കൊച്ചി: ഇന്ത്യയുടെ വിനോദ സഞ്ചാര ഭൂപടത്തിൽ പണ്ടേ പേര് ചേർത്തപ്പെട്ട സ്ഥലമാണ് ഫോർട്ട് കൊച്ചി.
‘മിനി ഇംഗ്ലണ്ടന്നും, ഹോംലി ഹോളണ്ടെന്നും, ലിറ്റിൽ ലിസ്ബണന്നും’ വിളിപ്പേരുള്ള കൊച്ചിയിൽ പക്ഷെ മൂക്ക് പൊത്താതെ നടക്കാൻ വയ്യെന്ന് മാത്രം!
ബി.ബി.സി ഇന്ത്യയിലെ അഞ്ചു കേന്ദ്രങ്ങളെയാണ് മനുഷ്യരാശിയുടെ കാൽപ്പാടുകളായി വിശേഷിപ്പിച്ചത്. താജ്മഹൽ, മധുര മീനാക്ഷി ക്ഷേത്രം , ജന്തർമന്തർ , കാളിഘട്ട് എന്നിവക്കൊപ്പം കൊച്ചിയിലെ ഈ സ്ഥലവും പട്ടികയിൽ ഉൾപ്പെടും.
മനുഷ്യൻ അവന്റെ ആയുസ്സിനിടയിൽ കണ്ടിരിക്കേണ്ട 30 ലോക കാഴ്ചകളിൽ ഒന്ന് കൊച്ചിയാണ് എന്ന് ബി.ബി.സി പറയുന്നു.
ട്രഷർ ഓഫ് മാൻകൈൻഡ് എന്ന് അടുത്തിടെ നാഷനൽ ജിയോഗ്രഫിക്കൽ ചാനലും മട്ടാഞ്ചേരിയിലെ പഴമപേറുന്ന കെട്ടിടങ്ങളെ വിശേഷിപ്പിച്ചിട്ടുണ്ട്.കൊച്ചി യിലെ ചില നിർമ്മിതികളെങ്കിലും ഫോർട്ട് കൊച്ചി കഴിഞ്ഞാൽ പിന്നെ കാണാൻ കഴിയുക നെതർലാന്റ്സിൽ മാത്രമാണത്രെ.
4 – 5 സ്ക്വയർ കിലോമീറ്ററിനകത്തെ 16 ഭാഷകൾ സംസാരിക്കുന്ന 30 – ൽ അധികം കമ്യൂണിറ്റികളുടെ സംസ്കാരിക വൈവിധ്യം നിറഞ്ഞ , ലോകം കണ്ടിരിക്കേണ്ട മഹത്തായ കാഴ്ചകളിലൊന്ന്, അതാണ് കൊച്ചി.
പക്ഷേ കുണ്ടും കുഴിയുമില്ലാത്ത ഒരു റോഡു പോലുമില്ല.പഴമയും പാരമ്പര്യ തനിമയും നിലനിർത്തി കൊണ്ടുള്ള സ്ഥലങ്ങളിലൂടെ ഒന്ന് മൂക്ക് പൊത്താതെ നടക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആരും ആഗ്രഹിച്ച് പോകും.എന്തായാലും നാട്ടുകാരെല്ലാം മാസ്കുകൾ ഉപയോഗിക്കാൻ തുടങ്ങിയത് നന്നായെന്ന് തന്നെ പറയേണ്ടിവരും.
ദൈവം കനിഞ്ഞു നൽകിയതാണ്.ഒന്നു ശ്രദ്ധവച്ചാൽ ലോകോത്തര നിലവാരമുള്ള ടൂറിസം സ്പോട്ടിൽ നിന്നും ഫോർട്ട് കൊച്ചി ഔട്ടാകാതിരിക്കും.