ്റന്‍ രാജവെമ്പാല; പിടികൂടി കാട്ടില്‍വിട്ടത് ഒന്നരമണിക്കൂറത്തെ പരിശ്രമത്തില്‍

    അടിമാലി: വീടിനുള്ളില്‍ കയറിയ കൂറ്റന്‍ രാജവെമ്പാലയെ മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ പിടികൂടി കാട്ടില്‍വിട്ട് വനപാലകര്‍. കുരിശുപാറ കോട്ടപ്പാറ ചന്ദ്രന്റെ വീട്ടിലാണ് ഇന്നലെ ഉച്ചയോടെ വന്‍ പാമ്പിനെ കണ്ടത്. ഉടന്‍ വനപാലകരെയും ആര്‍.ആര്‍.ടി. സംഘത്തെയും അറിയിച്ചു. ദേവികുളത്തെ റവന്യൂ റെസ്‌ക്യൂ സംഘവും കൂമ്പന്‍പാറ ഫോറസ്റ്റ് റേഞ്ച് ഓഫീസിനു കീഴിലെ സ്‌നേക്ക് റെസ്‌ക്യൂ സംഘവും ഒന്നര മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് കൂറ്റന്‍ പാമ്പിനെ വലയിലാക്കിയത്. പതിനഞ്ച് അടിയോളം നീളമുള്ള രാജവെമ്പാലയെയാണ് വീട്ടില്‍നിന്നും പിടികൂടിയത്. ചാക്കിലാക്കിയ രാജവെമ്പാലയെ പിന്നീട് നേര്യമംഗലം ഉള്‍വനത്തില്‍ തുറന്നുവിട്ടു.

    Read More »
  • Crime

    നാലുവര്‍ഷം ബംഗളുരുവില്‍ തുടര്‍ന്ന പ്രണയത്തില്‍നിന്ന് പിന്മാറി; റാന്നി പാലത്തില്‍നിന്ന് പമ്പയില്‍ചാടാന്‍ ചങ്ങനാശേരിക്കാരിയുടെ ശ്രമം; കുതിച്ചെത്തി തടയിട്ട് കേരളാ പോലീസ്

    പത്തനംതിട്ട: പ്രണയെനെരാശ്യത്തെ തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ ചടുലനീക്കത്തിലൂടെ രക്ഷിച്ച് റാന്നി പോലീസ്. ചങ്ങനാശേരി സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെയാണ് റാന്നി വലിയ പാലത്തില്‍നിന്നും പമ്പാ നദിയിലേക്കു ചാടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് രക്ഷപ്പെടുത്തി പിന്തിരിപ്പിച്ചത്. ഇന്നലെ െവെകുന്നേരം മൂന്നിനായിരുന്നു സംഭവം. ബംഗളുരുവില്‍ നഴ്‌സിങ് പഠിക്കുന്ന യുവതി അവിടെവച്ച് റാന്നി സ്വദേശിയുമായി പ്രണയത്തിലായി. നാലുവര്‍ഷത്തിലേറെ നീണ്ട ഈ പ്രണയബന്ധത്തില്‍നിന്ന് പിന്മാറി മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ റാന്നി സ്വദേശി തയാറെടുത്തു. ഇതോടെയാണ് യുവതി ഇന്നലെ റാന്നിയിലെത്തി ആത്മഹത്യാ ശ്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഉച്ചയോടെ റാന്നിയിലെത്തിയ യുവതി നദിയില്‍ ചാടി ജീവനൊടുക്കുകയാണെന്നു കാണിച്ച് നദിയുടേയും കരയിലുള്ള പമ്പ് ഹൗസിന്റെയും ഫോട്ടോകള്‍ യുവാവിന്റെ കുടുംബാംഗങ്ങള്‍ക്ക് അയച്ചു. ഇതുകണ്ട് പരിഭ്രാന്തരായ വീട്ടുകാര്‍ ഈ ഫോട്ടോകളും യുവതിയുടെ ഫോണ്‍ നമ്പരും വിവരങ്ങളും പോലീസിന് െകെമാറി. എന്നാല്‍ ഫോട്ടോയില്‍കണ്ട പമ്പ് ഹൗസ് ഏതാണെന്ന് കൃത്യമായി മനസിലാക്കാന്‍ ആദ്യം പോലീസിനായില്ല. റാന്നി ഐത്തലയിലെ പമ്പ് ഹൗസ് പരിസരത്ത് എത്തി തിരഞ്ഞെങ്കിലും ആരെയും കണ്ടെത്താനായില്ല.…

    Read More »
  • Crime

    മരുമകന്റെ കുത്തേറ്റ് വയോധികന്‍ ഗുരുതരാവസ്ഥയില്‍: ഭര്‍ത്താവ് എത്തിയത് തന്നെ ലക്ഷ്യമിട്ടെന്നും കത്തിവാങ്ങി ഫെയ്‌സ്ബുക്കിലിട്ട് ഭീഷണിപ്പെടുത്തിയെന്നും ഭാര്യ; പ്രതി അറസ്റ്റില്‍

    ചെറുതോണി: പിണങ്ങിപ്പോയ ഭാര്യയെ കാണാനെന്ന വ്യാജേനയെത്തി ഭാര്യാപിതാവിനെ ഗുരുതരമായി കുത്തിപ്പരുക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കരിമ്പന്‍ മണിപ്പാറ തോണിത്തറയില്‍ രതീഷിനെയാണ് വധശ്രമക്കേസില്‍ അറസ്റ്റ് ചെയ്തത്. കുത്തേറ്റ പുഷ്പഗിരി സ്വദേശി കിഴക്കേപ്പറമ്പില്‍ രാജശേഖരന്‍ (അനിയന്‍ 60) ഗുരുതരാവസ്ഥയില്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രതീഷിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ 15 ദിവസം മുമ്പാണ് രണ്ട് കുട്ടികളുമായി രാഖിയെന്ന യുവതി സ്വന്തം വീട്ടിലെത്തിയത്. എന്നാല്‍ ഭാര്യയെയും മക്കളേയും കാണാനെന്ന വ്യാജേനയാണ് രതീഷ് ഭാര്യാഗൃഹത്തിലെത്തിയത്. തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ വയറിന്റെ ഇരുവശത്തും കുത്തേറ്റ് രാജശേഖരന്റെ ആന്തരികാവയവങ്ങള്‍ പുറത്തുവന്ന അവസ്ഥയിലായിരുന്നു. ഭര്‍ത്താവിനെ കുത്തുന്നത് തടയാനെത്തിയ രാജശേഖരന്റെ ഭാര്യ ഓമനയ്ക്കും പരുക്കേറ്റു. തന്നെ കൊലപ്പെടുത്തുകയായിരുന്നു ഭര്‍ത്താവിന്റെ ലക്ഷ്യമെന്ന് രാഖി പോലീസിന് മൊഴി നല്‍കി. കൊലപ്പെടുത്താന്‍ കത്തിവാങ്ങി വച്ചിട്ടുണ്ടെന്ന് ഇയാള്‍ പല തവണ വിളിച്ച് പറയുകയും സോഷ്യല്‍ മീഡിയയില്‍ കത്തിയുടെ ചിത്രം പങ്ക് വയ്ക്കുകയും ചെയ്തിരുന്നതായും രാഖി മൊഴിനല്‍കിയിട്ടുണ്ട്. തങ്കമണി സി.ഐ. എ.അജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.…

    Read More »
  • Crime

    പത്താം ക്ലാസുകാരി പനിക്ക് ആശുപത്രിയിലെത്തി; പരിശോധനയില്‍ ഗര്‍ഭിണി: അയല്‍വാസി അറസ്റ്റില്‍

    ചെറുതോണി: പനിക്ക് ചികിത്സതേടിയെത്തിയ പത്താം ക്ലാസുകാരി ഗര്‍ഭിണിയെന്ന് പരിശോധനാഫലം. സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. ഹൈറേഞ്ചിലെ ഒരു പ്രമുഖ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പതിനഞ്ചുകാരിയാണ് പീഡനത്തിലൂടെ ഗര്‍ഭിണിയായത്. പെണ്‍കുട്ടിക്ക് പനി വന്നതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ചികിത്സയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞത്. കുട്ടി സ്ഥിരമായി സ്‌കൂളില്‍ വരാതിരുന്നതിനെത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ കുട്ടിയുടെ വീട്ടിലനേ്വഷിച്ചിരുന്നു. ഇതിനിടെയാണ് കുട്ടി ഗര്‍ഭിണിയാണെന്ന് അറിയുന്നത്. സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ സെന്റര്‍, പോലീസ് എന്നിവടങ്ങളില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പോക്‌സോ ചുമത്തി അയല്‍വാസിയായ യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അയല്‍വാസിയുമായി പെണ്‍കുട്ടിയുമായി ഇഷ്ടത്തിലായിരുന്നു എന്നാണ് പറയപ്പെടുന്നത്.

    Read More »
  • Crime

    നഗരമധ്യത്തില്‍വച്ച് വയോധികയുടെ മാല പൊട്ടിച്ച് ഓടിയ യുവാവ് പിടിയില്‍

    കോട്ടയം: പട്ടാപ്പകല്‍ നഗരമധ്യത്തില്‍നിന്നു വീട്ടമ്മയുടെ മാല പൊട്ടിച്ച് ഓടിയ യുവാവ് പിടിയില്‍. പുതുപ്പള്ളി കുന്നേല്‍ പറമ്പില്‍ അനീബി (35)നെയാണ് വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം െവെകിട്ട് ശ്രീരംഗം ഓഡിറ്റോറിയത്തിന് സമീപം നടന്നുപോവുകയായിരുന്ന 72 വയസുള്ള സ്ത്രീയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ച് ഇയാള്‍ ഓടുകയായിരുന്നു. സ്ത്രീ ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയും പ്രതി പിടിയിലാകുകയുമായിരുന്നു. കോട്ടയം വെസ്റ്റ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ: അനൂപ് കൃഷ്ണ, എസ്.ഐ മാരായ ടി. ശ്രീജിത്ത്, െഷെജു, സി.പി.ഒമാരായ ജി രഞ്ജിത്ത്, ജിജി മോസസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

    Read More »
  • Pravasi

    യുഎഇയില്‍ 180 ദിവസം വരെ താമസിക്കാന്‍ ഓണ്‍ അറൈവല്‍ വിസ; യോഗ്യതയുള്ളത് ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക്

    ദുബൈ: യുഎഇ സന്ദര്‍ശിക്കാന്‍ 73 രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് ഇപ്പോള്‍ വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭ്യമാവുന്നത്. ദുബൈയിലെ താമസകാര്യ വകുപ്പും (General Directorate of Residency and Foreigners Affairs – GDRFA) യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിവിധ വിമാനക്കനികളും നല്‍കുന്ന വിവരങ്ങള്‍ പ്രകാരം വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് 14 ദിവസം മുതല്‍ 180 ദിവസം വരെ കാലാവധിയുള്ള ഓണ്‍ അറൈവല്‍ വിസ ലഭിക്കും. 30 ദിവസം കാലാവധിയുള്ള വിസ 20 രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് നിലവില്‍ യുഎഇ 30 ദിവസം കാലാവധിയുള്ള വിസകള്‍ അനുവദിക്കുന്നത്. ഇവര്‍ക്ക് യുഎഇയില്‍ ഇറങ്ങിയ ശേഷം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റിനെ സമീപിച്ച് പാസ്‍പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്‍ത് വാങ്ങാം. ഇതിന് പണം നല്‍കേണ്ടതില്ല. 30 ദിവസം കാലാവധിയുള്ള വിസ ലഭിക്കുന്ന രാജ്യങ്ങള്‍ ഇവയാണ്. അൻഡോറ, ഓസ്‍ട്രേലിയ, ബ്രൂണെ, കാനഡ, ചൈന, ഹോങ്കോങ്ങ്, ജപ്പാന്‍, കസാഖിസ്ഥാന്‍, മകൗ, മലേഷ്യ, മൗറീഷ്യസ്, മൊണാകോ, ന്യൂസീലന്‍ഡ്, അയര്‍ലന്‍ഡ്, സാന്‍മറീനോ, സിംഗപ്പൂര്‍, യുക്രൈന്‍,…

    Read More »
  • India

    ഇഡിയുടെ വിശാല അധികാരം ശരിവച്ച വിധി: പുനപരിശോധന ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതി വാദം കേള്‍ക്കും

    ഡല്‍ഹി: ഇഡിയുടെ വിശാല അധികാരം ശരിവെച്ച സുപ്രീം കോടതി ഉത്തരവിനെതിരായ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി ഇന്ന് തുറന്ന കോടതിയില്‍ വാദംകേള്‍ക്കും. കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം നല്‍കിയ ഹര്‍ജിയിലാണ് വാദം കേള്‍ക്കുന്നത്. ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചിന്റേതാണ് തീരുമാനം. ഇഡിക്ക് പരമാധികാരം നല്‍കുന്ന വിധി പ്രസ്താവിച്ചത് ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ്. ഇതില്‍ ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ വിരമിച്ചു. ഈ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ ബെഞ്ചിന്റെ ഭാഗമാകുന്നത്. നേരത്തെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമത്തില്‍ ഇഡിക്ക് വിശാല അധികാരങ്ങള്‍ നല്കിയത് സുപ്രീം കോടതി ശരിവച്ചിരുന്നു. നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള അറസ്റ്റ്, സ്വത്ത് കണ്ടുകെട്ടല്‍, ജാമ്യത്തിനായുള്ള കര്‍ശനവ്യവസ്ഥകള്‍ തുടങ്ങിയവ കോടതി ശരിവെച്ചു. ഇഡി പൊലീസ് അല്ലെന്നും ഇസിഐആര്‍ രഹസ്യരേഖയായി കാണക്കാമെന്നും വിധിയില്‍ പറയുന്നു. അതേസമയം ധനകാര്യബില്ലിലൂടെ നിയമ ഭേദഗതി നടപ്പാക്കിയതിലെ തീര്‍പ്പ് എഴംഗ ബെഞ്ചിന് വിട്ടു ഇഡിയെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ ആയുധമാക്കുന്നു…

    Read More »
  • Crime

    പൊലീസുകാരെ ആക്രമിച്ച ശേഷം ഒരു കൈയില്‍ വിലങ്ങുമായി രക്ഷപ്പെട്ട മിന്നല്‍ ഫൈസലിനെ ‘മിന്നല്‍’ വേഗത്തില്‍ വലയിലാക്കി പോലീസ്

    തിരുവനന്തപുരം: പൊലീസുകാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ട മിന്നൽ ഫൈസൽ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. ആറ്റിങ്ങൽ പൊലീസാണ് മിന്നൽ ഫൈസലിനെ പിടികൂടിയത്. രാവിലെ ആറ്റിങ്ങൽ ഊരുപൊയ്കയിൽ വെച്ച് ഫൈസലിനെ പിടികൂടാൻ എത്തിയ ചിറയിൻകീഴ് സ്റ്റേഷനിലെ പൊലീസുകാരെയാണ് പ്രതി ആക്രമിച്ച് രക്ഷപെട്ടത്. ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ അരുൺ കുമാർ, ലുക്ക്‌മാൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇയാളെ പിടികൂടി ഒരു കൈയിൽ വിലങ്ങു വെച്ച ശേഷമാണ് മറുകൈകൊണ്ട് ഇയാൾ കല്ല് ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചത്. അരുൺകുമാറിന് തലയ്ക്കും കൈയ്ക്കും പരിക്കുണ്ട്. ലുക്ക്മാന് പിടിവലിക്കിടെ ഉണ്ടായ ചെറിയ പരിക്ക് മാത്രമാണുള്ളത്. സംഭവസ്ഥലത്ത് നിന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പൊലീസ് പ്രതിയെ അവനവഞ്ചേരി കൊച്ചു വരുത്തിയിൽ വെച്ച് ദീർഘ നേരത്തെ പരിശ്രമത്തിനൊടുവിൽ കീഴ്പ്പെടുത്തുകയായിരുന്നു. പ്രതിക്കെതിരെ നിരവധി സ്റ്റേഷനുകളിലായി പൊലീസുകാരെ ആക്രമിച്ചതടക്കമുള്ള കേസുകൾ നിലവിൽ ഉള്ളതായി പൊലീസ് പറഞ്ഞു.

    Read More »
  • Pravasi

    യുഎഇയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കൊവിഡ് പരിശോധന

    ദുബൈ: വേനലവധി കഴിഞ്ഞ് ഓഗസ്റ്റ് അവസാനത്തോടെ യുഎഇയിലെ സ്‌കൂളുകള്‍ തുറക്കാനിരിക്കെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കൊവിഡ് പിസിആര്‍ പരിശോധന സൗകര്യം. 25 മുതല്‍ 18 വരെ രാജ്യത്തെ 226 പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും സൗജന്യ കൊവിഡ് പിസിആര്‍ പരിശോധനകള്‍ നടത്തുമെന്ന് എമിറേറ്റ്‌സ് സ്‌കൂള്‍ എസ്റ്റീബ്ലിഷ്‌മെന്റ് (ഇഎസ്ഇ) ട്വിറ്ററില്‍ അറിയിച്ചു. കൊവിഡ് 19 സ്‌ക്രീനിങ് പോയിന്റുകളില്‍ ദുബൈയിലെയും വടക്കന്‍ എമിറേറ്റുകളിലെയും സ്‌കൂളുകളിലെ 189 കേന്ദ്രങ്ങളും വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ ജീവനക്കാര്‍ക്കും പരിശോധനാ സൗകര്യമൊരുക്കും. അബുദാബി സ്‌കൂളുകളിലെ 37 സെന്ററുകളും ഇതില്‍പ്പെടും. 2022-23 അധ്യയന വര്‍ഷം യുഎഇയിലെ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം 29ന് തുടങ്ങും. സ്‌കൂളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട ആദ്യ ദിവസം തന്നെ 96 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലം ഹാജരാക്കേണ്ടതുണ്ട്. അതുകൊണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളോടും ജീവനക്കാരോടും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകാന്‍ ഇഎസ്ഇ അറിയിച്ചു.

    Read More »
Back to top button
error: