റാഞ്ചി :ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നിയമ സഭാംഗത്വം റദ്ദാക്കി. അനധികൃത ഖനന അനുമതി നല്‍കിയെന്ന പരാതിയിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.
ഹേമന്ത് സോറന്റെ രാജി ഉടനുണ്ടാകും. 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരമാണ് നടപടി.ബിജെപിയാണ് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയത്.